Sunday, 29 September 2024

പള്ളിക്കമണ്ണടി പാലം യാഥാർത്ഥ്യത്തിലേക്ക്.


പള്ളിക്കമണ്ണടി  പാലം യാഥാർത്ഥ്യത്തിലേക്ക്. 

@ ടെൻഡറുകൾ ക്ഷണിച്ച് ഉത്തരവായി.



ചാത്തന്നൂർ: പള്ളിക്കമണ്ണടി കടവിൽ പാലം നിർമ്മാണം   യാഥാർത്ഥ്യമാവുകയാണ്. പാലം നിർമ്മാണത്തിനായി ടെൻഡറുകൾ ക്ഷണിച്ച് ഉത്തരവായി. പള്ളിക്കമണ്ണടി കടവിൽ പാലം നിർമ്മിക്കണമെന്നത് നാടിന്റെ ദീർഘകാലമായുള്ള ആവശ്യമായിരുന്നു.  പാലം നിർമ്മാണത്തിൻ്റെ ടെൻഡർ നടപടികളിൽ വരെ എത്തിയിരിക്കുകയാണ്. ഇന്നലെയാണ്‌ 
ടെൻഡറുകൾ ക്ഷണിച്ചു കൊണ്ട് ഉത്തരവ് നിലവിൽ വന്നിട്ടുള്ളത്. ഒക്ടോബർ 14-ാം തീയതിയാണ് ടെൻഡറുകൾ സമർപ്പിക്കാവുന്ന അവസാന തീയതി. 

പള്ളിക്കമണ്ണടി പാലത്തിൻ്റെ  നിർമ്മാണത്തിനായി 12 കോടി രൂപയുടെ ധനകാര്യാനുമതിയാണ് ലഭിച്ചിട്ടുളളത്. അതിൽ 10.09 കോടി രൂപ പാലം നിർമ്മാണത്തിനും  1.56 കോടി രൂപ ഭൂമി ഏറ്റെടുക്കുന്നതിനുമാണ് വിനിയോഗിക്കുന്നത്. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിൻ്റെ കാലത്താണ്  പള്ളിക്കമണ്ണടി- കുമ്മല്ലൂർ പാലങ്ങളുടെ നിർമ്മാണത്തിനായി ബഡ്ജറ്റിൽ ഉൾപ്പെടുത്തി കിഫ്ബി വഴി തുക അനുവദിച്ചത്. സ്ഥലമേറ്റെടുക്കൽ അടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് ഇപ്പോൾ പള്ളിക്കമണ്ണടി പാലം നിർമ്മാണത്തിനുള്ള ടെൻഡർ നടപടികളിൽ എത്തിയിട്ടുള്ളത്. പാലം നിർമ്മാണത്തിനായി 55.32ആർസ് ഭൂമിയാണ് ഏറ്റെടുത്തിട്ടുള്ളത്. കുമ്മല്ലൂർ പാലത്തിൻ്റെ നിർമ്മാണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും ഉടൻ പൂർത്തിയായി ടെൻഡർ നടപടികളിലേക്ക് കടക്കും.

 ആദിച്ചനല്ലൂർ, ചാത്തന്നൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പള്ളിക്കമണ്ണടി പാലം. പള്ളിക്കമണ്ണടി കടവിൽ പാലം വരുമ്പോൾ ചാത്തന്നൂരിൽ നിന്നും ഇത്തിക്കര പാലം വഴി ചുറ്റിസഞ്ചരിക്കാതെ ആദിച്ചനല്ലൂരിലേക്കും തിരിച്ചും കുറഞ്ഞ ദൂരത്തിൽ യാത്ര ചെയ്യാൻ പൊതുജനങ്ങൾക്ക് സൗകര്യമുണ്ടാകും. 
      കെ.ആർ എഫ്.ബി യ്ക്കാണ് പ്രവൃത്തിയുടെ നിർവ്വഹണ ചുമതല .ടെൻഡർ നടപടികൾ പൂർത്തിയായാലുടൻ പള്ളിക്കമണ്ണടി പാലത്തിൻ്റെ നിർമ്മാണം  ആരംഭിക്കും 

വിശ്വസ്തതയോടെ
ജി.എസ്.ജയലാൽ എം.എൽ.എ
ചാത്തന്നൂർ
28. 09. 2024

പ്രാദേശിക വിഷയങ്ങൾ പ്രക്ഷുബ്ദമാക്കിയ ബ്രാഞ്ച് സമ്മേളനങ്ങളിൽ നിന്ന് ലോക്കൽ സമ്മേളനങ്ങളിലേക്കു കടക്കുമ്പോൾ ജില്ലയിൽ സി പി എം നേതൃത്വം ജാഗ്രതയിൽ.

കൊല്ലം: ജില്ലയിൽ ബ്രാഞ്ച് സമ്മേളനങ്ങളിൽ ഉയർന്ന് വന്ന വിഭാഗിയതയ്ക്കും പിണറായി വിജയൻ അടക്കമുള്ള 
നേതാക്കൾക്കും എതിരെ ഉയർന്ന് വന്ന വിമർശനങ്ങൾക്കും തടയിടാൻ സി പി എം ജില്ലാ നേതൃത്വം നീക്കം തുടങ്ങി.
പ്രാദേശിക വിഷയങ്ങൾ പ്രക്ഷുബ്ദമാക്കിയ ബ്രാഞ്ച് സമ്മേളനങ്ങളിൽ നിന്ന് ലോക്കൽ സമ്മേളനങ്ങളിലേക്കു കടക്കുമ്പോൾ ഉണ്ടാകുന്ന വിഭാഗിയതയ്ക്ക് തടയിടാൻ
ജില്ലയിൽ സി പി എം നേതൃത്വം ജാഗ്രതയിലാണ്. ഇപ്പോൾ നടന്നു വരുന്ന ബ്രാഞ്ച് സമ്മേളനങ്ങളിൽ തന്നെ ശക്തമായ വിഭാഗീയതയുടെ അലയൊലി പ്രകടമായ സാഹചര്യത്തിലാണ് ഉയർന്ന ഘടകങ്ങളിലേക്ക് ഇത് നീളാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കുന്നത്. കൊല്ലം ജില്ലയിലെ പാർട്ടി ബ്രാഞ്ച് സമ്മേളനങ്ങൾ ഭൂരിഭാഗവും പൂർത്തിയായിട്ടുണ്ട്. നൂറോളം ബ്രാഞ്ചുകളിൽ വിഭാഗിയത ഉണ്ടായി എന്നാണ്  ഏരിയകമ്മിറ്റിയിൽ നിന്നുള്ള
റിപ്പോർട്ട്. ശക്തമായ വിമർശനങ്ങൾ ഉയർന്നതും പാർട്ടിയുടെ ശക്തികേന്ദ്രങ്ങൾ ആയ ചടയമംഗലം,കടയ്ക്കൽ, ചിതറ, പുനലൂർ 
മേഖലയിലെ പാർട്ടി ഗ്രാമങ്ങളിൽ നിന്ന് തന്നെയാണ് എന്നതാണ് പാർട്ടി നേ
നേതൃത്വത്തിനെ അബരിപ്പിക്കുന്നത്.
കൊല്ലത്തിന്റെ 
പൊതുസമൂഹത്തിനു മുന്നിൽ അവതരിപ്പിക്കാൻ പറ്റിയ സ്ഥാനാർഥിയായിരുന്നില്ല മുകേഷ് എന്ന് ചടയമംഗലം, കടയ്ക്കൽ മേഖലയിലെ ബ്രാഞ്ച് സമ്മേളനങ്ങളിൽ ഒരുപോലെ അഭിപ്രായം ഉയർന്നത് ജില്ലാ നേതൃത്വത്തിനെ വെട്ടിലാക്കിയിരിക്കുകയാണ്‌.
പാർട്ടി ലൈനിൽ നിന്ന്  വിപരീതമായി
 പ്രവർത്തിക്കുന്നവർ പാർട്ടിയ്ക്കുള്ളിൽ കടന്ന് കൂടിയിരിക്കുന്നു
 പാർട്ടി നേതാക്കന്മാർക്ക് സാധാരണക്കാരുടെ വിഷയത്തിൽ പൊലീസ് സ്‌റ്റേഷനിൽ പോകാൻ പറ്റുന്നില്ല. കമ്യൂണിസ്റ്റുകാരനെന്ന് പറഞ്ഞാൽ രണ്ടടി കൂടി പൊലീസ് ‌സ്റ്റേഷനിൽനിന്ന് കിട്ടുന്ന സാഹചര്യമാണ്
എന്നൊക്കെ തുടങ്ങിയ ആരോപണങ്ങളാണ് ബ്രാഞ്ച് സമ്മേളനങ്ങളിൽ ഉയരുന്നത്.
എം.മുകേഷിന്റെ അറസ്റ്റിന് പിന്നാലെ പി.വി.അൻവർ എം എൽ എ തുറന്നുവിട്ട വിമർശനങ്ങളിൽ മുഖ്യമന്ത്രി നേരിട്ട് മറുപടിയുമായി രംഗത്തെത്തിയിട്ടു പോലും പ്രതിനിധികൾ ഈ വിഷയങ്ങളെ സമ്മേളനങ്ങളിൽ ഉയർത്തുന്നുണ്ട്.
ലോക്കൽ സമ്മേളനങ്ങൾ അടുത്ത ആഴ്ച ആരംഭിക്കും.  ലോക്കൽതലങ്ങളിൽ ഇത്തരം 
വിമർശനങ്ങൾ പരമാവധി ഒഴിവാക്കാനാകും ജില്ലാ നേതൃത്വത്തിന്റെ ശ്രമം. എം.മുകേഷിനെ മുൻ നിർത്തി മത്സരിച്ച ലോകസഭാ തിരഞ്ഞെടുപ്പ് തോൽവി, സർക്കാരിന്റെ പ്രവർത്തനങ്ങൾ എന്നിവയേക്കാൾ പ്രധാന്യം സമ്മേളനങ്ങളിൽ വിവാദ വിഷയങ്ങൾക്ക് ലഭിക്കാനുള്ള സാഹചര്യം നേതൃത്വം മുൻകൂട്ടി കാണുന്നുണ്ട്. മുൻ കാലങ്ങളിൽനിന്നു വ്യത്യസ്തമായി മുഖ്യമന്ത്രി പിണറായി വിജയനെതിരെ രെ വിമർശനമുയരുന്നത് പുതിയ പ്രവണതയാണ്.
പഴയ അച്യുതാനന്ദൻ പക്ഷത്തിന്റെ തട്ടകമായ ജീല്ലയിൽ പഴയ വി.എസ്. പക്ഷത്തിന് ചുക്കാൻ പിടിക്കാൻ പി കെ ഗുരുദാസൻ തന്നെ രംഗത്ത് എത്തിയതും സംസ്ഥാന 
നേതൃത്വത്തിന് തലവേദന ആയിട്ടുണ്ട് അത് 
കൊണ്ട്  തന്നെ വിമർശനങ്ങൾ  ഇല്ലാതാക്കാനാണ് 
നേതൃത്വത്തിന്റെ ശ്രമം. മുഖ്യമന്ത്രിയുടെയും പാർട്ടി സെക്രട്ടറിയുടെയും പെരുമാറ്റവും ധാർഷ്ട്യവും പാർട്ടിക്ക് ദോഷകരമാകുന്നുവെന്ന വിമർശനവും ബ്രാഞ്ചുകളിൽ നിന്ന് ഉയർന്നിട്ടുണ്ട്. പാർട്ടിയെ നിരന്തരം വെട്ടിലാക്കുന്ന ഇ.പി. ജയരാജനെതിരെയുള്ള വിമർശനങ്ങളും  കീഴ്‌ഘടകങ്ങളിൽ ശക്തമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ
 മകൾ വീണാ വിജയൻ, മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, എം.ബി.രാജേഷ് എന്നിവർക്കെതിരേയും സമ്മേളനങ്ങളിൽ വിമർശനമുയരുന്നുണ്ട്. പി.ശശിയെ പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്തു നിന്നുമാറ്റണമെന്നും സാധാരണക്കാർക്കും പാർട്ടി പ്രവർത്തകർക്കും പൊലീസ്സ്‌സ്റ്റേഷനിൽനിന്നു നീതി ലഭിക്കുന്നില്ലെന്നും സമ്മേളനങ്ങളിൽ വിമർശനമുയർന്നു. പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിൽ 
പോലും സംഘടനാ പ്രതിസന്ധി രൂക്ഷമാക്കി  ബ്രാഞ്ച് സമ്മേളനങ്ങളിൽ മത്സര നടന്നതും 
നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്  മത്സരത്തിലൂടെ പാർട്ടിയോട് പ്രതിബദ്ധത ഇല്ലാത്ത പുതിയ നേതൃത്വ നിര വരുന്നു എന്നതാണ് പ്രധാന തലവേദന എന്ന് നേതൃത്വം തന്നെ ചൂണ്ടി കാണിക്കുന്നു. വരും ദിനങ്ങളിൽ നടക്കാൻ പോകുന്ന ലോക്കൽ സമ്മേളനങ്ങളിൽ ഭരണനേതൃത്വത്തിനെതിരെയുള്ള വിമർശനം കൂടുതലായി ഉയരാതിരിക്കാനുള്ള ശ്രമങ്ങളാണ് ജില്ലാ നേതൃത്വം കൈകൊള്ളുന്നത്.

ജല വിനോദയാത്രകളിലും അപകടങ്ങൾ പതിയിരിക്കുന്നു

പരവൂർ: ജല വിനോദയാത്രകളിലും അപകടങ്ങൾ പതിയിരിക്കുന്നു സുരക്ഷിതത്വം വേ
വേണെമെന്ന ആവശ്യം ശക്തമാകുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ കാപ്പിൽ പരവൂർ പൊഴിക്കര, നെടുങ്ങോലം എന്നീ സ്ഥലങ്ങൾ
 കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്വകാര്യ റിസോർട്ടുകൾ വഴി നടത്തുന്ന
ജല വിനോദ യാത്രകളിൽ അപകടങ്ങൾ പതിയിരിക്കുന്നു. കായലും കടലും ഒന്നായി കിടക്കുന്ന പൊഴിക്കര, കാപ്പിൽ
 എന്നിവിടങ്ങളിൽ അപകടങ്ങൾ ഒളിഞ്ഞിരിപ്പുണ്ടെന്നതറിയാതെയാണ് ഇവിടേക്ക് സഞ്ചാരികളെത്തുന്നത്. വിനോദസഞ്ചാരത്തിനെത്തിയ നിരവധി ജീവനുകൾ ഈ സ്ഥലങ്ങളിൽ പലതവണയായി പൊലിഞ്ഞിട്ടും അധികൃതർ വേണ്ട നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. പൊഴിക്കര ലക്ഷ്യമാക്കി സഞ്ചാരികളുമായി കുതിക്കുന്ന ബോട്ടുകളിലധികവും ഉൾനാടൻ ജലയാന നിയമവും തുറമുഖ വകുപ്പ് നിയമങ്ങളും കാറ്റിൽപ്പറത്തിയാണ് സർവീസ് തുടരുന്നത്. പലതവണ പൊലീസ് ഇത്തരം ബോട്ടുകളെ പിടികൂടി നടപടികൾ സ്വീകരിച്ചെങ്കിലും വീണ്ടും പഴയപടിയായി. കാപ്പിൽ ഭാഗത്ത്
മത്സ്യബന്ധന യാനങ്ങളെയാണ് വിനോദയാത്രയ്ക്കായി ഉപയോഗിക്കുന്നത്. ജലദുരന്തങ്ങൾ തടയാൻ സർക്കാർ തയ്യാറാക്കിയ ഇൻലാൻഡ് വെസൽസ് റൂൾസ് കെജി കൊല്ലം ജില്ലയിൽ നടപ്പാക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. ജലയാത്രയ്ക്കിടയിലെ അപകടങ്ങൾ കുറയ്ക്കാൻ കർശന നിർദ്ദേശങ്ങൾ നിലവിലുണ്ട്. യാത്രക്കാർക്കെല്ലാം ലൈഫ്‌ബോയ് ഉണ്ടാക്കിയിരിക്കണമെന്നതാണ് പ്രധാന വ്യവസ്ഥ. നിലവിൽ  ലൈഫ് ബോയ്കൾ ഇല്ലാതെയാണ്
യാനങ്ങളുടെ ജലയാത്ര. അപകടങ്ങളിൽപ്പെടുന്ന യാത്രക്കാർക്ക് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കാൻ തേർഡ് പാർട്ടി ഇൻഷ്വറൻസ് ഇവയൊന്നും യാനങ്ങളിൽ ഇല്ല
 ജലയാത്രികരുടെയും ഉടമസ്ഥരുടെയും താത്‌പര്യങ്ങൾ സംരക്ഷിക്കാൻ ഉപദേശകസമിതി രൂപവത്കരണം എന്നിവ നിയമത്തിലുൾപ്പെട്ടിട്ടുണ്ടെങ്കിലും പാലിക്കാറില്ല. അടിയന്തിരമായി കാപ്പിൽ, പൊഴിക്കര, നെടുങ്ങോലം മേഖലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അതധികൃത ജലയാത്ര ടൂർ ഓപ്പറേറ്റർമാരെ നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമാണ്.

കോഷ്ണക്കാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ 15-ാമത് ഭാഗവത സപ്താഹ ജ്ഞാന യജ്ഞവും സദ്യാലയ സമർപ്പണവും

ചാത്തന്നൂർ: കോഷ്ണക്കാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ 15-ാമത് ഭാഗവത സപ്താഹ ജ്ഞാന യജ്ഞവും സദ്യാലയ സമർപ്പണവും ഒക്ടോബർ 3 ന് തുടങ്ങി 10 ന് അവസാനിക്കും. 3 ന് വൈകുന്നേരം 4.30 ന് ഭദ്രദീപ പ്രകാശനവും യജ്ഞ സമ്മേളനവും സദ്യാലയ സമർപ്പണവും. 4 ന് രാവിലെ 6.30 ന് വിഷ്ണു സഹസ്രനാമജപം, 8 ന് ഭാഗവത പാരായണം സമാരംഭം,10ന് വരാഹവതാരം, ഉച്ചയ്ക്ക് 1 ന് അന്നദാനം, വൈകുന്നേരം 5.30 ന് ലളിത സഹസ്രനാമജപം. 5 ന് രാവിലെ 10 ന് നരസിം ഹാവതാരം,ഉച്ചയ്ക്ക് 1 ന് അന്നദാനം, 6 ന് രാവിലെ 10 ന് ശ്രീകൃഷ്ണാവതാരം,ഉച്ചയ്ക്ക് 1 ന് അന്നദാനം. 7 ന് രാവിലെ 11 ന് ഗോവിന്ദ പട്ടാഭിഷേകം,ഉച്ചയ്ക്ക് 1 ന് അന്നദാനം, വൈകുന്നേരം 5 ന് വിദ്യാഗോപാല മന്ത്രാർച്ചന, 8 ന് രാവിലെ 11 ന് രൂഗ് മണീ സ്വയംവരം, 1 ന് സ്വയംവര സദ്യ,വൈകുന്നേരം 5ന് സർ ൈവവശ്വര്യ പൂജ. 9 ന് രാവിലെ 9ന് മഹാമൃത്യുജ്ഞയഹോമം, 10.30 ന് കുചേലഗതി, ഉച്ചയ്ക്ക് 1ന് അന്നദാനം, വൈകുന്നേരം 5 ന് നാരങ്ങ വിളക്ക് പൂജ. 10 ന് രാവിലെ 6 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 6.30 ന് വിഷ്ണു സഹസ്രനാമജപം, 8.30 ന് നവഗ്രഹപൂജ, 10 ന് ഭഗവാന്റെ സ്വധാമപ്രാപ്തി, 11.30 ന് അവഭൃഥസ്നാനം, ഉച്ചയ്ക്ക് 1 ന് അന്നദാനം,

പോളച്ചിറയിൽ പുഞ്ചകൃഷിക്ക് വഴിയൊരുക്കി സർക്കാർ ഉത്തരവ്

പോളച്ചിറയിൽ  പുഞ്ചകൃഷിക്ക് വഴിയൊരുക്കി സർക്കാർ ഉത്തരവ്

ചാത്തന്നൂർ : വർഷങ്ങളായി തരിശ് കിടക്കുന്ന പോളച്ചിറ പാടശേഖരത്ത് പുഞ്ച കൃഷിക്ക് വഴിയൊരുക്കി സർക്കാർ ഉത്തരവ്. 1500 ഏക്കറോളം വിസ്തൃതിയുള്ള പോളച്ചിറ പാടശേഖരത്തിലെ 150 ഏക്കറോളം സ്ഥലത്ത് നെൽകൃഷിയൊരുക്കാൻ പമ്പിംഗ് സബ്സിഡിക്ക് അനുമതി ലഭ്യമാക്കും വിധമാണ് കൃഷിവകുപ്പിൻ്റെ ഉത്തരവിറങ്ങിയിരിക്കുന്നത്. ചിറക്കര,മീനാട് വില്ലേജുകളിലായി വ്യാപിച്ച് കിടക്കുന്ന പോളച്ചിറ പാടശേഖരത്തെ ആലപ്പുഴ പുഞ്ച സ്പെഷൽ ഓഫീസിൻ്റെ പരിധിയിൽ ഉൾപ്പെടുത്തിയാണ് പമ്പിംഗ് സബ്സിഡി അനുവദിക്കുന്നത്. നെൽകൃഷിയുടെ വിസ്തൃതി സംബന്ധിച്ച് കൃഷി ഓഫീസറും വില്ലേജ് ഓഫീസറും നൽകുന്ന വിത സർട്ടിഫിക്കറ്റിൻ്റേയും വിളവെടുപ്പ് സർട്ടിഫിക്കറ്റിൻ്റേയും അടിസ്ഥാനത്തിലാണ് പമ്പിംഗ് സബ്സിഡി അനുവദിക്കുക. നിലവിൽ ഏക്കറിന് 1800/- രൂപ സബ്സിഡിയായി ലഭിക്കും. വെള്ളം വറ്റിക്കുന്നതിലെ സാമ്പത്തികച്ചെലവ് ലഘൂകരിക്കാൻ കഴിയുന്നത് കർഷകർക്ക് ആശ്വാസകരമാണ്. രണ്ട് മോട്ടോർ തറയും 150 എച്ച്. പി വരുന്ന മോട്ടോറുകളും അനുബന്ധ സൗകര്യങ്ങളും ഉണ്ടെങ്കിലും ഇവ പൂർണ്ണമായ തോതിൽ പ്രവർത്തിപ്പിക്കാൻ കഴിയാത്തത് കാരണം പോളച്ചിറയിൽ നെൽകൃഷി മുടങ്ങി കിടക്കുകയാണ്. ഇതിനൊരു ശാശ്വത പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ ചിറക്കര ഗ്രാമപ്പഞ്ചായത്തും കൃഷിഭവനും ചേർന്ന് പുഞ്ച സ്പെഷ്യൽ ഓഫീസിൻ്റെ സാധ്യത ആരായുകയും അതിലേക്കുള്ള കടലാസ് പണികൾ വേഗത്തിലാക്കുകയുമായിരുന്നു. തുടർന്ന് പാടശേഖര സമിതി കൺവീനറുടെ കത്തിൻ്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് ഭരണ സമിതി ഇതിനായുള്ള തീരുമാനമെടുത്ത് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുകയും ചെയ്തു. ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ പോളച്ചിറയിലെ പമ്പിംഗുമായി ബന്ധപ്പെട്ട ലേല നടപടികളിൽ പങ്കെടുക്കാനും ഈ വർഷത്തെ പുഞ്ച കൃഷിയിൽ ഉൾപ്പെടുത്തി ആനുകൂല്യം ലഭ്യമാക്കാനും വേണ്ട നടപടികൾ ഊർജിതപ്പെടുത്തുമെന്നും ഇതിനായി എത്രയും വേഗം കർഷകരുടെ യോഗം വിളിച്ച് ചേർക്കുമെന്നും ചിറക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സജില റ്റി. ആറും വൈസ് പ്രസിഡന്റ് കെ.സുജയ്കുമാറും അറിയിച്ചു.

Saturday, 28 September 2024

അൻവർ വന്ന വഴി അറിയാലോ? കോൺഗ്രസിൽ നിന്നുംവന്നവനാണ് അൻവർ...

അൻവർ വന്ന വഴി അറിയാലോ? കോൺഗ്രസിൽ നിന്നും
വന്നവനാണ് അൻവർ. മുഖ്യമന്ത്രിയുടെ ചോദ്യമതായിരുന്നു. അതിന്
അൻവറിനും മറുപടി ഉണ്ടായിരുന്നു. ഇഎംഎസ് എവിടെ നിന്ന്
വന്നവനാണ്? കോൺഗ്രസിൽ നിന്ന് വന്നവനല്ലേ? കെപിസിസി
സെക്രട്ടറിയായിരുന്നില്ലേ? എങ്ങനെയാണ് ഇഎംഎസ് സഖാവായത്
എന്ന അൻവറിൻ്റെ ചോദ്യം വന്നപ്പോൾ തന്നെ തിരിച്ചറിയണമായിരുന്നു ഇതങ്ങിനെ പോകുന്ന ഐറ്റമല്ലെന്ന്.
എൻ്റെ വാപ്പയും വല്യുപ്പയും പറഞ്ഞത് 'കുത്തുമ്പോൾ കൊമ്പനോട്
തന്നെ കുത്തണമെ'ന്നാണ് പറഞ്ഞത്. വലിയ കൊമ്പനായ
പിണറായിയും ചെറിയ കൊമ്പനായ ഗോവിന്ദൻ മാഷും
ഇപ്പോഴെന്തായി. നേരിട്ട് ഉത്തരമില്ലാതായി. ഇങ്ങിനെയൊരു കെണി
അടുത്തകാലത്തൊന്നും കണ്ടിട്ടില്ല, കേട്ടിട്ടില്ല സഖാക്കൾ. അറിഞ്ഞ
കാര്യങ്ങളൊക്കെ തുറന്നുപറഞ്ഞാൽ സഖാക്കൾ എകെജി
സെന്ററിന്റെ കോലിളക്കിക്കൊണ്ടുപോകുമത്രെ.
അൻവറിനെക്കൊണ്ട് പറയിപ്പിക്കാതിരിക്കാം. അതേ വഴിയുള്ളൂ.
പക്ഷേ അൻവർ വിശ്വസിച്ചതുപോലല്ല കാര്യങ്ങൾ നടത്തുന്നതത്രെ.
അൻവറിന്റെ വാക്കുകൾ തന്നെ നോക്കാം
കേരളത്തിലെ പൊതുസമൂഹത്തിനു മുന്നിൽ പാർട്ടി അഭ്യർഥന മാനിച്ച് പൊതു പ്രസ്താവനകൾ നിർത്തിയിരിക്കുകയായിരുന്നു. പാർട്ടി പ്രസ്താവന വിശ്വസിച്ചാണ് പാർട്ടി നിർദേശം മാനിച്ചത്. പക്ഷേ കേസ് അന്വേഷണം കൃത്യമായല്ല നടക്കുന്നതെന്ന് തനിക്ക് ബോധ്യപ്പെട്ടിരിക്കുകയാണെന്നും അൻവർ പറഞ്ഞു.

"എസ്പി ഓഫിസിലെ മരംമുറി കേസിൽ അന്വേഷണം തൃപ്തികരമല്ല. സ്വർണക്കടത്ത് കേസിലും റിദാൻ്റെ കൊലപാതകത്തിലും അന്വേഷണം കാര്യക്ഷമമല്ല. പാർട്ടി നൽകിയ ഉറപ്പ് പാടെ ലംഘിക്കുകയാണ്. എടവണ്ണ കേസിലെ തെളിവുകൾ പരിശോധിച്ചില്ല. പി.വി.അൻവർ കള്ളക്കടത്ത് കേസിലെ ആളാണോയെന്ന സംശയം മുഖ്യമന്ത്രി കേരളത്തിലെ പൊതുസമൂഹത്തിനു മുന്നിൽ ഇട്ടു കൊടുക്കുകയായിരുന്നു. കള്ളക്കടത്തുകാരെ ഞാൻ മഹത്വവൽകരിക്കുന്നുവെന്ന പ്രസ്താവനയും എനിക്ക് ഡാമേജുണ്ടാക്കി. മുഖ്യമന്ത്രി ഇത്രയും കടന്നു പറയേണ്ടിയിരുന്നില്ല. മുഖ്യമന്ത്രി എന്നെ കുറ്റവാളിയാക്കുകയായിരുന്നു. പാർട്ടി തിരുത്തുമെന്ന് കരുതിയിട്ടും തിരുത്തിയില്ല. തൻ്റെ പ്രതീക്ഷ മുഴുവൻ പാർട്ടിയിലായിരുന്നു. എട്ടു വർഷമായല്ല താൻ പാർട്ടിയിൽ നിൽക്കുന്നത്.

പാർട്ടി ലൈനിൽ നിന്ന് താൻ വിപരീതമായി പ്രവർത്തിക്കുന്നുവെന്നാണ് ഇപ്പോൾ ചർച്ചകൾ നടക്കുന്നതെന്നും അൻവർ പറഞ്ഞു. പാർട്ടി നേതാക്കന്മാർക്ക് സാധാരണക്കാരുടെ വിഷയത്തിൽ പൊലീസ് സ്‌റ്റേഷനിൽ പോകാൻ പറ്റുന്നില്ല. കമ്യൂണിസ്റ്റുകാരനെന്ന് പറഞ്ഞാൽ രണ്ടടി കൂടി പൊലീസ് ‌സ്റ്റേഷനിൽനിന്ന് കിട്ടുന്ന സാഹചര്യമാണ് കേരളത്തിൽ. ഇതിനു കാരണം പൊളിറ്റിക്കൽ സെക്രട്ടറിയാണ്. മുഖ്യന്ത്രിക്ക് എല്ലാം അജിത് കുമാർ എഴുതി കൊടുത്തതാണ്. അല്ലാതെ അദ്ദേഹത്തിന് ഇതൊന്നും അറിയില്ലല്ലോ. അടുത്ത സ്‌റ്റെപ്പ് ഹൈക്കോടതിയിലേക്കാണ്. നീതിപൂർവം ഒന്നും നടക്കുന്നില്ല."- അൻവർ പറഞ്ഞു. മുഖ്യമന്ത്രിയുടെ ചിരി അനുകരിച്ചായിരുന്നു അൻവറിന്റെ പരാമർശം. എഡിജിപി അജിത് കുമാറിനെ നൊട്ടോറിയസ് എന്നാണ് അൻവർ വിളിച്ചത്. തന്റെ വീടിൻ്റെ പിന്നിൽക്കൂടി പോലീസുകാർ ഒച്ചയുണ്ടാക്കാതെ നടക്കുന്നു എന്ന പരാതിയുമുണ്ട് അൻവറിന്. അൻവർ പറഞ്ഞകാര്യങ്ങളെ ഇങ്ങനെ ചുരുക്കാം

"സിറ്റിങ് ജഡ്‌ജിയെക്കൊണ്ട് അന്വേഷിപ്പിക്കാൻ വെല്ലുവിളിക്കുന്നു. എഡിജിപി എഴുതിക്കൊടുത്ത വാറോല വായിക്കേണ്ട ഗതികേടിലേക്ക് മുഖ്യമന്ത്രി. പൊലീസിൻ്റെ ഏകപക്ഷീയമായ, വർഗീയമായ നിലപാടുകൾ കുറേക്കാലമായി ഞാൻ ചോദ്യം ചെയ്യുകയാണ്. ന്യൂനപക്ഷങ്ങൾക്കും പാർട്ടി സഖാക്കൾക്കും പൊലീസ് ‌സ്റ്റേഷനുകളിൽ നിന്നും നീതി കിട്ടുന്നില്ല. ഞാൻ ശശിയെ വിളിച്ചിട്ട് ഫോൺ എടുത്തില്ല. എഡിജിപിയും എടുത്തില്ല.

ഉന്നയിച്ച വിഷയങ്ങളിൽ നിന്നും രക്ഷപ്പെടാൻ എന്നെ കുറ്റവാളിയാക്കി. മുഖ്യമന്ത്രി വിളിക്കാതെ വന്നപ്പോഴാണ് വാർത്താസമ്മേളനം നടത്തിയത്. വാർത്താ സമ്മേളനം നടത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിളിച്ചത്.

നടത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിളിച്ചത്. മുഖ്യമന്ത്രിയെക്കണ്ട് 11 പേജ് അടങ്ങിയ പരാതി കൊടുത്തു. വായിക്കുന്നതിനിടെ ഇടയ്ക്കിടെ എന്നെ നോക്കുന്നുണ്ടായിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പല കാര്യങ്ങളും ചോദിച്ചു. ഉള്ളുതുറന്ന് ഞാൻ പറഞ്ഞു, എല്ലാം കേട്ടു. അജിത് കുമാറും ശശിയുമെല്ലാം കള്ളന്മാരാണെന്നും സൂക്ഷിക്കണമെന്നും ഞാൻ പറഞ്ഞു. കസേരയിലിരുന്നു ഒരു നിശ്വാസം. ഇങ്ങനെയൊക്കെ ആയാൽ എന്താ ചെയ്യുകയെന്ന് അദ്ദേഹം പറഞ്ഞു. എന്തോ ഒരു നിസഹായ അവസ്ഥ എനിക്ക് ഫീൽ ചെയ്തു. കാട്ടുകള്ളൻ ശശിയാണ് മുഖ്യമന്ത്രിയെ വികൃതമാക്കുന്നത്. പൊലീസുമായി ബന്ധപ്പെട്ട ഒരു വിഷയം സിഎമ്മിനോട് ചർച്ച ചെയ്യുന്നില്ല.

കേരളത്തിൽ കത്തി ജ്വലിച്ചുനിന്ന സൂര്യനായിരുന്നു പിണറായി വിജയൻ. ആ സൂര്യൻ കെട്ടുപോയി എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഗ്രാഫ് 100ൽനിന്ന് പൂ ജ്യമായി താഴ്ന്നു. സിഎമ്മിനോട് കമ്മ്യൂണിസ്റ്റുകാർക്കും വെറുപ്പാണെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ശശിയുടെ ക്യാബിൻ ചൂണ്ടിക്കാട്ടി എല്ലാത്തിനും കാരണം അവനാണെന്ന് ഞാൻ പറഞ്ഞു. ഞാൻ സിഎമ്മിൻ്റെ മുന്നിൽ നിന്നും ശബ്ദം ഇടറി കരഞ്ഞു. അജിത് കുമാറിനെ അന്വേണത്തിൽ നിന്നും മാറ്റിനിർത്തണനമെന്ന് ഞാൻ പറഞ്ഞു. നമുക്ക് നോക്കാമെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവർത്തകരോട് എന്ത് പറയണമെന്ന് ചോദിച്ചപ്പോൾ നിങ്ങൾ പറഞ്ഞോയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പാവപ്പെട്ട പാർട്ടി സഖാക്കളെയാണ് ഞാൻ ആലോചിച്ചത്. എഡിജിപി വാങ്ങിയ വസ്തുവിന്റെ രേഖകൾ മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. റിയാസിനെ മാത്രം മതിയോ പാർട്ടിക്ക്? റിയാസിന് വഴിവിട്ട പരിഗണനയുണ്ടെന്ന ആക്ഷേപം പാർട്ടിക്കാർക്കുണ്ട്.

Friday, 27 September 2024

ജെ എസ് എം ജoഗഷൻ - കോഷ്ണകാവ് റോഡ് നന്നാക്കണമെന്ന ആവശ്യം ശക്തമാകുന്നു.

ജെ എസ് എം ജoഗഷൻ - കോഷ്ണകാവ് റോഡ് നന്നാക്കണമെന്ന ആവശ്യം ശക്തമാകുന്നു.
ചാത്തന്നൂർ : ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ഒരു വർഷത്തിലധികമായി ജപ്പാൻ കുടിവെള്ള പദ്ധതിയുടെ 
പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് വേണ്ടി വെട്ടിപ്പൊളിച്ച് നിർമ്മാണപ്രവർത്തികൾ പൂർത്തിയാക്കാതെ തകർന്ന് കിടക്കുന്ന 
ജെ എസ് എം ജംഗഷൻ 
 കോഷ്ണകാവ് റോഡ് ഗതാഗത  യോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു.കൊല്ലം -തിരുവനന്തപുരം ദേശിയപാതയിൽ നിന്നും 
  കോഷ്ണകാവ് ക്ഷേത്രം, ജയന്തി കോളനി, മലയാറ്റികോണം, ഇടനാട്, മരക്കുളം, കവണ പള്ളി  കോളനി എന്നീ പ്രദേശങ്ങളിലേക്കുള്ള പ്രധാന റോഡാണിത്. ദേശിയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ജലഅതോറിറ്റി ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കുന്നതിന് വേണ്ടിയാണ് ഒരു റോഡ് വെട്ടിപൊളിച്ചു പൈപ്പ് സ്ഥാപിച്ചത് ആറു മാസത്തോളം റോഡിൽ പൈപ്പ് സ്ഥാപിക്കുന്ന നിർമ്മാണപ്രവർത്തികൾക്കായി റോഡ് അടച്ചിട്ടു നിർമ്മാണപ്രവർത്തികൾ പൂർത്തിയായിട്ടും റോഡിന്റെ ടാറിങ് നടപടികൾ തുടങ്ങിയിട്ടില്ല. പൊതുമരാമത്ത് വകുപ്പ് വകുപ്പ് ദേശിയപാത അതോറിറ്റിയുമായി ഇ റോഡ് നിർമ്മാണത്തിനായി കരാർ ഉണ്ടാക്കിയെങ്കിലും ദേശിയപാത കരാർ എടുത്തിട്ടുള്ള  നിർമ്മാണ കമ്പനി
 കരാർ പ്രകാരം പണി തുടങ്ങാത്തത് മൂലം ജനങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്‌.കുത്തനെയുള്ള കയറ്റമുള്ള ഇവിടെ വാഹനങ്ങൾക്ക് പോകാൻ കഴിയാത്ത വിധം തകർന്ന് കിടക്കുകയാണ്‌. ദേശിയപാതയുടെ 
 നിർമ്മാണവുമായി ബന്ധപ്പെട്ട് 
പ്രധാന ജങ്ഷനുകളിലെയടക്കം ചെറുതും വലുതുമായ 
 പോക്കറ്റ് റോഡുകൾ മുഴുവനും തകർന്ന് സഞ്ചാരയോഗ്യമല്ലാതായി കിടക്കുകയാണ് കുത്തനെയുള്ള ഇറക്കവും കയറ്റവും ഇ റോഡുകൾ എല്ലാം അടിയന്തിരമായി അറ്റകുറ്റപണികൾ നടത്തണമെന്ന ആവശ്യം ശക്തമാകുകയാണ്‌.
ഫോട്ടോ :പൊട്ടിപൊളിഞ്ഞു കിടക്കുന്ന ജെ എസ് എം ജംഗഷൻ -കോഷ്ണകാവ് റോഡ്.

ബോട്ടുകൾക്ക് ലൈസൻസ് പുതുക്കി നൽകുന്നതിന് കാലപ്പഴക്കം നിശ്ചയിച്ചുകൊണ്ടു സർക്കാർ തീരുമാനം സാധാരണക്കാരായ മത്സ്യ തൊഴിലാളികളെ വലയ്ക്കുന്നു.

ബോട്ടുകൾക്ക് ലൈസൻസ് പുതുക്കി നൽകുന്നതിന് കാലപ്പഴക്കം നിശ്ചയിച്ചുകൊണ്ടു സർക്കാർ തീരുമാനം സാധാരണക്കാരായ മത്സ്യ തൊഴിലാളികളെ വലയ്ക്കുന്നു. 
കൊല്ലം :  മത്സ്യബന്ധനമേഖലയെ പ്രതിസന്ധിയിലാക്കി 
ബോട്ടുകൾക്ക് കൂച്ചു വിലങ്ങിടാൻ സർക്കാർ തീരുമാനം 
ബോട്ടുടമകളും തൊഴിലാളികളും സമരത്തിലേക്ക്. മത്സ്യബന്ധന
ബോട്ടുകൾക്ക് ലൈസൻസ് പുതുക്കി നൽകുന്നതിന് കാലപ്പഴക്കം നിശ്ചയിച്ചുകൊണ്ടു സർക്കാർ തീരുമാനമാണ് സാധാരണക്കാരായ മത്സ്യ തൊഴിലാളികളെയും ബോട്ടുടമകളെയും പ്രതിസന്ധിയിലാക്കുന്നത്. ജില്ലയിൽ മത്സ്യബന്ധനത്തിന് പേ
പോകുന്ന ഭൂരിഭാഗം വള്ളങ്ങളും ബോട്ടുകളും പത്ത് വർഷത്തിന് മുകളിൽ പഴക്കമുള്ളതാണ്. സംസ്ഥാന സർക്കാരിൽ
ന്റെ പുതിയ തീരുമാനം പ്രാവർത്തികമായാൽ മത്സ്യബന്ധനമേഖല പ്രതിസനിയിലാകും.
എട്ടു വർഷം പഴക്കമുള്ള പ്ലൈവുഡ് വളങ്ങൾക്കും 12 വർഷം പഴക്കമുള്ള മരബോട്ടുകൾക്കും 15 വർഷം പഴക്കമുള്ള സ്റ്റീൽ ബോട്ടുകൾക്കും ലൈസൻസ് പുതുക്കില്ലെന്ന സർക്കാർ തീരുമാനമാണ് തിരിച്ചടിയാവുന്നത്.
 വർഷാവർഷങ്ങളിൽ അറ്റകുറ്റപ്പണി നടത്തി, മത്സ്യബന്ധനത്തിന് പോകുന്ന ബോട്ടുകളെ കാലപ്പഴക്കത്തിൻ്റെ പേര് പറഞ്ഞ് ലൈസൻസ് പുതുക്കുന്നത് തടയുന്നത് അനുവദിക്കാനാവില്ലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. നിലവിൽ ബോട്ടുകൾക്ക് എല്ലാ വർഷവും ഫിറ്റ്നസ് പരിശോധന നടത്തുന്നതിനാൽ പഴക്കം മൂലമുള്ള അപകടസാദ്ധ്യത കുറവാണ്. പൂർണ്ണമായും പുതുക്കി പണിയുന്ന വള്ളങ്ങളും ഉണ്ട്  കാലപ്പഴക്കം നോക്കാതെ ഫിറ്റ്നസ് പരിശോധന അടിസ്ഥാനമാക്കി ലൈസൻസ് നൽകണമെന്നാണ് ബോട്ട് ഉടമകളുടെ ആവശ്യം.
ലക്ഷങ്ങൾ വായ്പയെടുത്ത് കടലിലിറക്കിയ ബോട്ടുകൾ പൊളിച്ചൊഴിവാക്കേണ്ട അവസ്ഥ വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കും. നിലവിൽ മത്സ്യബന്ധന മേഖലയിലെ നിയമലംഘനം ആരോപിച്ച് ഫിഷറീസ് വകുപ്പ്ഈടാക്കുന്ന ഭീമമായ തുക മത്സ്യത്തൊഴിലാളികൾക്ക് താങ്ങാനാവാത്ത സ്ഥിതിയാണ്. കൂടാതെ രാത്രിയിൽ നടത്തുന്ന അനധികൃത പരിശോധനയും ഇവരെ പ്രതിസന്ധിയിലാഴ്ത്തുന്നു.
മത്സ്യബന്ധനത്തിന് ചെറിയ കണ്ണിയുള്ള വലകൾ ഉപയോഗിക്കരുതെന്ന് ഫിഷറീസ് വകുപ്പിൻ്റെ നിർദ്ദേശമുണ്ടെങ്കിലും വള്ളങ്ങളിൽ ഇത്തരം വലകളാണ് ഉപയോഗിക്കുന്നത്. ഇത് നിരവധി തവണ ചൂണ്ടിക്കാട്ടിയെങ്കിലും പരിശോധന നടത്താനോ ഇത്തരം വലകളിൽ ചെറു മത്സ്യങ്ങൾ പിടിക്കുന്നതിന് പിഴയീടാക്കാനോ അധികൃതർ തയ്യാറാകുന്നില്ല. 15 നോട്ടിക്കൽ മൈൽ വരെ മത്സ്യബന്ധനത്തിന് അനുമതിയുള്ള വള്ളങ്ങൾക്ക് പവർ കൂടുതലുള്ള എൻജിനുകൾ ഘടിപ്പിച്ചതോടെ നിലവിൽ 40 നോട്ടിക്കൽ മൈൽ വരെ എത്തിയാണ് മത്സ്യബന്ധനം നടത്തുന്നത്. ഇതിനെതിരെയൊന്നും നടപടി സ്വീകരിക്കാൻ തയ്യാറാവാത്ത അധികൃതർ ബോട്ട് ജീവനക്കാരെ മാത്രം ചൂഷണം ചെയുന്ന നടപടിയാണ് സ്വീകരിക്കുന്നതെന്നാണ്  ബോട്ട്  ഉടമകളും 
തൊഴിലാളികളും  പറയുന്നത്

സൂചനാസമരം 24ന്

മത്സ്യമേഖല സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഓൾ കേരള ഫിഷിംഗ് ബോട്ട് ഓപ്പറേറ്റേഴ്സ‌് അസോസിയേഷൻ്റെ നേതൃത്വത്തിൽ 24ന് രാവിലെ 10ന്  ഫിഷറീസ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വാർത്താസമ്മേളനത്തിൽ ഓൾ കേരള ഫിഷിംഗ് ബോട്ട് ഓപ്പറേറേഴ്‌സ് അസോസിയേഷൻ 

യുവതി ട്രയിൻ തട്ടി മരിച്ച നിലയിൽ കാണപ്പെട്ടു.

ചാത്തന്നൂർ : യുവതി ട്രയിൻ തട്ടി മരിച്ച നിലയിൽ കാണപ്പെട്ടു.
മീനാട് പാലമൂട് രോഹിണിയിൽ ജിജോ ഗോപിനാഥന്റെ ഭാര്യ റെനി (34)നെയാണ് ട്രയിൻ തട്ടി മരിച്ച നിലയിൽ. മയ്യനാട് റെയിൽവേ ഗേറ്റിന് സമീപം ശനിയാഴ്ച രാത്രി 8.30നാണ്  മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം ഭാഗത്ത് നിന്നും കൊല്ലം ഭാഗത്തേക്ക് പോയ മലബാർ എക്സ്പ്രസ് ആണ് തട്ടിയത്. തുടർന്ന് മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഇതിനിടയിൽ ചാത്തന്നൂർ പോലിസ് സ്റ്റേഷനിൽ മീനാട് പാലമുക്കിലെ 
വീട്ടിൽ നിന്നും റെനിയെ കാണാനില്ല എന്ന് കാണിച്ചു ചാത്തന്നൂർ പോലിസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ട്രയിൻ തട്ടി യുവതി മരിച്ചതായി കണ്ടെത്തിയത് തുടർന്ന് മൃതദേഹം പോസ്റ്റ്‌മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുത്തു.
 മക്കൾ - ധനശ്രീ, ദിയ ലക്ഷ്മി

ലൈഫ് മിഷൻ പദ്ധതിയിൽ വീട് അനുവദിച്ചതിൽ ഗുരുതര ക്രമകേടുകൾ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു.

ചാത്തന്നൂർ :  ലൈഫ് മിഷൻ പദ്ധതിയിൽ വീട് അനുവദിച്ചതിൽ  ഗുരുതര ക്രമകേടുകൾ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു. 
ചാത്തന്നൂർ ഗ്രാമപഞ്ചായത്തിലെ ഉപഭോക്താക്കൾക്ക് വീടും വസ്തുവും അനുവദിച്ചതിലാണ്ഗുരുതരക്രമക്കേടുകൾ കണ്ടെത്തിയിരിക്കുന്നത്.
സംസ്ഥാന സർക്കാർ പുറത്തിറക്കിയ ലൈഫ് പദ്ധതിയുടെ നിയമാവലി പൂർണ്ണമായും അട്ടിമറിച്ചു കൊണ്ടാണ് ലൈഫ് പദ്ധതിയിൽ വീടും വസ്തുവും നൽകിയിരിക്കുന്നത്. 
ഭരണത്തിലെ രാക്ഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കൊണ്ട് ഇടതുപക്ഷ ചായ്‌വ് ഉള്ളവർക്കാണ് ലൈഫ് പദ്ധതിയിൽ വീട് അനുവദിച്ചിട്ടുള്ളത് എന്ന് വിവരവകാശ രേഖകൾ വ്യക്തമാക്കുന്നു. 
 വിവരാവകാശ നിയമപ്രകാരം കിട്ടിയ രേഖകളുടെ അടിസ്ഥാനത്തിലാണ് ഗുരുതര ക്രമകേടുകൾ കണ്ടെത്തിയിരിക്കുന്നത്. പട്ടികജാതി വിഭാഗത്തിൽ നിന്നുള്ളവർക്ക് കൊടുത്ത വീടും വസ്തുവിലും മുൻപ് വിവിധ പദ്ധതിയിൽ വീട് കിട്ടിയവരും കടന്ന് കൂടിയപ്പോൾ. വീടിന് വേണ്ടി സ്വന്തം പുരയിടം മക്കളുടെ പേരിൽ എഴുതി മാറ്റിയതിന് ശേഷം ലൈഫ് പദ്ധതിയിൽ അപേക്ഷ കൊടുത്തു ആറു മാസത്തിനുള്ളിൽ ലൈഫ് പദ്ധതിയിൽ 
വീടും വസ്തുവും കൈക്കലാക്കിയവരും. മുൻപ് പട്ടികജാതി വിഭാഗത്തിൽ വീട് അടക്കമുള്ള ആനുകൂല്യങ്ങൾ കിട്ടിയവരും ലിസ്റ്റിൽ കടന്ന് കൂടിയിട്ടുണ്ട്. 
ഉദ്യോഗസ്ഥരുടെ അന്വേഷണ റിപ്പോർട്ട് എല്ലാം അട്ടിമറിച്ചു കൊണ്ട് ഭരണകക്ഷിയുടെ 
രാക്ഷ്ട്രീയ താത്പര്യം മുന്നിൽ നിർത്തികൊണ്ട് തയ്യാറാക്കിയ ലിസ്റ്റിൻ മേൽ അന്വേഷണം വേണമെന്ന ആവശ്യമാണ് ശക്തമാകുന്നത്. സപ്ലിമെന്ററി ലിസ്റ്റിൽ ഉൾപ്പെട്ട അംഗങ്ങളുടെ എണ്ണം കണകാക്കിയ ശേഷം മുൻഗണന ക്രമം നിർണ്ണയിച്ചു നൽകേണ്ട ധനസഹായമാണ് 
സപ്ലിമെന്ററി ലിസ്റ്റിലെ അർഹരെ ഒഴിവാക്കി അനർഹരെ തിരികി കയറ്റി ധനസഹായം നൽകിയിരിക്കുന്നത്. പല വാർഡുകളിലും വാർഡ്‌ സഭകൾ അംഗീകരിച്ച ഗുണഭോക്ത പട്ടികയിൽ ഗ്രാമപഞ്ചായത്ത്‌ അംഗങ്ങൾ ഇടപെട്ട് മാറ്റം വരുത്തിയിട്ടുണ്ട്. പല വീടുകളും നിർമ്മിച്ചിരിക്കുന്നത് ലൈഫ് മിഷൻ പദ്ധതിയുടെ സ്കെച്ചും പ്ലാനും മാറ്റി ആഡംബര വീടുകളാണ് ഉദ്യോഗസ്ഥരുടെ പരിശോധന പോലും രാക്ഷ്‌ടീയ സ്വാധീനം ഉപയോഗിച്ച് അട്ടിമറിച്ചു കൊണ്ടാണ് വീടുകൾ നിർമ്മിച്ചിരിക്കുന്നത്. ചാത്തന്നൂർ പഞ്ചായത്തിൽ ലൈഫ് മിഷൻ പദ്ധതിയിൽ ഉണ്ടായ ക്രമകേടുകളെ കുറിച്ച് വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്.


കോൺഗ്രസ് സമ്മേളനത്തിൽ നേതാക്കൽ തമ്മിൽ തല്ലി

കോൺഗ്രസ് സമ്മേളനത്തിൽ നേതാക്കൽ തമ്മിൽ തല്ലി

കൊട്ടിയം : മാഫിയ സംഘത്തിന് നേതൃത്വം നൽകുന്ന പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ജില്ല കമ്മിറ്റി കൊല്ലൂർവിള പള്ളിമുക്കിൽ സംഘടിച്ച പൊതുസമ്മേളനം കോൺഗ്രസുകാർ തമ്മിലുള്ള തല്ലിൽ കലാശിച്ചു. കോൺഗ്രസ് ഇരവിപുരം മണ്ഡലം പ്രസിഡൻ്റ് മണക്കാട് സലീമും ബ്ലോക്ക് നിർവാഹക സമിതി അംഗവും ഒ.ഐ.സി.സി.നേതാവുമായ ഇസ്മായിലും തമ്മിലുള്ള കൈയേറ്റമാണ് ഒടുവിൽ ചേരിതിരിഞ്ഞ വാക്കേറ്റത്തിലും തമ്മിൽ തല്ലിലും കലാശിച്ചത്.. കോൺഗ്രസ് ഇരവിപുരം ബ്ലോക്ക് കമ്മിറ്റിയ്ക്കും വടക്കേവിള ബ്ലോക്ക് കമ്മിറ്റിക്കുമായിരുന്നു സമ്മേളനത്തിൻ്റെ ചുമതല. മണ്ഡലം പ്രസിഡൻ്റും ബ്ലോക്ക് നിർവാഹക സമിതി അംഗവുo തമ്മിലുണ്ടായ വാക്കുതർക്കമാണ് ഒടുവിൽ കൂട്ടതല്ലിലെത്തിയത്. കോൺഗ്രസ് ജില്ല പ്രസിഡൻ്റ് രാജേന്ദ്രപ്രസാദിൻ്റെ അധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനം എ.ഐ.സി.സി.ജനറൽ സെക്രട്ടറി പി.സി.വിഷ്ണുനാഥായാരുന്നു ഉദ്ഘാടനം ചെയ്തത്.സമ്മേളനം കഴിഞ്ഞ ഉടൻ തന്നെ വേദിയിൽ അടിയും തുടങ്ങിയിരുന്നു. ഇരവിപുരം മണ്ഡലം പ്രസിഡൻ്റ് ബ്ലോക്ക് നിർവാഹക സമിതി അംഗവും വയോധികനുമായ ഇസ്മായിലിനെ മർദ്ദിക്കുകയായിരന്നു. വേദിയിൽ നടന്ന സംഘട്ടനം പൊതുനിരത്തിലേയ്ക്കും വ്യാപിച്ചു.സംഘം തിരിഞ്ഞ് വാക്കേറ്റം റോഡിൽ പലയിടത്തും ഉണ്ടായതോടെ ഇതുവഴിയുള്ള ഗതാഗതവും തടസപ്പെട്ടു. സ്ഥലത്തുണ്ടായിരുന്ന മുതിർന്ന നേതാക്കളും പോലീസും ഇടപെട്ട് കൂടുതൽ സംഘർഷം ഒഴിവാക്കുകയായിരുന്നു.

Wednesday, 25 September 2024

സംസ്ഥാന സർക്കാരിന്റെ സാബത്തിക പ്രതിസന്ധിസ്കൂളുകൾക്കുള്ള ഉച്ചഭക്ഷണ വിതരണത്തിനുള്ളഫണ്ട് രണ്ടര മാസമായി കുടിശ്ശികയായി

കൊല്ലം: സംസ്ഥാന സർക്കാരിന്റെ സാബത്തിക പ്രതിസന്ധി
സ്കൂളുകൾക്കുള്ള ഉച്ചഭക്ഷണ വിതരണത്തിനുള്ള
ഫണ്ട് രണ്ടര മാസമായി കുടിശ്ശികയായി അധ്യാപകർ സാബത്തിക പ്രതിസന്ധിയിൽ.
ജൂലായ് മുതലുള്ള തുകയാണ് കുടിശ്ശികയായിരിക്കുന്നത്.
ജൂണിലെ തുക അനുവദിച്ചതിന് ശേഷം പിന്നീട് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ജൂണിലെ മുട്ടയുടെയും പാലിന്റെയും പൈസ മാത്രമാണ് കിട്ടിയിട്ടുളത്.
ഈ അദ്ധ്യയന വർഷം തുടക്കം മുതൽ ഉച്ചഭക്ഷണ തുക പലപ്പോഴായി മുടങ്ങിയിട്ടുണ്ടെന്ന് അധ്യാപകർ ചൂണ്ടി കാണിക്കുന്നു.നേരത്തെ ഉച്ചഭക്ഷണ തുക സർക്കാർ മുൻകൂറായി അനുവദിച്ചിരുന്നു. എന്നാൽ കഴിഞ്ഞ അദ്ധ്യയന വർഷം മുതൽ ഇതു ലഭിക്കുന്നില്ല.  യഥാസമയം ഫണ്ട് ലഭിക്കാത്തതിനാൽ ഉച്ചഭക്ഷണ വിതരണത്തിന്റെ ചുമതലക്കാരായ പ്രധാനാദ്ധ്യാപകർ സ്വന്തം നിലയ്ക്ക് പണം കണ്ടെത്തിയാണ് പല സ്കൂ‌ളുകളിലും പദ്ധതി മുന്നോട്ടുകൊണ്ടുപോവുന്നത്. ഇത് പ്രധാനാദ്ധ്യാപകർക്ക് വലിയ സാമ്പത്തിക ബാദ്ധ്യത ഉണ്ടാക്കുന്നുണ്ട്. ഓണത്തിനെങ്കിലും തുക അനുവദിക്കുമെന്ന പ്രതീക്ഷയിലായിരുന്നു പ്രധാനാദ്ധ്യാപകർ. പലചരക്ക് സാധനങ്ങളും മുട്ടയും പാലും വാങ്ങിക്കുമ്പോൾ തന്നെ കടക്കാർക്ക് പണം നൽകണം. ഫണ്ട് സ്ഥിരമായി കുടിശ്ശിക ആവുന്നതിനാൽ കിട്ടുന്ന ശമ്പളം പൂർണ്ണമായും ഉച്ചഭക്ഷണ പദ്ധതിക്കായി ചെലവഴിക്കേണ്ട സ്ഥിതിയാണെന്ന് പ്രധാനാദ്ധ്യാപകർ ചൂണ്ടിക്കാട്ടുന്നു.

.@ ഉച്ചഭക്ഷണ തുകയ്ക്ക് വർദ്ധനവ് 
വേണമെന്ന ആവശ്യം ശക്തമാകുന്നു

ഉച്ചഭക്ഷണ തുകയ്ക്ക് വർദ്ധനവ് 
 വേണമെന്ന ആവശ്യമാണ് അധ്യാപകർ ഉയർത്തുന്നത് 
ചെലവ് കൂടുതൽ ആയിട്ടും അധ്യാപകരുടെ ആവശ്യം സർക്കാർ അവഗണിയ്ക്കുകയാണ്.
2016ൽ നിശ്ചയിച്ച ഉച്ചഭക്ഷണ നിരക്കിൽ പിന്നീട് കാര്യമായ വർദ്ധനവുണ്ടായിട്ടില്ല. അടുത്തിടെ വരെ ഒരു കുട്ടിക്ക് എട്ട് രൂപയാണ് അനുവദിച്ചിരുന്നത്. നിരക്ക് വർദ്ധനവ് ആവശ്യപ്പെട്ട് അദ്ധ്യാപകർ ഹൈക്കോടതിയെ
സമീപിച്ചിരുന്നു. അദ്ധ്യാപകരുടെ കർക്കശ നിലപാടിൽ ഉച്ചഭക്ഷണം മുടങ്ങുമെന്നായതോടെ 2.20 രൂപ കൂടി സർക്കാർ കൂട്ടിയിട്ടുണ്ട്. ഒരു
മുട്ടയ്ക്ക് മാത്രം ഏഴ് രൂപ നൽകണം. ആറ് രൂപയാണ് സർക്കാർ അനുവദിക്കുക. ഒരു ലിറ്റർ പാലിന് വിപണിയിൽ 56 രൂപയെങ്കിൽ സർക്കാർ കണക്കാക്കുന്നത് 52 രൂപയും.
വിപണി വിലയ്ക്ക് അനുസൃതമായി തുക വർദ്ധിപ്പിക്കണമെന്നാണ് അദ്ധ്യാപകരുടെ ആവശ്യം.വലിയ സാമ്പത്തിക ബാദ്ധ്യതയാവുന്ന ഉച്ചഭക്ഷണ പദ്ധതിയുടെ ചുമതല ഏറ്റെടുക്കാൻ കഴിയില്ലെന്ന നിലപാടിലാണ് പ്രധാനാദ്ധ്യാപകർ.

Tuesday, 24 September 2024

തലയെടുപ്പിന്റെ മൂന്നാമൂഴം......

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനങ്ങൾ എല്ലായിപ്പോഴും അന്താരാഷ്ട്ര വാർത്താ പ്രധാന്യം നേടാറുണ്ട്. പ്രധാനമന്ത്രി എന്ന നിലയിൽ ആദ്യം അമേരിക്കയിലെത്തിയപ്പോൾ അവിടെ സൃഷ്ടിച്ച തരംഗം, അന്താരാഷ്ടവേദിയിൽ ഭാരതത്തിന്റെ തലയെടുപ്പിന്റെ തുടക്കമായിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെ തനിക്ക് വിസ നിഷേധിച്ച രാജ്യത്തേക്ക് പിന്നീട് എട്ടു തവണകൂടി പ്രധാനമന്ത്രി എന്ന നിലയിൽ മോദി പോയി. ഒരിക്കൽ അമേരിക്കയുടെ ഔദ്യോഗിക അതിഥിയായിരുന്നു. മൂന്നാമതും പ്രധാനമന്ത്രി ആയശേഷമുള്ള ആദ്യ അമേരിക്കൻ യാത്ര പ്രഥമയാത്ര പോലെ തരംഗമാണ് സൃഷ്ടിച്ചത്. ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതും യു.എൻ പൊതുസഭയിലെ ഭാവി ഉച്ചകോടിയെ അഭിസംബോധന ചെയ്യുന്നതും ആയിരുന്നു മൂന്ന് ദിവസത്തെ സന്ദർശനത്തിലെ ഔദ്യോഗിക കാര്യക്രമം. രണ്ടിലും ഭാരതത്തിന്റെ ശബ്ദം മോദിയിലൂടെ കേട്ടപ്പോൾ അംഗരാജ്യങ്ങൾ കാതുകൂർപ്പിച്ചിരുന്നു.

ന്യൂയോർക്കിൽ ഭാരത സമൂഹത്തിൻ്റെ ബൃഹത്തായ സമ്മേളനവും സാങ്കേതികവിദ്യാ വ്യവസായ പ്രമുഖരുമായി വട്ടമേശ സമ്മേളനവും ലോക രാഷ്ട്ര നേതാക്കന്മാരുമായുള്ള കൂടിക്കാഴ്ചയും എല്ലാം നരേന്ദ്രമോദി എന്ന ലോകനേതാവിൻ്റെ ഔന്നിത്യം വിളിച്ചു പറയുന്നതായി.

ഇന്തോ-പസഫിക് മേഖലയിലെ സമാധാനത്തിനും പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി പ്രവർത്തിക്കുന്നതിന് സമാന ചിന്താഗതിയുള്ള രാജ്യങ്ങളുടെ പ്രധാന കൂട്ടായ്മയായ ക്വാഡ് ഉച്ചകോടിയിൽ നരേന്ദ്രമോദിയുടെ നിർദ്ദേശങ്ങൾ പുതുമയുള്ളതും സ്വീകാര്യവും ആയിരുന്നു. ലോകം പിരിമുറുക്കങ്ങളാലും സംഘർഷങ്ങളാലും വലയുന്ന കാലത്ത്, ജനാധിപത്യ ധർമചിന്തകളാലും മൂല്യങ്ങളാലും ക്വാഡ് പങ്കാളികൾ ഒത്തുചേരുന്നതു മാനവികതയെ സംബന്ധിച്ചിടത്തോളം പ്രധാനമാണെന്ന് ഉച്ചകോടിയിൽ മോദി പറഞ്ഞു. നിയമവാഴ്ചയോടും പരമാധികാരത്തോടും പ്രാദേശിക സമഗ്രതയോടുമുള്ള ആദരം, തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കാനുള്ള പ്രതിബദ്ധത എന്നിവയിലധിഷ്ഠിതമായ അന്താരാഷ്ട്രക്രമം ഉയർത്തിപ്പിടിക്കാനാണ് കൂട്ടായ്മ നിലകൊള്ളുന്നത്. അടുത്ത ഉച്ചകോടി ഭാരതത്തിൽ നടത്താൻ
നിലകൊള്ളുന്നത്. അടുത്ത ഉച്ചകോടി ഭാരതത്തിൽ നടത്താൻ തീരുമാനിച്ചത് ക്വാഡിൽ നരേന്ദ്രമോദിക്കും ഭാരതത്തിനുമുളള പ്രാധാന്യം വിളിച്ചോതുന്നു. അർബുദം ഇല്ലാതാക്കാൻ ക്വാഡ് അംഗരാജ്യങ്ങളായ അമേരിക്കയും ഭാരതവും ആസ്ട്രേലിയയും ജപ്പാനും സൃഷ്ടിപരമായ ശ്രമത്തിന് തുടക്കം കുറിക്കുന്നതിൽ നരേന്ദ്രമോദി നൽകിയ സംഭാവനയും ചെറുതല്ല.

ലോകത്തിലെ ഏറ്റവും വലുതും പഴക്കമുള്ളതുമായ ജനാധിപത്യ രാജ്യങ്ങൾ തമ്മിലുള്ള അതുല്യമായ പങ്കാളിത്തത്തിന് ഊർജം പകരുന്നതായിരുന്നു പ്രസിഡൻ്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ച. ബൈഡൻ അദ്ദേഹത്തിൻ്റെ ജന്മനാടായ വിൽമിംഗ്‌ടണിൽ സ്വന്തം വീട്ടിലേക്കാണ് നരേന്ദ്രമോദിയെ ക്ഷണിച്ചുകൊണ്ടുപോയത്. ഭാരതത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ടതോ കടത്തപ്പെട്ടതോ ആയ 297 പുരാവസ്തുക്കൾ തിരികെ കൊണ്ടുവരാൻ വേണ്ട സൗകര്യം യു.എസിന്റെ ഭാഗത്തുനിന്നും ഒരുക്കി. കൈമാറ്റത്തിന്റെ പ്രതീകാത്മകമായി തെരഞ്ഞെടുത്ത ഏതാനും ഭാഗങ്ങൾ പ്രധാനമന്ത്രിക്കും പ്രസിഡൻ്റ് ബൈഡനും മുന്നിൽ പ്രദർശിപ്പിച്ചു. സുരക്ഷിത ആഗോള സംശുദ്ധ ഊർജവിതരണ ശൃംഖലകൾ കെട്ടിപ്പടുക്കുന്നതിനുള്ള അമേരിക്ക - ഭാരത സംരംഭത്തിനായുള്ള മാർഗരേഖയും തയ്യാറാക്കാനായി.
നിലകൊള്ളുന്നത്. അടുത്ത ഉച്ചകോടി ഭാരതത്തിൽ നടത്താൻ തീരുമാനിച്ചത് ക്വാഡിൽ നരേന്ദ്രമോദിക്കും ഭാരതത്തിനുമുളള പ്രാധാന്യം വിളിച്ചോതുന്നു. അർബുദം ഇല്ലാതാക്കാൻ ക്വാഡ് അംഗരാജ്യങ്ങളായ അമേരിക്കയും ഭാരതവും ആസ്ട്രേലിയയും ജപ്പാനും സൃഷ്ടിപരമായ ശ്രമത്തിന് തുടക്കം കുറിക്കുന്നതിൽ നരേന്ദ്രമോദി നൽകിയ സംഭാവനയും ചെറുതല്ല.
ആഗോളതലത്തിൽ വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതിക മേഖലയെക്കുറിച്ചും ഈ അത്യാധുനിക സാങ്കേതികവിദ്യകൾ ഭാരതത്തിലുൾപ്പെടെ ലോകമെമ്പാടുമുള്ള ജനങ്ങളുടെ ക്ഷേമത്തിന് എങ്ങനെ സംഭാവന ചെയ്യുന്നു എന്നതിനെക്കുറിച്ചും പ്രധാനപ്പെട്ട അമേരിക്കൻ ബിസിനസ്സ് നേതാക്കളുമായും നരേന്ദ്ര മോദി ആഴത്തിൽ ചർച്ച ചെയ്തു.
ഐക്യരാഷ്ടസഭയുടെ 'ഭാവിയുടെ ഉച്ചകോടി'യിൽ, ലോകത്തിലെ മാനവരാശികളിൽ സമാധാനപരവും സുരക്ഷിതവുമായ ഭാവിയ്ക്കുള്ള അവകാശികളിൽ ഏറ്റവും ഉയർന്നവരായ ആറിലൊന്നിന്റെറെ വീക്ഷണം പങ്കുവയ്ക്കാനും ഭാരത പ്രധാനമന്ത്രിക്കായി.

Monday, 23 September 2024

രാഹുൽ ഗാന്ധി യുഎസിൽ ഈയിടെ സന്ദർശനം നടത്തിയപ്പോൾ കൂടിക്കാഴ്ച നടത്തിയ ജേണലിസ്റ്റ് മുഷ് ഫികുൾ ഫസൽ അൻസാരിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്.

രാഹുൽ ഗാന്ധി യുഎസിൽ ഈയിടെ സന്ദർശനം നടത്തിയപ്പോൾ കൂടിക്കാഴ്ച നടത്തിയ ജേണലിസ്റ്റ് മുഷ് ഫികുൾ ഫസൽ അൻസാരിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. ഇദ്ദേഹം ബംഗ്ലാദേശിൽ നിന്നുള്ള ജേണലിസ്റ്റാണ്. ഷേഖ് ഹസീനയെ നഖശിഖാന്തം എതിർത്തിരുന്ന മുഷ് ഫികൾ ഫസൽ ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണയുള്ള ഖലിദ സിയയുടെ പ്രതിനിധിയാണ്.
2015ൽ ഷേഖ് ഹസീന ബംഗ്ലാദേശിൽ പ്രധാനമന്ത്രിയായിരുന്നപ്പോൾ
ബംഗ്ലാദേശ് വിട്ട് അമേരിക്കയിൽ ഇദ്ദേഹം അഭയം
തേടുകയായിരുന്നു. രാഹുൽ ഗാന്ധിയുമായി സെൽഫി എടുത്ത മുഷ്
ഫികുൾ ഫസൽ അൻസാരി യുഎസ് പ്രസിഡൻറിന്റെ
ഔദ്യോഗികവസതിയായ വൈറ്റ് ഹൗസിൽ അരവിന്ദ്
കെജ്രിവാളിന്റെ അറസ്റ്റിനെതിരെ ചോദ്യം ചോദിച്ച
മാധ്യമപ്രവർത്തകൻ കൂടിയാണ്. യുഎസ് പ്രതിരോധ വകുപ്പിന്റെ
സെക്രട്ടറിയോടാണ് മോദിയെ പ്രതിരോധത്തിലാക്കാനുദ്ദേശിച്ച് മുഷ്
ഫികുൾ ഫസൽ അൻസാരി ഈ ചോദ്യം ചോദിച്ചത്.
മുഷ് ഫികുൾ ഫസൽ അൻസാരി ഖാലിദ സിയയുടെ പാർട്ടിയായ ബംഗ്ലാദേശ് നാഷണൽ പാർട്ടിയുടെ (ബിഎൻപി) പ്രതിനിധിയായാണ് വിലയിരുത്തപ്പെടുന്നത്. ഷേഖ് ഹസീനയും യുഎസും ചേർന്ന് സെൻറ് മാർട്ടിൻ ദ്വീപ് പിടിച്ചെടുക്കാൻ പോകുന്നു എന്ന ഒരു ചോദ്യം ഷേഖ് ഹസീന പ്രധാനമന്ത്രിയായിരുന്ന സമയത്ത് മുഷ് ഫികുൾ ഫസൽ അൻസാരി യുഎസ് പ്രതിരോധ വകുപ്പ് പ്രതിനിധിയോട് ചോദിച്ചത് വലിയ വിവാദമായിരുന്നു. ഷേഖ് ഹസീനയ്ക്കെതിരെ ജനങ്ങൾക്കിടയിൽ ഭീതിപരത്തും വിധം നുണകൾ പ്രചരിപ്പിക്കുകയാണ് മുഷ് ഫികുൾ ഫസൽ അൻസാരിയുടെ ലക്ഷ്യം. ഇത്തരം നുണകളാണ് ജമാ അത്തെ ഇസ്ലാമി ഉൾപ്പെടെയുള്ള ശക്തികൾ ഷേഖ് ഹസീനയ്ക്കെതിരെ കലാപം ഉണ്ടാക്കുന്നതിന് ഒരു കാരണം. ഈ മാധ്യമപ്രവർത്തകനൊപ്പമാണ് രാഹുൽ ഗാന്ധി യുഎസിൽ സൗഹൃദം പങ്കുവെച്ചതെന്നതിനർത്ഥം ഇന്ത്യാവിരുദ്ധ ശക്തികളുമായി രാഹുൽ ഗാന്ധി കൈകോർക്കുന്നു എന്ന് തന്നെയാണ്.
യുഎസിലെ ജനപ്രതിനിധിയും പാകിസ്ഥാൻ രഹസ്യപങ്കാളിയുമായി ഇൽഹാൻ ഒമറിനെയും രാഹുൽ ഗാന്ധി കണ്ടിരുന്നു. പാകിസ്ഥാൻ്റെ നിർദേശപ്രകാരം പാക് അധീന കശ്മീർ സന്ദർശിച്ച് ഇന്ത്യയിൽ വലിയ കോളിളക്കമുണ്ടാക്കിയ ഇന്ത്യാ വിരുദ്ധ
നേതാവാണ് ഇൽഹാൻ ഒമർ. മുസ്ലിം ബ്രദർഹുഡ് എന്ന തീവ്രവാദി സംഘടനയുടെയും പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ് ഐയുടെയും അടുത്തയാളാണ് ഇൽഹാൻ ഒമർ.ഖലിസ്ഥാൻ വാദികളെ ആഹ്ളാദിപ്പിക്കുന്ന തരത്തിൽ ഇന്ത്യയിൽ സിഖുകാർക്ക് തലപ്പാവും ഖഡയും (പരമ്പരാഗത വള) ധരിച്ച് ഗുരുദ്വാരകളിൽ പോകാൻ കഴിയുന്നില്ലെന്ന നുണ രാഹുൽ ഗാന്ധി യുഎസിൽ പ്രചരിപ്പിച്ചതിന് പിന്നിലെ ലക്ഷ്യം ഖലിസ്ഥാൻ വാദികളെ കലാപത്തിന് പ്രേരിപ്പിക്കുക എന്നത് തന്നെയാണ്. മോദി സർക്കാരിനെ അട്ടിമറിക്കാൻ ഉതകുന്ന വിധത്തിൽ ഒരു കലാപം സൃഷ്ടിക്കാൻ രാജ്യവിരുദ്ധ ശക്തികളെ പ്രേരിപ്പിക്കുക തന്നെയായിരുന്നു രാഹുൽ ഗാന്ധിയുടെ യുഎസ് സന്ദർശനത്തിന്റെ ലക്ഷ്യം.

Saturday, 21 September 2024

എൻ.എസ്.എസ് കരയോഗത്തിൻ്റെ ഓണാഘോഷവും വാർഷിക പൊതുയോഗവും

എൻ.എസ്.എസ് കരയോഗത്തിൻ്റെ ഓണാഘോഷവും വാർഷിക പൊതുയോഗവും 

കൊട്ടിയം : കണ്ണനല്ലൂർ 
മുട്ടയ്ക്കാവ് തെക്ക് 4829-ാം നമ്പർ ഭഗവതി വിലാസം എൻ.എസ്.എസ് കരയോഗത്തിൻ്റെ ഓണാഘോഷവും വാർഷിക പൊതുയോഗവും പ്രതിഭകളെ ആദരിക്കലും വിദ്യാഭ്യാസ എൻഡോവ്മെൻ്റ്  വിതരണവും എൻ.എസ്.എസ് ചാത്തന്നൂർ താലൂക്ക് യൂണിയൻ പ്രസിഡൻ്റ് ചാത്തന്നൂർ മുരളി ഉദ്ഘാടനം ചെയ്തു.. കരയോഗം പ്രസിഡൻ്റ് എം.വിജയകുമാർ അധ്യക്ഷത വഹിച്ചു.
 യൂണിയൻ വൈസ് പ്രസിഡൻ്റ് പരവൂർ മോഹൻദാസ് മുഖ്യ പ്രഭാഷണം നടത്തി. 
യൂണിയൻ സെക്രട്ടറി എം.അനിൽകുമാർ സംഘടനാ പ്രവർത്തനം വിശദീകരിച്ചു, കരയോഗം സെക്രട്ടറി സി.ശിവപ്രസാദ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു,
യൂണിയൻ ഭരണ സമിതി അംഗങ്ങളായ ജി.സുരേഷ്, സി.ഗോപിനാഥപിള്ള, ജെ.അംബികാ ദാസൻപിള്ള, പ്രതിനിധി സഭാംഗം എൻ.റ്റി.പ്രദീപ് കുമാർ, വനിതാ യൂണിയൻ പ്രസിഡൻ്റ് സുജ.ബി.ആർ,  സിന്ധു ഗിരീശൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. 
വനിതാ സമാജം പ്രസിഡന്റ്‌ സീത കുമാരി, സെക്രട്ടറി ശ്രീകുമാരി എന്നിവർ റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. യോഗത്തിൽ കരയോഗം ജോ.സെക്രട്ടറി ആർ.മനു സ്വാഗതവും 
 വൈസ് പ്രസിഡൻ്റ് എസ്.സുധീഷ് കൃതജ്ഞതയും പറഞ്ഞു.
ഫോട്ടോ :എൻ എസ് എസ് ചാത്തന്നൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ്‌ ചാത്തന്നൂർ മുരളി ഉത്ഘാടനം ചെയ്യുന്നു.

പാരിപ്പള്ളി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മൈക്രോ ഫിനാൻസ് കേന്ദ്രങ്ങൾ കൊള്ളപലിശ സംഘങ്ങളായി മാറുന്നു

ചാത്തന്നൂർ : പാരിപ്പള്ളി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന  മൈക്രോ ഫിനാൻസ് കേന്ദ്രങ്ങൾ കൊള്ളപലിശ സംഘങ്ങളായി മാറുന്നു പലിശ പിരിക്കാൻ സ്ത്രികൾ നേതൃത്വം കൊടുക്കുന്ന ഗുണ്ടാസംഘങ്ങളും വീടുകളിൽ എത്തുന്നു. കൊല്ലം തിരുവനന്തപുരം ജില്ലകളിൽ പ്രവർത്തിക്കുന്ന മൈക്രോ ഫിനാൻസ് കേന്ദ്രങ്ങളിൽ നിന്നും മറ്റ് ചെറുകിട ബാങ്കുകളിൽ നിന്നും ലോൺ സംഘടിപ്പിച്ചു കൊടുക്കുന്ന സംഘങ്ങളാണ് കൊള്ള പലിശ സംഘങ്ങളായി തിരുവോണ നാളിൽ പോലും വീടുകളിൽ കയറിയിറങ്ങി കൊള്ളപലിശ പിരിക്കുന്നത്. മൈക്രോ ഫിനാൻസ് കേന്ദ്രങ്ങളിൽ നിന്നും ഇടനിലക്കാരായി നിന്ന് ലോൺ എടുത്തു കൊടുക്കുകയും ലോൺ മുടക്കം വന്നാൽ രാവെന്നോ പകലെന്നോ ഇല്ലാതെ വീടുകളിൽ കയറിയിറങ്ങി ഭീഷണിപ്പെടുത്തി പലിശ പിരിക്കുന്ന സംഘങ്ങൾ ആണ് പാരിപ്പള്ളി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നത്. കഴിഞ്ഞ തിരുവോണ നാളിൽ പുലർച്ചെ നാല് വീടുകളിലാണ് ഇത്തരത്തിലുള്ള 
 മൈക്രോ ഫിനാൻസ് സംഘങ്ങൾ സ്ത്രികൾ അടക്കമുള്ള ഗുണ്ടാസംഘങ്ങളുമായി എത്തി പലിശ പിരിച്ചത്. തമിഴ്നാട് ആസ്ഥാനമായ മൈക്രോഫിനാൻസ് കമ്പനിയുടെ മാർക്കറ്റിങ് മാനേജർമാരാണ് പ്രാദേശിക വനിതകൾ അടങ്ങുന്ന ഗുണ്ടാ സംഘങ്ങളുടെ പിന്തുണയോടെ വീടുകളിൽ എത്തി ഗുണ്ടാപിരിവ് നടത്തുന്നത്. കോളനികൾ കേന്ദ്രീകരിച്ചും മറ്റ് വ്യവസായ കച്ചവട സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വീടുകൾ കേന്ദ്രീകരിച്ചു കൊണ്ട് യാതൊരുവിധ രജിസ്ട്രെഷനും ഇല്ലാത്ത മൈക്രോഫിനാൻസ് സംഘങ്ങളിൽ നിന്നും ഇടനിലക്കാരായി നിന്ന് കൊണ്ട് ലോൺ എടുത്തു കൊടുക്കുകയും ലോൺ മുടങ്ങുമ്പോൾ ഭീഷണിപ്പെടുത്തി ലൈംഗീകമായി ചൂഷണം ചെയ്യുകയും അതിനും വഴങ്ങിയില്ലെങ്കിൽ വീട് കയറി ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സംഘങ്ങളാണ് പാരിപ്പള്ളി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നത്.

@ ലോൺ എടുക്കുന്നവരുടെ രേഖകൾ ദുരുപയോഗം ചെയ്യുന്നു.

ഒരു തവണ ഗ്രൂപ്പ്‌ ലോൺ എടുത്താൽ ആ രേഖകൾ ഉപയോഗിച്ച് മൈക്രോ ഫിനാൻസിലെ ഉദ്യോഗസ്ഥർ തന്നെ വീണ്ടും ലോൺ എടുത്തു തിരിമറി നടത്തുന്നതായി നിരവധി പരാതികളാണ് ഉയരുന്നത്. രേഖകൾ എല്ലാം ഡിജിറ്റൽ രേഖകളാക്കി മാറ്റി വ്യാജഒപ്പ് ഇട്ട് കൊണ്ടാണ് ഉദ്യോഗസ്ഥർ തിരിമറി നടത്തുന്നത്. ഫിനാൻസ് കമ്പനികളുടെ രേഖകളിൽ എല്ലാം തന്നെ കൃത്യമായ വിവരങ്ങൾ കാണിച്ചു കൊണ്ട് നടത്തുന്ന ഇത്തരം ഇടപാടുകൾ പുറത്താകുന്നത് മറ്റ് ബാങ്കുകളിൽ ഇടപാടുകൾക്ക് ചെല്ലുബോൾ ആണ് ആധാർകാർഡിലെ വിവരങ്ങൾ പരിശോധിക്കുമ്പോൾ മുൻപ് വായ്പ എടുത്തതായി കാണിക്കുകയും ലോൺ നിഷേധിക്കുകയും ചെയ്‌യുമ്പോൾ ആണ്. ഇത്തരത്തിൽ ആധാർകാർഡ് അടക്കമുള്ള രേഖകൾ ദുരുപയോഗം ചെയ്യുന്നത് തടയണമെന്ന ആവശ്യം ശക്തമാണ്.

@ സ്വാശ്രയ സംഘങ്ങള്‍ ബ്ലേഡ് സംഘങ്ങളായി മാറുന്നതായി പരാതി
 
കുടുംബശ്രീ മുഖേനയും അല്ലാതെയും രൂപം കൊണ്ട സ്വാശ്രയ സംഘങ്ങള്‍ ജനങ്ങളുടെ ജീവനെടുക്കുന്ന ബ്ലേഡ് സംഘങ്ങളായി മാറുന്നതായും പരാതിയുയരുന്നു. ബ്ലേഡ് പലിശക്കാരെ വെല്ലുന്ന രീതിയിലാണ് ചില സംഘങ്ങളുടെ പ്രവര്‍ത്തനം. ബാങ്കുകളില്‍നിന്നും വന്‍തുക വായ്പയെടുക്കുന്ന തുക നൂറിന് പത്തും പതിനഞ്ചും രൂപ പലിശയ്ക്ക് കൊടുക്കുന്ന സ്വാശ്രയസംഘങ്ങള്‍ നിരവധിയാണ്.
റിയല്‍ എസ്റ്റേറ്റ് പലിശയ്ക്ക് പണംനല്‍കല്‍ അനധികൃതവും അല്ലാത്തതുമായ ടാക്‌സികള്‍, ബിസിനസ് തുടങ്ങി മിക്ക മേഖലയിലേക്കും ഇത്തരം സംഘങ്ങള്‍ കടന്നിരിക്കുന്നു. ആഴ്ചയില്‍ അമ്പതും നൂറും നിക്ഷേപിക്കുന്ന സംഘങ്ങള്‍മുതല്‍ ആയിരങ്ങളും ലക്ഷങ്ങളും സംഘത്തില്‍ നിക്ഷേപിക്കുന്ന വന്‍കിടക്കാരുടെ സംഘങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.
 അടുത്തിടെയുണ്ടായ ചില ആത്മഹത്യകൾ 
ഇത്തരം  സംഘങ്ങളുടെ കെണിയിലകപ്പെട്ടാണ്. ഒരു സംഘത്തിലെ അംഗത്തില്‍നിന്നാണ് മരിച്ച വീട്ടമ്മ രണ്ടുലക്ഷം രൂപ ബ്ലേഡ് പലിശയ്ക്ക് വാങ്ങിയത്. പലിശ കയറി ഇത് എട്ടുലക്ഷമായി. രണ്ടുലക്ഷത്തിന് ആറുലക്ഷം രൂപ പലിശയായി. പണം ഈടാക്കുന്നതിന് പലിശക്കാരി വീട്ടമ്മയുടെ വീടിന്റെ മുറ്റംവരെ അഞ്ചുസെന്റ് ഭൂമി എഴുതിവാങ്ങുകയും ചെയ്തു.
ഭീഷണിയും അപമാനവും ഭയന്നാണ് വീട്ടമ്മ ജീവനൊടുക്കിയത്. പലിശയ്ക്ക് പണംനല്‍കിയ സ്ത്രീ സ്വാശ്രയ സംഘത്തില്‍നിന്നും ഒരുലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഈ തുക ഉപയോഗിച്ചാണ് മരിച്ച വീട്ടമ്മയ്ക്ക് രണ്ടുലക്ഷം നല്‍കിയത്.


@ ബി എം എസ് ജില്ലയിൽ വിശ്വകർമ്മദിനാചരണം നടത്തി.

 

@ ബി എം എസ് ജില്ലയിൽ വിശ്വകർമ്മദിനാചരണം നടത്തി.

രാഷ്ട്രത്തിന്റെ മഹത്തായ പുനർനിർമ്മാണ പ്രക്രിയയിൽ പങ്കാളിത്തം വഹിക്കുക എന്നുള്ള മഹത്തായ ലക്ഷ്യത്തോടെയുള്ള പ്രയാണത്തിൽ ഓരോ തൊഴിലാളിയുടേയും ചിന്തയിലും മനസ്സിലും പ്രവർത്തനത്തിലും സ്വപ്‌നത്തിലും ഒരു പ്രഭാപൂരിതമായ സാമൂഹ്യവ്യവസ്ഥയുണ്ടാക്കാനുള്ള പ്രവർത്തനത്തിന് വിശ്വ കർമ്മ ജയന്തി പ്രേരണാദായകമാവണമെന്ന ആഹ്വാനത്തോടെ 
 1955 ജൂലൈ 23 ന് ഭോപ്പാലിൽ രൂപീകരിച്ചു 70 വർഷം പിന്നിടുന്ന ബി എം എസിന്റെ നേതൃത്വത്തിൽ നടന്ന വിശ്വകർമ്മ ദിനാചരണം ജില്ലയിലെ 17മേഖല സമിതികളുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മേഖലസമിതികളുടെയും പഞ്ചായത്ത്‌ യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ 
പ്രകടനങ്ങളും പൊതുസമ്മേളനങ്ങളും ബൈക്ക് റാലികളും നടത്തി രാവിലെ എട്ട് മണിയോടെ യൂണിറ്റ് തലങ്ങളിൽ പതാക ഉയർത്തി വിശ്വകർമ്മാവിന്റെ ഛായചിത്രത്തിൽ മാലയിട്ട് പുഷ്പാർച്ചന നടത്തി  വിളക്ക് തെളിയിച്ചു കൊണ്ടാണ് പരിപാടികൾക്ക് തുടക്കമായത്. യൂണിറ്റ് തലങ്ങളിൽ പായസവിതരണവും പ്രാർത്ഥനയോഗങ്ങളും നടത്തി.ജില്ലാ സെക്രട്ടറി സനൽ പുത്തൂർ മേഖലയിൽ പങ്കെടുത്തു ജില്ലാ വൈസ് പ്രസിഡന്റ്‌ ആർ.അജയൻ കൊട്ടാരക്കര മേഖലയിലും
ഡി. എസ്. ഉണ്ണി ചാത്തന്നൂർ മേഖലയിലും 
 ജില്ലാ ട്രഷറർ സജീവ് കൊല്ലം ഈസ്റ്റ് മേഖലയിലും പങ്കെടുത്തു.


പരിശോധനയില്ല നമ്പർപ്ലേറ്റ് മറച്ച് ലോറികൾ

പരിശോധനയില്ല 
നമ്പർപ്ലേറ്റ് മറച്ച് ലോറികൾ
   
ചാത്തന്നൂർ : നമ്പർപ്ലേറ്റ് മറച്ചു വെച്ച് ദേശീയപാതയിലൂടെ കടന്നുപോകുന്ന വാഹനങ്ങൾ കൂടുന്നു. ഇതര സംസ്ഥാനങ്ങളിൽനിന്ന്‌ വരുന്ന നാഷണൽ പെർമിറ്റ് ലോറികളാണ് ട്രാഫിക് ചട്ടങ്ങൾ ലംഘിച്ച് കടന്നുപോവുന്നത്. അപകടത്തിൽപ്പെട്ടാൽ സി സി ടി വി ക്യാമറകളിൽപ്പെട്ട് പിടികൂടാതിരിക്കാനാണ് ഈ 'മുൻകരുതൽ'. രാത്രിസമയങ്ങളിലാണ് ഏറെയും കടന്നുപോവുന്നത്.

പല ലോറികളിലും ഗ്രില്ലുകൾ താഴ്ത്തിവെച്ചാണ് മറയ്ക്കുന്നത്.ക്യാമറകളിൽപ്പെടാതിരിക്കാൻ പ്ലാസ്റ്റിക്ക് കോട്ടിങ് നടത്തി നമ്പർപ്ലേറ്റ് മങ്ങിയ നിലയിലാക്കുന്നതും പതിവായിട്ടുണ്ട്.ഇത്തരം വാഹനങ്ങൾ കോവിഡ് ലോക്ഡൗണിനു മുമ്പ് മേട്ടോർ വാഹനവകുപ്പ് പിടികൂടാറുണ്ടായിരുന്നു. ഇവരിൽനിന്ന്‌ 5,000 രൂപ വരെ പിഴ ഈടാക്കിയിരുന്നു. വാഹനങ്ങൾ വർക്‌ഷോപ്പിൽ കൊണ്ടുപോയി മറകൾ മുറിച്ചുമാറ്റിയാണ് വിട്ടുകൊടുത്തിരുന്നത്. ഇപ്പോൾ പരിശോധനയില്ലാത്ത അവസ്ഥയാണ്‌ 
ഇതര സംസ്ഥാനക്കാരായ ജീവനക്കാരുമായുള്ള സമ്പർക്കം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് മോട്ടാർ വാഹനവകുപ്പ് പരിശോധനകൾ നിയന്ത്രിച്ചത്. ഈ അവസരം മുതലെടുത്താണ് നിയമവിരുദ്ധമായി നമ്പർപ്ലേറ്റ് മറച്ച് വാഹനങ്ങൾ നിരന്തരം കടന്നുപോകുന്നത്. തടിലോറികളും മത്സ്യം കയറ്റിവരുന്ന ലോറികളും ഇതിൽ ഉൾപ്പെടും. രാത്രി വായിക്കാവുന്ന തരത്തിൽ നമ്പർപ്ലേറ്റുകളിൽ ലൈറ്റുകൾ ഉണ്ടാവണമെന്ന നിബന്ധനയും പാലിക്കുന്നില്ല ദേശിയപാത നിർമ്മാണത്തിനായുള്ള വാഹനങ്ങളും കരമണ്ണ് കടത്തുന്ന വാഹനങ്ങളും  നമ്പർപ്ലേറ്റ് മറച്ചാണ് ഓടുന്നത് അടിയന്തിരമായി പരിശോധന നടത്തി ഇത്തരത്തിലുള്ള വാഹനങ്ങൾ പിടികൂടണമെന്ന ആവശ്യം ശക്തമാകുകയാണ്.

അന്താരാഷ്ട്ര സമുദ്രതീര ശുചീകരണ ദിനചാരണം

അന്താരാഷ്ട്ര സമുദ്രതീര 
ശുചീകരണ  ദിനചാരണം 

കൊല്ലം : അന്താരാഷ്ട്ര സമുദ്ര തീര 
ശുചീകരണ  ദിനചാരണത്തിന്റെ ഭാഗമായി ബി എം എസ്  പോർട്ട് മസ്ദൂർ സംഘത്തിന്റെ നേതൃത്വത്തിൽ ശക്തി കുളങ്ങര തീരദേശ മേഖലയിൽ ശുചീ കരണ പ്രവർത്തനങ്ങൾ നടത്തി.
ബി എം എസ് ജില്ലാ വൈസ് പ്രസിഡന്റ്  ഡി.എസ്. ഉണ്ണി ഉത്ഘടനം ചെയ്തു മേഖല പ്രസിഡന്റ്. ജയകൃഷ്ണൻ. അനിൽകുമാർ. ആർ. പ്രസന്നൻ. മണി. രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ: 
അന്താരാഷ്ട്ര സമുദ്ര തീര 
ശുചീകരണ  ദിനചാരണത്തിന്റെ ഭാഗമായി ബി എം എസ്  പോർട്ട് മസ്ദൂർ സംഘത്തിന്റെ നേതൃത്വത്തിൽ ശക്തി കുളങ്ങര തീരദേശ മേഖലയിൽ നടത്തിയ ശുചീകരണ പ്രവർത്തനങ്ങൾ .
ബി എം എസ് ജില്ലാ വൈസ് പ്രസിഡന്റ്  ഡി.എസ്. ഉണ്ണി ഉത്ഘടനം ചെയ്തു

Thursday, 19 September 2024

അനുമതിയില്ലാതെ നബിദിന റാലി പൊലീസുമായി സംഘർഷം

പോലിസ് അനുമതിയില്ലാതെ നബിദിന 
റാലി പൊലീസുമായി സംഘർഷം

@  22 പേർക്കെതിരെ പോലിസ് കേസ്

പരവൂർ : പോലീസിന്റെ അനുമതിയില്ലാതെ ഉച്ചഭാഷണികളുമായി  നബിദിന
റാലി പോലിസ് തടഞ്ഞു. റാലി 
നടത്തിയവരും പൊലീസും തമ്മിൽ സംഘർഷം.തിങ്കളാഴ്ച വൈകുന്നേരം 
ആറ് മണിയോടെ പരവൂർ തെക്കുംഭാഗത്താണ് പോലീസിന്റെ 
 അനുമതിയില്ലാതെ നബിദിന 
 റാലി നടത്തിയത് പോലിസ് തടഞ്ഞത് തുടർന്ന് റാലി നടത്തിയവരും 
പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായത്. പൊലീസ് അനുമതി വാങ്ങാതെ ഉയർന്ന ശബ്ദത്തിലുള്ള ഉച്ചഭാഷണികളടക്കം വാഹനങ്ങളിൽ 
 ഉപയോഗിച്ച് നടത്തിയ റാലി മൂലം 
 പരവൂർ - വർക്കല റോഡിൽ ഗതാഗതം തടസ്സപ്പെട്ടതോടെയാണ് പൊലീസ് ഇടപെട്ടത്.തുടർന്ന് റാലിയിൽ പങ്കെടുത്തവർ പോലിസിനെ ആക്രമിക്കുകയും റാലിയിൽ ഉപയോഗിച്ച വാഹനമിടിച്ചു പൊലീസ് ജീപ്പിന്റെ മുൻഭാഗം തകർന്നതോടെ 
 കൂടുതൽ പൊലീസെത്തി രംഗം ശാന്തമാക്കുകയായിരുന്നു. കണ്ടാലറിയാവുന്ന 22 പേർക്കെ
തിരെ പരവൂർ പൊലീസ്
എഫ്ഐആർ റജിസ്‌റ്റർ ചെയ്തു കേസെടുത്തു.

Monday, 16 September 2024

ബി എം എസ് വിശ്വകർമ്മദിനാചരണംനടത്തി

ബി എം എസ് വിശ്വകർമ്മദിനാചരണം
നടത്തി
ചാത്തന്നൂർ: ബി എം എസ് ചാത്തന്നൂർ മേഖല സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന വിശ്വകർമ്മദിനാചരണം ബി എം എസ് ജില്ലാ വൈസ് പ്രസിഡൻ്റ് ഡി.എസ്.ഉണ്ണി ഭദ്രദീപ പ്രകാശനം നടത്തി
ഉത്ഘാടനം ചെയ്തു. മേഖല പ്രസിഡൻ്റ് അരുൺ സതീശൻ അധ്യക്ഷത വഹിച്ചു ജില്ലാ ജോയിൻ്റ് സെക്രട്ടറി സിന്ധു തിലക് രാജ് മുഖ്യ പ്രഭാക്ഷണം നടത്തി. ബിനു.എസ്,
സുരേഷ് കിഴക്കനേല, സുഗുണൻ പാരിപ്പള്ളി എന്നിവർ സംസാരിച്ചു മേഖല സെക്രട്ടറി ഉണ്ണി പാരിപ്പള്ളി സ്വാഗതവും ട്രഷറർ പ്രീയങ്ക നന്ദിയും പറഞ്ഞു
ഫോട്ടോ: ബി എം എസ് ജില്ലാ വൈസ് പ്രസിഡൻ്റ് ഡി.എസ്.ഉണ്ണി ഭദ്രദീപ പ്രകാശനം നടത്തി ഉത്ഘാടനം ചെയ്യുന്നു.

Sunday, 15 September 2024

ഐശ്വരൃ ദായകം ദീപോജ്വലനം

*ഐശ്വരൃ ദായകം ദീപോജ്വലനം*
*വിളക്ക് കൊളുത്തുന്നതിൻ്റെ ശാസ്ത്രീയ വശം പലരും മനസ്സിലാക്കിയിട്ടുണ്ടാവില്ല...   കാരണം നമ്മുടെ സ്കൂളുകളിൽ ഒന്നും തന്നെ ഇതിനെക്കുറിച്ച് പഠിപ്പിക്കുന്നില്ല*

നമ്മുടെ പൗരാണികമായ ആചാരങ്ങൾ എല്ലാം തന്നെ അനുകൂല ഊർജ്ജ പ്രസരണം ഉണ്ടാക്കുവാൻ സഹായിക്കുന്നവയാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. വെറും അന്ധവിശ്വാസത്തിൽ അതിഷ്ഠിതമായിട്ടുളളതല്ല അവയിൽ ഒന്നു പോലും.
പശുവിൻ നെയ്യ്, എളെളണ്ണ, വെളിച്ചെണ്ണ എന്നിവ ഉപയോഗിച്ച് വിളക്കുകൾ കൊളുത്തി വെക്കുന്നത് രോഗാണുക്കൾ നശിക്കുവാൻ വളരെ നല്ലതാണ് എന്ന് ഒരു 18 വർഷം മുമ്പ് ജർമ്മനിയിലെ സർവ്വകലാശാലയിൽ പരീക്ഷണത്തിലൂടെ തെളിയിക്കപ്പെട്ടിട്ടുളളതാണ്. നമ്മുടെ പൂർവ്വികരായ ഋഷി മുനിമാർ പൗരാണിക കാലം മുതൽ ആചരിച്ചു വരുന്ന കാര്യങ്ങൾക്ക്അങ്ങനെ ശാസ്ത്രത്തിൻ്റെ പിൻതുണയും ആയി ലോകം മുഴുവൻ അംഗീകാരവും ലഭിച്ചു കഴിഞ്ഞു.

 *ഷഢാധാര പ്രതിഷ്ഠ ചെയ്തതോ സ്വയംഭൂ ചൈതന്യം ഉളളതോ ആയ ക്ഷേത്രങ്ങളിൽ നിന്ന് അനുകൂല ഊർജ്ജ പ്രസരണം ഉളളതായും കണ്ടെത്തിയിട്ടുണ്ട്.*
 അതു പൊലെ തന്നെ കൊടിമരങ്ങളും ഭൂമിയിൽ നിന്ന് ഊർജ്ജം വലിച്ചെടുത്ത് പുറത്തേക്ക് പ്രസരിപ്പിക്കുന്നതായും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടു കഴിഞ്ഞു. ഇന്ന് പളളികളിൽ പോലും കൊടിമരവും വിളക്കും ചെണ്ടവാദൃവും എത്തി ചേർന്നതിൻെറ കാരണവും മറ്റൊന്നുമല്ല.
*നിലവിളക്ക്* എന്ന പേര് തന്നെ സൂചിപ്പിക്കുന്നത് നിലത്ത് വെച്ച് കത്തിക്കാൻ ഉള്ള വിളക്ക് എന്നാണ്. ദീപനാളങ്ങളിൽ നിന്ന് വരുന്ന അനുകൂല ഊർജ്ജ പ്രസരണത്തിന് പുറമെ, വെറും നിലത്ത് വെക്കുന്ന വിളക്കുകൾ, ഭൂമിയിൽ നിന്ന് ഊർജ്ജം വലിച്ചെടുത്ത് പുറത്തേക്ക് പ്രസരിപ്പിക്കുന്നതായും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടു കഴിഞ്ഞു. മരപ്പലകയുടെ മുകളിലോ പീഠത്തിന് മുകളിലോ വെക്കുന്ന വിളക്കുകളേക്കാൾ ഇരട്ടിയിലധികം ഊർജ്ജം നൽകുന്നവയാണ് വെറും നിലത്ത് വെക്കുന്ന വിളക്കുകൾ. പൊട്ടിയതോ,കേടുപാടുകൾ ഉളളതോ ആയ വിളക്കുകൾ ഒരിക്കലും ഉപയോഗിക്കരുത്. അവ വിപരീത ഊർജ്ജം ആണ് നൽകുക എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
വിളക്കുകളിൽ തിരികൾ ഇടുന്നതിനെ കുറച്ചു ഇങ്ങിനെയാണ്‌ പുരാണങ്ങളിൽ വ്യക്തമാക്കിയിട്ടുളളത്....

*ഏകവർത്തിത് മഹാവ്യാധി* (ഒരു തിരി മാത്രം ഇട്ട് വിളക്ക് കൊളുത്തിയാൽ രോഗങ്ങൾ ഉണ്ടാവും)

*ദ്വിവർത്തിത് മഹത്ധനം* (രണ്ട് തിരിയിട്ട് വിളക്ക് കൊളുത്തിയാൽ ധനം/സമ്പത്ത് വർദ്ധിക്കും)

*ത്രിവർത്തിത് മോഹമാലസ്യം*(മൂന്നു തിരിയിട്ട് വിളക്ക് കൊളുത്തുന്നത് മടിയും മൗഡ്യവും ഉണ്ടാക്കും)

*ചതുർവർത്തിത് ദരിദ്രതാ* (നാലു തിരിയിട്ട് വിളക്ക്  കൊളുത്തുന്നത് ദാരിദ്ര്യം ഉണ്ടാക്കും)

*പഞ്ചവർത്തിത് സുശോഭനം* (അഞ്ചു തിരിയിട്ട് വിളക്ക് കൊളുത്തുന്നത് കാര്യങ്ങൾ എല്ലാം ഭംഗിയാക്കും)

*ഷഷ്ട വർത്തിത് ശത്രു വർദ്ധനം*
(ആറ് തിരിയിട്ട് വിളക്ക് കൊളുത്തുന്നത് ശത്രുക്കൾ വർദ്ധിക്കാൻ ഇടയാക്കും)

*സപ്ത വർത്തിത് സുമംഗളം* (ഏഴ് തിരിയിട്ട് വിളക്ക് കൊളുത്തുന്നത് മംഗളകരമാണ്)

*അഷ്ടവർത്തിത് കഷ്ട വർദ്ധനം*
(എട്ട് തിരിയിട്ട് വിളക്ക് കൊളുത്തുന്നത് കഷ്ടപ്പാടുകൾ വർദ്ധിച്ചു വരുവാൻ ഇടയാക്കും)

*നവ വർത്തിത് സർവ്വമംഗളം* (ഒൻപത് തിരിയിട്ട് വിളക്ക് കൊളുത്തുന്നത് സർവ്വ വിധ മംഗളങ്ങളും നൽകുന്നതാണ്)

*രണ്ടു* തിരിയിട്ട് വിളക്ക് കൊളുത്തുമ്പോൾ ഒരു തിരി കിഴക്ക് ഭാഗത്തേക്കും ഒരു തിരി പടിഞ്ഞാറ് ഭാഗത്തേക്കും ആണ് ഇടേണ്ടത്.
*അഞ്ചു* തിരിയിട്ട് വിളക്ക് കൊളുത്തുമ്പോൾ  നാല് തിരികൾ യഥാക്രമം കിഴക്ക്, പടിഞ്ഞാറ്, വടക്ക്,
തെക്ക് 
എന്നീ നാലു നേർദിശകളിലേക്കും അഞ്ചാമത്തെ തിരി ഈശാനകോണായ വടക്ക് കിഴക്ക് കോണിന് നേരേയും ആണ് ഇടേണ്ടത്.

നിലവിളക്കുകൾ പോലെ തന്നെയാണ് അലങ്കാര വിളക്കുകളായ തൂക്കു വിളക്കുകൾ എങ്കിലും കൂടുതൽ ഊർജ്ജപ്രസരണം നൽകുന്നത് നിലവിളക്കുകൾ ആണ്.
പൂജകളോ ഹോമങ്ങളോ ചെയ്യുമ്പോൾ വെറും നിലത്ത് വിളക്ക് വെക്കാതെ കളം വരച്ച് അരിമാവ് വിതറി അക്ഷതവും പൂക്കളും വിതറി അതിന് മുകളിൽ വിളക്ക് വെക്കുന്ന സമ്പ്രദായം ഉളളത് ശരിയാണ്... ദേവ ചൈതന്യം വിളക്കിലേക്ക് ആവാഹിക്കുമ്പോൾ ഇരിപ്പിടം ഒരുക്കാനാണ് ഇത്.
വിളക്ക് ഒരിക്കലും ഊതി കെടുത്തരുത്. തിരികൾ എണ്ണയിലേക്ക് താഴ്ത്തി കെടുത്തുകയാണ് വേണ്ടത്.
ലക്ഷ്മീ വിളക്ക്/ദശാവതാര വിളക്ക് എന്നിവ തെളിയിക്കുമ്പോൾ മുൻ വശത്ത് മാത്രമേ തിരിനാളങ്ങൾ പാടുളളൂ.അതാണ് അനുകൂല ഊർജ്ജപ്രസരണം വർദ്ധിപ്പിക്കുക എന്ന കാര്യത്തിൽ സംശയമില്ല.

പോത്തിനെന്തു എത്തവാഴ...

"രാഹുല്‍ ഗാന്ധി ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുമോ?"- ഒറ്റച്ചോദ്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ യുഎസ് പര്യടനം പൊളിച്ച്‌ രോഹിത് ശര്‍മ്മ!!!😂👌🏽

ഒറ്റച്ചോദ്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ മൂന്ന് ദിവസത്തെ യുഎസ് പര്യടനത്തിന്റെ ഗ്ലാമര്‍ മുഴുവന്‍ പൊളിയ്‌ക്കുകയായിരുന്നു ഇന്ത്യാടുഡേയുടെ ന്യൂയോര്‍ക്കിലെ ജേണലിസ്റ്റായ രോഹിത് ശര്‍മ്മ.യുഎസിലെ ടെക്സാസില്‍ കാള്‍ട്ടന്‍ ഹോട്ടലില്‍ ചെന്നാണ് രാഹുല്‍ ശര്‍മ്മ ഗാന്ധികുടുംബത്തിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായ സാം പിത്രോഡയെ കണ്ടത്. കൂടെ രാഹുല്‍ ഗാന്ധിയ്‌ക്ക് വേണ്ടി കള്ള അജണ്ടകള്‍ സൃഷ്ടിക്കുന്ന ഇന്ത്യയില്‍ നിന്നെത്തിയ 30 പേര്‍ ഹോട്ടലില്‍ ഉണ്ടായിരുന്നു.

സാം പിത്രോഡയെ ഇന്‍റര്‍വ്യൂ ചെയ്യാനാണ് മാധ്യമപ്രവര്‍ത്തകന്‍ രോഹിത് ശര്‍മ്മ പോയത്. പല ചോദ്യങ്ങളും ചോദിച്ചതിന് സാം പിത്രോഡ ഉത്തരങ്ങള്‍ നല്‍കി. ഇനി അവസാനമായി ഒരു ചോദ്യം കൂടിയുണ്ടെന്ന് മാധ്യമപ്രവര്‍ത്തകന്‍ രോഹിത് ശര്‍മ്മ. ആ ചോദ്യം ഇതായിരുന്നു-: “രാഹുല്‍ ഗാന്ധി ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുമോ?”. ഇതോടെ സാം പിത്രോഡ പെട്ടു. ന്യൂനപക്ഷപ്രീണനം മാത്രം വോട്ട് ബാങ്കാക്കി മാറ്റിയ രാഹുല്‍ ഗാന്ധി ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുമോ എന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ സാം പിത്രോഡയ്‌ക്ക് കഴിയില്ലായിരുന്നു. ഇതോടെ രാഹുല്‍ ഗാന്ധിയ്‌ക്കെന്നല്ല, കോണ്‍ഗ്രസിലെ ഒരു നേതാവിനും ഈ ചോദ്യത്തിന് ഉത്തരം പറയാന്‍ സാധിക്കില്ല. കാരണം അതിനുത്തരം പറഞ്ഞാല്‍ കോണ്‍ഗ്രസിന്റെ തന്നെ കള്ള അജണ്ട പൊളി‍ഞ്ഞുവീഴും. ഇതോടെ സാം പിത്രോഡയുടെ മുഖം ചുമന്നു.

അതോടെ രാഹുല്‍ ഗാന്ധിയുടെ അനുയായികളും രോഷാകുലരായി. അവര്‍ രോഹിത് ശര്‍മ്മയുടെ കയ്യിലെ ഫോണ്‍ തട്ടിപ്പറിച്ചു. ഫോണില്‍ അതുവരെ റെക്കോഡ് ചെയ്ത സാംപിത്രോഡയുടെ അഭിമുഖം മുഴുവന്‍ മായ്ച്ചു കളയുമെന്ന് അവര്‍ ആക്രോശിച്ചു. അവര്‍ അഭിമുഖം മുഴുവന്‍ മായ്ച്ചു കളഞ്ഞു.

ഉടനെ രാഹുല്‍ ഗാന്ധിയെ സ്വീകരിക്കണമെന്ന് പറഞ്ഞ് സാം പിത്രോഡ മുങ്ങി. പക്ഷെ സാം പിത്രോഡയുടെ മുഖം മങ്ങിയിരുന്നു. അദ്ദേഹം വല്ലാതെ ഉലഞ്ഞതായി രോഹിത് ശര്‍മ്മ കണ്ടു. രാഹുല്‍ ഗാന്ധിയുടെ അനുയായികള്‍ രോഹിത് ശര്‍മ്മയോട് തന്നെ ഫോണിലെ അഭിമുഖം മായ്ച്ചുകളയാന്‍ ആജ്ഞാപിച്ചു. അരമണിക്കൂര്‍ കഴിഞ്ഞാണ് ഹോട്ടല്‍ മുറിയില്‍ നിന്നും രാഹുല്‍ ഗാന്ധിയുടെ അനുചരന്മാരില്‍ നിന്നും മാധ്യമപ്രവര്‍ത്തകന് രക്ഷപ്പെടാന്‍ കഴിഞ്ഞത്.

പിറ്റേ ദിവസം, തലേന്ന് രാത്രി കാള്‍ട്ടന്‍ ഹോട്ടലിലിലെ കാളരാത്രിയില്‍ നടന്ന സംഭവങ്ങള്‍ മുഴുവന്‍ ഫോണിലൂടെ ടെക്സ്റ്റ് സന്ദേശമായി സാം പിത്രോഡയോട് രോഹിത് ശര്‍മ്മ അയച്ചുകൊടുത്തു.. മറ്റൊരു അവസരത്തില്‍ ഇന്‍റര്‍വ്യൂ ആകാമെന്ന് സാം പിത്രോഡ ഉറപ്പു നല്‍കി.. പക്ഷെ ആ ഇന്‍റര്‍വ്യൂ പിന്നീടുള്ള ദിവസങ്ങളില്‍ നടന്നില്ല. കാരണം “രാഹുല്‍ ഗാന്ധി ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുമോ?” എന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ സാം പിത്രോഡയ്‌ക്കോ രാഹുല്‍ ഗാന്ധിയ്‌ക്കോ കഴിയില്ലെന്നുറപ്പാണ്!!!

പോത്തിനെന്തു എത്തവാഴ... 😂


Saturday, 14 September 2024

ചാത്തന്നൂർ പഞ്ചായത്തിന്റെ വാഹനത്തിന്റെ ഡ്രൈവറെ പഞ്ചായത്ത്‌ പ്രസിഡന്റിന്റെ ബന്ധുക്കൾ ആക്രമിച്ചു.

ചാത്തന്നൂർ പഞ്ചായത്തിന്റെ വാഹനത്തിന്റെ ഡ്രൈവറെ പഞ്ചായത്ത്‌ പ്രസിഡന്റിന്റെ ബന്ധുക്കൾ ആക്രമിച്ചു.

ചാത്തന്നൂർ :  ചാത്തന്നൂർ പഞ്ചായത്തിന്റെ വാഹനത്തിന്റെ ഡ്രൈവറെ പഞ്ചായത്ത്‌ പ്രസിഡന്റിന്റെ ബന്ധുക്കൾ ആക്രമിച്ചു.പഞ്ചായത്ത്‌ വാഹനത്തിന്റെ ഡ്രൈവർ വിജയ്,
അഗംനവാടി ഹെൽപ്പർ പ്രീയ, ഹെൽപ്പറുടെ മകൻ എന്നിവർക്കാണ് പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി പഞ്ചായത്ത്‌ വാഹനത്തിന്റെ ഡ്രൈവർ വിജയയുടെ ഒരു പല്ല് നഷ്ടമായി താടിയെല്ലിന് ഗുരുതരമായ പരിക്കുണ്ട്. ഹെൽപ്പർ പ്രീയയ്ക്ക് തലയ്ക്കാണ് പരിക്കേറ്റത്.സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെയാണ്. ചത്തന്നൂർ പഞ്ചായത്തിലെ 
ഇടനാട് വാർഡിലെ മരക്കുളം പ്രദേശത്തെ അംഗൻവാടിയിലെ ഓണാഘോഷം ഉത്ഘാടനം ചെയ്യാനെത്തിയ പഞ്ചായത്ത്‌ പ്രസിഡന്റിന്റെ വാഹനത്തിന്റെ മുകളിൽ കയറി അഭ്യാസം കാട്ടുകയും 
 സെൽഫീ എടുക്കുന്നതും വാഹനത്തിന്റെ ഡ്രൈവർ ചോദ്യം ചെയ്തതിനെ തുടർന്ന് പഞ്ചായത്ത്‌ പ്രസിഡന്റിന്റെ ബന്ധുക്കൾ അടങ്ങിയ സംഘം ആക്രമിച്ചത്. മദ്യപ ലഹരിയിയിൽ ആയിരുന്ന സംഘം 
ആക്രമണം തടയാൻ എത്തിയ വർക്കറുടെ മകനെയും വർക്കറെയും ആക്രമിക്കുകയും ചെയ്തത് തുടർന്ന് പഞ്ചായത്ത്‌ സെക്രട്ടറിയും വർക്കറും 
ചാത്തന്നൂർ പോലിസിൽ പരാതി നൽകി.രാക്ഷ്ട്രീയ സമ്മർദ്ദം ചെലുത്തി കേസ് അട്ടിമറിയ്ക്കാൻ ശ്രമിക്കുകയാണ് എന്ന് നാട്ടുകാർ ആരോപിച്ചു പഞ്ചായത്ത്‌ പ്രസിഡന്റിന്റെ ബന്ധുക്കൾ മദ്യപിച്ചു ബഹളം ഉണ്ടാക്കുന്നത് സ്ഥിരമായ സംഭവം ആണെന്ന് നാട്ടുകാർ ആരോപിച്ചു.

@പഞ്ചായത്തിന്റെ വാഹനത്തിന്റെ ഡ്രൈവറെ ആക്രമിക്കുകയും അംഗൻവാടി വർക്കറെയും ആക്രമിക്കുകയും ചെയ്‌ത ആക്രമി സംഘത്തിനെതിരെ കേസെടുക്കണം - ബിജെപി 

പഞ്ചായത്തിന്റെ വാഹനത്തിന്റെ ഡ്രൈവറെ ആക്രമിക്കുകയും അംഗൻവാടി വർക്കറെയും ആക്രമിക്കുകയും ചെയ്‌ത ആക്രമി സംഘത്തിനെതിരെ കേസെടുക്കണമെന്ന് ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി സി.രാജൻപിള്ള ആവശ്യപ്പെട്ടു. രാക്ഷ്ട്രീയ സ്വാധീനത്താൽ കേസ് അട്ടിമറിയ്ക്കാൻ നടത്തുന്ന നീക്കം പ്രതിക്ഷേധാർഹമാണ്. ആക്രമി സംഘത്തിനെതീരെ കേസ് എടുത്ത് നിയമത്തിന് മുന്നിൽ കൊണ്ട് വന്നില്ലെങ്കിൽ ശക്തമായ സമരവുമായി ബിജെപി മുന്നോട്ട് പോകുമെന്ന് സി.രാജൻപിള്ള പറഞ്ഞു.

കെ എസ് ഇ ബി കേബിൾ മുറിച്ചു കടത്താൻ ശ്രമംമോഷ്ടാവിന്ഷോക്കേറ്റതായി സംശയം

കെ എസ് ഇ ബി കേബിൾ മുറിച്ചു കടത്താൻ ശ്രമം
മോഷ്ടാവിന്ഷോക്കേറ്റതായി സംശയം


കൊട്ടിയം:ഭൂമിക്കടിയിലൂടെ പോകുന്ന കെ എസ്ഇ ബി യുടെ 11 കെവി യു. ജി കേബിൾ മുറിച്ചു കടത്താൻ ശ്രമം മോഷ്ടാക്കൾക്ക് ഷോക്കേറ്ററായി സംശയം.വ്യാഴാഴ്ച രാത്രി 12:30 യോടെയാണ് ദേശീയ പാതയിൽ ഉമയനല്ലൂർ പട്ടരുമുക്ക് പള്ളിക്കടുത്ത് നിന്നും 11 കെ വി ലൈനിന്റെ അണ്ടർ ഗ്രൗണ്ട് കേബിൾ മുറിച്ചു കടത്താൻ ശ്രമം നടന്നത്.കേബിൾ മുറിക്കുന്നതിനിടെ വൈദ്യുതി ബന്ധം ട്രിപ്പ് ആയതിനാൽ വലിയ ദുരന്തം ഒഴിവായി മോഷ്ടാക്കളുടെ കരുതുന്ന ലൈറ്ററും കമ്പിയും സംഭവസ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.ഇത്തരം കേബിളുകൾ മുറിച്ചാൽ ഷോക്കേറ്റ് കഴിഞ്ഞു പോകാൻ വരെ ഇവിടെയുള്ളതാണെന്ന് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.രാത്രി പന്ത്രണ്ടരയോടെ വൈദ്യുതി ആയപ്പോൾ ഉദ്യോഗസ്ഥർ പരിശോധന നടത്തിയെങ്കിലും എവിടെയാണെന്ന് കണ്ടെത്താനായിരുന്നില്ല വെള്ളിയാഴ്ച രാവിലെനടത്തിയ പരിശോധനയിലാണ് പട്ടരുമുക്കിൽ കേബിൾ മുറിച്ച നിലയിൽ കണ്ടെത്തിയത്.തുടർന്ന് മണിക്കൂറുകൾ നടത്തിയ പരിശ്രമത്തിനൊടുവിലാണ് വെള്ളിയാഴ്ച ഉച്ചയോടെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാൻ ആയത് മണിക്കൂറുകളോളം വൈദ്യുതി ബന്ധം തടസ്സപ്പെട്ടത് കൂടാതെ വൈദ്യുതി ബോർഡിന് വലിയ നഷ്ടമാണ് ഇതുമൂലം ഉണ്ടായത്.ദേശീയപാതയുടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ചില സ്ഥലങ്ങളിൽ കേബിളുകൾ പുറത്തു കാണാവുന്ന നിലയിലാണ്.ദേശീയപാത പുനർനിർമാണത്തിന്റെ മറവിൽ കേബിളുകൾ മുറിച്ചുകിടക്കുന്ന സംഘം ആകാം പട്ടരുമുക്കിലും കേബിൾ മുറിക്കുവാൻ ശ്രമം നടത്തിയതെന്നാണ്കരുതുന്നത്.ദേശീയപാതയുടെ നിർമ്മാണം നടക്കുന്ന പല സ്ഥലങ്ങളിലും ടെലിഫോൺ കേബിളുകൾ വ്യാപകമായി മുറിച്ചു കൊണ്ടുപോകാറുണ്ട് ടെലിഫോൺ കേബിൾ ആണെന്ന് കരുതിയാവണം 11 കെ വി വൈദ്യുതി ലൈനിന്റെ കേബിൾ മുറിച്ചത്.കേബിൾ മുറിച്ചാൽ ഷോക്ക് കേൾക്കാതിരിക്കില്ലെന്നാണ് വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥർ പറയുന്നത്.ഇത് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് വൈദ്യുതിബോർഡ് അധികൃതർ കൊട്ടിയം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.  

ഫോട്ടോ :കേബിൾ മുറിച്ച നിലയിൽ

ഓണക്കാലത്ത് ഭക്ഷ്യ സുരക്ഷയുടെ ആവശ്യകതയെക്കുറിച്ച് ഓർമ്മപ്പെടുത്തുന്നതിന് വേണ്ടി മാവേലി എത്തിയത് വേറിട്ട കാഴ്ചയായി.

കൊട്ടിയം: ഓണക്കാലത്ത് ഭക്ഷ്യ സുരക്ഷയുടെ ആവശ്യകതയെക്കുറിച്ച് ഓർമ്മപ്പെടുത്തുന്നതിന് വേണ്ടി മാവേലി എത്തിയത് വേറിട്ട കാഴ്ചയായി. തഴുത്തല നാഷണൽ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികളാണ് നല്ല ഭക്ഷണം കഴിയ്ക്കു, നല്ല ആരോഗ്യത്തോടെ
നല്ല ജീവിതം നയിക്കു എന്ന സന്ദേശവുമായി മാവേലിയുമായി ബോധവൽക്കരണം നടത്തിയത്. മായം കലർത്തിയ ഭക്ഷ്യവസ്തുക്കൾ തിരിച്ചറിയാനുള്ള കുറുക്കുവഴികളും,
അത്തരം ഭക്ഷ്യവസ്തുക്കൾ കൊണ്ടുണ്ടാകുന്നരോഗങ്ങെളെക്കുറിച്ചും കുട്ടികൾ ബോധവൽക്കരണം നടത്തി. ബസ് സ്റ്റാൻ്റുകൾ, മാർക്കറ്റുകൾ പൊതു സ്ഥലങ്ങൾ എന്നിവിടങ്ങളിൽ മാവേലി ബോധവൽക്കരണം നടത്തി.കൊല്ലം ജില്ലയിലെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഏറ്റവും നല്ല ഭക്ഷ്യസുരക്ഷാ വിദ്യാലയം എന്ന ബഹുമതി തഴുത്തല നാഷണൽ പബ്ലിക് സ്കൂളിന് അടുത്തിടെ ലഭിച്ചിരുന്നു.കൊല്ലൂർവിള പള്ളിമുക്ക്മാർക്കറ്റിൽ നടന്ന ചടങ്ങിൽനാഷണൽ പബ്ലിക് സ്കൂൾ ചെയർമാൻ ഡോക്ടർ കെ കെ ഷാജഹാൻ ലഘുലേഖ വിതരണവും ബോധവൽക്കരണവും ഉദ്ഘാടനം ചെയ്തു 5000ത്തോളം പേർക്ക് വിവിധ സ്ഥലങ്ങളിലായി ബോധവൽക്കരണ ലഘുലേഖകൾ വിതരണം ചെയ്തു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊല്ലൂർ പള്ളിമുക്ക് യൂണിറ്റ് സെക്രട്ടറിഷാനവാസ് പള്ളിമുക്കിൽ നടന്ന ചടങ്ങിന് അധ്യക്ഷത വഹിച്ചു.സ്കൂൾ പ്രിൻസിപ്പാൾ നാസിം സെയിൻ,പി.ആർ.ഒ. ഷിബു,കോഡിനേറ്റർ മാരായ  നജുമ,ബിജി,ഷീജ മേരി നിഷ എന്നിവർ നേതൃത്വം നൽകി പ്ലസ് വൺ വിദ്യാർഥിയായഅക്ഷിതാണ് മാവേലിയായി വേഷമിട്ടത്.സ്കൂളിലെ ഓണാഘോഷത്തിന്റെ ഭാഗമായി രക്ഷകർത്താക്കൾക്കും കുട്ടികൾക്കും,അധ്യാപകർക്കും ആയി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.

Friday, 13 September 2024

ബിജു മേനോൻ@മലയാളസിനിമ

പൊതുവെ രണ്ടുതരം നടന്മാരാനുള്ളത്. ഒന്ന് തന്റെ ആയ കാലത്ത് ഗംഭീര പ്രകടനം കാഴ്ചവെക്കുകയും ക്രമേണ ആ ഗ്രാഫ് താഴോട്ടു വരുന്നവർ. രണ്ടാമത്തെ വിഭാഗം പഴകുന്തോറും വീര്യം കൂടി വരുന്നവർ. ആ ഒരു ശ്രണിയിൽ പെടുത്താവുന്ന ഒരു നടനാണ് ബിജു മേനോൻ.

ബിജു മേനോനെ ഏത് പടം കണ്ടാണ് ശ്രദ്ധിക്കുവാൻ തുടങ്ങിയത് എന്ന് ഓർമയില്ല. പക്ഷെ പ്രണയ വർണ്ണങ്ങളിലെ വിക്ടറിനെ ഭയങ്കര ഇഷ്ടമായിരുന്നു. വില്ലനായും സഹനടൻ ആയും ഇടക്ക് നായകനായും ഒരു സൈഡിൽ കൂടെ പോകുന്ന വഴിക്ക് ഒരു ഗിയർ ചേഞ്ച് വന്നത് എന്ന് തോന്നിയത് മേരിക്കുണ്ടൊരു കുഞ്ഞാടിലെ ജോസ് എന്ന കഥാപാത്രമാണ്.

ഇദ്ദേഹത്തിന്റെ രണ്ടാം ഫേസിൽ ആണെന്ന് തോന്നുന്നു കൂടുതൽ പ്രേക്ഷക പിന്തുണ ലഭിച്ച കഥാപാത്രങ്ങൾ വരുന്നത്. അത് വെള്ളി മൂങ്ങയിലെ മാമച്ചൻ ആയാലും ഓർഡിനറിയിലെ സുകു ആയാലും. ഇതിലെ ഓർഡിനറിയിലെ കഥാപാത്രം നായകൻ കുഞ്ചാക്കോ ബോബനെ വരെ സൈഡ് ആക്കി കളഞ്ഞു. കുമ്പളങ്ങി ബൈജു, ഫിലിപ് ഇടിക്കുള (സീനിയെര്സ്) തുടങ്ങി പ്രേക്ഷക പ്രീതി നേടിയ കഥാപാത്രങ്ങൾ ഏറെ.

പക്ഷെ എന്നെ ഞെട്ടിച്ച രണ്ട് ബിജു മേനോൻ കഥാപാത്രങ്ങൾ അയ്യപ്പനും കോശിയിലെ അയ്യപ്പൻ നായരും (മുണ്ടൂർ മാടൻ) ആർക്കറിയാമിലെ ഇട്ടിയവിരയും ആണ്. രണ്ടും രണ്ട് എക്ട്രീം എൻഡിൽ നിക്കുന്ന കഥാപാത്രങ്ങൾ. ബിജു മേനോന് മാസ് റോൾ അങ്ങനെ സാധാരണ വഴങ്ങില്ല ശിവം എന്ന സിനിമയിലെ സിഐ ഭദ്രൻ ഒക്കെ ഉദാഹരണം. ആ ഒരാൾ അയ്യപ്പൻ നായർ ആയി വന്നപ്പോൾ കിട്ടിയ ഇമ്പാക്ട് ഒന്ന് വേറെ തന്നെയാണ്. അത് പോലെ നടപ്പും ശബ്ദം കൊണ്ടും ഇട്ടിയവിരയും ഞെട്ടിച്ച് കളഞ്ഞു...

#ബിജുമേനോൻ @മലയാളം