ചാത്തന്നൂർ : ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വർദ്ധിക്കുന്നു ജനങ്ങൾ ആശങ്കയിൽ ഇന്ന് കണ്ട് കൊണ്ടിരിക്കുന്ന ആൾക്കാരെ പ്രായഭേദമന്യ ആത്മഹത്യ
ചെയ്തതായി കണ്ടെത്തുന്ന സംഭവങ്ങൾ ചാത്തന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ സർവ്വസാധാരണമായി മാറിയിരിക്കുന്നു. യുവാക്കളുടെ ആത്മഹത്യകൾ ആണ്
ഒരു നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ആറ് മാസത്തിനിടയിൽ
13 വയസ്സുള്ള വിദ്യാർത്ഥി വിദ്യാർത്ഥികൾ മുതൽമുതൽ 49 വയസ്സ് വരെയുള്ള ഒട്ടോ റിക്ഷാഡ്രൈവർമാർ വരെയുണ്ട്. ഉളിയനാട് സ്വദേശിയായ യുവാവ്
കോഴിക്കോട് വച്ച് തൂങ്ങി മരിച്ചതാണ് അവസാനത്തെ സംഭവം. പലിശക്കാരുടെ
യുവതി യുവാക്കളും. എന്തിനാണിങ്ങനെ ഇവർ സ്വയം മരണത്തെ പുൽകുന്നത്. ഇതിനുത്തരം കണ്ടെത്തേണ്ടത് ചാത്തന്നൂരിലെ ഓരോ വ്യക്തികളുമല്ലേ, അതല്ല ഇതൊന്നും നമ്മളെ ബാധിക്കുന്ന വിഷയമേയല്ല എന്ന തരത്തിൽ ചിന്തിക്കുന്ന മനുഷ്യർ ഇത് ചാത്തന്നൂരിന്റെ ഒരു സാമൂഹ്യ വിപത്തായി നമ്മളുടെ കുടുംബങ്ങളിലേക്കും എത്തുമ്പോൾ മാത്രം ചിന്തിക്കേണ്ട ഒരു കാര്യമല്ല. മറിച്ച് നാളെ ആര് എന്ന് ഒരു ദേശത്തെ ജനത എന്ന് ചിന്തിച്ചു തുടങ്ങുന്ന കാലത്തിൽ നിന്നും, ഇനിയാരും ഇങ്ങനെയൊരു പ്രവണതയാൽ ജീവൻ നഷ്ടപ്പെടുത്തരുത് എന്ന ചിന്തയിലേക്ക് അവരെ മനസ്സിനെ കൊണ്ടെത്തിക്കേണ്ട കടമ ചാത്തന്നൂരിലെ പഞ്ചായത്ത് തലം മുതലുള്ള ഓരോ ജനപ്രതിനിധികളും പകർച്ചവ്യാധി പോലെ വ്യാപിച്ചുകൊണ്ടിരിക്കുന്ന ഈ ദുരവസ്ഥയെ ഇല്ലാതാക്കുവാൻ വേണ്ട നടപടികൾ സാമൂഹ്യക്ഷേമ വകുപ്പുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസുകളാലോ, അതിന് വേണ്ട മറ്റ് നടപടികൾ മുഖേനയോ ചാത്തന്നൂരിന്റെ യുവതയെ നഷ്ടപ്പെടുന്ന ഈ മഹാവിപത്തിനെ ഇല്ലാതാക്കാനുള്ള നടപടികൾ കൈക്കൊള്ളുവാനുതകുന്ന നിങ്ങളിൽ നിക്ഷിപ്തമായിരിക്കുന്ന കടമകളിലേക്ക് നീങ്ങുക🙏
NB-കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ വിവിധ ഭാഗങ്ങളിൽ സ്വയം മരണത്തെ പുൽകിയ ഏതാനുംയുവതയുടെ ചിത്രങ്ങളും ഉൾപ്പെടുത്തുന്നു.
No comments:
Post a Comment