Friday, 29 November 2024

സി.പി.എം. ചാത്തന്നൂർ ഏരിയാ സമ്മേളനത്തിൽ ആഭ്യന്തരവകുപ്പിനും ധനകാര്യവകുപ്പിനുമെതിരേ രൂക്ഷവിമർശനം.

പരവൂർ: സി പി എം ചാത്തന്നൂർ ഏരിയാ സമ്മേളനത്തിൽ ആഭ്യന്തരവകുപ്പിനും ധനകാര്യവകുപ്പിനുമെതിരേ രൂക്ഷവിമർശനമുയർത്തി പ്രതിനിധികൾ.
രണ്ടു വകുപ്പുകളും വൻ പരാജയമാണെന്ന്  ഏരിയ സെക്രട്ടറി അവതരിപ്പിച്ച 
റിപോർട്ടിന്മൽ നടന്ന പൊതു ചർച്ചയിൽ പങ്കെടുത്ത അംഗങ്ങൾ പറഞ്ഞു. സി പി എമ്മുകാർക്ക് പോലീസ് സ്റ്റേഷനിൽ കയറിച്ചെല്ലാനാകാത്ത അവസ്ഥ പരിഹരിക്കപ്പെടണമെന്ന് ആവശ്യമുയർന്നു.പോലീസ് സ്റ്റേഷനുകളിൽ പാർട്ടിപ്രവർത്തകർക്കുപോലും വിലയില്ലാത്ത അവസ്ഥയാണ്  ചാത്തന്നൂർ ഏരിയയിലെ സി പി എം പ്രവർത്തകർക്ക് പോലീസിൽ നിന്നും നീതി കിട്ടുന്നില്ല.
സി പി എം ഭരിക്കുന്ന സംസ്ഥാനത്ത് പരവൂരിലെ സി പി എമ്മുകാർക്ക് പോലീസ് സ്റ്റേഷനിൽ കയറിച്ചെല്ലാനാകാത്ത അവസ്ഥയാണ്. ഇതു പരിഹരിക്കപ്പെടണമെന്ന് സമ്മേളനത്തിൽ ആവശ്യമുയർന്നു. ധനകാര്യമന്ത്രി വൻ പരാജയമാണെന്ന് അംഗങ്ങൾ തുറന്നടിച്ചു. ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടും ക്ഷേമപെൻഷനുകളും ആനുകൂല്യങ്ങളും മുടങ്ങാതെ നൽകാൻ മുൻ ധനമന്ത്രിക്കു കഴിഞ്ഞിരുന്നു. ഇപ്പോൾ ട്രഷറി അടച്ചിടുന്ന സ്ഥിതിയിലേക്കുവരെ കാര്യങ്ങളെത്തി. ക്ഷേമപെൻഷൻ മുടങ്ങിയത് പാർട്ടിക്കും സർക്കാരിനും ക്ഷീണമുണ്ടാക്കി. പാർട്ടി നേതാക്കൾക്കെതിരേ ഉയർന്ന ആരോപണങ്ങളിൽ അന്വേഷണവും നടപടിയും ഉണ്ടാകാത്തത് അംഗങ്ങൾ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.കൊല്ലം ജില്ലയിലെ പാറക്വാറികളുടെ പ്രവർത്തനം 
ധനമന്ത്രിയുടെ കുടുംബം ഇടപെട്ട് നിർത്തി വെയ്പ്പിക്കുന്നു.സിപിഎം ജില്ലാ നേത്രത്വം അതിന് ഒത്താശ ചെയ്യുന്നു. പാറക്വാറികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ചയിൽ ഉയർന്നു.  സഹകരണ ബാങ്കുകളിലെ ലോൺ കുംഭകോണത്തിൽ ക്രിമിനൽകേസുകളിൽ ഉൾപ്പെട്ടവരെ പാർട്ടി കമ്മിറ്റികളിൽനിന്നും ചുമതലകളിൽനിന്നും ഒഴിവാക്കാതെ പുതിയ കമ്മിറ്റികളിൽ ഉൾക്കൊള്ളിച്ചത് പ്രവർത്തകരോടുള്ള വെല്ലുവിളിയായി. സി പി എം  ഏരിയാ കമ്മിറ്റിയിലെ ചില അംഗങ്ങൾ വ്യക്തിതാത്പര്യങ്ങൾ മുൻനിർത്തി പ്രവർത്തിക്കുന്നതായി ഏരിയാ സെക്രട്ടറി അവതരിപ്പിച്ച സമ്മേളന റിപ്പോർട്ടിൽ വിമർശനം. ഏരിയാ കമ്മിറ്റി അംഗങ്ങളിൽ പലർക്കും കമ്യൂണിസ്റ്റുകാർക്കുവേണ്ട സ്വഭാവശുദ്ധിയില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഒരു പൊതുപരിപാടി ഉദ്ഘാടനം ചെയ്യാൻപോലും കഴിവില്ലാത്തവരും ഏരിയാ കമ്മിറ്റി അംഗങ്ങളായിയുണ്ടെന്നും പറയുന്നുണ്ട്. നേതാക്കളുടെ 
ധാർഷ്ട‌്യം നിറഞ്ഞ പെരുമാറ്റത്തിലൂടെ ജനമനസ്സിൽനിന്ന് പാർട്ടി ഇല്ലാതാകുകയാണെന്നും വിമർശനമുണ്ടായി. ജനങ്ങളും നേതാക്കളും തമ്മിലുള്ള അകലം വർധിച്ചു ലോക്കൽ സമ്മേളനങ്ങളിൽ പ്രതിനിധികളുടെ എതിർപ്പ് മറികടന്നാണ് നിലവിലുള്ള സെക്രട്ടറിയെ നിലനിർത്തിയതെന്നും ജില്ലാ നേതാക്കളുടെ ഇത്തരം ഇടപെടലുകൾ ശരിയല്ലെന്നും പരാതി ഉയർന്നു. പിണറായി വിജയനെയും പ്രതിനിധികൾ വെ
വെറുതെ വിട്ടില്ല  വീണാ വിജയൻ വിഷയത്തിൽ മുഖ്യമന്ത്രി മൗനം ദീക്ഷിച്ചത് എതിരാളികൾക്ക് ആയുധമായി. ജനമനസ്സിൽ പാർട്ടിക്കും സർക്കാരിനും ഇത് അവമതിപ്പുണ്ടാക്കി. പരവൂർ മുൻസിപ്പൽ  ഭരണത്തിനെതിരേയും പ്രതിനിധികൾ രൂക്ഷമായ വിമർശനം ഉന്നയിച്ചു. ശരിയായ രീതിയിലല്ല ഭരണം നടക്കുന്നത് 
കോൺഗ്രസുമായി ചേർന്ന് അഴിമതി കൃഷി നടത്തിയാണ് വൈസ് ചെയർമാൻ ഭരണം നയിക്കുന്നത്.  ഇത് ഒട്ടും അഭികാമ്യമല്ലെന്നും പ്രതിനിധികൾ പറഞ്ഞു. ച
ചാത്തന്നൂർ ലോക്കൽ സമ്മേളനം നിർത്തിവെച്ചതിനെതിരേയും വിമർശനം ഉയർന്നു.
ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെയും  സി പി എം വിമർശനം ഉയർന്നു. പാരിപ്പള്ളി
മെഡിക്കൽ കോളേജിന്റെ പ്രവർത്തനത്തിന്റെ പേരിലായിരുന്നു മന്ത്രിയെ ലക്ഷ്യംവെച്ചുള്ള വിമർശനമുണ്ടായത്. ഇതൊന്നും ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർക്ക് മനസ്സിലാകുന്നില്ല. മനസ്സിലാക്കി വരുമ്പോഴേക്കും ജനം ഒരു തീരുമാനത്തിലെത്തിക്കഴിയുമെന്നും പൊതുചർച്ചയിൽ അംഗങ്ങൾ പറഞ്ഞു. ഇന്ന് സംഘടനാ റിപ്പോർട്ടിൻ മേൽ ചർച്ച നടക്കും നാളെ പുതിയ ഏരിയ കമ്മിറ്റി പ്രഖ്യാപനവും പ്രകടനവും പൊതുസമ്മേളനവും നടക്കും 

 



No comments:

Post a Comment