Saturday, 30 September 2023

കല്ലുവാതുക്കൽ പഞ്ചായത്തിലെ പ്രസിഡന്റ് വൈസ്പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിപ്പ് ലംഘനം നടത്തിയ ബി ജെ പി പഞ്ചായത്ത് അംഗങ്ങൾ കള്ളക്കഥ പ്രചരിപ്പിക്കുന്നു - ബിജെപി

 കല്ലുവാതുക്കൽ പഞ്ചായത്തിലെ പ്രസിഡന്റ് വൈസ്പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിപ്പ് ലംഘനം നടത്തിയ ബി ജെ പി പഞ്ചായത്ത് അംഗങ്ങൾ കള്ളക്കഥ പ്രചരിപ്പിക്കുന്നു - ബിജെപി 
പരവൂർ: കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്തിലെ പ്രസിഡന്റ് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിപ്പ് ലംഘനം നടത്തിയ ബി. ജെ. പി അംഗങ്ങൾ കള്ളക്കഥ പ്രചരിപ്പിക്കുകയാണെന് ബിജെപി പരവൂർ മണ്ഡലം പ്രസിഡന്റ്‌ പ്രദീപ്‌. ജി. കുറുമണ്ഡൽ പറഞ്ഞു.ബി ജെ പിയെ ഒറ്റു കൊടുക്കാനായി എൽ. ഡി. എഫ് ഉം ആയി നേരത്തെ തന്നെ രഹസ്യബാന്ധവം സ്ഥാപിച്ചവരുടെ അധികാര മോഹം നഷ്ട്ടപ്പെട്ടതിന്റെ ജാള്യത മറയ്ക്കാൻ ആണ് പാർട്ടിയെയും പാർട്ടി ജില്ലാ പ്രസിഡന്റിനെയും ബോധപൂർവ്വം മാധ്യമങ്ങളിലൂടെ ആക്ഷേപിക്കുന്നത്. ബി ജെ പി ഭരണ കാലയളവിൽ ഏറ്റവും കൂടുതൽ വികസനപ്രവർത്തനങ്ങൾ നടന്ന കാലഘട്ടം ആണ്. ആരോഗ്യരംഗത്ത് മികച്ച സേവനപ്രവർത്തനങ്ങൾ കാഴ്ച വച്ചതിന് സംസ്ഥാന സർക്കാരിന്റെ അവാർഡും കല്ലുവാതുക്കൽ പഞ്ചായത്തിന് ലഭിച്ചിരുന്നു. കേന്ദ്രാവിഷ്കൃത പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനും ഇടത് വലതു മുന്നണികളുടെ എതിർപ്പ് ഉണ്ടായിട്ടും ഭരണ സമിതിക്ക് കഴിഞ്ഞു അധികാര കൊതി മൂത്ത് ആദ്യം യു ഡി എഫ് സഹായത്തോടെ പ്രസിഡന്റ് ആവാൻ ശ്രമം നടത്തി ഇത് പരാജയപെട്ടപ്പോൾ ആണ് പഞ്ചായത്ത് സെക്രട്ടറിയുടെ ഒത്താശയോട് കൂടി സിപിഎം താവളം ആക്കിയ അജ്ഞാത കേന്ദ്രത്തിലേക്ക് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ദിവസങ്ങൾക്കു മുൻപേ പഞ്ചായത്ത് മെമ്പർ ദീപ മാറി നിന്നത്. സിപി എം നേതൃത്വത്തിന്റെ അധികാര ദുർവിനിയോഗവും സാമ്പത്തിക താൽപ്പര്യവുമാണ് ഇതിന്റെ പിന്നിൽ ഓപ്പറേഷൻ ലോട്ടസിനെ കുറിച്ച് വാ തോരാതെ സംസാരിക്കുന്നവരുടെ കല്ലുവാതുക്കലിലെ നിലപാട് വ്യക്തമാക്കണം പഞ്ചായത്ത് പ്രസിഡന്റ് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ സംബദ്ധിച്ച് നേരത്തെ തന്നെ പാർട്ടി ഒൻപത് ഗ്രാമപഞ്ചായത്ത് അംഗങ്ങളോടും അഭിപ്രായം ചോദിച്ചിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ആയി നിൽക്കാൻ ഞാൻ ഇല്ല എന്നാണ് ദീപ പാർട്ടിയെ അറിയിച്ചത് പാർട്ടി എടുക്കുന്ന ഏത് നിലപാടിനോടും ഒപ്പം നിൽക്കും എന്നാണ് ദീപയും മറ്റ് ജനപ്രതിനിധികളും തിരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയെ അറിയിച്ചത് പാർട്ടി നൽകിയ വിപ്പ് സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നിട്ടും ബിജെപി യെയും അതിൽ അടിയുറച്ചു നിൽക്കുന്ന പ്രവർത്തകരെയും വഞ്ചിക്കുന്ന നിലപാടാണ് ദീപ സ്വീകരിച്ചത്  കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്ത് കമ്മറ്റി ബിജെ പി യുടെ അഞ്ചു അംഗങ്ങളും ബഹിഷ്കരിച്ചിരുന്നു. പാർട്ടിയെയും പാർട്ടി ജില്ലാ പ്രസിഡന്റിനും എതിരെ ദീപയും മറ്റ് മൂന്ന് അംഗങ്ങളും 
ബോധപൂർവ്വം നടത്തുന്ന കള്ള പ്രചരണം ആണ് ഇത് എന്നും പരവൂർ മണ്ഡലം പ്രസിഡന്റ് പ്രദീപ്‌. ജി കുറുമണ്ടൽ പറഞ്ഞു.

ജനങ്ങൾക്കായി ജനകീയ പദ്ധതികൾ ആവീഷ്കരിച്ചു മൈലക്കാട് ജി. രാജു

ജനങ്ങൾക്കായി ജനകീയ പദ്ധതികൾ ആവീഷ്കരിച്ചു മൈലക്കാട് ജി. രാജു 

ചാത്തന്നൂർ: ജനങ്ങൾക്കായി ജനകീയ പദ്ധതികൾ ആവീഷ്കരിച്ചു നടപ്പാക്കി മാതൃകയാവുകയാണ് ആദിച്ചനല്ലൂർ പഞ്ചായത്തിലെ പതിമൂന്നാം വാർഡ്‌ മെബർ മൈലക്കാട്. ജി. രാജു. മറ്റ് മെബർമാരിൽ നിന്നും വിത്യസ്തമായി പൊതുജന സഹകരണത്തോടെ വാർഡിലെ ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കുന്നതോടൊപ്പം തന്നെ വാർഡിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഓരോ വീടുകളുടെയും പ്രശ്നങ്ങൾ മനസിലാക്കി അവർക്കാവശ്യമായ സഹായങ്ങൾ ചെയ്യുന്നതിനോടൊപ്പം സ്കൂൾ തുറക്കുന്ന സമയത്ത് വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ വിതരണം ചെയ്തും മത്സരപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചും സമൂഹ്യ സാംസ്കാരിക രംഗത്ത് മികച്ച വിജയം നേടിയവരെ ആദരിച്ചും ബി പി എൽ കുടുംബങ്ങൾക്ക് ഭഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തും കുടുംബശ്രീ യൂണിറ്റുകൾക്ക് സ്വയം തൊഴിൽ കണ്ടെത്താൻ തയ്യൽമിഷ്യൻ വിതരണം ചെയ്തും വാർഡിലെ ഓരോ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാക്കി മാതൃകയാവുകയാണ് രാജു മെബർ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ജനങ്ങളുടെ വിളിപ്പുറത്തുണ്ട് രാജു മെബർ. വാർഡിലെ ജനങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ എൻ. കെ പ്രേമചന്ദ്രൻ എം. പി വിതരണം ചെയ്തു ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീലബിനു അധ്യക്ഷത വഹിച്ചു. ജി. എസ്. ജയലാൽ എം എൽ എ മുഖ്യപ്രഭാഷണം നടത്തി. ഹൈകോടതി ജഡ്ജി എ. ബദറുദീൻ, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എം. അനിൽകുമാർ, ജി. രാജു എന്നിവർ സംസാരിച്ചു.
ഫോട്ടോ:വാർഡിലെ ജനങ്ങൾക്കുള്ള ആനുകൂല്യ വിതരണം എൻ. കെ പ്രേമചന്ദ്രൻ. എം.പി ഉത്ഘാടനം ചെയ്യുന്നു.

എൻ എസ് എസ് കരയോഗം ഭാരവാഹികൾ പുഷ്പാർച്ചന നടത്തി ചുമതലയേറ്റു.

എൻ എസ് എസ് കരയോഗം ഭാരവാഹികൾ പുഷ്പാർച്ചന നടത്തി ചുമതലയേറ്റു. 

ചാത്തന്നൂർ :  നടയ്ക്കൽ മേൽഭാഗം  എൻ എസ് എസ് കരയോഗത്തിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട
ഭാരവാഹികൾ എൻ എസ് എസ് താലൂക്ക് ആസ്ഥാനത്ത് എത്തി 
പുഷ്പാർച്ചന നടത്തി സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. 
 പ്രസിഡന്റ്‌  അജയകുമാർ, വൈസ് പ്രസിഡന്റ്‌  പുരുഷോത്തമകുറുപ്പ്,  കരയോഗഭരണസമിതി അംഗം മനേഷ് പി എന്നിവർ ചാത്തന്നൂർ യൂണിയനിൽ എത്തി ആചാര്യ സ്‌മൃതി മണ്ഡപത്തിലും, ചട്ടമ്പിസ്വാമി സ്‌മൃതി മണ്ഡപത്തിലും പുഷ്പാർച്ചന നടത്തി എൻ.എസ്.എസ് പ്രതിജ്ഞ ചൊല്ലി ചുമതലയേറ്റത്. താലൂക്ക് യൂണിയൻ പ്രസിഡന്റ് ചാത്തന്നൂർ മുരളിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ  യൂണിയൻ സെക്രട്ടറി റ്റി. അരവിന്ദാക്ഷൻ പിള്ള, എൻ.എസ്.എസ് ഇൻസ്പെക്ടർ എസ് .ശ്രീജിത്ത്, യൂണിയൻ കമ്മറ്റി അംഗം
എസ്. ആർ. മുരളീധരകുറുപ്പ്, കരയോഗ സെക്രട്ടറി വിഷ്ണു കുറുപ്പ്, യൂണിയൻ പ്രതിനിധി രതീഷ് ജെ എന്നിവർ പങ്കെടുത്തു.
ഫോട്ടോ :എൻ എസ് എസ് കരയോഗം ഭാരവാഹികൾ എൻ.എസ്.എസ് പ്രതിജ്ഞ ചൊല്ലി ചുമതലയേല്ക്കുന്നു.

വടക്കേവിള ഫൈൻ ആർട്സ് സൊസൈറ്റി മെറിറ്റ് ഈവനിംഗ് സംഘടിപ്പിച്ചു

വടക്കേവിള ഫൈൻ ആർട്സ് സൊസൈറ്റി മെറിറ്റ് ഈവനിംഗ് സംഘടിപ്പിച്ചു
കൊട്ടിയം: വടക്കേവിള ഫൈൻ ആർട്സ് സൊസൈറ്റി മെറിറ്റ് ഈവനിംഗ് സംഘടിപ്പിച്ചു.വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും, വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെയും ചടങ്ങിൽ ആദരിച്ചു. വടക്കേവിള കോർപ്പറേഷൻ കമ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ എം.നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫാസ് പ്രസിഡൻ്റ് രമേശ് ബാബു അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ കൊല്ലം മധു വിദ്യാർത്തികൾക്കുള്ള പുരസ്കാര വിതരണവും ആദരിക്കൽ ചടങ്ങും നടത്തി. പട്ടത്താനം സുനിൽ, നെജിമുദീൻ മുള്ളുവിള എന്നിവരെ ആദരിച്ചു.സെക്രട്ടറി എസ്.ചന്ദ്രബോസ്, രക്ഷാധികാരി എ.അബ്ദുൽ സലാം, ഫാത്തിമാ മെമ്മോറിയൽ എഡ്യുക്കേഷൻ ട്രസ്റ്റ് സെക്രട്ടറി നൗഷാദ് യൂനുസ്, കോർപ്പറേഷൻ കൗൺസിലർ അനീഷ് കുമാർ, ഫാസ് ഭാരവാഹികളായ എൽ.രാeജന്ദ്രൻ, എസ്.സുധീർ, എം.പൂക്കുഞ്ഞ്, പി.മനോജ്, എ.സുരേന്ദ്രൻ, വനിതാ വേദി ഭാരവാഹികളായ ഷെമിനിസാർ, സുനി രാജീവ്,  എന്നിവർ സംസാരിച്ചു. ഫാസ് കുടുംബാംഗങ്ങളുടെ കലാകായിക മൽസരങ്ങളും ഓണസദ്യയും നടന്നു.  

ഫോട്ടോ : വടക്കേവിള ഫൈൻ ആർട്സ് സൊസൈറ്റിയുടെ മെറിറ്റ് ഈവനിംഗ് എം.നൗഷാദ് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു.

ബി. ആർ. അംബേദ്കർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ബാബ സാഹിബ്‌ ദേശിയ അവാർഡ് നൽകി

ബി. ആർ. അംബേദ്കർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ബാബ സാഹിബ്‌ ദേശിയ അവാർഡ് നൽകി 

ചാത്തന്നൂർ : ഡോക്ടർ ബി. ആർ. അംബേദ്കർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ബാബ സാഹിബ്‌ ദേശിയ അവാർഡ് കല്ലുവാതുക്കൽ അമ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വി.എസ്.സന്തോഷ് കുമാർ ഏറ്റുവാങ്ങി. ദേശീയ തലത്തിൽ 15 പേർക്കാണ് പുരസ്കാരം സമ്മാനിച്ചത്. കേരളത്തിൽ നിന്നും പുരസ്കാരം നേടിയത് വി.എസ്.സന്തോഷ്കുമാർ മാത്രമാണ്.
 ന്യൂ ഡൽഹി,കോൺസ്റ്റിട്യൂഷൻ ക്ലബ്ബിൽ വച്ചു നടന്ന ചടങ്ങിൽരാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവൻഷ് നാരായൺ സിംഗ് സമ്മേളനം ഉദ്ഘാ
ടനവും പുരസ്കാര ദാനവും നിർവഹിച്ചു.ദേശിയ അധ്യക്ഷൻ നെടുമൺ കാവ് ഗോപാലകൃഷ്ണൻ അധ്യക്ഷനായിരുന്നു.. മുൻ രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ പി. ജെ. കുര്യൻ, ഇന്റർനാഷണൽ ഓർഗനൈസർ ഉഷ കൃഷ്ണകുമാർ, ദേശീയ ജനറൽ സെക്രട്ടറി രാജ് കമൽ, പിആർഒ സോബിൻ തോമസ്, പ്രതാപൻ കുണ്ടറ, ശിവരാജൻ കണ്ടത്തിൽ, പത്മന തുളസി തുടങ്ങിയവർ പ്രസംഗിച്ചു.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സാമൂഹ്യ പ്രവർത്തനത്തിലൂടെ മറ്റ് സാമൂഹിക  ഉന്നമനത്തിന് പ്രവർത്തിച്ചവർക്കാണ് ദേശീയ പുരസ്കാരം സമ്മാനിച്ചത്.
ഫോട്ടോ:
രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവൻഷ് നാരായൺ സിംഗ് അവാർഡ് നൽകുന്നു.

Friday, 29 September 2023

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വാർഷിക സമ്മേളനം നടത്തി.

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വാർഷിക സമ്മേളനം നടത്തി.

പരവൂർ: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പരവൂർ ടൗൺ യൂണിറ്റ് വാർഷിക സമ്മേളനം നടത്തി. യൂണിറ്റ് പ്രസിഡന്റ്  വിജയകുമാറിന്റെ അധ്യക്ഷതയിൽ
കൂടിയ സമ്മേളനം പരവൂർ മേഖലാ പ്രസിഡന്റ്  അനിൽ വേളമാനൂർ ഉദ്ഘാടനം ചെയ്തു.
 ജയന്തി പ്രസന്നൻ അനുശോചന പ്രസംഗം നടത്തി. അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്ക്  വിദ്യാഭ്യാസ അവാർഡ് വിതരണം ജില്ല ട്രഷറർ അരുൺ പനയ്ക്കൽ നിർവ്വഹിച്ചു. ക്ഷേമനിധി പദ്ധതി അവതരണം ജില്ല ക്ഷേമനിധി കോർഡിനേറ്റർ ജിജോ പരവൂർ നടത്തി. പരവൂർ മേഖല സെക്രട്ടറി ദേവലാൽ  സംഘടന അവലോകനം നടത്തി. വാർഷിക റിപ്പോർട്ട് യൂണിറ്റ് സെക്രട്ടറിഉദയൻ തപസ്യയും  വരവ് ചെലവ് കണക്ക് യൂണിറ്റ് ട്രഷറർ അനുരൂപും അവതരിപ്പിച്ചു. ജില്ല ക്ഷേമനിധി കോർഡിനേറ്റർ ജിജോ പരവൂർ,മേഖല ട്രഷറർ അരുൺ ഗണപതി, മേഖല വൈസ് പ്രസിഡന്റ് ശ്രീകുമാർഎന്നിവർ സംസാരിച്ചു.      പുതിയ ഭാരവാഹികളായി വിജയകുമാർ (പ്രസിഡന്റ്), ഉദയൻ തപസ്യ (സെക്രട്ടറി), ജയന്തി പ്രസന്നൻ ( ട്രഷറർ), സിദ്ദീഖ് ( വൈസ് പ്രസിഡന്റ്), അഖിൽ അനിൽകുമാർ (ജോയിന്റ് സെക്രട്ടറി), ജിജോ പരവൂർ, അരുൺ പനയ്ക്കൽ, അരുൺ ഗണപതി, അനുരൂപ് (മേഖല കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.
ഫോട്ടോ:മേഖല സമ്മേളനം പരവൂർ മേഖലാ പ്രസിഡന്റ്  അനിൽ വേളമാനൂർ ഉദ്ഘാടനം ചെയ്യുന്നു.

കൊല്ലം ജില്ലയിൽ സൂനാമി ഇറച്ചിയുടെ ഉപയോഗം വ്യാപകമാകുന്നു.

കൊല്ലം : കൊല്ലം ജില്ലയിൽ 
സൂനാമി ഇറച്ചിയുടെ ഉപയോഗം വ്യാപകമാകുന്നു.കഴിഞ്ഞ ദിവസം ചാത്തന്നൂർ മീനാട് ഇറച്ചി സൂക്ഷിക്കുന്ന ഗോഡൗണിൽ നിന്നും പിടിച്ചെടുത്ത ഇറച്ചി കൊല്ലം നഗരത്തിലടക്കമുള്ള പ്രമുഖ ഹോട്ടലുകളിൽ അടക്കം 
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യുന്നതിനായി സൂക്ഷിച്ചു വച്ചിരുന്നത്. വർഷങ്ങളായി ജില്ലയിലെങ്ങും വിതരണം ചെയ്തിരുന്നത് ഇവരാണ്.
തിരുവനന്തപുരത്ത് നിന്നും വാഹനങ്ങളിൽ എത്തിച്ചു വിതരണം ചെയ്തിരുന്ന ഇറച്ചി അടുത്തിടെയാണ് ചാത്തന്നൂരിൽ പുതിയ ഗോഡൌൺ എടുത്തു വിതരണം ചെയ്യാൻ ആരംഭിച്ചത്. തമിഴ്നാട്ടിൽ നിന്നും ആന്ത്രയിൽ നിന്നുമുള്ള കോഴി ഫാമുകളിലെ കോഴിയാണ് അറബിയും ഇഗ്ളീഷിലും പെരെഴുതിയ കവറുകളിൽ
ചിക്കൻ ലെഗ് പീസ് 
മുറിച്ചതും അല്ലാത്തതുമായ ഇറച്ചി
പ്ലാസ്റ്റിക് പായ്ക്കറ്റുകളിലാക്കി  പിടിച്ചെടുത്തവ  അഴുകിത്തുടങ്ങിയനിലയിലായിരുന്നു. പുഴുവരിച്ചു 
ചുറ്റും വട്ടമിട്ട് ഈച്ചകൾ
പറക്കുന്നനിലയിലും. 
 ചെറുകിട ഹോട്ടലുകൾക്കും
തട്ടുകടകൾക്കും ഷവർമ, അൽഫാം
ആവശ്യങ്ങൾക്കായി മാംസം
വിതരണം ചെയ്തിരുന്ന കേന്ദ്രമാണിത്.

@ ഇറച്ചി പോകുന്നത് ജില്ലയിലെ പ്രമുഖ ഹോട്ടലുകളിലേക്ക്.
ജില്ലയിലെ പ്രമുഖ ഹോട്ടലുകളിലേക്കാണ് ഇ ഇറച്ചി പോകുന്നത് എന്ന് കടയിൽ നിന്നും കണ്ടെടുത്ത കണക്ക് ബുക്കുകളിൽ നിന്നും വ്യക്തമാക്കുന്നു. ജില്ലയിലൊട്ടാകെ വിതരണം ചെയ്യുന്നതിന് ആവശ്യമായ
ഭക്ഷ്യസുരക്ഷാ ലൈസൻസോ മറ്റ് അനുമതികളോ ഇല്ലാതെയാണ് ഇത്രയേറെ ഇറച്ചി സൂക്ഷിച്ചിരുന്നത് 
ആകെ ഉണ്ടായിരുന്നത് ചാത്തന്നൂർ പഞ്ചായത്ത്‌ നൽകിയ ഒരു ലൈസൻസ് മാത്രമാണ്.ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ വിതരണം ചെയ്യുന്നത്തിനായുള്ള ഗോഡൗണുകൾ ഉണ്ടെന്ന് വ്യക്തമായിട്ടും ഇവിടെയെങ്ങും പരിശോധന നടത്താനോ കൂടുതൽ അന്വേഷണം നടത്താനോ ഭഷ്യസുരക്ഷാവകുപ്പ് തയ്യാറായിട്ടില്ല. സംസ്ഥാനമൊട്ടാകെ ഇറച്ചി വിതരണം ചെയ്യുന്ന ഒരു വലിയ ശൃംഖലയുടെ ഒരു ഭാഗമാണ് കൊല്ലത്ത് ചാത്തന്നൂരിൽ പിടികൂടിയത്. രാത്രികാലങ്ങളിൽ 
ചെറുതും വലുതുമായ 
കണ്ടയിനർ ലോറികളിലാണ് ഇവിടെ ഇറച്ചി എത്തി കൊണ്ടിരുന്നത് എന്ന് നാട്ടുകാർ പറയുന്നു. ചാത്തന്നൂർ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന ഒരു ഹോട്ടൽ മുതലാളിയുടെ ഇടപെടലിലാണ് ഒരു വർഷം മുൻപ് ഇവിടെ കട വാടകയ്ക്ക് എടുത്തത് എന്ന് കടയുടമകൾ പറഞ്ഞു.ഒരു ദിവസം ഇടവിട്ട് ലോഡ് വരികയും രണ്ട് ദിവസം കൊണ്ട് കാലിയാവുകയും ചെയ്തിരുന്നു.കൂടാതെ മീനും ഇവിടെ കൊണ്ട് വന്ന് കച്ചവടം ചെയ്യുന്നുണ്ടായിരുന്നു.അതായത് അസുഖം മൂലമോ മറ്റെന്തെങ്കിലും കാരണത്താലോ കോഴി ചത്താലും അതിന്റെ ഇറച്ചിയും നഗരത്തിലെ പ്രമുഖ ഹോട്ടലുകളിലെത്തും. തട്ടുകടകളും
ബേക്കറികളും ഇക്കാര്യത്തിൽ മോശക്കാരല്ല എന്ന് ഇവിടെ നിന്നും കിട്ടിയ ബുക്കിൽ നിന്നുള്ള വിവരങ്ങളിൽ നിന്നും വ്യക്തമാക്കുന്നു.ഹോട്ടലുകളിൽ മാത്രമല്ല ബേക്കറികളുടെ ബോർമ്മയിലും സുനാമിഇറച്ചി ഉപയോഗിക്കുന്നു
ബേക്കറി ഉല്പന്നങ്ങളായ ഷവർമ, ചിക്കൻറോൾ, പഫ്സ്, കറ്റ് തുടങ്ങിയവ നിർമ്മിക്കാൻ വേണ്ടിയാണ് ഇത് ഉപയോഗിക്കുന്നത്. 


 @  സാംപിൾ പരിശോധനയ്ക്കെടുത്തിട്ടുണ്ട്.

പിടികൂടിയ ഇറച്ചിയുടെ സാംപിൾ പരിശോധനയ്ക്ക് എടുത്തിട്ടുണ്ട് അത് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട് റിസൾട്ട് കിട്ടുന്ന മുറയ്ക്ക് നടപടി ഉണ്ടാകും നിലവിൽ സംഭരണശാല പൂട്ടി സീൽ ചെയ്തിരിക്കുകയാണ് നിലവിലുള്ള ഇറച്ചി സൂക്ഷിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട് എന്ന് ഭഷ്യ സുരക്ഷാവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

 @ ഭക്ഷ്യസുരക്ഷയെ അപകടത്തിലാക്കി കൊല്ലം ജില്ലയിലേക്കുള്ള 
അനധികൃത മാംസക്കടത്ത് വർധിക്കുമ്പോഴും പരിശോധന വഴിപാടായി മാറുകയാണ്.

കൊല്ലം ജില്ലയിൽ നഗരഗ്രാമ വിത്യാസം ഇല്ലാതെ അറേബ്യൻ ഭക്ഷണശാലകളിൽ ഷവർമ, അൽഫാം, മന്തി വിൽപ്പന കേന്ദ്രങ്ങൾ പെരുകിയതോടെ കോഴിയിറച്ചിക്ക് ആവശ്യക്കാർ കൂടിയിട്ടുണ്ട്. കോഴിയിറച്ചി വില നാൾക്കുനാൾ കൂടുമ്പോൾ താരതമ്യേന പകുതി വിലയ്ക്ക് കിട്ടുന്ന സുനാമി ഇറച്ചിയിലേക്ക് ചിലർ തിരിയുന്നത് സ്വാഭാവികം. കിലോയ്ക്ക് 50 രൂപയ്ക്ക് താഴെ മതി എന്നതിനാൽ ഇത്തരം ഇറച്ചിക്ക് ഡിമാൻഡാണ്. അതിർത്തിയിൽ പരിശോധന ഒഴിവാക്കാൻ തീവണ്ടിയിലും മറ്റുമാണ് ഇത് തമിഴ്നാട് അതിർത്തി കടന്നെത്തുന്നത്. കേരളത്തിൽ വെച്ച് മൊത്ത വിതരണക്കാർ ഏറ്റെടുക്കും. പിന്നീട് ഏകീകൃത വിൽപ്പന
കേന്ദ്രത്തിലെത്തിക്കുകയും അവിടെ നിന്ന് വിതരണം ചെയ്യുകയുമാണ് പതിവ്. രാത്രിയിലെത്തിക്കുന്ന ഇറച്ചി
പുലർച്ചെയോടെ കടകളിൽ എത്തിക്കും.
ഒറ്റപ്പെട്ട വീടുകളോ കടകളോ ആകും ഇത്തരത്തിൽ ഏകീകൃത വിൽപ്പന കേന്ദ്രങ്ങളായി പ്രവർത്തിക്കുന്നത്. ഇത്തരം കേന്ദ്രങ്ങളെക്കുറിച്ച് ആരോഗ്യവകുപ്പിനോ  ഭക്ഷ്യസുരക്ഷാ വകുപ്പിനോ അറിവുണ്ടാകില്ല. ഒരു
ലൈസൻസുമില്ലാതെയാകും പ്രവർത്തനം. നാട്ടുകാരും മറ്റും പരാതിപ്പെടുമ്പോൾ മാത്രമാണ് അധികൃതർ അറിയുന്നതു തന്നെ
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയില്ലായ്മയാണ് 
കൊല്ലം ഉൾപ്പെടെയുള്ള നഗരങ്ങളിലേക്ക് തമിഴ്നാട്ടിൽനിന്ന് 'സുനാമി ഇറച്ചി എത്തുന്നത് . തമിഴ്നാട്ടിലെ കോഴി ഫാമുകളിൽ ചത്ത കോഴികളെ നിസ്സാര വിലയ്ക്ക് കേരളത്തിലേക്ക് ഇറച്ചിയാക്കി കൊണ്ടുവരുന്നതിനെയാണ് സുനാമി ഇറച്ചി എന്നു പറയുന്നത്. ചത്തതോ കൊന്നതോ എന്ന് പരിശോധനയിൽ വ്യക്തമാകാത്തതും ഇത്തരം മാഫിയയ്ക്ക് തുണയാണ്. സുനാമി ഇറച്ചിക്കച്ചവടത്തിന് തടയിടാൻ നേരത്തേ ശക്തമായ പരിശോധനകളുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അത് നിലച്ചിരിക്കുകയാണ്.


@ തമിഴ് നാട്ടിൽ നിന്നുള്ള മാംസ മാഫിയ സംഘങ്ങൾക്ക് കൊല്ലത്ത് ഏജന്റുമാരുണ്ടെന്ന് പരമ്പരാഗത ഇറച്ചി വ്യാപരികൾ പറയുന്നു.ഇറച്ചി വ്യാപരരംഗത്തെ വിശ്വസിത ഇക്കൂട്ടർ നശിപ്പിച്ചതായി ഇവർ പറയുന്നു.ഇവർ 
തമിഴ് നാട്ടിൽ നിന്നുള്ള 
പഴകിത്തുടങ്ങിയ മാംസം മുതൽ അഴുകിയ മാംസം വരെ ഇങ്ങനെ തീൻമേശയിലേക്ക് എത്തുന്നുണ്ട്.
കേരളത്തിൽ 360 രൂപ വിലയുള്ള മാട്ടിറച്ചി ഇവിടെ വിൽക്കുന്നത് 160 രൂപയ്ക്കാണ്. വിശാലമായ ഗോഡൗണിൽ വച്ച് കശാപ്പ് ചെയ്യുന്ന മൃഗങ്ങളെ പറയുന്ന സമയത്ത് എത്തിച്ച് നൽകാൻ കേരളത്തിൽ ഏജന്റുമാരും ഇടനിലക്കാരും പ്രവർത്തിക്കുന്നുണ്ട്. രോഗബാധിതമായ മാടുകളെയും കോഴികളെയും കശാപ്പ് ചെയ്ത് കേരളത്തിലേക്ക് അയക്കുന്നതും പതിവ് രീതിയാണത്രേ. ഇത് ശരിയാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ തെളിഞ്ഞിട്ടുമുണ്ട്.




ചാത്തന്നൂരിൽ പഴകിയ ഇറച്ചിയും മീനും പിടികൂടി.

ചാത്തന്നൂരിൽ പഴകിയ ഇറച്ചിയും മീനും പിടികൂടി.
ചാത്തന്നൂർ : ചാത്തന്നൂരിൽ പഴകിയ ഇറച്ചിയും മീനും പിടികൂടി. ചാത്തന്നൂർ മീനാട് കുട്ടാസ് ജംഗഷനിൽ സൂഫിവില്ലയിൽ ഹംസകുഞ്ഞിന്റെ ഉടമസ്ഥതയിലുള്ള കടയിൽ സൂക്ഷിച്ചിരുന്ന ഇറച്ചിയും മീനും ഉരുളൻ കിഴങ്ങിന്റെ ഫിംഗർ ചിപ്സുമാണ് 
പിടികൂടിയത്.രൂക്ഷമായ ദുർഗന്ധത്തെ തുടർന്ന് നാട്ടുകാർ പോലീസിനെയും പഞ്ചായത്ത്‌ അധികാരികളെയും അറിയിക്കുകയായിരുന്നു. തുടർന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പാക്കറ്റുകളിൽ സൂക്ഷിച്ചു വച്ചിരുന്ന ഇറച്ചിയും മീനും പിടികൂടിയത്. പാക്കറ്റുകളിൽ 
1600കിലോ ചിക്കനും എട്ട് കിലോ മീനും ഉരുളൻ കിഴങ്ങിന്റെ ഫിംഗർ ചിപ്സുമാണ്പിടികൂടിയത്.ബ്രാന്റിന്റെ 
അറബിലും ഇഗ്ളീഷിലും പേരെഴുതിയ പാക്കറ്റുകളിലാണ് ചിക്കൻ സൂക്ഷിച്ചിരുന്നത്. ചിക്കന്റെ 
കട്ട് ചെയ്ത് പ്രോസസിംഗ് നടത്തിയ 
ഭാഗങ്ങളും അടങ്ങുന്ന പാക്കറ്റുകളും പ്രൊസസിംഗ് ചെയ്ത പാക്കറ്റുകളുമാണ് പിടികൂടിയത്. 14 ഫ്രീസറുകളിലാണ് സൂക്ഷിച്ചിരിക്കുന്നത് ഇതിൽ മൂന്ന് ഫ്രീസറുകൾ പ്രവർത്തന രഹിതമാണ് ഇൻവർട്ടർ, ജനറേറ്റർ സൗകര്യങ്ങളോ ഇവിടെ ഒരുക്കിയിട്ടില്ല വൃത്തിഹീനമായ ഫ്രീസറുകളിലുള്ള വെള്ളത്തിൽ ദുർഗന്ധം വമിച്ചു പുഴുക്കളെ കണ്ടെത്തിയിരുന്നു. തിരുവനന്തപുരം നേമം ശ്രീഹരിയിൽ സിന്ധുരാമസ്വാമിയുടെ പേരിൽ പ്രോസസിംഗ് ഫുഡ്‌ സൂക്ഷിക്കാനുള്ള പഞ്ചായത്ത്‌ ലൈസൻസിന്റെ മറവിലാണ് സാധനം പ്രവർത്തിച്ചു വന്നിരുന്നത്. ഇന്നലെ രാവിലെ മുതൽ ദുർഗന്ധം വമിക്കുന്നതായി നാട്ടുകാർ പരാതിപെട്ടതിനെ തുടർന്ന് ഡോ. വിനോദിന്റെ നേതൃത്വത്തിലുള്ള ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലതെത്തി പരിശോധന നടത്തി തുടർന്ന് ഫുഡ്‌ ആന്റ് സേഫ്റ്റി കമ്മീഷണർ വിനോദിന്റെ നേത്രത്വത്തിലുള്ള സംഘം 
സ്ഥലതെത്തി മേൽനടപടികൾ സ്വീകരിച്ചു ഇറച്ചിയുടെ സാമ്പിൾ സ്വീകരിച്ചു പരിശോധനയ്ക്ക് അയച്ചു സ്ഥാപനം അടച്ചു പൂട്ടി നിയമനടപടികൾ സ്വീകരിച്ചു.
ഫോട്ടോ :പഴകിയ മീനും ഇറച്ചിയും
ഫോട്ടോ :ഉദ്യോഗസ്ഥർ നടത്തിയ പരിശോധന.

കോൺഗ്രസ് നേതൃത്വം നൽകുന്ന കൊല്ലൂർവിള സർവ്വീസ് സഹകരണ ബാങ്കിലും കോടികളുടെ വായ്‌പ തട്ടിപ്പ്

കോൺഗ്രസ് നേതൃത്വം നൽകുന്ന കൊല്ലൂർവിള സർവ്വീസ് സഹകരണ ബാങ്കിലും കോടികളുടെ വായ്‌പ തട്ടിപ്പ് 

കൊല്ലം :കോൺഗ്രസ് നേതൃത്വം നൽകുന്ന കൊല്ലൂർവിള സർവ്വീസ് സഹകരണ ബാങ്കിലും കോടികളുടെ വായ്‌പ തട്ടിപ്പ്.
കൊല്ലൂർവിള സർവ്വീസ് സഹകരണ ബാങ്ക് (ക്യൂ 214)
വഴിവിട്ട് വായ്‌പകൾ നൽകിയതിലൂടെയും ചിലരുടെ നിക്ഷേപങ്ങൾക്ക് ചട്ടങ്ങൾ ലംഘിച്ച് അമിത പലിശ നൽകിയതിലൂടെയും ബാങ്കിന് കോടികളുടെ നഷ്ടമുണ്ടാക്കിയെന്ന കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി. ക്രൈംബ്രാഞ്ചിൻ്റെ എക്കണോമിക്സ് ഒഫൻസ് വിങ് ആണ് അന്വേഷണം നടത്തുക. 2020-21 വർഷത്തെ ആഡിറ്റിംഗിൽ കോടികളുടെ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് കൊല്ലം സഹകരണ ആഡിറ്റ് അസി: ഡയറക്ടറുടെ ആഡിറ്റ് റിപ്പോർട്ടും, അനുബന്ധ റിക്കാർഡുകളുടെ പകർപ്പുകളും ജില്ലാ ഗവൺമെൻ്റ് പ്ലീഡറുടെ നിയമോപദേശവും സഹിതം ജില്ലാ സിറ്റി പോലീസിന് നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. സിറ്റി പോലീസ് കമ്മീഷണറുടെ ഉത്തരവ് പ്രകാരം ഇരവിപുരം പോലീസ് ബാങ്കിൻ്റെ പ്രസിഡൻ്റും സെക്രട്ടറിയുമടക്കം 13 പേർക്കെതിരെ കേസെടുത്തിരുന്നു. കോടികളുടെ ക്രമക്കേടുകൾ നടന്നതായി കണ്ടെത്തിയതോടെ കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
                                                      
                                                    ബാങ്ക് പ്രസിഡൻ്റ് വടക്കേവിള ഭാരത് നഗർ പുത്തൻപുര വീട്ടിൽ അൻസർ അസീസ്, വടക്കേവിള കാഞ്ഞിയിൽ പുരയിടത്തിൽ സെയ്ത്തുൻ ബീവി, മണക്കാട് കിട്ടൻ്റഴികത്ത് നൗഷാദ്, വടക്കേവിള കൊല്ലൻ്റഴികത്ത് വീട്ടിൽ അഹമ്മദ് കോയ, അയത്തിൽ തോട്ടുകര വീട്ടിൽ ഷാജിത നിസാർ, തെക്കേവിള കൊല്ലൂർവിള നഗർ ബിന്ദു മധുസൂധനൻ, വടക്കേവിള മഠത്തിലഴികത്ത് സാദത്ത് ഹബീബ്, അയത്തിൽ ചാണിക്കൽ തെക്കതിൽ അൻവറുദ്ദീൻ, അയത്തിൽ പൂന്തോട്ടത്തു കുന്നത്ത് വീട്ടിൽ സുരേഷ് ബാബു, തെക്കേവിള മണലിൽ വീട്ടിൽ അനൂപ് കുമാർ, വടക്കേവിള ക്രസൻ്റ് നഗറിൽ മണക്കാട് പുത്തൻവീട്ടിൽ നാസറുദ്ദീൻ, വടക്കേവിള ആസാദ് നഗർ 177 ഫൗസിയ അൻറ് ഫാത്തിമ മൻസിലിൽ മണക്കാട് സലിം, ബാങ്ക് സെക്രട്ടറി ഇരവിപുരം യവനികയിൽ സാനിയ എന്നിവരെ പ്രതിയാക്കിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.ഭരണ സമിതി അംഗങ്ങളായ 12 പേരും സെക്രട്ടറിയുമടക്കമുള്ളവർ ബാങ്കിനെ ചതിച്ചും വഞ്ചിച്ചും അന്യായ ലാഭവും ബാങ്കിന് നഷ്ടവും ഉണ്ടാക്കിയതായാണ് കേസ്. സഹകരണ രജിസ്റ്റാറുടെ മാർഗ്ഗ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി ബാങ്കിലെ ചില നിക്ഷേപകർക്ക് അധിക പലിശ നൽകിയതിലൂടെ നാൽപ്പത്തിരണ്ട് ലക്ഷത്തിലേറെ രൂപ നഷ്ടപ്പെട്ടതായി കണ്ടെത്തി.മാർക്കറ്റ് വിലയേക്കാൽ മൂല്യം നൽകി പോളയത്തോട് വികാസ് നഗർ 182, മുനീറാമൻസിലിൽ സുൽഫിക്കറിൻ്റെ പേരിൽ കൊറ്റങ്കര വില്ലേജിലുള്ള വസ്തുവിന് മാർക്കറ്റ് വിലയേക്കാൽ മൂല്യം നിശ്ചയിച്ച് സുൽഫിക്കറിനും ഇയാളുടെ കുടുംബാംഗങ്ങൾക്കും, വ്യത്യസ്ത കുടുംബങ്ങളിൽപ്പെട്ടവർക്കും, ബാങ്കിൻ്റെ പ്രവർത്തന പരിധിക്ക് പുറത്തുള്ള വ്യക്തികൾക്കും 25 ലക്ഷം വീതമുള്ള 17 വായ്പകളാണ് അനുവദിച്ചത്.നാലു കോടി ഇരുപത്തി അഞ്ച് ലക്ഷം രൂപയുടെ വായ്പ ചട്ടങ്ങൾ ലംഘിച്ച് നൽകിയതായി കണ്ടെത്തി. ബാങ്കിൻ്റെ പ്രവർത്തന പരിധിക്ക് പുറത്തുള്ള വെള്ളിമൺ ചെറുമൂട് വാറുതുണ്ടിൽ വീട്ടിൽ ബീനക്ക് അയത്തിൽ സൂര്യനഗർ 2ചാണിക്കൽ പടിഞ്ഞാറ്റതിൽ എന്ന വിലാസത്തിൽ തൃക്കോവിൽവട്ടം വില്ലേജിലെയും പെരിനാട് വില്ലേജിലെ വസ്തുവും ഈടായി സ്വീകരിച്ച് ഇയാളുടെ പേരിലും മറ്റ് ഏഴ് പേരെ ഇതേ വിലാസത്തിൽ അംഗങ്ങളാക്കി ഇവർക്കും ഒരു വസ്തുവിൻ മേൽ ഒന്നിലധികം ഗഹാൻ ചമച്ച് 25 ലക്ഷം വീതം രണ്ടു കോടി രൂപയും വായ്പ നൽകി. ബാങ്കിന്  ആറുകോടി അറുപത്തിയേഴ്‌ ലക്ഷത്തി നാൽപ്പതിനായിരത്തി ഒരു നൂറ്റി അൻപത് രൂപയുടെ നഷ്ടം വരുത്തി ബാങ്കിനെ ചതിച്ചതായാണ് കേസ്.
 

Thursday, 28 September 2023

നരസിംഹമൂർത്തിയെ കൈതൊഴാൻ

#നരസിംഹമൂർത്തി 

ക്ഷിപ്രസാദിയായ നരസിംഹമൂർത്തിയെ ഉപാസിച്ചാൽ വ്യാഴം, ശനി ഗ്രഹദോഷങ്ങൾ, ദൃഷ്ടിദോഷങ്ങൾ ഇവയെല്ലാം അവസാനിക്കും. വിഷ്ണു, നരസിംഹ ക്ഷേത്ര സന്നിധിയിൽ സുദർശന ഹോമം നടത്തിയാൽ ഗ്രഹദോഷങ്ങൾ, ദൃഷ്ടിദോഷങ്ങൾ എന്നിവ ഉടൻ പരിഹരിക്കാം. ജാതകത്തിലെ ശത്രുബാധ, രോഗബാധ, പ്രേതബാധ, വിവാഹതട‌സം എന്നിവ മാറാൻ ലക്ഷ്മീ സമേതനായ നരസിംഹ മൂർത്തിയെ പൂജിച്ചാൽ മതി. വ്യാഴാഴ്ചകളിലും നരസിംഹജയന്തി ദിവസവും വിഷ്ണു – നരസിംഹ മൂർത്തി ക്ഷേത്രദർശനവും അരയാൽ പ്രദക്ഷിണവും നരസിംഹമൂർത്തി മന്ത്ര ജപവും നടത്തുന്നത് ശത്രുക്കളുടെ ഉപദ്രവങ്ങൾ നശിപ്പിക്കുന്നതിനും വ്യാപാരത്തിലെയും മറ്റ് കർമ്മ രംഗങ്ങളിലെയും എതിരാളികളുടെ ഉപദ്രവങ്ങൾ കുറയുന്നതിനും നല്ലതാണ്.

പാനകമാണ് നരസിംഹമൂർത്തിയുടെ നിവേദ്യം. ശത്രു ദോഷശാന്തിയാണ് ഈ വഴിപാടിന്റെ പ്രധാന ഫലം. ചെറുപയർ വഴിപാട് നടത്തിയാൽ തടസങ്ങൾ മാറും. രക്തപുഷ്പാഞ്ജലി കഴിച്ചാൽ ദൃഷ്ടി, ശത്രു, ഗ്രഹദോഷങ്ങൾക്ക് ശാന്തി ലഭിക്കും. പുരുഷസൂക്താർച്ചന, ഐശ്വര്യം സമ്മാനിക്കും. ശർക്കരപായസം മന:ശാന്തിയേകും. ഇഷ്ടസിദ്ധിക്ക് നേദിക്കുന്നത് പാൽപ്പായസമാണ്. തുളസിമാല പാപമോചനവും ചുവന്നമാലയും ചുവന്നപട്ടും ആഭിചാരദോഷ ശാന്തിയേകും.

വിഷ്ണുവിന്റെ അവതാരമായതിനാലാണ് വ്യാഴാഴ്ചകൾ നരസിംഹ മൂർത്തിക്കും പ്രധാനമായത്. നരസിംഹാവതാരം സന്ധ്യാസമയത്ത് ആയിരുന്നതിനാൽ ആ സമയത്ത് നരസിംഹമൂർത്തി മന്ത്രം ജപിക്കുന്നന്നത് അനുഗ്രഹലബ്ധിക്ക് വളരെ നല്ലതാണ്.

നരസിംഹമൂർത്തി_മന്ത്രം🙏

ഉഗ്രം വീരം മഹാവിഷ്ണും
ജ്വലന്തം സർവതോമുഖം
നൃസിംഹം ഭീഷണം ഭദ്രം
മൃത്യു മൃത്യും നമാമ്യഹം

വ്രതമെടുത്ത് നരസിംഹ മൂർത്തിയെ പ്രീതിപ്പെടുത്താൻ താല്പര്യപ്പെടുന്നവർ ബ്രഹ്മചര്യം പാലിച്ച് മത്സ്യ മാംസാദികൾ ഉപേക്ഷിച്ച് തലേ ദിവസം മുതൽ വ്രതമെടുക്കണം. 108 തവണ *ഓം നമോ നാരായണായ* ജപിച്ചുകൊണ്ട് ക്ഷേത്രത്തിന് 7 പ്രദക്ഷിണവും അരയാലിന് 7 പ്രദക്ഷിണം വച്ച ശേഷം വ്രതമെടുക്കുന്നവർ നരസിംഹമൂർത്തി മന്ത്രം 36 തവണ ജപിക്കണം. 

കടുത്ത ശത്രു ദോഷമാണെങ്കിൽ 41 ദിവസം കഠിനവ്രതത്തോടെ ദിവസവും 108 തവണ വീതം നരസിംഹമൂർത്തി മന്ത്രം ജപിക്കുക.

ലക്ഷ്മീ നരസിംഹമന്ത്ര ജപം ധനലബ്ധിക്ക് ഉത്തമമാണ്. 86 തവണ വീതം 36 ദിവസം മന്ത്രോപദേശം നേടി ജപിച്ചാൽ ധനലാഭം, പ്രശസ്തി ഐശ്വര്യം എന്നിവയാണ് ഫലം.

പരീക്ഷവിജയം, ഓർമ്മശക്തി ബുദ്ധിശക്തി വർദ്ധിക്കുന്നതിനും നരസിംഹപൂജ നല്ലതാണ്. 108 തവണ വീതം ജപിക്കുക. 28 ദിവസത്തെ ജപം കൊണ്ട് അത്ഭുതഫലം ലഭിക്കും. തൊഴിൽ വിജയത്തിനും കർമ്മരംഗത്ത് അസൂയാവഹമായ നേട്ടത്തിനും നരസിംഹ മൂർത്തിയെ ആശ്രയിക്കാം. 28 ദിവസം 28 തവണ വീതം ജപിക്കണം. വ്രതം വേണം. എന്നും ജപിക്കാം.

ധനലബ്ധിക്ക്

ഓം നമോ നാരസിംഹായ
നാരായണായ മധുസൂദനായ ലക്ഷ്മീ പ്രിയായ നാരസിംഹായ നമ:

പരീക്ഷവിജയത്തിന്

ഓം ശ്രീം ഇന്ദ്രായ ഉഗ്രരൂപായ
സർവ്വരൂപായ നിത്യായ ശ്രീം നമോ ഭഗവതേ നാരസിംഹായ മഹതേ തേജോമയായ സർവ്വ വന്ദ്യാത്മനേ പരമാത്മനേ ശ്രീം നാരായണായ നമോ നമ:

തൊഴിൽവിജയത്തിന്

ഓം നമ: നരസിംഹായ ശത്രുക്ഷയകരായ പൂർണ്ണായ നമോ നാരായണായ വിഷ്ണുവേ ത്രൈലോക്യനാഥായ കർമ്മസിദ്ധപ്രദായ ശ്രീം ശ്രീം ശ്രീം നരസിംഹവപുഷേ നമ:

Wednesday, 27 September 2023

പോഷൺ മാ -2023 വിവാ ക്യാമ്പയിൻb

 പോഷൺ മാ -2023  വിവാ ക്യാമ്പയിൻ

ചാത്തന്നൂർ :   ചാത്തന്നൂർ ഐ സി ഡി എസിന്റെ നേതൃത്വത്തിൽ ' പോഷൺ മാ 2023 ' ന്റെ ഭാഗമായി വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക്  എന്ന വിവാ ക്യാമ്പയിൻ  ചാത്തന്നൂർ സർക്കാർ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ചു. ക്യാമ്പയിൻ  ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി. ദിജു  ഉദ്ഘാടനം ചെയ്തു. ചാത്തന്നൂർ ജി വി എച് എസ് എസ് പ്രഥമാധ്യാപിക 
 എൽ. കമലമ്മ അമ്മ   മുഖ്യപ്രഭാഷണം  നടത്തി. സി ഡി പി ഒ  ജ്യോതി. ജെ  അധ്യക്ഷത വഹിച്ചു. എൻ എം എം കോ ഓർഡിനേറ്റർ  വരുൺ,  സെക്ടർ ലീഡർ നജീമ ബീവി എന്നിവർ  സംസാരിച്ചു. ഡോ. അഞ്ജിത കൃഷ്ണൻ   ബോധവൽക്കരണ  ക്ലാസ്സ്‌ എടുത്തു. ഐ സി ഡി എസ് സൂപ്പർവൈസർ എസ്. ആർ. ഷീബ സ്വാഗതവും  ബേബി ടീച്ചർ നന്ദിയും  പറഞ്ഞു. ക്യാമ്പയിനിന്റെ ഭാഗമായി  അനീമിയ സ്ക്രീനിംഗ് ടെസ്റ്റ്‌,  പ്രദർശനം  എന്നിവയും സംഘടിപ്പിച്ചു.
ഫോട്ടോ:  ഐ സി ഡി എസ് ആഭിമുഖ്യത്തിൽ ചാത്തന്നൂർ ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ച വിവാ ക്യാമ്പയിൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌  ടി. ദിജു  ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ ഗ്രാമപഞ്ചായത്തിൻ്റെ സഹകരണത്തോടെ കെ എസ് ആർ ടി സി ആരംഭിക്കുന്ന ഗ്രാമ വണ്ടിയുടെ ഉദ്ഘാടനവും ഫ്ലാഗ് ഓഫും നടന്നു.

ചാത്തന്നൂർ: ചാത്തന്നൂർ ഗ്രാമപഞ്ചായത്തിൻ്റെ സഹകരണത്തോടെ കെ എസ് ആർ ടി സി ആരംഭിക്കുന്ന ഗ്രാമ വണ്ടിയുടെ ഉദ്ഘാടനവും ഫ്ലാഗ് ഓഫും നടന്നു. ചാത്തന്നൂരിൽ നടന്ന ചടങ്ങിൽ മന്ത്രി ആൻ്റണി രാജു ഉദ്ഘാടനവും ഫ്ലാഗ് ഓഫും നിർവഹിച്ചു.ജി.എസ്.ജയലാൽ എം എൽ എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് റ്റി.ദിജു പദ്ധതി വിശദീകരിച്ചു. ജില്ലയിൽ ആദ്യമായാണ് ഒരു പഞ്ചായത്ത് ഗ്രാമ വണ്ടി ആരംഭിക്കുന്നത്.
ബസ് സർവീസില്ലാത്ത നാട്ടുവഴികളിലായിരിക്കും ഗ്രാമ വണ്ടി സർവീസ് നടത്തുക. പദ്ധതിക്കായി ഗ്രാമപ്പഞ്ചായത്തിന്റെ തനത് ഫണ്ടിൽനിന്നു 15 ലക്ഷം രൂപയാണ് വകയിരുത്തി യിരിക്കുന്നത്. കെ എസ് ആർ ടി സി യിൽനിന്നു ഗ്രാമവണ്ടി സേവനം ലഭിക്കുന്നതിനായി ഒരു ലക്ഷം രൂപ ഇതിനായി അടച്ചിട്ടുണ്ട്.

ഇന്ധനച്ചെലവ് ഗ്രാമപ്പഞ്ചായത്തും ജീവനക്കാരുടെ ശമ്പളം, ബസുകളുടെ അറ്റകുറ്റപ്പണി, ഇൻഷുറൻസ് ഉൾപ്പെടെയുള്ള ചെലവുകൾ കെ എസ് ആർ ടി സി വഹിക്കും. ഇതിനായി ടിക്കറ്റ് വഴി ലഭിക്കുന്ന തുക കെ എസ് ആർ ടി സി എടുക്കും.വാഹനത്തിൽ പതിക്കുന്ന പരസ്യത്തിന്റെ വരുമാനമാണ് ഗ്രാമ പഞ്ചായത്തിൻ്റെ തനതു ഫണ്ടിലേക്കു ലഭിക്കുന്നത്. ബസിൻ്റെ വശങ്ങളിലും സീറ്റ് കവറുകളിലുമാണ് പരസ്യം പതിക്കുന്നത്. ചാത്തന്നൂർ കെ എസ് ആർ ടി സി ഡിപ്പോയിൽനിന്ന് രാവിലെ സർവീസ് തുടങ്ങുന്ന ബസ് ചേന്നമത്ത് മഹാദേവക്ഷേത്രം, പാലവിള വഴി ഏഴിനും ഏഴരയ്ക്കും മധ്യേ മരക്കുളത്ത് എത്തിച്ചേരും.

മരക്കുളത്തു നിന്നാരംഭിക്കുന്ന സർവീസ് വരിഞ്ഞം, നടയ്ക്കൽ, കല്ലുവാതുക്കൽ, കശുവണ്ടി ഓഫീസ് ജങ്ഷൻ, എം.സി. പുരം, മീനാട് പാലമുക്ക്, നെടുങ്ങോലം ഗവ.താലൂക്ക് ആശുപത്രി ജങ്ഷനിൽ എത്തിയശേഷം തിരികെ ചാത്തന്നൂർ ടൗണിലെത്തും. തുടർന്ന് ശീമാട്ടി, ചേ ന്നമത്ത് മഹാദേവക്ഷേത്രം, ചാത്തന്നൂർ ജങ്ഷൻ വഴി രാവിലെ 9.30-ഓടെ കൊട്ടിയത്ത് എത്തി ച്ചേരുന്ന രീതിയിലാണ് ബസ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. രാവിലെയുള്ള സർവീസ് കഴിഞ്ഞ് ചാത്തന്നൂർ ഡിപ്പോയിലെത്തിച്ചേരുന്ന ബസ് വൈകീട്ടും സർവീസ് നടത്തും. വൈകീട്ടുള്ള ബസ് സർവീസ് സമയക്രമത്തിൽ തീരുമാനമായിട്ടില്ലെന്ന് ചാത്തന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ദിജു പറഞ്ഞു.  

ഫോട്ടോ : ഗ്രാമ വണ്ടിയുടെ ഫ്ലാഗ് ഓഫ് മന്ത്രി ആൻ്റണി രാജു നിർവഹിക്കുന്നു.

സഹകരണപ്രസ്ഥാനങ്ങളെ സിപിഎം തകർക്കുന്നു

കൊല്ലം : സഹകരണപ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ അഭിമാനസ്തംഭങ്ങളായ ഒരുപിടി സ്ഥാപനങ്ങള്‍ കൊല്ലം ജില്ലയില്‍ ഇന്ന് ഏറെ ചര്‍ച്ചചെയ്യപ്പെടുന്നു.നിര്‍ഭാഗ്യവശാല്‍ അവ നടപ്പാക്കുന്ന ഏതെങ്കിലും ജനകീയപദ്ധതിയുടെ പേരിലല്ല ഈ ചര്‍ച്ച. മറിച്ച് ആ സ്ഥാപനങ്ങളില്‍ നടന്ന വന്‍ വെട്ടിപ്പും സാമ്പത്തികാപഹരണവും ആണ് ചര്‍ച്ചയുടെ കാതല്‍ എന്നിരിക്കെ
"ഒരാള്‍ എല്ലാവര്‍ക്കും വേണ്ടി, എല്ലാവരും ഒരാള്‍ക്കു വേണ്ടി'' ലോകമെങ്ങുമുള്ള സഹകരണ പ്രസ്ഥാനങ്ങൾ നെഞ്ചേറ്റിയ മുദ്രാവാക്യം ആണിത്.
എന്നാല്‍ ഇതിനു കളങ്കം ചാര്‍ത്തുന്ന നിലയില്‍ കൊല്ലം ജില്ലയിലെ സിപിഎം ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങളില്‍ കൊടിയ അഴിമതി നടമാടുന്നു. അഴിമതിയും വെട്ടിപ്പും പണാപഹരണവും നമ്മുടെ പുകള്‍പെറ്റ സഹകരണപ്രസ്ഥാനത്തിന്റെ ഖ്യാതിക്കും അന്തസിനും മേല്‍
കരിനിഴല്‍ വീഴ്ത്തുകയാണ്.
അഴിമതിയില്‍ ലോകറെക്കോഡുള്ള സിപിഎം നയിക്കുന്ന സ്ഥാപനങ്ങളിലാണ് തട്ടിപ്പ് നടമാടുന്നത് എന്നത് ശ്രദ്ധേയം.ഇ അഴിമതികളുടെയെല്ലാം അവസാനം വേട്ടയാടപ്പെടുന്നത് ഉദ്യോഗസ്ഥർ തന്നെയാണ്.  നേതാക്കളുടെ ആഞ്ജയനുസരിച് നടത്തിയ തിരിമറിയുടെ പേരിൽ ബലിയാടായത് നെടുങ്ങോലം സർവീസ് സഹകരണ ബാങ്കിലെ സുരേഷ്കുട്ടൻ എന്ന ബാങ്ക് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം സസ്പെൻഷനിലായിട്ട് മാസങ്ങൾ കഴിഞ്ഞിരുന്നു. ഡിപ്പാർട്മെന്റ് തല അന്വേഷണം അവസാനഘട്ടത്തിലിരുന്നപ്പോൾ ആണ് അദ്ദേഹം ആത്മഹത്യ ചെയ്തത്.
സിപിഎം  പാർട്ടിതല അന്വേഷണം നടത്തി നിരപരാധിയെന്ന് തെളിഞ്ഞിട്ടും വീണ്ടും തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ക്രൂശിലേറ്റിയതാണ് സുരേഷ്കുട്ടന്റെ ആത്മഹത്യയ്ക്കുള്ള പ്രാധാനകാരണം.
ജില്ലയിലെ വിവിധ സഹകരണ 
ബാങ്കുകളിൽ നിന്നും 
ദിനപ്രതി പുറത്ത് വരുന്ന ക്രമകേടുകളുടെ കണക്കുകൾ ഞെട്ടിക്കുന്നതാണ്. നെടുങ്ങോലം സഹകരണബാങ്കിൽ നടന്ന സാമ്പത്തികവെട്ടിപ്പും തിരിമറിയും. ഇതുസംബന്ധിച്ച് സഹകരണവകുപ്പ് അന്വേഷണം നടത്തി കണ്ടെത്തണമെന്നാണ് വസ്തുതകളുടെ പിന്‍ബലത്തില്‍ കുറ്റക്കാര്‍ക്കെതിരെ സമഗ്രമായ അന്വേഷണം നടത്തണം എന്നുള്ള ജനകീയ ആവശ്യങ്ങൾ എല്ലാം അട്ടിമറിയ്ക്കപ്പെടുകയാണ്.ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ നാല് സഹകരണ ബാങ്കുകൾക്കെതിരെ പോലീസ് തന്നെ എഫ് ഐ ആർ ഇട്ട് കേസ് ഫയൽ ചെയ്തിട്ടും തുടർ നടപടികൾ സർക്കാർ ഇടപെടൽ മൂലം മരവിപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യം എങ്ങനെ ഉണ്ടായി? സഹകരണ ബാങ്കുകളിൽ 
നടന്ന അഴിമതി എന്തൊക്കെ? ആരാണ് ഈ അഴിമതിക്ക് ഉത്തരവാദികള്‍? അവര്‍ നിയമത്തിന്റെ പിടിയില്‍ അകപ്പെടുമോ?
ചോദ്യങ്ങള്‍ ഇനിയും നീളും. വിശദമായ അന്വേഷണം നടത്തി
യാൽ മാത്രമേ തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും ആഴവുംപരപ്പും അറിയാനാകൂ.
ശ്രദ്ധേയമായ മറ്റൊരു കാര്യം ഈ സ്ഥാപനങ്ങളൊക്കെ ഭരിക്കുന്നത് സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതികളാണ് എന്നതിനാൽ.
ഒരു കാര്യം ഇപ്പോഴേ ഉറപ്പിക്കാം
അഴിമതിക്കാരായ സിപിഎം നേതാക്കള്‍ ഉളുപ്പേതുമില്ലാതെ നാട്ടില്‍ കറങ്ങി നടക്കുന്നു. അഴിമതിക്കാര്‍ക്കു കുടപിടിക്കുകയും
അഴിമതിയില്‍ ലോകത്തുതന്നെ ഇന്ത്യയെ മുന്നിലെത്തിച്ചതിന്റെ ക്രെഡിറ്റ് അവകാശപ്പെടുന്ന സാക്ഷാല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇതിനെല്ലാം ചൂട്ട് പിടിച്ചു നിശ്‌ബദ പിന്തുണ നൽകുന്നു.

@ നിഷേപത്തിൽ നിന്നും വ്യാജലോൺ
വർഷങ്ങളായി ഫിക്സഡ് ഡിപ്പോസിറ്റ് ചെയ്തിട്ടുള്ള വിവിധ നിക്ഷേപകരുടെ ഫിക്സ‍ഡ് ഡെപോസിറ്റില്‍നിന്ന് വ്യാജലോണ്‍ രേഖകളുണ്ടാക്കിയും, തിരിമറിന‌‌ടത്തുന്നു. ലോൺ എടുക്കുന്ന
ഗഹാനിൽ തിരിമറി നടത്തി അഞ്ചു ലക്ഷത്തിന്റെ ലോൺ ഇരുപത് ലക്ഷമാക്കി മാറ്റിയും ഒപ്പം തന്നെ ഉന്നതനേതാക്കളുടെ ചെക്ക് അക്കൗണ്ടിൽ പൈസയില്ലെങ്കീലും മറ്റ് അക്കൗണ്ടിൽ നിന്നും തിരിമറി നടത്തി പാസാക്കി വിടുന്നവർ ലോൺ പുതുക്കി വയ്ക്കുന്നതിനും ഫിക്സഡ് ഡിപ്പോസിറ്റുകൾ ദുരുപയോഗം ചെയ്യുന്നു ലോൺ പുതുക്കി വയ്ക്കുന്നതിനും ഉദ്യോസ്ഥർക്ക് അവരെ നിയന്ത്രിക്കുന്ന രാഷ്ട്രിയക്കാർക്കും പ്രത്യേക ഏജൻറുമാർ ഉണ്ട്.ഇതിൻെറയെല്ലാം പങ്ക് ബാങ്ക് ഭരിക്കുന്ന രാഷ്ട്രിയക്കാരും ഉദ്യോഗസ്ഥരും വീതിച്ചെടുക്കുന്നു. ഗുരുതരമായ സാബത്തിക 
ക്രമക്കേടുകളാണ് ജില്ലയിലെ ഇടതും വലതും ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ നടക്കുന്നത്.
ഭരണസമിതിയുടെ ഉന്നതര്‍ അറിയാതെ ഇത്തരം തട്ടിപ്പു നടക്കില്ലെന്നു വ്യക്തം. അഴിമതിയുടെ കറ പുരണ്ടവരുടെ കാര്യങ്ങള്‍ അന്വേഷണത്തിലൂടെ പുറത്തുവരുന്നതോടെ ഇതിന്റെ ചിത്രം തെളിയൂ 
@ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളിൽ നടക്കുന്ന അഴിമതികൾ സിപിഎം നേത്രത്വത്തിന് തലവേദനയാകുന്നു. ലോൺ തിരിമറിയും പുതുക്കലും വഴി കോടികളുടെ ഇടപാടുകളാണ്  
സിപിഎം ലോക്കൽ ഏരിയ കമ്മിറ്റികളുടെ ഓഫിസ് വഴിയും നേതാക്കൾ വഴിയും ദിനവും നടക്കുന്നത്. ഇതിനെല്ലാം ഒത്താശ ചെയ്തു കൊടുക്കുന്നത് ബാങ്കുകളിൽ പാർട്ടി മുഖേന ജോലിയ്ക്ക് എത്തുന്ന ജീവനക്കാരുമാണ്. ജീവനക്കാർ എന്ന് പറയുന്നത് വെറും ജീവനക്കാർ അല്ല പാർട്ടിയുടെ പല ഘടകങ്ങളിൽ ഭാരവാഹികൾ ആയിട്ടുള്ളവരാണ് അതിൽ മുൻ  ജനപ്രതിനിധികളുമുണ്ട്. അത് കൊണ്ട് തന്നെ പാർട്ടി നിയന്ത്രണത്തിൽ തന്നെയാണ് ലോൺ കൊടുക്കലും വാങ്ങലും നടക്കുന്നത്.എല്ലാത്തിനും പാർട്ടിയ്ക്ക് വിഹിതമുണ്ട് ലോൺ എടുക്കുമ്പോൾ ഒരു വർഷത്തെ ദേശാഭിമാനി പേപ്പറിന്റെ പൈസ ഇവരിൽ നിന്നും ഈടാക്കുന്നു.കൂടാതെ പാർട്ടിയിലേക്കുള്ള സംഭാവന തുകയും ലോൺ തുകയനുസരിച്ഛ് കൊടുക്കണം കൂടാതെ ലോൺ എടുക്കുന്നതിനും കടമ്പകൾ ഏറെയുണ്ട് ബ്രാഞ്ചു മുതൽ ഏരിയ കമ്മിറ്റി അംഗങ്ങൾ വരെയുള്ളവരുടെ അനുഗ്രഹവും ആവശ്യമാണ്.അത് കൊണ്ട് തന്നെ ബാങ്കിൽ നടക്കുന്ന ഇടപാടുകൾ എല്ലാം പാർട്ടി നേത്രത്വം അറിഞ്ഞു തന്നെയാണ് നടക്കുന്നത് എന്ന് പകൽ പോലെ സത്യമാണ്.

@ ജീവനക്കാരെ നിയമിക്കുന്നത് പാർട്ടി നേത്രത്വം അറിഞ്ഞു കൊണ്ട്

സിപിഎം ഭരിക്കുന്ന സഹകരണ സംഘങ്ങളിൽ പാർട്ടി സംവിധാനമനുസരിച്ചാണ് ഉദ്യോഗസ്ഥരെയും നിയമിക്കുന്നത്. സംഘത്തിൽ  ജീവനക്കാരായി നിർദേശിക്കപ്പെടുന്നത് സി.പി.എം കമ്മീറ്റികൾ കൂടി അവിടെ എടുക്കുന്ന തീരുമാനപ്രകാരമുള്ള  പാർട്ടിയുടെ യുവജന വിഭാഗം നേതാക്കളെയും പാർട്ടി നേതാക്കളുടെ മക്കളെയും പാർട്ടി അനുഭാവികളുടെ മക്കളെയുമാണ് നിയമിക്കുന്നത്  കാലാകാലങ്ങളായി തുടരുന്ന പ്രവണത മൂലം ബാങ്കിന്റെ പ്രവർത്തനം വളരെ മന്ദഗതിയിലാണ് പോകുന്നത്. പാർട്ടി മുഖേന ജോലി നേടി വരുന്നത് പലപ്പോഴും ഏരിയ ലോക്കൽ  കമ്മിറ്റി അംഗങ്ങൾ പാർട്ടിയുടെ യുവജന സംഘടനയുടെ  ഭാരവാഹികൾ എന്നിവരായിരിക്കും.ബാങ്കിന്റെ ഭരണസമിതിയിൽ പാർട്ടിയുടെ താഴെത്തട്ടിലുള്ള പ്രവർത്തകരാകും ഭൂരിപക്ഷവും. പാർട്ടിയുടെ ഉന്നത നേതാക്കൾ സ്റ്റാഫുകളായി എത്തുമ്പോൾ ഭരണസമിതിയിൽ ഉള്ളത് കീഴ്ഘടകത്തിൽ ഉള്ളവരാണ് എങ്കിൽ
ഇവിടെയാണ് പ്രശ്നം ആരംഭിക്കുക. മേൽഘടകത്തിലെ അംഗങ്ങളായ ജീവനക്കാർക്കുമേൽ കീഴ്
ഘടകങ്ങളിലെ അംഗങ്ങളായ ഭരണസമിതിക്ക് കാര്യമായൊന്നും ചെയ്യാൻ കഴിയാത്ത നിലയിലാവും പിന്നീട് കാര്യങ്ങൾ നിയമനം ലഭിച്ച പാർട്ടി പ്രവർത്തകർ ബാങ്കിൽ ജോലിചെയ്യാതെ പാർട്ടി പ്രവർത്തനത്തിന് ഇറങ്ങും. അതോടെ ബാങ്കിന്റെ ഉപഭോക്താക്കളുടെ പല കാര്യങ്ങളും നടക്കാതെ വരും പാർട്ടി നേതാക്കൾ ഉദ്യോഗസ്ഥരായ ബാങ്കിൽ ഡയറക്ടർ ബോർഡ് അംഗങ്ങൾ നേത്രത്വം കൊടുക്കുന്ന ഭരണസമിതി  വെറും നോക്ക് കുത്തിയായി മാറും ഉദ്യോസ്ഥരായി എത്തുന്ന പാർട്ടി നേതാക്കളുടെ നിയന്ത്രണത്തിലാകും ബാങ്ക് അതോടെ ബാങ്ക് പ്രതിസന്ധിയിലാകും. വായ്പാ അപേക്ഷകൾ പാസാക്കി വിടാനുള്ള സമ്മർദം പാർട്ടിയിൽ നിന്നുണ്ടാകുകയും ചെയ്യും. അത് തന്നെയാണ് സിപിഎം ഭരിക്കുന്ന  നെടുങ്ങോലം സർവീസ് സഹകരണ ബാങ്കിലും ജില്ലയിലെ സിപിഎം ഭരിക്കുന്ന ബാങ്കുകളിലും നടക്കുന്നത് ബാങ്ക് ഉദ്യോഗസ്ഥർ പറയുന്ന ലോണുകൾ പാസാക്കുക ഇത് മാത്രമാണ് ഭരണസമിതിയുടെ ജോലി ഇത് കൊണ്ട് തന്നെ പാർട്ടിയുടെ ബ്രാഞ്ചു കമ്മിറ്റികളും ധനസമാഹരണ കേന്ദ്രങ്ങളുമായി സഹകരണ സംഘങ്ങൾ മാറുന്നു.

@ സഹകരണ റിക്രൂട്ട്മെന്റ് ബോർഡ് നോക്ക് കുത്തി

ഇപ്പോൾ സഹകരണസംഘങ്ങളിൽ ജീവനക്കാരുടെ നിയമനം സഹകരണ റിക്രൂട്ട്മെന്റ് ബോർഡ് വഴിയാണ്. എന്നാൽ ബോർഡിനെ നോക്കുകുത്തിയാക്കിയാണ് നിയമനങ്ങൾ നടക്കുന്നത് എന്ന് അടുത്തിടെ നടന്ന വിവിധ സഹകരണ ബാങ്കുകളിൽ നടന്ന നിയമനങ്ങൾ നോക്കിയാൽ മതിയാകും  
ഈ നിയമനങ്ങളിൽ പാർട്ടികളുടെ ഇടപെടൽ വ്യാപകമാണെന്നതാണ് വസ്തുത.
താഴേത്തട്ടിലുള്ള നിയമനങ്ങളിൽ സി പി എം പാർട്ടിതലത്തിൽത്തന്നെ ഇടപെടലുണ്ട്. കളക്ഷൻ ഏജന്റുമാർ എന്ന നിലയിൽ ബാങ്കിലേക്ക് പാർട്ടി നിയോഗിക്കുന്നവർ എത്തുന്നത് അവർ പതുക്കെ കൊണ്ട് അഞ്ചു വർഷം കഴിയുമ്പോൾ ബാങ്കിന്റെ ഭാഗമാവുകയും ക്രമേണ സ്റ്റാഫുകൾ ആയി മാറുകയാണ്.
സഹകരണ റിക്രൂട്ട്മെന്റ് ബോർഡ് വഴി അർഹതയുള്ളവർ എത്തിയാൽ അവരെ പാർട്ടിയുടെ 
വരുതിക്കുള്ളിലാക്കും അല്ലെങ്കിൽ അവരെ പുറത്താക്കാൻ ഉള്ള നടപടികളുമായി ഭരണസമിതി തന്നെ മുന്നോട്ട് പോകും അത് കൊണ്ട് തന്നെ സിപിഎം നേത്രത്വം കൊടുക്കുന്ന  സഹകരണ ബാങ്കുകളിൽ നടക്കുന്ന നിയമങ്ങൾ ബഹുഭൂരിപക്ഷവും പാർട്ടി നേത്രത്വം അറിഞ്ഞു കൊണ്ട് തന്നെയാണ്.സഹകരണബാങ്കിൽ പാർട്ടി പ്രതിസന്ധിയിലായതും ഇത്തരം ചില കാരണങ്ങൾകൊണ്ടാണ്. ഇത്തരം നിയമനങ്ങൾ മറ്റു കക്ഷികളും നടത്താറുണ്ടെന്നതും വാസ്തവം.
കോൺഗ്രസ് ഭരിക്കുന്ന സഹകരണസംഘങ്ങളിലാകട്ടെ ജീവനക്കാരെ നിയമിക്കുന്നതിൽ പണത്തിനാണ് സ്വാധീനമെന്നാണ് ആരോപണം.


@ സഹകരണ ബാങ്കുകൾ പാർട്ടിയുടെ പ്രധാന ധന സ്രോതസ്

സഹകരണ ബാങ്കുകൾ പാർട്ടിയുടെ പ്രധാന ധന സ്രോതസ് ആണെന്ന് പാർട്ടി അണികൾ തന്നെ സാക്ഷ്യപെടുത്തുന്നു. പാർട്ടിയുടെ അനുബന്ധ  പരിപാടികൾക്കും പാർട്ടി പ്രവർത്തകർ നേത്രത്വം കൊടുക്കുന്ന സാംസ്കാരിക സംഘടനകൾക്കും ലൈബ്രറികൾക്കും ക്ലബ്ബുകൾക്കും സഹകരണ ബാങ്കുകളിൽ നിന്നും നല്ലൊരു തുക സംഭാവനയായി ലഭിക്കുന്നുണ്ട് കൂടാതെ
ദേശാഭിമാനി പത്രത്തിന്റെ പ്രധാന പരസ്യ സ്രോതസും ഒപ്പം തന്നെ സ്കൂളുകളിൽ ദേശാഭിമാനി പത്രം സ്പോൺസർ ചെയ്യുന്നതും അടക്കം ഇ ബാങ്കുകൾ ആയിരിക്കും. പാർട്ടി വഴി ജോലിയ്ക്ക് കയറിയവരിൽ നിന്നെല്ലാം ശമ്പളത്തിന്റെ തോത് അനുസരിച്ചാണ് പാർട്ടി ലെവി ഈടാക്കുന്നത് കൂടാതെ ഫിക്സഡ് ഡിപ്പോസിറ്റ് ഇടുന്നവരുടെ ലിസ്റ്റ് പാർട്ടി ബ്രാഞ്ചുകളിൽ കൊടുത്തുകൊണ്ട്  അവരിൽ നിന്നും വൻ തോതിൽ പിരിവാണ് ബ്രാഞ്ചു സെക്രട്ടറിമാർ നടത്തുന്നത്.അത് കൊണ്ട് തന്നെ പാർട്ടിയുടെ പ്രധാന വരുമാന സ്രോതസ് സഹകരണ ബാങ്കുകൾ തന്നെയാണ്.

Tuesday, 26 September 2023

കൊട്ടിയം കേന്ദ്രമാക്കി ലഹരി വിരുദ്ധ കൂട്ടായ്മക്ക് രൂപം നൽകും -എക്സ്സൈസ് ഡെപ്യൂട്ടി കമ്മിഷണർ -

 കൊട്ടിയം കേന്ദ്രമാക്കി ലഹരി വിരുദ്ധ കൂട്ടായ്മക്ക് രൂപം നൽകും -എക്സ്സൈസ് ഡെപ്യൂട്ടി കമ്മിഷണർ -

കൊട്ടിയം : ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കൊട്ടിയം കേന്ദ്രമാക്കി ലഹരി വിരുദ്ധ കൂട്ടായ്മയ്ക്ക് രൂപം നൽകുമെന്ന് കൊല്ലം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ  വി എ പ്രദീപ് പറഞ്ഞു. കൊട്ടിയം പൗരവേദി സംഘടിപ്പിച്ചു വരുന്ന ഒരു മാസക്കാലത്തെ ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി തഴുത്തല നാഷണൽ പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച ക്ലാസ്സിന്റെ ഉത്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് കുട്ടികൾക്കിടയിലും യുവാക്കൾക്കിടയിലും ലഹരി ഉപയോഗം വർധിച്ചു വരികയാണ്. അതിനെ പ്രതിരോധിക്കുവാൻ നിരന്തര സാമൂഹ്യ ഇടപെടൽ ആവശ്യമാണ്. അതിനായി രൂപീകരിക്കുന്ന കൂട്ടായ്മയിൽ കൊട്ടിയം പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, തൊഴിലാളി സംഘടനകൾ,  റെസിഡൻസ് അസോസിയേഷനുകൾ എന്നിവയുടെ പ്രതിനിധികളെ പങ്കാളികൾ ആക്കും.കൊട്ടിയം പൗരവേദി ഈ രംഗത്ത് നടത്തി വരുന്ന പ്രവർത്തനം ശ്ലാഘനീയം ആണ് - അദ്ദേഹം പറഞ്ഞു. യോഗത്തിൽ സ്കൂൾ ചെയർമാൻ ഷാജഹാൻ അധ്യക്ഷത വഹിച്ചു. കൊട്ടിയം പൗരവേദി പ്രസിഡന്റ്‌ അഡ്വ. കൊട്ടിയം എൻ അജിത്കുമാർ, സെക്രട്ടറി നൂർദീൻ കൊട്ടിയം, ട്രഷറർ സാജൻ കവറാട്ടിൽ, സ്കൂൾ പ്രിൻസിപ്പൽ നീമ നായർ, അജീഷ് പാറവിള, അനിൽകുമാർ, രാജേഷ്, രാജു നന്ദനം എന്നിവർ സംസാരിച്ചു. കൊല്ലം എക്സ്സൈസ് പ്രിവന്റീവ് ഓഫീസർ എ ഷഹാറുദീൻ ക്ലാസ്സ്‌ നയിച്ചു. 30 ന് കൊട്ടിയം ഹോളിക്രോസ് കോളേജ് ഓഫ് നഴ്സിങ്ങിൽ നടക്കുന്ന കാമ്പയിൻ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്‌ എ ബദറുദീൻ ഉത്ഘാടനം ചെയ്യും. തുടർന്ന് കൊട്ടിയം കിംഗ്സ് സ്കൂൾ, ഉമയനല്ലൂർ ഹനീഫ കുഞ്ഞു മെമ്മോറിയൽ കോളേജ് ഓഫ് എഡ്യൂക്കേഷൻ എന്നിവിടങ്ങളിൽ ഒക്ടോബർ 3, 4 തീയതികളിൽ കാമ്പയിൻ നടക്കും. ഒക്ടോബർ 5 ന് കാമ്പയിന്റെ സമാപനം ശ്രീനാരായണ പോളിടെക്‌നിക്കിൽ ഋഷിരാജ് സിംഗ് ഉത്ഘാടനം ചെയ്യും.

Sunday, 24 September 2023

ചാത്തന്നൂർ കെഎസ്ആർടിസി സബ് ഡിപ്പോയിൽ നിന്നു സർവീസ് നടത്തുന്ന ബസുകളിൽ ഭൂരിഭാഗവും കാലപ്പഴക്കം ചെന്നവ.

ചാത്തന്നൂർ: ചാത്തന്നൂർ കെഎസ്ആർടിസി സബ് ഡിപ്പോയിൽ നിന്നു സർവീസ് നടത്തുന്ന ബസുകളിൽ ഭൂരിഭാഗവും കാലപ്പഴക്കം ചെന്നവ. 48  ബസുകളിൽ വിരലിലെണ്ണാവുന്നവ മാത്രമാണു 10 വർഷത്തിൽ താഴെ പഴക്കമുള്ളത്.15 വർഷം കഴിഞ്ഞ  ബസുകളും ഇതിൽപെടും.
ചാത്തന്നൂർ സബ് ഡിപ്പോയിൽ നിന്ന് 35 ഓർഡിനറി ബസുകളാണുള്ളത്.കെ എസ് ആർ ടി സി ബസുകൾ ഓടുന്ന റൂട്ടുകളിൽ പലപ്പോഴും ബസുകൾ മുന്നറിയിപ്പ് ഇല്ലാതെ പണിമുടക്കുന്നത് സ്ഥിരമായി മാറിയിരിക്കുന്നു. രാവിലെയും വൈകുന്നേരം സ്കൂൾ സമയത്ത് വൻ തിരക്കാണ്
 ദേശിയപാതയോരത്ത്.
കെഎസ്ആർടിസി മാത്രം 
ആയിരത്തോളം കുട്ടികൾക്കാണ് 
 കൺസഷൻ കാർഡ് ദേശിയപാതയിൽ മാത്രം ബസുകളിൽ വിദ്യാർഥികൾ നൽകിയിരിക്കുന്നത്. യാത്രക്കാർക്കു പുറമേ വിദ്യാർഥികളും കൂടിയാകുമ്പോൾ ബസ് നിറയുന്ന സ്ഥിതിയാണ്. ബസുകളുടെ ഫിറ്റ്‌നസ് 7 വർഷമായാണു കണക്കാക്കിയിരിക്കുന്നതെങ്കിലും സർക്കാർ തന്നെ അത് 9 വർഷമാക്കിയിട്ടുണ്ട്. ഈ കാലാവധിയും കഴിഞ്ഞ ബസുകളാണ് ഓടുന്നതെന്നാണു വസ്തു‌ത. കഴിഞ്ഞ 5 വർഷമായി ഡിപ്പോകളിലേക്കു ബസുകൾ ലഭിക്കുന്നില്ല. കെഎസ്ആർടിസി സ്വിഫ്റ്റിലേക്കു മാറുന്നതാണ് ഇതിനു കാരണം. പുതിയ ബസുകൾ ദീർഘദൂര സർവീസുകളിൽ ഓടിക്കുമ്പോൾ നേരത്തെ ഓടിയിരുന്ന ബസുകൾ ഓർഡിനറി സർവീസുകൾക്കു നൽകുന്നതാണു രീതി. എന്നാൽ, സ്വിഫ്റ്റ് ബസുകൾ പുതിയ സർവീസുകളിൽ ഓടിക്കുന്നതിനാൽ പകരം ബസുകൾ ലഭിക്കുന്നില്ല. ബസുകൾക്കു കാലപ്പഴക്കം ഉണ്ടെങ്കിലും ഫിറ്റ്നസ് ഉള്ള ബസുകൾ മാത്രമാണു സർവീസ് നടത്തുന്നതെന്ന കെഎസ്ആർടിസി അധികൃതരുടെ ഉറപ്പാണ് ഏക ആശ്വാസം.

@ കെ എസ് ആർ ടി സി സബ് ഡിപ്പോ ബസുകളുടെ ശവപറമ്പ്.

കൊറോണയെ തുടർന്ന് നൂറ് കണക്കിന് ബസുകൾ ഇവിടെ പൊളിച്ചതായി കെ എസ് ആർ ടി സി ജീവനക്കാർ പറഞ്ഞു. വർക്ക്‌ ഷോപ്പിലും പരിസരത്തുമായി ഇരുപതോളം ബസുകൾ പൊളിച്ചിട്ടുണ്ട് ഇവയുടെ സ്പെയർ പാർട്സുകൾ എടുത്തു കേടാകുന്ന ബസുകൾക്ക് വച്ച് മാറുകയാണ് എന്ന് വർക്ക്‌ ഷോപ്പ് ജീവനക്കാർ പറയുന്നു. അത് കൊണ്ട് തന്നെ ചാത്തന്നൂർ സബ് ഡിപ്പോ ബസുകളുടെ ശവപറമ്പാണ്.നിലവിലുള്ള ബസുകൾ അറ്റകുറ്റപണികൾ നടത്തി മുന്നോട്ട് കൊണ്ട് പോകുകയാണ് എന്നല്ലാതെ ഒന്നും ചെയ്യാനില്ല എന്ന് ജീവനക്കാർ പറയുന്നു പൂർണ്ണമായും തകരാറിലായ ബസുകൾ ഒഴിവാക്കുകയാണ് ചെയ്യുന്നത് എന്ന് ജീവനക്കാർ പറയുന്നു.




Saturday, 23 September 2023

കാർ ഓടിക്കവെ സുവിശേഷകൻ ഹൃദയ സ്തംഭനം ഉണ്ടായി മരിച്ചു

കാർ ഓടിക്കവെ സുവിശേഷകൻ ഹൃദയ സ്തംഭനം ഉണ്ടായി മരിച്ചു

കൊട്ടിയം :കാർ ഡ്രൈവ് ചെയ്യുന്നതിനിടെ സുവിശേഷകൻ ഹൃദയ സ്തംഭനം ഉണ്ടായി മരിച്ചു.ആലപ്പുഴ സി.ബി.വെസ്റ്റ് ബഥേൽ ഹൗസിൽ സി.ഡി.ബി. ക്ലൈവ് (62) ആണ് മരിച്ചത്.ശനിയാഴ്ച രാവിലെ പതിനൊന്നരയോടെ തൃക്കോവിൽവട്ടം തട്ടാർകോണത്ത് വച്ചാണ് ഇദ്ദേഹത്തിന് ഹൃദയസ്തംഭനം ഉണ്ടായത്.കുരീപ്പള്ളിയിലെ പള്ളിയിലേക്ക് ഒറ്റയ്ക്ക് കാർ ഓടിച്ചു പോകവെയാണ് ഹൃദയാഘാതവും തുടർന്ന് ഹൃദയസ്തംഭനവും ഉണ്ടായത്.ശാരീരിക അവശത ഉണ്ടായ ഉടൻ കാർ നിയന്ത്രണം വിട്ട് സമീപത്തെ മതിലിൽ ഇടിച്ചു നിൽക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെ അയത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതശരീരം പിന്നീട് ജില്ല ആശുപത്രിയിലേക്ക് മാറ്റി.ബന്ധുക്കൾ എത്തി മൃതദേഹം ഏറ്റുവാങ്ങി നാട്ടിലേയ്ക്ക് കൊണ്ടുപോയി.ഭാര്യ.എസ്.എസ്.സുമ (കരുവാറ്റ ഗവ.എച്ച്.ഡബ്ല്യു.എൽ.പി.സ്കൂൾ അധ്യാപിക.) മക്കൾ.മഹിമ, അഭിഷേക്. .

ടോറസ് ലോറികൾ നിയമം ലംഘിച്ച് പായുന്നത് ഗ്രാമീണ റോഡുകളുടെ തകർച്ചയ്ക്ക് കാരണമാകുന്നു പ്രതിക്ഷേധവുമായി നാട്ടുകാർ. അനധികൃതമായി ജിയോളജി പാസുകളും

ചാത്തന്നൂർ: ടോറസ് ലോറികൾ 
നിയമം ലംഘിച്ച് പായുന്നത് ഗ്രാമീണ റോഡുകളുടെ തകർച്ചയ്ക്ക് കാരണമാകുന്നു പ്രതിക്ഷേധവുമായി നാട്ടുകാർ. അനധികൃതമായി ജിയോളജി പാസുകളും മറ്റ് അനുമതികളും ഇല്ലാതെ 
ടോറസ് ലോറികളിൽ കരമണ്ണ്, ചെളിയും കൊണ്ടു പോകുന്ന റോഡുകളാണ്  തകരുന്നത്. റോഡിന്റെ ഇരുസൈഡുകളും  ശരിയായ രീതിയിൽ ഉറപ്പിക്കാത്തതു കാരണവും നിർമ്മാണപ്രവർത്തികളുടെ അപാകതയുമാണ്  അമിത ഭാരം കയറ്റിയ വാഹനങ്ങൾ കടന്നു പോകുമ്പോൾ റോഡ് തകരുന്നതിന്റെ പ്രധാന കാരണം.രാവെന്നോ പകലെന്നോ ഇല്ലാതെയാണ് കരമണ്ണ് കടത്ത്.ജിയോളജിയുടെ പാസോ മറ്റ് രേഖകളോ ഇല്ലാതെ അനധികൃതമായി കടത്തുന്നത് മൂലം നാട്ടുകാരുടെ എതിർപ്പ് വരും മുൻപ് കൂടുതൽ അളവിൽ മണ്ണ് കടത്തിക്കൊണ്ടുപോവുകയാണ് ലക്ഷ്യം.

@പാസ് ഉണ്ടെങ്കിലും ജിയോളജിയുടെ ചട്ടങ്ങൾ ലംഘിക്കുന്നു.

റോഡിന് നാശം ഉണ്ടാകുന്ന തരത്തിലും പരിസരവാസികൾക്ക് പരാതിക്ക് ഇടവരുത്തുന്ന തരത്തിലും ഭാരം  കൂടിയ വാഹനങ്ങളിൽ മണ്ണും പറയും കൊണ്ടു പോകരുതെന്ന നിർദേശത്തോടെയാണ് ജിയോളജി വകുപ്പ് അനുമതി നൽകുന്നത്. എന്നാൽ അനുമതി നൽകി കഴിഞ്ഞാൽ റവന്യൂ, ജിയോളജി, പഞ്ചായത്ത് അധികൃതരുടെ തുടർ പരിശോധനയില്ല.കല്ലുവാതുക്കൽ 
 പഞ്ചായത്തിലെ വേളമാനൂർ
ഭാഗത്തെ മണ്ണ് ടോറസ് ലോറികളിൽ കൊണ്ടു പോയതിനെ തുടർന്ന് റോഡു തകർന്നത് നാട്ടുകാരുടെ
പ്രതിഷേധത്തിനിടയാക്കി. ജിയോളജി നൽകുന്ന അനുമതിയിലെ നിർദേശങ്ങൾ മറികടന്നാണ് മണ്ണു കൊണ്ടു പോയത്. ഇതിനെ തുടർന്ന് മണ്ണു കൊണ്ടു പോകുന്നത് നാട്ടുകാർ തടയുകയായിരുന്നു.ആദിച്ചനല്ലൂർ പഞ്ചായത്തിലെ 
കുമ്മല്ലൂർ -തോണികടവ് റോഡ് 
അമിതഭാരം കയറ്റി ലോറികൾ കടന്നു പോകാൻ തുടങ്ങിയതോടെ   തകരുകയായിരുന്നു.

@ ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ നിന്ന് ക്വാറി ഉൽപന്നങ്ങളുമായി വരുന്ന ലോറികളും അനധികൃതമായി  കരമണ്ണ് കയറ്റി വരുന്ന ലോറികളും പരിശോധനകൾ മറികടക്കാൻ ആശ്രയിക്കുന്നത് ഗ്രാമീണ റോഡുകളെയാണ്.ആയൂർ,ഓയൂർ വഴി ദേശിയപാതയായ ഇത്തിക്കരയിൽ എത്തുന്നതിന് പകരം പഴക്കം ചെന്ന കുമ്മല്ലൂർ പാലത്തിലൂടെയും മറ്റു ചെറു 
റോഡിലൂടെയും സഞ്ചരിച്ച് ഉപ റോഡുകളിൽ കൂടി ദേശിയപാതയിലേക്ക് പ്രവേശിക്കും. മണ്ണിട്ടുയർത്തി നിർമിച്ച കനാൽ റോഡുകൾക്കും, ഗ്രാമീണ റോഡുകൾക്കും 
അമിത ഭാരം ഉൾക്കൊള്ളാനുള്ള ശേഷിയില്ല.ഇത് മൂലം വിവിധ പഞ്ചായത്തുകളുടെ ഗ്രാമീണ 
 റോഡുകൾ തകർന്ന നിലയിലാണ്. ഇതു വഴി വലിയ വാഹനങ്ങളുടെ സഞ്ചാരം അപകടങ്ങൾക്കും കാരണമാകുന്നു.

@ സ്‌കൂൾ സമയത്തും ചീറിപ്പാഞ്ഞ് ടിപ്പർ ലോറികൾ 

 സ്‌കൂൾ സമയങ്ങളിൽ പോലും ഗ്രാമീണ വഴികളിൽ കൂടി ടിപ്പർ ലോറികൾ പായുന്നത് കാരണം യാത്രക്കാർ ദുരിതത്തിൽ ചാത്തന്നൂർ -കട്ടച്ചൽ 
 റോഡിലൂടെയാണ് രാവിലെ മുതൽ ടിപ്പറുകളുടെ നിരന്തരമായ യാത്ര. രാവിലെ 9.30 വരെ സ്‌കൂൾ ബസുകൾ ധാരാളമായി ഈ റോഡിലൂടെ കടന്നുപോകുന്നുണ്ട്. റോഡിന് വീതി നന്നേ കുറവായതിനാൽ സ്‌കൂൾ ബസുകൾക്ക് സൈഡ് കൊടുക്കുന്നത് വളരെയധികം ബുദ്ധിമുട്ടിയാണ്. അമിത ലോഡ് കയറ്റി വരുന്ന ലോറികൾ റോഡിലെ ടാറിങ്ങിൽ നിന്ന് റോഡിലേക്ക് ഇറക്കുകയുമില്ല.റോഡരികിൽ പൈപ്പ് സ്‌ഥാപിച്ചതിനു ശേഷം ശരിയായ രീതിയിൽ മുടാത്തത് കാരണം വാഹനങ്ങൾ റോഡിൽ നിന്ന് ഇറക്കിയാൽ വാഹനങ്ങൾ മണ്ണിൽ പുതഞ്ഞു അപകടം ഉണ്ടാകുകയും ചെയ്യുന്നു. സ്കൂൾ സമയങ്ങളിൽ ടിപ്പർ ലോറികളുടെ സഞ്ചാരം നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമാണ്.
ഫോട്ടോ :ചാത്തന്നൂർ ജങ്ഷനിൽ സ്കൂൾ വിട്ട സമയത്ത് ടിപ്പർ ലോറി എത്തിയപ്പോൾ

@   ദേശീയപാതയിൽ നിർമ്മാണപ്രവർത്തികൾക്കായി കരാർ വ്യവസ്‌ഥയിൽ ഓടുന്ന 
 ടിപ്പർ ലോറികൾ ചീറിപായുകയാണ്
പെർമിറ്റില്ല,
വേഗപൂട്ടില്ല, നമ്പർ പ്ളേറ്റ് പ്രദർശിപ്പിക്കാതെ ടെസ്റ്റ് സമയസമയം നടത്താതെ ഇൻഷുറസും മറ്റു രേഖകളും ഇല്ലാതെ  അമിതവേഗത്തിൽ പായുന്ന
വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ വിമുഖത കാട്ടി അധികാരികൾ.
 

@ പേടി സ്വപ്നമായി ടിപ്പറുകൾ

പത്ര, പാൽ, മത്സ്യ വിതരണക്കാർക്കും, പുലർച്ചെ പ്രഭാതസവാരിക്കിറങ്ങുന്നവർക്കും ടിപ്പറുകൾ ഒരു പേടി സ്വപ്നമാണ്. പുലർച്ചെ പൊതുവേ പ്രദേശത്ത് പൊലീസ് പരിശോധനകൾ ശക്തമല്ലാത്തതിനാൽ ഈ സമയം തന്നെ തിരഞ്ഞെടുത്ത് പാസില്ലാതെ മണ്ണും മണലും പാറയുമൊക്കെ
കടത്തുന്നതായാണ്  നാട്ടുകാർ പറയുന്നത്. പാസില്ലാതെ മണ്ണും മണലും പാറയുമൊക്കെ കടത്തുന്നതായാണ് നാട്ടുകാർ ആരോപിക്കുന്നത്. പാസില്ലാതെ കൊണ്ടുപോകുന്ന സാധനങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ എത്തിക്കേണ്ടിടത്ത് എത്തിക്കാനാണ് ഈ മരണപ്പാച്ചിൽ. 

Friday, 22 September 2023

ശ്രീനാരായണ ഗുരു ആര്? നമ്മുടെ ഉത്തരം

ശ്രീനാരായണ   ഗുരു  ആര്?  
നമ്മുടെ        ഉത്തരം    

ഒരു  ജാതി  ഒരു  മതം പ്രചരിപ്പിച്ച ഒരു   സന്യാസി        
എന്നാൽ  മുഴുവൻ   നാം  അറിയണം 

🔱🔥ശ്രീനാരായണ ഗുരു🔥🔱
🏮ॐ═══卐★●°●ॐ●°★卐

ജനനം: 1855 ചിങ്ങ മാസത്തിലെ ചതയം നാളില്‍  6.15 A.M, ചെമ്പഴന്തിയില്‍.

അച്ഛൻ : മാടൻ ആശാൻ

അമ്മ: കുട്ടിയമ്മ

ഭവനം : വയൽവാരം വീട്‌

1860 : വിദ്യാഭ്യാസം
1877-80 : ഉപരിപഠനം (ഗുരു കാര്‍ത്തികപ്പള്ളി കുമ്മന്‍ പള്ളി  രാമന്‍ പിള്ള ആശാന്‍ )

1881-82 : അദ്ധ്യാപകവൃത്തി – നാണുവാശാന്‍

1882 : അവദൂത വൃത്തി ആരംഭം.

1884 : ചട്ടമ്പിസ്വാമികളുമായുള്ള സ്നേഹ ബന്ധം. 

1884 : യോഗാഭ്യാസപഠനം – തൈക്കാട് അയ്യവ് സ്വാമികളുടെ കീഴില്‍.

1884-87 : തപോവൃത്തി മരുത്വാമയിലെ പില്ലത്തടം    ഗുഹകള്‍.

1887 : തപോവൃത്തി അരുവിപ്പുറം   ഗുഹകള്‍.

1887 : ശിവലിംഗ് സ്വാമികള്‍ ആദ്യ ശിഷ്യന്‍.

1888 : അരുവിപ്പുറം ശിവ പ്രതിഷ്ഠ

1889 : മണ്ണന്തല ദേവി ക്ഷേത്രം പ്രതിഷ്ഠ

1891 : കുമാരനാശാന്‍ ഗുരുവിനെ കണ്ടു.

1893 : കൊലത്തുകര ശിവ പ്രതിഷ്ഠ

1895 : കുമാരുവിനെ ബംഗ്ലൂരില്‍ കൊണ്ട് പോയി ഡോക്ടര്‍ പല്പ്പുവിനെ ഏല്പ്പിക്കുന്നു

1897 : ആത്മോപദേശശതകം രചന

1898 : കുന്നം പാറ സുബ്രമണ്യ ക്ഷേത്രം സ്ഥാപിച്ചു.

1901 : സ്വാതികനായ മതപരിഷ്കര്‍ത്താവ്‌ - കാനേഷുമാരി റിപ്പോര്‍ട്ട്

1903 : എസ്‌.എൻ.ഡി.പി യോഗം സ്ഥാപനം.

1904 : കൊല്ലം പരവൂറില്‍ അനാചാരങ്ങള്‍ക്കെതിരെ മഹാസമ്മേളനം

1904:ശിവഗിരി മഠം സ്ഥാപനം

1904:ശിവഗിരിയില്‍ ഹരിജനങ്ങള്‍ക്ക്നിശാപഠന ശാല സ്ഥാപിച്ചു.

1904:ശിവഗിരി ആഖോഷം

1905: കാര്‍ഷിക വ്യവസായ പ്രദര്‍ശനം കൊല്ലത്ത്.

1907:ശ്രീ കണ്ടേസ്വര പ്രതിഷ്ഠ- കോഴിക്കോട്.

1907:ജഗന്നാഥ ക്ഷേത്ര പ്രതിഷ്ഠ – തലശ്ശേരി

1908:ജനനീ നവരത്ന മഞ്ജരി- രചന

1909:മംഗലാപുരം ക്ഷേത്രം പ്രതിഷ്ഠ

1911:കരിങ്ങുളത്‌ കെട്ടു കല്യാണം വേണ്ടെന്നു വെയ്പ്പിക്കുന്നു.

1912:ദൈവദശകം -രചന

1912:ശിവഗിരി ശരദാ പ്രതിഷ്ഠ

1914:ആലുവ അദ്വൈതആശ്രമം സ്ഥാപിച്ചു

1914:കോട്ടയത്ത്‌ കേരളീയ നായര്‍ സമാജം സമ്മേളനത്തില്‍ പങ്കെടുത്തു

1915: മിശ്രഭോജനം

1915: അദ്വൈതആശ്രമം സംസ്കൃത പാഠശാല സ്ഥാപനം

1916: തിരുവില്വാമല യില്‍ രമണമഹര്‍ഷിയെ കണ്ടു.

1916:ദര്‍ശന മാല രചന

1916: നമുക്ക് ജാതിയില്ലാ വിളംബരം

1916: ജയതി ആഘോഷം

1916: മിശ്ര വിവാഹ സന്ദേശം

1916:”പ്രധാന ദേവാലയം വിദ്യാലയം“ - സന്ദേശം

1918: ശ്രീലങ്ക സന്ദര്‍ശനം

1920: കാരമുക്ക് ക്ഷേത്രത്തില്‍ ദീപം  പ്രതിഷ്ഠ

1920:മദ്യവര്‍ജന സന്ദേശം

1920:”ഒരു ജാതി , ഒരു മതം , ഒരു ദൈവം മനുഷ്യന് സന്ദേശം.

1921: സമസ്ത കേരള സഹോദര സമ്മേളനം

1921: മുരുക്കും പുഴ ക്ഷേത്ര പ്രതിഷ്ഠ – ഓം , സത്യം ,  ധര്‍മം , ദയ , ശാന്തി എന്നുഴുതിയ പ്രഭ

1922: മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന സന്ദേശം.

1922: ടാഗോറി ന്‍റെ ശിവഗിരി സന്ദര്‍ശനം

1923:നാരായണ ഗുരുകുലം – ഫേന്‍ ഹില്‍ ല്‍ ആരഭിച്ചു.

1924: ആലുവയില്‍ സര്‍വമത സമ്മേളനം “വാദിക്കുവാനും ജയിക്കാനുമല്ല , അറിയാനും അറിയിക്കുവാനുമാണ്” എന്ന സന്ദേശം 

1924:വൈകം സത്യാഗ്രഹ ആശ്രമം സന്ദര്‍ശിച്ചു

1925:ശിവഗിരി ബ്രഹ്മവിദ്യലയം തറ കല്ലിട്ടു

1925:ഗാന്ധിയുടെ ശിവഗിരി സന്ദര്‍ശനം

1925:ബോധാനന്ദ് സ്വാമികളെ പിന്‍ഗാമിയായി നിയോഗിച്ചു

1926: Sivagiri free industrial and agricultural gurukula – ഇന്ത്യയിലെ ആദ്യത്തെ തൊഴിലധിഷ്ടിത വിദ്യാഭ്യാസ സ്ഥാപനം സ്ഥാപിച്ചു

1926: വില്‍പത്രം തയാറാക്കി

1926:നീലഗിരി നാരായണ ഗുരുകുലം സന്ദര്‍ശനം

1926:ശ്രീലങ്ക രണ്ടാം സന്ദര്‍ശനം

1926: സംഘടനാ സന്ദേശം

1927:കളവം കോട്  പ്രണവ പ്രതിഷ്ഠ – അവസാന പ്രതിഷ്ഠ

1927:ആദ്യ ഗുരുദേവ പ്രതിഷ്ഠ തലശേരിയില്‍

1928:ധര്‍മ്മ  സംഘo രജിസ്ട്രഷന്‍

1928:നടരാജ ഗുരുവിനെ ഫ്രാന്‍‌സില്‍ അയച്ചു

1928:ശിവഗിരി തീര്‍ത്ഥാടനം നു അനുമതി

1928:ഗുരു ദേവന് ആലസ്യം

1928:സെപ്തംബര്‍ 20 കന്നി 5   3.30 നു സമാധിയായി

1933:ശിവഗിരി തീര്‍ത്ഥാടനം ആരംഭം

ശിവഗിരി തീര്‍ത്ഥാടന ലക്ഷ്യങ്ങള്‍ :-
💢●●●●●ॐ🔥🔱🔥ॐ●●●●●💢
1.വിദ്യാഭ്യാസം ,
2. ശുചിത്വം ,
3.ഈശ്വര ഭക്തി ,
4.സഘടന,
5.കൃഷി ,
6.കച്ചവടം ,
7.കൈതൊഴില്‍ ,
8.സാങ്കേതിക പരിശീലനങ്ങള്‍ .

1948:എസ് . എന്‍ കോളേജ് സ്ഥാപനം

1952: എസ് . എന്‍ ട്രസ്റ്റ് രൂപീകരണം

1956:ധര്‍മ്മ സങ്കം ട്രസ്റ്റ് നിയമാവലി

1967: മഹാസമാധി മന്ദിരം ഉത്ഘാടനം 

1977:അന്താരാഷ്ട്ര ശ്രീ നാരായണ വര്‍ഷം 

1982:ഗുരു ധര്‍മ പ്രചാരണ സഭ സ്ഥാപനം

1983: ശിവഗിരി തീര്‍ത്ഥാടനം കനക ജൂബിലി

1985:ശ്രീ നാരായണ സ്തൂപം ഇരിങ്ങാലക്കുടയില്‍ ആദ്യത്തേത് സ്ഥാപിച്ചു

1988:അരുവിപ്പുറം പ്രതിഷ്ഠ ശതാബ്ദി ആഘോഷം .

ഗുരു നടത്തിയ ക്ഷേത്ര പ്രതിഷ്ഠകള്‍
💢●●●●●ॐ🔥🔱🔥ॐ●●●●●💢
1.അരുവിപ്പുറം ശിവ പ്രതിഷ്ഠ
2. ചിറയന്‍ കീഴ്‌ വക്കം വേലായുധന്‍ കോവില്‍
3.വക്കം പുത്തന്‍ നട ദേവേശ്വര ക്ഷേത്രം
4.മണ്ണതല ആന്ദ വല്ലിശ്വര ക്ഷേത്രം
5.ആയിരം തെങ്ങ് ശിവ ക്ഷേത്രം
6.കുളത്തൂര്‍ കൊലതുകര ശിവക്ഷേത്രം
7.വേളിക്കാട്‌ കാര്‍ത്തികേയ ക്ഷേത്രം
8.കായിക്കര ഏരത്ത് സുബ്രമണ്യ ക്ഷേത്രം
9.കടക്കാവൂര്‍ അര്‍ദ്ധനാരീശ്വര ക്ഷേത്രം
10.കരുനാഗപള്ളി കുന്നിനേഴത് ഭഗവതി ക്ഷേത്രം
11.മുട്ടക്കാട്‌ കുന്നും പറ സുബ്രമണ്യ ക്ഷേത്രം
12.മുത്ത്‌ കുന്നം ശ്രീ നാരയണ മംഗലം ക്ഷേത്രം
13.കുമരകം ശ്രീ കുമാരമംഗലം  സുബ്രഹ്മണ്യ ക്ഷേത്രം
14.തലശ്ശേരി ജഗന്നാദ ക്ഷേത്രം 
15.കോട്ടാര്‍ ഗണപതി ക്ഷേത്രം
16.ഇല്ലിക്കല്‍ കുമ്പിളി അര്‍ദ്ധനാരീശ്വര ക്ഷേത്രം
17.കോഴിക്കോട് ശ്രീ കണ്ടെശ്വര ക്ഷേത്രം
18.മംഗലാപുരം ഗോകര്‍ണ നാഥ ക്ഷേത്രം
19.ചെറായി ഗൌരീശ്വര ക്ഷേത്രം
20.ശിവഗിരി ശാരദാ മഠം
21.അരുമാനൂര്‍ ശ്രീ നയിനാര്‍ ദേവ ക്ഷേത്രം
22.യാക്കര വിസ്വേ ശോ ര ക്ഷേത്രം
23.ഭവാനി (തമിഴ് നാട് ) ദേവി ക്ഷേത്രം
24.അഞ്ചുതെങ്ങ് ശ്രീ ഞാനെശ്വര ക്ഷേത്രം
25.ചെങ്ങന്നൂര്‍ സിദ്ധേസ്വര ക്ഷേത്രം
26.പള്ളുരുത്തി ശ്രീ ഭവാ നീസ്വര ക്ഷേത്രം
27.കണ്ണൂര്‍ ശ്രീ സുന്ദരേശ്വര ക്ഷേത്രം
28.കൂര്‍ക്കാചേരി മഹേശ്വര ക്ഷേത്രം
29.പെരിങ്ങോട്ടുകര സോമശേകര ക്ഷേത്രം
30 കാരമുക്ക് ശ്രീചിദംബരക്ഷേത്രം (ദീപ പ്രതിഷ്ഠ )
31.മുരുക്കുമ്പുഴ കാള കണ്ഡെശ്വര ക്ഷേത്രം (സത്യം , ധര്‍മ്മം , ദയ , ശാന്തി എന്ന്ഴുതിയ പ്രഭ )
32.പാണാവള്ളി ശ്രീ കണ്ടെസ്വര ക്ഷേത്രം
33.പാര്‍ലിക്കാട് ശ്രീ സുബ്രമണ്യ ക്ഷേത്രം
34.എട്ടപ്പാടി ആന്ദഷണ്മുഖ ക്ഷേത്രം
35. കളവം കോട് ശ്രീ അര്‍ദ്ധനാരീസ്വര ക്ഷേത്രം (ഓം ശാന്തി എന്നെഴുതിയ കണ്ണാടി )
36.വെച്ചൂര്‍ ഉല്ലല ഓം കാരെശ്വര ക്ഷേത്രം (കണ്ണാടി പ്രതിഷ്ഠ )

രചനകൾ
💢●●●●●ॐ🔥🔱🔥ॐ●●●●●💢
1.വിനായകാഷ്ടകം
2. ദൈവദശകം
സുബ്രമണ്യ സ്തോത്രങ്ങള്‍
3.സുബ്രമണ്യ കീര്‍ത്തനം
4.ഗുഹാഷ്ടകം
5.ഷണ്മുഖ സ്തോത്രം
6.ബഹുലേയഷ്ടകം
7.ഷണ്മുഖദശകം
8.ഷന്‍മാതുരസ്തവം
9.നവമഞ്ജരി ശിവ സ്തോത്രങ്ങള്‍
10.ശിവ പ്രസാദ പഞ്ചകം
11.സദാശിവ ദര്‍ശനം
12.ശിവശതകം
13.അര്‍ദ്ധനാരീശ്വര സ്തവം
14.ചിജ്ജട ചിന്തനം
15. ഇന്ദ്രിയ വൈരാഗ്യം
16. പ്രപഞ്ച സൃഷ്ടി
17.കോലതീരേശസ്തവം
18.സ്വാനു ഭവഗീതി
19.പിണ്ടനന്ദി
20.ചിദംബരാഷ്ടകം
21.മനനാതീരം
22.തേവര പതികങ്കള്‍
23.  ഒരു തമിഴ് ശ്ലോകം  വിഷ്ണുസ്തോത്രങ്ങള്‍
24.വിഷ്ണഷ്ടകം 
25. ശ്രീ വാസുദേവാഷ്ടകം

(ദാര്‍ശനിക കൃതികള്‍ )
💢●●●●●ॐ🔥🔱🔥ॐ●●●●●💢
26.ആത്മോപദേശ ശതകം
27.ബ്രഹ്മ വിദ്യാ പഞ്ചകം
28. അദ്വൈതദീപിക
29.അറിവ്
30.നിര്‍വൃതി പഞ്ചകം
31 ശ്ലോകത്രയി 

പ്രബോധനാത്മ കൃതികള്‍
💢●●●●●ॐ🔥🔱🔥ॐ●●●●●💢
32.ജാതി നിര്‍ണയം
33.ജാതി ലക്ഷണം
34.ജീവകാരുണ്യ പഞ്ചകം
35. അനുകംബാ ദശകം
37.മുനിചര്യാ പഞ്ചകം
38.ആശ്രമം
39.ധര്‍മ:
40: ദത്താപഹാരം

(ദേവി സ്തോത്രങ്ങള്‍ )
💢●●●●●ॐ🔥🔱🔥ॐ●●●●●💢
41.ദേവീസ്തവം
42.മണ്ണന്തല ദേവീസ്തവം
43.ജനനീ നവരത്ന മഞ്ജരി
44.ഭദ്ര കാളിയഷ്ടകം
45.കുണ്ടലിനി പാട്ട്
46.കാളിനടകം

(തര്‍ജ്ജിമകൾ)
💢●●●●●ॐ🔥🔱🔥ॐ●●●●●💢
47.ഈശാ വസ്യോപനിഷത്
48.തിരുക്കുറള്‍

(ഗദ്യ കൃതികള്‍ )
💢●●●●●ॐ🔥🔱🔥ॐ●●●●●💢
49.ചിജ്ജട ചിന്തനം
50.ദൈവ ചിന്തനം -1
51. ദൈവ ചിന്തനം -2
52.ആത്മവിലാസം
53.ഗദ്യപ്രാര്‍ഥന
54.ഭാര്യാ ധര്‍മ്മം
55.അനുഭൂതി ദശകം
56.പ്രപഞ്ച ശുദ്ധി ദശകം
57.പരമ ശിവ ചിന്താ ദശകം
58.വാന്‍ ചിറപ്പ് ( വര്‍ഷ വര്‍ണനം )
59.ശിവ സ്തവം ( പ്രപഞ്ച സൃഷ്ടി )
60.നീത്താര്‍ പെരുമെയ്
61.ഫല ശ്രുതി
62. ശ്രീ കൃഷ്ണ ദര്‍ശനം
63. ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്

ഗുരു ജനിക്കുമ്പോൾ തിരുവിതാംകൂർ ഭരിച്ചിരുന്നത്‌:
ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ

ഗുരുക്കന്മാർ : രാമൻപിള്ള ആശാൻ, തൈക്കാട്‌ അയ്യ

കേരള നവോത്ഥാനത്തിന്‍റെ  പിതാവ്‌

രണ്ടാം ബുദ്ധൻ (വിശേഷിപ്പിച്ചത്‌: ജി.ശങ്കരക്കുറുപ്പ്‌), നാണു ആശാൻ എന്നിങ്ങനെ അറിയപ്പെട്ടു.

തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി(1967 ആഗസ്റ്റ്‌ 21)

മറ്റൊരു രാജ്യത്തിന്‍റെ (ശ്രീലങ്ക) സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി(2009)

രചനകൾ:
💢●●●●●ॐ🔥🔱🔥ॐ●●●●●💢
1.ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്‌ (ആദ്യ രചന)
2.അർധനാരീശ്വര സ്തോത്രം
3.ആത്മോപദേശശതകം(രചിച്ചത്‌:1897)
4.ശിവശതകം(അരുവിപ്പുറം ക്ഷേത്രപ്രതിഷ്ഠാ സമയത്ത്‌ രചിച്ചത്‌)

നാണയത്തിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി

കോടതിയിൽ നേരിട്ട്‌ ഹാജരാകുന്നതിൽ നിന്നും തിരുവിതാകൂർ രാജാക്കന്മാർ ഒഴിവാക്കിയിരുന്ന നവോത്ഥാന നായകൻ.

താലികെട്ട്‌ കല്ല്യാണം ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തു. (ആലുവ സമ്മേളനത്തിൽ വെച്ച്‌)

അരുവിപ്പുറം
💢●●●●●ॐ🔥🔱🔥ॐ●●●●●💢
ശ്രീനാരായണ ഗുരു അരുവിപ്പുറത്ത്‌ ക്ഷേത്രം പണി കഴിപ്പിച്ചത്‌ : 1888

അരുവിപ്പുറം ക്ഷേത്ര പ്രതിഷ്ഠ : 1888 (നെയ്യാറിൽ നിന്നെടുത്ത കല്ല് കൊണ്ട്‌)

അരുവിപ്പുറം ക്ഷേത്രയോഗം രൂപവൽക്കരിച്ചത്‌ : 1889

"അരുവിപ്പുറം വിപ്ലവം" എന്നറിയപ്പെടുന്നത്‌ : അരുവിപ്പുറം പ്രതിഷ്ഠ

അരുവിപ്പുറം ക്ഷേത്രഭിത്തിയിലെ വാക്കുകൾ :

"ജാതിഭേദം മതദ്വേഷ
മേതുമില്ലാതെ സർവ്വരും
സോദരത്വേന വാഴുന്ന
മാതൃകസ്ഥാനമാണിത്‌"

ശ്രീലങ്ക
ഗുരു സന്ദർശിച്ച ഏക വിദേശ രാജ്യം.

ഗുരുവിന്‍റെ  ആദ്യ ശ്രീലങ്കൻ സന്ദർശനം : 1918ൽ

ആദ്യ യാത്രയിലെ വേഷം: കാവി വസ്ത്രം

ഗുരുവിന്‍റെ  രണ്ടാം ശ്രീലങ്കൻ സന്ദർശനം:
1926ൽ

കണ്ടുമുട്ടലുകൾ

1. 1882 : ഗുരു ചട്ടാമ്പിസ്വാമികളെ കണ്ടുമുട്ടിയത്‌
2. 1891 : കുമാരനാശാനെ കണ്ടുമുട്ടിയത്‌
3. 1895: ഡോ.പൽപ്പു കണ്ടുമുട്ടിയത്‌ :(ബാംഗ്ലൂരിൽ വെച്ച്‌)
4. 1912 : അയ്യങ്കാളി സന്ദർശിച്ചത്‌ (ബാലരാമപുരത്ത്‌ വെച്ച്‌)
5. 1914 : വാഗ്ഭടാനന്ദൻ കണ്ടുമുട്ടിയത്‌
6. 1916 : രമണമഹർഷിയെ കണ്ടുമുട്ടി.
7. 1922 : ടാഗോറിനെ കണ്ടുമുട്ടി.
തിയ്യതി: 1922 നവംബർ 22
സ്ഥലം: ശിവഗിരി
രണ്ട്‌ പേർക്കുമിടയിലെ
ദ്വിഭാഷി: കുമാരനാശാൻ
സന്ദർശനവേളയിൽ ടാഗോറിനൊപ്പമുണ്ടായിരുന്നത്‌ : സി.എഫ്‌.ആൻഡ്രൂസ്‌(ദീനബന്ധു)

6. 1925 : ഗാന്ധിജിയെ കണ്ടുമുട്ടി.
തിയ്യതി : 1925 മാർച്ച്‌ 12
സ്ഥലം: ശിവഗിരി

ആശ്രമങ്ങളും പ്രതിഷ്ഠകളും
💢●●●●●ॐ🔥🔱🔥ॐ●●●●●💢
ഗുരു ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയത്‌:
കളവൻ തോട്‌ ക്ഷേത്രത്തിൽ

തലശേരി ജഗന്നാഥ ക്ഷേത്രം നിർമ്മിച്ച്‌ പ്രതിഷ്ഠ നാടത്തിയത്‌ :1908

ശിവഗിരിയിൽ ശാരദ പ്രതിഷ്ഠ നടത്തിയത്‌ :1912
(അഷ്ടഭുജാകൃതിയിൽ നിർമ്മിച്ചിരിക്കുന്ന ക്ഷേത്രമാണ് ശിവഗിരി ശാരദാ മഠം)

ആലുവയിൽ അദ്വൈതാശ്രമം സ്ഥാപിച്ചത്‌ :1913

കാഞ്ചിപുരത്ത്‌ നാരായണ സേവ ആശ്രമം സ്ഥാപിച്ചത്‌ : 1916

കണ്ണാടിപ്രതിഷ്ഠകൾ:-
💢●●●●●ॐ🔥🔱🔥ॐ●●●●●💢
കളവൻതോട്‌,
ഉല്ലല
വെച്ചൂർ
കാരമുക്ക്‌
മുരുക്കുംപുഴ

സർവ്വമതസമ്മേളനം നടത്തിയത്‌ : 1924 (അധ്യക്ഷൻ: ശിവദാസ അയ്യർ)

ഗുരു തപസ്സനുഷ്ഠിച്ച മരുത്വാ മലയിലെ ഗുഹ :
പിള്ളത്തടം ഗുഹ

എസ്‌.എൻ.ഡി.പി സ്ഥാപിച്ചു.
(1903 മെയ്‌ 15, ഡോ.പൽപ്പുവിന്‍റെ  പ്രേരണയാൽ)
കാരണമായത്‌ : അരുവിപ്പുറം ക്ഷേത്രയോഗം
എസ്‌.എൻ.ഡി.പിയുടെ ആജീവനാന്ത അധ്യക്ഷൻ

ഉദ്ധരണികൾ
💢●●●●●ॐ🔥🔱🔥ॐ●●●●●💢
"ഒരു ജാതി ഒരു മതം ഒരു ദൈവം"
(ജാതിമീമാസയിൽ)

"മദ്യം വിഷമാണ്, അതുണ്ടാക്കരുത്‌,
കൊടുക്കരുത്‌, കുടിക്കരുത്‌"

"അവനവനാത്മസുഖത്തിനാചരിക്കുന്നവയപരനു സുഖത്തിനായ്‌ വരേണം എന്നത്‌"
(ആത്മോപദേശശതകത്തിൽ)

"സംഘടിച്ചു ശക്തരാകുവിൻ"
"വിദ്യ കൊണ്ട്‌ പ്രബുദ്ധരാവുക"

"മതമേതായാലും മനുഷ്യൻ നന്നായാൽ മതി"

ഗുരു ശ്രീനാരായണ ധർമ്മസംഘം സ്ഥപിച്ചത്‌ : 1928 ജനുവരി 9

അവസാനമായി പങ്കെടുത്ത പൊതുചടങ്ങ്‌ : 1928 ല്‍ ഇപ്പോഴത്തെ ആലപ്പുഴ ജില്ലയിലെ  കുട്ടനാട്ട് താലൂക്കിലുള്ള  പള്ളാതുരുത്തില്‍  കൂടിയ എസ്‌.എൻ.ഡി.പി യോഗം വാര്‍ഷിക പൊതുയോഗത്തില്‍ അദ്ധ്യക്ഷന്‍ എന്ന നിലയില്‍.

ഗുരു സ്വന്തം കൈകൊണ്ട്  രജിസ്ട്രഷന്‍ നല്‍കിയ എസ്‌.എൻ.ഡി.പി ശാഖായോഗങ്ങള്‍ എത്ര ? : 108

ആദ്യത്തെ 25 ശാഖായോഗങ്ങള്‍ ഏതു യൂണിയന്‍റെ കീഴിലാണ് ? കുട്ടനാട് എസ്‌.എൻ.ഡി.പി യൂണിയന്‍ 

ശിവഗിരി തീര്‍ഥാടന ലക്ഷ്യത്തില്‍ ഒന്നായി പറഞ്ഞിരിക്കുന്നസംഘടന ഏതു ?  എസ്‌.എൻ.ഡി.പി യോഗം

ഗുരു സമാധിയായത്‌ : ശിവഗിരി (1928 സെപ്തംബർ 20)

ശിവഗിരി ആദ്യം അറിയപ്പെട്ടിരുന്നത്‌ (കുന്നിൻ പുറം)

സമാധി സമയം ഗുരുവിന്‍റെ  വസ്ത്രനിറം: വെള്ള

സാഹിത്യത്തിലെ ഗുരു

ഗുരുവിനെക്കുറിച്ച്‌ നാരായണം നോവൽ എഴുതിയത്‌: പെരുമ്പടവം ശ്രീധരൻ

ഗുരുദേവകർണ്ണാമൃതം എഴുതിയത്‌ : കിളിമാനൂ കേശവൻ

മഹർഷി ശ്രീനാരായണ ഗുരു എഴുതിയത്‌ : ടി.ഭാസ്കരൻ

ഗുരുവിനെക്കുറിച്ച്‌ യുഗപുരുഷൻ എന്ന സിനിമ സംവിധാനം ചെയ്തത്‌ : ആർ.സുകുമാരൻ

ശ്രീനാരായണ ഗുരു എന്ന സിനിമ സംവിധാനം ചെയ്തത്‌ : പി.എ ബക്കർ

പ്രഥമ ശ്രീനാരായണ ഗുരു ഗ്ലോബൽ സെക്കുലർ & പീസ്‌ അവാർഡ്‌ ലഭിച്ചത്‌ : ശശി തരൂർ

ശ്രീനാരായണ ട്രോഫി വള്ളംകളി നടക്കുന്ന കായൽ :
കന്നേറ്റി കായൽ (കരുനാഗപ്പള്ളി)

ഇന്റർനാഷണൽ സെന്റർ ഫോർ ശ്രീനാരായണ ഗുരു സ്റ്റഡീസ്‌ സ്ഥിതി ചെയ്യുന്നത്‌ : നവിമുംബൈ

ॐ➖➖➖➖ॐ➖➖➖➖ॐ
👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑
✿═══❁★☬ॐ☬★❁═══✿
ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.
ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു.

താഴം മേലൂട്ട് മാടൻ മഹാദേവ ക്ഷേത്രത്തിൽ ഗുരുസമാധി ദിനാചരണം

താഴം മേലൂട്ട് മാടൻ മഹാദേവ ക്ഷേത്രത്തിൽ ഗുരുസമാധി ദിനാചരണം 

 ചാത്തന്നൂർ:- താഴം മേലൂട്ട് മഹാദേവ ക്ഷേത്രത്തിൽ ശ്രീനാരായണ ഗുരു ദേവന്റെ 96-) മത് മഹാസമാധി ദിനാചരണം നടത്തി. കൊല്ലം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ വി എ പ്രദീപ് ഉദ്ഘാടനം ചെയ്തു. 
പ്രസിഡന്റ് കെ ജയഘോഷ് പട്ടേൽ അധ്യക്ഷത വഹിച്ചു. എസ് കൈരളി, ഡി രാജു, ജി.പ്രഭാകരൻ,ദിനേശ്,
എ.വിജയകുമാർ, കവിരാജൻ, ബാബുരാജൻ, എൻ ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.
ഫോട്ടോ: ചാത്തന്നൂർ താഴം മേലൂട്ട് മാടൻ മഹാദേവ ക്ഷേത്രത്തിൽ മഹാസമാധി ദിനം കൊല്ലം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ വി എ പ്രദീപ് ഉദ്ഘാടനം ചെയ്യുന്നു. 

Thursday, 21 September 2023

അമിതവേഗത്തില്‍ ചുള്ളന്മാരുടെ ബൈക്ക്‌ റൈസ്‌

അമിതവേഗത്തില്‍ യുവാക്കളുടെ ബൈക്ക്‌ റൈസ്‌ നടപടി വേണമെന്ന ആവശ്യം 

പരവൂര്‍: സ്‌കൂള്‍ സമയങ്ങളില്‍ പൊഴിക്കര, തെക്കുംഭാഗം പ്രദേശങ്ങളില്‍നിന്നും രണ്ടും മൂന്നുപേര്‍ ചേര്‍ന്നു മുഖത്ത്‌ കര്‍ചീഫ്‌ കെട്ടി രാവിലെയും വൈകിട്ടും ബൈക്കുകളില്‍ അമിതവേഗത്തില്‍ ചീറിപ്പായുന്നു. മണിയംകുളം പാലത്തിനു സമീപം ബസ്‌ സ്‌റ്റോപ്പില്‍ ബൈക്കുകളില്‍ കൂട്ടമായെത്തി പരവൂര്‍ ജംഗ്‌ഷനിലേക്ക്‌ മത്സര ഓട്ടമാണ്‌ നടത്തുന്നത്‌.
കാതടപ്പിക്കുന്ന ശബ്‌ദം ഉണ്ടാക്കുന്ന സൈലന്‍സര്‍ ഘടിപ്പിച്ചാണ്‌ ഇക്കൂട്ടര്‍ ബൈക്ക്‌ റൈഡ്‌ നടത്തുന്നത്‌. പ്രഭാതസവാരി നടത്തുന്ന മുതിര്‍ന്നവരെ കണ്ടാല്‍ ബൈക്കിന്റെ ശബ്‌ദം ഇരട്ടിയാക്കും.സ്‌കൂള്‍- കോളജ്‌ വിദ്യാര്‍ഥിനികള്‍ക്കു മുമ്പില്‍ അഭ്യാസ പ്രകടനം നടത്തി ശ്രദ്ധയാകര്‍ഷിക്കാനുള്ള ശ്രമത്തിലൂടെയാണ്‌ ഈ ന്യൂ ജനറേഷന്‍ പിള്ളേര്‍ ജനങ്ങളുടെ പേടിസ്വപ്‌നമായിരിക്കുന്നത്‌. ജമൈക്കന്‍ സംഗീതജ്‌ഞന്‍ ബോബ്‌ മാര്‍ലിയുടെ ചിത്രം ആലേഖനം ചെയ്‌ത ടീ ഷര്‍ട്ടും ആം ബാന്‍ഡും കഴുത്തില്‍ കര്‍ച്ചീഫും അണിഞ്ഞാണ്‌ ഇവരുടെ കറക്കം. ഒപ്പം കഞ്ചാവിന്റെ ഇലയുടെ ചിഹ്‌നമായ മരിജുവാനയുമായി ബന്ധപ്പെട്ട മാല കഴുത്തിലും സ്‌റ്റിക്കര്‍ വാഹനത്തിലും. പാന്റ്‌സും നിക്കറുമല്ലാത്ത ത്രീ ഫോര്‍ത്താണ്‌ മുഖ്യവേഷം. ഇത്തരം വേഷഭൂഷാദികള്‍ നാട്ടുകാര്‍ക്ക്‌ കൗതുകമാണെങ്കിലും അമിത വേഗവും പെണ്‍കുട്ടികള്‍ക്ക്‌ വഴിനടക്കാന്‍ കഴിയാത്തവിധമുള്ള ശല്യവും രക്ഷിതാക്കളുടെ ഉറക്കം കെടുത്തുകയാണ്‌. സ്കൂളിൽ നിന്നും 
ക്ലാസ്‌ കഴിഞ്ഞ്‌ വിദ്യാര്‍ഥികള്‍ പുറത്തിറങ്ങുന്ന സമയമാകുന്നതോടെ വിവിധ മേഖലകളില്‍ നിന്ന്‌ മിന്നല്‍ വേഗത്തില്‍ ബൈക്ക്‌ പായിച്ച്‌ അവര്‍ ടൗണിലേക്ക്‌ എത്തുന്നു. തുടര്‍ന്ന്‌ വിദ്യാര്‍ഥിനികള്‍ക്കു മുമ്പിലും പിന്നിലുമായി ബൈക്കില്‍ അഭ്യാസ പ്രകടനം. തലങ്ങും വിലങ്ങും സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്കിടയിലൂടെ ബൈക്കിന്റെ മുന്‍ചക്രം ഉയര്‍ത്തിയും വേഗത്തില്‍ വെട്ടിത്തിരിച്ചും അവര്‍ അഭ്യാസപ്രകടനം ആരംഭിക്കുന്നു. ഇവരുടെ റോഡ്‌ഷോ മൂലം കാല്‍നടയാത്രികരും മറ്റു വാഹനയാത്രക്കാരും 
ജീവന്‍ പണയപ്പെടുത്തി സഞ്ചരിക്കേണ്ട ഗതികേടിലാണ്‌. ശല്യം അസഹ്യമായതോടെ പോലീസ്‌ സ്‌റ്റേഷനിലേക്ക്‌ നാട്ടുകാർ പരാതിയുമായി  എത്തി. പോലിസ് നിരവധി പേരെ പിടികൂടി താക്കീതു നൽകി വിട്ടയച്ചു. മുമ്പ്‌ പലതവണ പോലീസ്‌ പിടികൂടി താക്കീത്‌ ചെയ്‌ത്‌ വിട്ടയച്ചവരാണ്‌ വീണ്ടും നിരത്ത്‌ വാഴുന്നത്‌. ഇവര്‍ക്കെതിരേ പോലീസ്‌ നടപടിയെടുക്കാറുണ്ടെങ്കിലും സമ്പന്ന കുടുംബങ്ങളിലുള്ള ഇവര്‍ പുറത്തിറങ്ങി വീണ്ടും പണിതുടരുന്നു. ഇവരെ നിയന്ത്രിക്കാന്‍ പല മാതാപിതാക്കള്‍ക്കും കഴിയുന്നില്ല. മക്കളോടുള്ള സ്‌നേഹത്താല്‍ ബൈക്ക്‌ വാങ്ങിക്കൊടുത്തവര്‍ ഇപ്പോള്‍ പരിതപിക്കുകയാണ്‌. ഇക്കൂട്ടർക്ക്  പലർക്കും ലൈസൻസ് ഇല്ല ഒപ്പം ഒരു ബൈക്കിൽ തന്നെ നാല് പേര് വരെ യാത്ര ചെയ്യുന്നു.
ഇവരുടെ ശല്യം രൂക്ഷമായതായി പരാതി വ്യാപകമായതോടെ ബൈക്കില്‍ കറങ്ങിയിരുന്ന യുവാക്കളെയും ബൈക്കുകളും പരവൂരിൽ  നിന്നും തീരദേശ മേഖലയിൽ നിന്നും പോലീസ്‌ പിടികൂടിയിരുന്നു. ഇതിനുശേഷം ഇവരുടെ ശല്യം കുറഞ്ഞിരുന്നെങ്കിലും ഈ അധ്യായന വര്‍ഷം ആരംഭിച്ചതോടെ വീണ്ടും ശല്യം ആരംഭിച്ചു കഴിഞ്ഞു അടിയന്തിരമായി  ഇവരുടെ ശല്യത്തിന് പരിഹാരം ഉണ്ടാക്കി വിദ്യാർത്ഥിനികളുടെയും മറ്റു വാഹന യാത്രികരുടെയും ശല്യത്തിന് പരിഹാരം ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


Wednesday, 20 September 2023

പരവൂർ - പൊഴിക്കര മെയിൻ റോഡിലൂടെ മലിനജലംഒഴുകുന്നു പ്രതിക്ഷേധവുമായി നാട്ടുകാർ

പരവൂർ - പൊഴിക്കര 
മെയിൻ റോഡിലൂടെ മലിനജലം
ഒഴുകുന്നു പ്രതിക്ഷേധവുമായി നാട്ടുകാർ 

പരവൂർ :പരവൂർ ബസ് സ്റ്റാൻഡ് പരിസരത്തുള്ള ബഹുനില കെട്ടിടങ്ങളിൽ നിന്നുമുള്ള മലിന ജലം നിരന്തരം റോഡിലേക്കൊഴുക്കുകയാണ്. ഇവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും മറ്റുമുള്ള മലിന ജലമാണ് ഇടതടവില്ലാതെ റോഡിലേക്ക് ഒഴുക്കി കൊണ്ടിരിക്കുന്നത്.കക്കൂസ് മാലിന്യമടക്കമുള്ള മലിനജലമാണ്
ഓടയിലേക്ക് ഒഴുക്കുന്നത് 
. ഇന്നലെ രാവിലെ 9 മണിയോടെ മാലിന്യം ഒഴുക്കി വിട്ടതോടെ ടൗൺ വാർഡ്‌ കൗൺസിലർ സ്വർണ്ണമ്മ സുരേഷിന്റെ നേത്രത്വത്തിൽ നാട്ടുകാർ പ്രതിക്ഷേധവുമായി രംഗതെത്തി തുടർന്ന് മുൻസിപ്പൽ ജീവനക്കാർ എത്തി ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയായിരുന്നു.സ്ഥിരമായി ഇ ഓടയിൽ കൂടി മലിനജലം ഒഴുക്കുകയാണെന്ന് ഇ പ്രദേശത്തെ കടകളിൽ നിന്നും മലിനജലം ഒഴുക്കുകയാണെന്ന് കൗൺസിലർ 
സ്വർണ്ണമ്മസുരേഷ് ആരോപിച്ചു.
ആയിരക്കണക്കിനാളുകൾ കാൽനടയായും വാഹനങ്ങളിലും നിത്യേന സഞ്ചരിക്കുന്ന റോഡാണിത്.
പൊതുമരാമത്ത്, മുൻസിപ്പൽ ആരോഗ്യ വകുപ്പ് അധികൃതരുടെ മൂക്കിന് താഴെയായി നടക്കുന്ന ഈ അതിക്രമത്തിനെതിരെ ചെറുവിരൽ പോലും അനക്കാൻ തയ്യാറാകാത്തതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
നഗരസഭയിലും ബന്ധപ്പെട്ട വകുപ്പുകളിലും പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല എന്ന് നാട്ടുകാർ പറയുന്നു.
ഫോട്ടോ :കൗൺസിലർ സ്വർണ്ണമ്മസുരേഷിന്റെ നേതൃത്വത്തിൽ മുൻസിപ്പൽ ജീവനക്കാർ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നു.





  

മരങ്ങളായി മറഞ്ഞു ഉയരവിളക്ക് വെളിച്ചം കിട്ടാതെ നാട്ടുകാർ

മരങ്ങളായി മറഞ്ഞു ഉയരവിളക്ക് വെളിച്ചം കിട്ടാതെ നാട്ടുകാർ 
ചാത്തന്നൂർ: മരങ്ങളാൽ മറഞ്ഞു ഉയരവിളക്ക് ഉപയോഗമില്ലാതെ 
വെളിച്ചം കിട്ടാതായി
പ്രതിക്ഷേധവുമായി നാട്ടുകാർ. നിർമ്മാണ പ്രവൃത്തികൾ നടക്കുന്ന ചാത്തന്നൂർ - പരവൂർ റോഡിൽ
മീനാട് ക്ഷേത്രത്തിന് സമീപമായി എം പി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഉയരവിളക്ക് ആണ് ചുറ്റുമുളള മരങ്ങളുടെ ശിഖരങ്ങൾ കൊണ്ട് മറഞ്ഞ് ഉപയോഗശൂന്യമായിരിക്കുന്നത്. ഉയരവിളക്ക് കത്തുന്നുണ്ടെങ്കിലും ശിഖരങ്ങൾ കൊണ്ട് മറഞ്ഞീരിക്കുന്നത് മൂലം വെളിച്ചം താഴെ കിട്ടാത്ത അവസ്ഥയാണ്. ഉയരവിളക്ക് ഉള്ളത് മൂലം മറ്റ് വിളക്കുകളും ഇ ഭാഗത്തില്ല.
മീനാട് കിഴക്ക് ഭാഗത്തേക്ക് പോകുന്ന പ്രധാന വഴിയും ഇവിടെയാണ് ദിനവും നൂറ് കണക്കിന് ഭക്തജനങ്ങൾ എത്തുന്ന ക്ഷേത്രമാണിത്. നാട്ടുകാർ നിരവധി തവണ പരാതി നല്കിയിട്ടും പഞ്ചായത്ത് അധികൃതർ തിരിഞ്ഞു നോക്കിയിട്ടില്ല.
അടിയന്തിരമായി ഉയര വിളക്കിന് ചുറ്റുമുള്ള വൃഷങ്ങളുടെ ചില്ലകൾ വെട്ടിമാറ്റി ഉയരവിളക്കിൻ്റെ വെളിച്ചം പൂർണ്ണമായും ലഭ്യമാക്കുന്ന രീതിയിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
ഫോട്ടൊ വൃഷങ്ങൾ കൊണ്ട് മറഞ്ഞ് ഉപയോഗശൂന്യമായ ഉയരവിളക്ക്

Tuesday, 19 September 2023

ഡോക്ടറെ നിയമിച്ചതറിയാതെ സമരം നടത്തി ഡി വൈ എഫ് ഐ അപഹാസ്യരായി

ഡോക്ടറെ നിയമിച്ചതറിയാതെ സമരം നടത്തി ഡി വൈ എഫ് ഐ അപഹാസ്യരായി 
ചാത്തന്നൂർ : ചിറക്കര പഞ്ചായത്തിൽ 
സിപിഎം വിമത നേതാവായ  ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരെ ഡി വൈ എഫ് ഐ
സമരം നടത്തി അപഹാസ്യരായി.
കുറച്ച് ദിവസങ്ങളായി ചിറക്കര ഹെൽത്ത് സെന്ററിലെ ഡോക്ടർ സ്ഥലം മാറി പോയിരുന്നു. തുടർന്ന് 
പഞ്ചായത്ത് പ്രസിഡന്റിന്റെ  നിരന്തര ശ്രമഫലമായി പുതിയ ഡോക്ടറെ നിയമിച്ചു കൊണ്ടുള്ള ഉത്തരവ് തിങ്കളാഴ്ച തന്നെ ഡി എം ഒ 
ഇറക്കിയിരുന്നു. ഡോക്ടർ ചൊവ്വാഴ്ച തന്നെ ചാർജ് ഏറ്റെടുത്ത് രോഗികളെ നോക്കി തുടങ്ങിയിരുന്നു.
ഇതു സംബന്ധിച്ച അറിയിപ്പുകൾ നവമാധ്യമങ്ങളിൽ തിങ്കളാഴ്ച തന്നെ പ്രചരിച്ചിരുന്നു. സിപിഎം വിമത പ്രസിഡന്റിന്റെ ഇടപെടലിൽ ഡോക്ടറെ നിയമിക്കുന്നത് മൂലം ഡോക്ടർ ചൊവ്വാഴ്ച ചാർജ് ഏറ്റെടുത്ത വിവരം അറിയാതെ പി എച്ച് സിയിൽ ഡോക്ടർ ഇല്ല എന്നും പറഞ്ഞ് ഡി വൈ എഫ് ഐ ചിറക്കര മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാർജ് ഏറ്റെടുത്ത ഡോക്ടറെ ഉപരോധിച്ചു നൂറ് കണക്കിന് രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി ചികിത്സ മുടങ്ങി സമരം 
തുടങ്ങിയതിന് ശേഷമാണ് ഡി വൈ എഫ് പ്രവർത്തകർക്ക് അമളി പറ്റിയ വിവരം അറിയുന്നത്. ചിറക്കര ഗ്രാമപഞ്ചായത്തിലെ ബഡ്സ്കൂളിലെ  താല്കാലിക അധ്യാപികയുടെ ഭർത്താവും ഡി വൈ എഫ് ഐ
ചിറക്കര മേഖല പ്രസിഡന്റുമായ ദീപു ഡി.യു സെക്രട്ടറി ഗൗതം  തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലായിരുന്നു സമരം.

സ്പിന്നിംഗ് മിൽ വീണ്ടും നഷ്ടത്തിലേക്ക് തൊഴിലാളികൾ ആശങ്കയിൽ

ചാത്തന്നൂർ: സ്പിന്നിംഗ് മിൽ വീണ്ടും നഷ്ടത്തിലേക്ക് തൊഴിലാളികൾ ആശങ്കയിൽ കൊല്ലം -തിരുവനന്തപുരം ദേശിയപാതയിൽ  കാരംകോട്  പ്രവർത്തിക്കുന്ന സ്പിന്നിംഗ് മില്ലാണ്
പ്രവർത്തനം നിലച്ചു  ഇപ്പോൾ ലേ ഓഫിലാണ്. ഏകദേശം നൂറ്റി പത്തോളം തഴിലാളികളുള്ള ഈ സ്ഥാപന ഇപ്പോൾ ലേ ഓഫ് ആകാൻ പ്രധാനകാരണം 
അസംസ്കൃത വസ്തുക്കളുടെ ലഭ്യത കുറവാണ്. അസംസ്കൃത വസ്തുക്കൾ വാങ്ങാനുള്ള പ്രവർത്തന മൂലധനം സമയബന്ധിതമായി സംസ്ഥാന സർക്കാർ നൽകുന്നില്ല.കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള നാഷണൽ കോഓപ്പറേറ്റിവ് ഡവലപ്മെൻ്റ് കൗൺസിൽ നൽകിയ  നവീകരണ ഫണ്ട് 57 കോടി രൂപയിൽ  ബാക്കി 20 കോടി രൂപ സംസ്ഥാന സർക്കാർ ഇതുവരെയും കമ്പനിക്ക് നൽകിയിട്ടില്ല. തൊഴിലാളികളുടെ പി.എഫ് വിഹിതം കമ്പനി അടക്കുന്നില്ല. ഇതിനാൽ വിരമിച്ച തൊഴിലാളികൾക്ക് പെൻഷൻ ലഭിക്കാത്ത അവസ്ഥയാണ്. തൊഴിലാളികൾക്ക് ദേശിയ പാത വികസനവുമായി ബന്ധപ്പെട്ട് കമ്പനിയുടെ ഭുമി സർക്കാർ ഏറ്റെടുത്തപ്പോൾ ലഭിച്ച പതിനെട്ടര കോടിയോളം രൂപാ ഉപയോഗിച്ച് കമ്പനിയിലെ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനും വിരമിച്ച തൊഴിലാളികളുടെ ആനുകൂല്യങ്ങൾ നൽകന്നതിനും വിനിയോഗിച്ചു. .നവീകരണത്തിന് ശേഷം അസംസ്കൃത വസ്തുക്കളുടെ ലഭ്യത കുറവ് മൂലം പുർണ്ണ തോതിൽ ഉത്പാദനം നടത്താൻ സാധിച്ചിട്ടില്ല. പൂർണ്ണതോതിൽ ഉൽപാദനം നടന്നാൽ കുടുതൽ തൊഴിൽ അവസരങ്ങൾ ഉണ്ടാകുമെന്ന് തൊഴിലാളികൾ പറയുന്നു. കമ്പനിയെ നഷ്ടത്തിൽ നിന്നും കരകയറ്റുന്നതിന് ആവശ്യമായ നടപടികൾ സംസ്ഥാന സർക്കാരിൻ്റെയും മാനേജ്മെൻറിൻ്റെയും ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് തൊഴിലാളികൾ ആവശ്യപ്പെടുന്നു ഒപ്പം തന്നെ കേന്ദ്രസർക്കാർ നൽകിയിട്ടുള്ള 
നവീകരണ ഫണ്ട് മിൽ പ്രവർത്തനത്തിനായി ലഭിച്ചാൽ 
കമ്പനി സുഗമമായി പ്രവത്തിക്കാൻ കഴിയുമെന്ന് 

@  കൊല്ലം സഹകരണ സ്പിന്നിംഗ് മിൽ 80ൽ സ്ഥാപിതമായ ഇ മിൽ ഇന്ന് നവീകരണത്തിന്റെ പാതയിലാണ് സാബത്തിക ബാധ്യതകൾ കാരണം നിരവധി തവണ ലേ. ഓഫ് ചെയ്തും പിന്നിട് തുറന്നും ഓടി കിതച്ച് മുന്നോട്ട് പോകുകയാണ് നാല്പത്  വയസ്സ്  തികഞ്ഞ ഇ വ്യവസായ സ്ഥാപനം ഇത്രയും വർഷങ്ങൾക്കിടയിൽ നിരവധി തൊഴിലാളി സമരങ്ങളും അടച്ച് പൂട്ടലുകളും കാണേണ്ടി വന്നു ഇവിടത്തെ തൊഴിലാളികൾക്ക്. അവസാനമായി ലേ. ഓഫ് ചെയ്തതിന് ശേഷം 2021 ഫെബ്രുവരി രണ്ടിന് വീണ്ടും തുറന്ന് പ്രവർത്തനവുമായി മുന്നോട്ട് പോകുകയാണ് ഇ സ്ഥാപനം എല്ലാം ലോണിലൂടെയും കേന്ദ്ര സംസ്ഥാന 
സർക്കാർ സ്ഥാപനങ്ങളുടെ ധനസഹായത്തോടെയും മാത്രം മുന്നോട്ട് പോകുന്ന സ്ഥാപനം ഇപ്പോൾ വീണ്ടും ലേ ഓഫിലാണ്.

@ സ്പിന്നിംഗ് മിൽ തൊഴിലാളികൾ പ്രതീക്ഷകൾക്ക്  നടുവിൽ 

  സ്പിന്നിംഗ് മിൽ കഴിഞ്ഞ ഫെബ്രുവരി മാസം 22നാണ് തുറന്നത്. വ്യവസായ വകുപ്പിന്റെ അടിയന്തിര ഇടപെടലിനെ തുടർന്ന് മില്ലിലേക്ക് അസംസ്‌കൃത  വസ്തുക്കൾ വാങ്ങുന്നതിനായി 160 ലക്ഷം രൂപ സെന്റലൈസ്ഡ് കോട്ടൺ പർച്ചയിസിംഗ് കമ്മിറ്റിയിൽ നിന്നും   അനുവദിക്കുകയും മില്ലിന്റെ നവീകരണത്തിനായി എൻ. സി.ഡി  സി അനുവദിച്ച തുകയിൽ നിന്നും 135ലക്ഷം രൂപയും കൂടി അനുവദിച്ചത് കൊണ്ടാണ് മിൽ തുറക്കാനായത്. ഇതിൽ നിന്നും പി. എഫ്,  ഇ. എസ്. ഐ, ഇൻഷുറൻസ് തുടങ്ങിയവയുടെ കടിശ്ശിക അടയ്ക്കുകയും ചെയ്തു എന്നാൽ വീണ്ടും നഷ്ടത്തിലേക്ക് കൂപ്പ് കുത്തുകയാണ്.

@ തൊഴിലാളികൾ 

സാധാരണ തൊഴിൽ മേഖലകളിൽ നിന്നും വിഭിന്നമായി വളരെ കുറഞ്ഞ ശബളത്തിന് ട്രയിനിയായി തുടങ്ങി പതുക്കെ പതുക്കെ പൂർണ്ണമായ ശബളത്തിൽ എത്തിയ തൊഴിലാളികൾ ആണ് ഇവിടെയുള്ളത്. 
സ്പിന്നിംഗ് മിൽ തുടങ്ങിയ കാലത്ത് ഏഴ് സെഷനുകളിലായി മൂന്ന്  ഷിഫ്റ്റിൽ 700 ലധികം തൊഴിലാളികൾ ജോലി ചെയ്ത് കൊണ്ടിരുന്ന ഇവിടെ ഇപ്പോൾ 
 നൂറോളം തൊഴിലാളികൾ മാത്രമാണ് ജോലി ചെയ്യുന്നത്. കൂടാതെ ട്രയിനികളും തുച്ചമായ ശബളത്തിന് ജോലി ചെയ്തിരുന്നു. ഇപ്പോൾ ട്രയിനികളും ഇല്ല 
ട്രയിനിയായി വന്ന് ജോലി സ്ഥിരമാക്കിയവർ ആണ് ഇന്ന് കൂടുതൽ ആൾക്കാരും.
മില്ലിന്റെ ആദ്യകാലം മുതൽ പണിയെടുത്ത തൊഴിലാളികൾ പകുതിയിലധികം അസുഖം മൂലവും മറ്റും  തൊഴിൽ ഉപേഷിച്ച് മറ്റ് മേഖലകളിലേക്ക് മാറിയെങ്കിലും ഒരു ചെറിയ വിഭാഗം ഇപ്പോഴും ഉണ്ട് 

@ മില്ലിന്റെ കടം തീർക്കാൻ ഭൂമി വിറ്റു 

മില്ലിന്റെ കടം തീർക്കാൻ വി. എസ്. സർക്കാരിന്റെ കാലത്ത് ഇരുന്ന ഡയറക്ടർ ബോർഡിന്റെ തീരമാന പ്രകാരം സ്പിന്നിംഗ് മില്ലിന്റെ കിഴക്ക് ഭാഗത്തെ പത്തേക്കർ ഭൂമി  15 കോടി രൂപയ്ക്ക് കൺസ്‌ട്രക്‌ഷൻ അക്കാദമി സ്ഥാപിക്കുന്നതിന് സംസ്ഥാന നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിന് കൈമാറുകയും ചെയ്തു ഇ പൈസ ഉപയോഗിച്ച് കെ എസ് ഇ ബി യ്ക്കും മറ്റും കൊടുക്കാനുള്ള  കടം തീർത്തത് അല്ലാതെ യാതൊരു വിധ പ്രവർത്തനവും നടത്തിയിട്ടില്ല. തുച്ചമായ വിലയ്ക്കുള്ള ഇ ഭൂമിയുടെ കൈമാറ്റത്തെ തൊഴിലാളി യൂണിയനുകളും തൊഴിലാളികളും എത്തിർത്തുവെങ്കിലും യാതൊരു പ്രയോജനവും ഉണ്ടായില്ല. ഇന്നും ആ ഭൂമി കാട് പിടിച്ച് കിടക്കുന്നു അക്കദമി ചവറയിലേക്ക് മാറ്റുകയും ചെയ്തു.

കരയോഗംവനിത സമാജം ഭാരവാഹികൾ പുഷ്പാർച്ചന നടത്തി ചുമതലയേറ്റു.

കരയോഗംവനിത സമാജം ഭാരവാഹികൾ 
പുഷ്പാർച്ചന നടത്തി ചുമതലയേറ്റു. 

ചാത്തന്നൂർ: ആദിച്ചനല്ലൂർ 
 പ്ലാക്കാട്  എൻ.എസ്.എസ് കരയോഗത്തിന്റെ പുതുതായി  തിരഞ്ഞെടുക്കപ്പെട്ട വനിതാ സമാജം ഭരണസമിതി അംഗങ്ങൾ 
 യൂണിയൻ കാര്യലയത്തിലെ 
ആചാര്യ സ്‌മൃതി മണ്ഡപത്തിലും, ചട്ടമ്പിസ്വാമി സ്‌മൃതി മണ്ഡപത്തിലും പുഷ്പാർച്ചന നടത്തി എൻ എസ് എസ് പ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു. താലൂക്ക് യൂണിയൻ പ്രസിഡന്റ് ചാത്തന്നൂർ മുരളിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ  വൈസ് പ്രസിഡന്റ് പരവൂർ മോഹൻദാസ്, യൂണിയൻ സെക്രട്ടറി റ്റി. അരവിന്ദാക്ഷൻ പിള്ള, എൻ എസ് എസ് ഇൻസ്പെക്ടർ എസ് .ശ്രീജിത്ത്, കരയോഗം പ്രസിഡന്റ്‌ ടി. എസ് ബിനോയ്‌, സെക്രട്ടറി സുരേഷ് കുമാർ എന്നിവർ നേതൃത്വം നൽകി 
പുതുതായി തെരെഞ്ഞെടുക്കപ്പെട്ട വനിതാസമാജം ഭാരവാഹികൾ
പ്രസന്നപിള്ള ( പ്രസി),
ആർ.കലാദേവി ( വൈസ് പ്രസി),
സിന്ധു.വി.കെ( സെക്രട്ടറി),
ബേബി (ജോയിന്റ് സെക്രട്ടറി),
ശ്രീദേവി ( ട്രഷറർ),
ഗീത, അരുന്ധതി, ഓമന, ശ്രീദേവി,വിജയകുമാരി,ഉഷാകുമാരി എന്നിവരെ തിരഞ്ഞെടുത്തു.
ഫോട്ടോ: വനിതാ സമാജം ഭരണസമിതി അംഗങ്ങൾ 
 യൂണിയൻ കാര്യലയത്തിലെ 
ആചാര്യ സ്‌മൃതി മണ്ഡപത്തിലും, ചട്ടമ്പിസ്വാമി സ്‌മൃതി മണ്ഡപത്തിലും പുഷ്പാർച്ചന നടത്തി എൻ എസ് എസ് പ്രതിജ്ഞ ചൊല്ലി ചുമതലയേല്ക്കുന്നു.

Sunday, 17 September 2023

കേന്ദ്രസർക്കാർ നടപ്പാക്കുന്ന വിശ്വകർമ്മയോജന വിശ്വകർമ്മമഹാസഭ സ്വാഗതം ചെയ്യുന്നു - അഡ്വ. പി. ആർ ദേവദാസ്

കേന്ദ്രസർക്കാർ നടപ്പാക്കുന്ന വിശ്വകർമ്മയോജന വിശ്വകർമ്മമഹാസഭ സ്വാഗതം ചെയ്യുന്നു - അഡ്വ. പി. ആർ ദേവദാസ്
ചാത്തന്നൂർ: കേന്ദ്രസർക്കാർ വിശ്വകർമ്മസമൂഹത്തിനായി 
നടപ്പാക്കുന്ന വിശ്വകർമ്മയോജന വിശ്വകർമ്മമഹാസഭ സ്വാഗതം ചെയ്യുന്നതായി വിശ്വകർമ്മമഹാസഭ സംസ്ഥാന അധ്യക്ഷൻ അഡ്വ. പി. ആർ ദേവദാസ് പറഞ്ഞു. ചാത്തന്നൂരിൽ വിശ്വകർമ്മദിനാഘോഷം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാളിതുവരെ ഭാരതം ഭരിച്ചവർ വിശ്വകർമ്മസമൂഹത്തെ അവഗണിക്കുകയായിന്നു ഭാരതത്തിൽ വിശ്വകർമ്മ സമൂഹം ഉണ്ടെന്നും അവർക്ക് അംഗീകാരം നൽകിയതും നരേന്ദ്രമോദി സർക്കാർ ചെയ്തത് 
മഹാത്തായ കാര്യമാണ് ആദർശം വാക്കിലൂടെ മാത്രമല്ല പ്രവർത്തിയിലൂടെയും കാണിച്ചു കൊണ്ട് കണ്ണീരൊപ്പുന്ന നരേന്ദ്രമോദി സർക്കാരിന്റെ വിശ്വകർമ്മയോജന പദ്ധതിയെ പൂർണ്ണമനസ്സോടെ അഖിലകേരളവിശ്വകർമ്മമഹാസഭ സ്വാഗതം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. ചാത്തന്നൂർ യൂണിയൻ പുതിയതായി നിർമ്മിച്ച യൂണിയൻ ആസ്ഥാന മന്ദിരം അഡ്വ. പി.ആർ. ദേവദാസ് ഉത്ഘാടനം ചെയ്തു യൂണിയൻ പ്രസിഡന്റ്‌ പുഷ്പവല്ലി അധ്യക്ഷത വഹിച്ചു.
എ കെ വി എം എസ് ജില്ലാ സെക്രട്ടറി പി.സുരേഷ് കുമാർ ചാത്തന്നൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി. ദിജു, എൻ. എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ്‌ ചാത്തന്നൂർ മുരളി, എസ് എൻ ഡി പി ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ്‌ ബി.ബി. ഗോപകുമാർ എന്നിവർ സംസാരിച്ചു
 എ കെ വി എം എസ് യൂണിയൻ സെക്രട്ടറി അനന്തൻ കല്ലുവാതുക്കൽ, കൈതക്കുഴി സത്യശീലൻ, മോഹൻലാൽ കോയിപ്പാട് എന്നിവർ സംസാരിച്ചു.
വിശ്വകർമ്മപൂജയ്ക്കും വിശ്വകർമ്മജരുടെ ശക്തിവിളിച്ചറിയിക്കുന്ന 
ശോഭയാത്രയ്ക്കും ശേഷമാണ് സമ്മേളനം ആരംഭിച്ചത് വീശിഷ്ട വ്യക്തികളെയും മത്സരപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു.
ഫോട്ടോ: വിശ്വകർമ്മദിനാചാരണം
അഡ്വ. പി.ആർ. ദേവദാസ് ഉത്ഘാടനം ചെയ്യുന്നു.

Saturday, 16 September 2023

സിപിഎം വിമത പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം എൽ എയ്ക്ക് ഒപ്പം വേദികളിൽ പ്രതിക്ഷേധവുമായി സിപിഎം നേതൃത്വം

സിപിഎം വിമത പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം എൽ എയ്ക്ക് ഒപ്പം വേദികളിൽ പ്രതിക്ഷേധവുമായി സിപിഎം നേതൃത്വം 

ചാത്തന്നൂർ : ചിറക്കര ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സജില സിപിഎം അനുകൂല സംഘടനകളുടെ പരിപാടികളിൽ
ജി. എസ്. ജയലാൽ എം എൽ എയ്ക്കും  സിപിഎം നേതാക്കൾക്കുമൊപ്പവും ജനപ്രതിനിധികൾക്ക് ഒപ്പവും 
വേദി പങ്കിടുന്നു എതിർപ്പ് ഉയർത്തി സിപിഎം ഏരിയ നേതൃത്വം.സിപിഎം നിയന്ത്രണത്തിലുള്ള കുടുംബശ്രീ പരിപാടികൾക്കും സിപിഎം നേതാക്കൾ നിയന്ത്രിക്കുന്ന സംഘടനകളുടെ പൊതുപരിപാടികൾക്കും ഓണാഘോഷ പരിപാടികൾക്കുമാണ് സിപിഎം നേതൃത്വത്തിന്റെ വിലക്കുകൾ മറികടന്ന് സിപിഎം വിമതപ്രസിഡന്റിനെ സിപിഎം നേതാക്കൾ നേരിട്ട് ക്ഷണിക്കുന്നത്.കഴിഞ്ഞ ദിവസം 
ചിറക്കര ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ ജി.എസ്. ജയലാൽ എം എൽ എ ഉത്ഘാടനം ചെയ്ത കുടുംബശ്രീ  സംരഭമായ പെണ്മ സൂപ്പർ മാർക്കറ്റിന്റെ ഉത്ഘാടന ചടങ്ങിൽ സിപിഎം വിമതയായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഖ്യാതിഥിയായി എത്തിയത്. 
ഏറംതെക്ക് വാർഡിലെ കുരിശുംമൂട്ടിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെട സിപിഎം പാർട്ടി അംഗങ്ങളായ സിഡിഎസ് മാർ ചേർന്നാണ് കുടുംബശ്രീയുടെ സൂപ്പർ മാർക്കറ്റ് ആരംഭിച്ചത്.സിപിഎമ്മുകാരിയായ 
സി ഡി എസ്  ചെയർപേഴ്ൺ ഉൾപ്പെടെയുള്ളവർ പരിപാടിയിൽ പങ്കെടുത്തു. പഞ്ചായത്തിലെ അട്ടിമറിക്ക് ശേഷം പൊതുപരിപാടികളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ സിപിഎം ബഹിഷ്കരിക്കണമെന്ന ഇടതുമുന്നണിയുടെ 
തീരുമാനം അട്ടിമറിച്ചു കൊണ്ടാണ് സിപിഎം ഏരിയ കമ്മിറ്റി കമ്മിറ്റി ഉൾപ്പെടുന്ന ബ്രാഞ്ച് കമ്മിറ്റി പ്രസിഡന്റ് സജിലയെ പരിപാടിയിൽ പങ്കെടുപ്പിക്കാൻ തീരുമാനം എടുത്തത്.
എം എൽ എയും സിപിഎം പ്രാദേശിക നേതാക്കളും ജനപ്രതിനിധികളും ഉൾപ്പടെയുള്ളവർ പങ്കെടുത്ത യോഗത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സജിലയ്ക്ക് സിപിഎം പ്രവർത്തകർ സ്വീകരണം പോലെ യോഗം നടത്തിയത് സിപിഎമ്മിലും ഇടതു മുന്നണിയിലും കനത്ത എതിർപ്പും പ്രതിക്ഷേധവും ഉയർന്നിട്ടുണ്ട്.

ചാത്തന്നൂർ തിരുമുക്കിൽസംശയാസ്പദമായിവവ്വാലുകൾ ചത്തുവീണു

ചാത്തന്നൂർ തിരുമുക്കിൽ
സംശയാസ്പദമായി
വവ്വാലുകൾ ചത്തുവീണു

@ രണ്ടു
വവ്വാലുകളുടെ സാംപിളുകൾ ശേഖരിച്ചു

ചാത്തന്നൂർ: ചാത്തന്നൂർ തിരുമുക്കിൽ രണ്ട് വവ്വാലുകളുടെ ജഢം കണ്ടെത്തിയെതിനെ തുടർന്ന് മൃഗസംരക്ഷണ വകുപ്പ് നടപടികൾ ആരംഭിച്ചു. കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ സാംക്രമിക രോഗ നിയന്ത്രണ വിഭാഗത്തിൽ നിന്ന് വെറ്ററിനറി സർജൻമാർ എത്തി ടിപ്പിൾ പായ്ക്കുകളിൽ സാംപിളുകൾ ശേഖരിച്ചു
വൈദ്യുതി കമ്പികളിൽ തട്ടി ഷോക്കേറ്റ് മരിച്ചതാണ് എന്നാണ് പ്രാഥമിക നിഗമനം സാംപിളുകൾ ശേഖരിച്ചവ
കൂടുതൽ പരിശോധനയ്ക്കായി സംസ്ഥാന മൃഗരോഗ നിർണ്ണയ ലാബറട്ടറിയിലേക്കയക്കും
വവ്വാലുകൾ ചത്തുവീണയിടത്ത് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.എസ്. അനിൽ കുമാർ, ചീഫ് വെറ്ററിനറി ഓഫീസർ ഡോ.ഡി.ഷൈൻകുമാർ
ജില്ലാ എപ്പിഡെമിയോളജിസ്റ്റ്
ഡോ.ആർ. ഗീതാ റാണി
എന്നിവർ  സന്ദർശിച്ചു.

@ ജില്ലയിലെ നിപ നിയന്ത്രണവുമായി ബന്ധപ്പെട്ട് മൃഗസംരക്ഷണ വകുപ്പ് നടപടികൾ സ്വീകരിച്ചു

@ നിപ വവ്വാലുകളെ ഓടിക്കരുത്:
പന്നികളെ ശ്രദ്ധിക്കണം
മൃഗസംരക്ഷണ വകുപ്പ്

നിപയുമായി ബസപ്പെട്ട് കൊല്ലം
മൃഗസംരക്ഷണ വകുപ്പ് ജാഗ്രത നിർദ്ദേശങ്ങൾ പുറത്തിറക്കി
പഴം തീനി വവ്വാലുകളാണ് നിപാ രോഗം  കൂടുതൽപരത്തുന്നത് എന്നതുകൊണ്ട് വവ്വാലുകളുടെ ആവാസ കേന്ദ്രങ്ങളിൽ ചെന്ന് അവയെ ഭയപ്പെടുത്തുവാനോ ഓടിക്കാനോ നശിപ്പിക്കാനോ ശ്രമിക്കരുത്. വവ്വാലുകള ഉപദ്രവിക്കുന്നതിലൂടെ
അവയിൽ വൈറസുകൾ പെരുകാനും ശരീരസ്രവങ്ങളിലൂടെ പുറത്തുവരാനുള്ള സാധ്യതയും കൂടും.വവ്വാൽ കടിച്ചുപേക്ഷിച്ചതാവാൻ സാധ്യതയുള്ള പഴങ്ങൾ തൊടുകയോ കഴിക്കുകയോ ചെയ്യരുത് അത്തരം പഴങ്ങൾ വളർത്തുമൃഗങ്ങൾക്കും നൽകേണ്ടതില്ല
വവ്വാലുകൾ കൂട്ടമായി പാർക്കുന്ന മരത്തണലുകളിൽ വളർത്തുമൃഗങ്ങളെ കെട്ടാതിരിക്കാൻ ശ്രദ്ധിക്കണം
ഉപേക്ഷിക്കപ്പെട്ട കിണറുകൾ വവ്വാലുകളുടെ ആവാസ കേന്ദ്രങ്ങളാണ്
അവയിൽ ഇറങ്ങുകയോ വെള്ളം കോരുകയോ ചെയ്യരുത്
വവ്വാലിന്റെ വിസർജ്യങ്ങളോ സ്രവങ്ങളോ പുരണ്ട പ്രതലങ്ങളുമായി സമ്പർക്കം വന്നാൽ ആ ഭാഗം സോപ്പ് ഉപയോഗിച്ച് നന്നായി കഴുകണം
കോവിഡ് പോലെ വളരെ വേഗത്തിൽ പടർന്നു പിടിക്കുന്ന രോഗമല്ല നിപ
എങ്കിലും വ്യക്തിഗത സുരക്ഷാ മാർഗ്ഗങ്ങൾ രോഗം പകരാതെ സംരക്ഷണം നൽകും

അപൂർവമായി പന്നികളും രോഗ വാഹകരാകുന്നുണ്ട് വവ്വാലിൽ നിന്നാണ് പന്നികളിലേക്ക് രോഗം പകരുക
പനികളിലെ കടുത്ത ചുമ പ്രധാന രോഗലക്ഷണമാണ്
നാഡീവ്യൂഹത്തെയും ബാധിക്കുമെന്നതിനാൽ വിറയൽ. അപസ്മാര സമാനമായ ലക്ഷണങ്ങൾ പക്ഷാഘാതം എന്നിവയും കാണാം പന്നിക്കുട്ടികളിലാണ് മരണം ഏറുന്നത്
ജില്ലയിലെ പന്നിഫാം ഉടമകൾക്കും വന മേഖലയോട് ചേർന്നു കിടക്കുന്ന കുരിയോട്ടുമല ഹൈടെക് ഫാം
ആയൂർ തോട്ടത്തറ ഹാച്ചറി
 മറ്റ് സ്വകാര്യ ഫാമുകൾ എന്നിവിടങ്ങളിൽ പരമാവധി ശുചീകരണ പ്രവർത്തനങ്ങൾ നടത്താനും തൊഴിലാളികളും ഉടമകളും മാസ്കും കൈയ്യുറകളും ധരിക്കാനും വ്യക്തിശുചിത്വം പാലിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. അസ്വാഭാവിക മരണങ്ങൾ പന്നികളിലും മറ്റ് മൃഗങ്ങളിലും ശ്രദ്ധയിൽ പെട്ടാൽ അടുത്തുള്ള ഗവ. മൃഗാശുപത്രികളുമായി ബന്ധപ്പെടണമെന്ന്
 ചീഫ് വെറ്ററിനറി ഓഫീസർ ഡോ.ഡി.ഷൈൻ കുമാർ അറിയിച്ചു
ഫോട്ടോ:ജില്ലാ മൃഗസംരക്ഷണ വകുപ്പ് അധികൃതർ പരിശോധനയ്ക്കായി സാമ്പിൾ ശേഖരിക്കുന്നു.