Monday, 26 December 2022

പൂതക്കുളത്ത് അടൽജി അനുസ്മരണം



പൂതക്കുളത്ത് അടൽജി അനുസ്മരണം

പരവൂർ : അടൽ ബിഹാരി വാജ്പേയി ജന്മ വാർഷികത്തോടനുബന്ധിച്ച് ബിജെപി  പൂതക്കുളം സൗത്ത് ഏരിയാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. പാറവിള കോളനിയിൽ വച്ച് നടന്ന അനുസ്മരണ സമ്മേളനത്തിൽ 
പൂതക്കുളം ഏരിയാ പ്രസിഡന്റ് അനിൽകുമാർ,
എസ് സി മോർച്ച മണ്ഡലം പ്രസിഡന്റ് ശൃാം,ബൂത്ത് പ്രസിഡന്റ് സാബു എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ : ബിജെപി പൂതക്കുളം സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അടൽജി അനുസ്മരണം 

തഴുത്തല ഗണപതിക്ഷേത്രത്തിൽ നോട്ടീസ് പ്രകാശനം ചെയ്തു.

തഴുത്തല ഗണപതിക്ഷേത്രത്തിൽ നോട്ടീസ് പ്രകാശനം ചെയ്തു.

കൊട്ടിയം : തഴുത്തല മഹാഗണപതി ക്ഷേത്രത്തിലെ 2023 അവിട്ടം തിരുനാൾ മഹോത്സവത്തിൻ്റെ നോട്ടീസ് പ്രകാശനം ചെയ്തു.ക്ഷേത്രസന്നിധിയിൽ മേൽ ശാന്തി ചേർത്തല ചെറുകുളങ്ങര  മുരളീധരൻ്റെ കാർമ്മികത്വത്തിൽ നടന്ന വിശേഷാൽ പൂജകൾക്ക് ശേഷം എസ്എൻഡിപി ചാത്തന്നൂർ യൂണിയൻ പ്രസിഡൻ്റ് ബി.ബി. ഗോപകുമാർ നോട്ടീസ് ക്ഷേത്രഭരണസമിതി പ്രസിഡന്റ്‌ വി. രാധാകൃഷ്ണന് നൽകി  പ്രകാശനം നിർവഹിച്ചു. സെക്രട്ടറി പ്രാജേഷ്, വൈസ് പ്രസിഡന്റ്‌ ശിവജി, രാജൻ, അജയ്. ബി. ആനന്ദ്, വൈ. പ്രേംകുമാർ, രാജ് പത്മരാജൻ, രാജവല്ലി, മോഹനൻ, രഞ്ജിത്ത്, ബാബുരാജ്, ഷാജിസത്യൻ എന്നിവർ സന്നിഹിതരായിരുന്നു.
ഫോട്ടോ: തഴുത്തല മഹാഗണപതി ക്ഷേത്രത്തിലെ 2023 അവിട്ടം തിരുനാൾ മഹോത്സവത്തിൻ്റെ നോട്ടീസ് ചാത്തന്നൂർ എസ് എൻ ഡി പി യൂണിയൻ പ്രസിഡന്റ്‌ ബി. ബി. ഗോപകുമാർ
ക്ഷേത്രഭരണസമിതി പ്രസിഡന്റ്‌ വി. രാധാകൃഷ്ണന് നൽകി  പ്രകാശനം ചെയ്യുന്നു.




  

സംഘട്ടനത്തിനിടെപോലീസ് ജീപ്പ്തകർത്ത നാല് പേർ അറസ്റ്റിൽ

സംഘട്ടനത്തിനിടെപോലീസ് ജീപ്പ്
തകർത്ത നാല് പേർ അറസ്റ്റിൽ

ചാത്തന്നൂർ: പോലീസിന് നേരെ കല്ലേറ് നടത്തുകയും പോലീസ് ജീപ്പ് എറിഞ്ഞ് തകർക്കുകയും ചെയ്ത നാല്‌ പേരെ പാരിപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. പാളയംകുന്ന് മുത്താന അനിൽ നിവാസിൽ ആദർശ് (23),കോവൂർ ആശാരി വിളാകം വീട്ടിൽ പ്രണവ് (23), വേങ്ങോട് സജിൻ നിവാസിൽ സജിൻ (23), കോവൂർ അൻസ് നിവാസിൽ അൻസ് (24) എന്നിവരാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ ഇവരെ കോടതി റിമാന്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 10 പേർക്കെതിരെ കൂടി പോലീസ് കേസ്സെടുത്തിട്ടുണ്ട്.

ക്രിസ്തുമസ് തലേന്ന് രാത്രി പതിനൊന്നു മണിയോടെയാണ് പോലീസിന് നേരെ കല്ലേറ് നടത്തുകയും പോലീസ് ജീപ്പ് തകർക്കുകയും ചെയ്തത്. പാരിപ്പള്ളി എഴിപ്പുറം എസ് എൻ ഡി പി ശാഖയുടെ ഗുരുമന്ദിരത്തിന്റെ വാർഷികാഘോഷ ചടങ്ങിനിടെയായിരുന്നു സംഭവങ്ങൾ. ഗാനമേള നടന്നുകൊണ്ടിരിക്കുമ്പോൾ അറസ്റ്റിലായവരും സംഘവും ചേർന്ന് പ്രശ്നങ്ങളുണ്ടാക്കി. അത് വിലക്കാൻ എത്തിയ സംഘാടകരുമായി വാക്കേറ്റം ഉണ്ടാവുകയും പിന്നീട് സംഘട്ടനവുമായി മാറുകയായിരുന്നു. തുടർന്ന് 
നാട്ടുകാർ   പോലീസിനെ വിവരമറിയിക്കുകയായിരുന്നു.തുടർന്ന് 
സ്ഥലതെത്തിയ പാരിപ്പള്ളി പോലീസിന് നേരെ ശക്തമായ കല്ലേറുണ്ടായി. പോലീസ്ജീപ്പിന്റെ ഗ്ലാസുകളും മറ്റും തകർക്കുകയും ചെയ്തു. തുടർന്ന് പാരിപ്പള്ളി ഇൻസ്പെക്ടർ അൽ - ജബ്ബാറിന്റെ നേതൃത്വത്തിൽ കൂടുതൽ പോലീസ് സ്ഥലത്തെത്തി. പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിനിടയിൽ ചിലർ ഓടി രക്ഷപ്പെട്ടു. പാളയം കുന്നിലും പരിസര നിവാസികളുമായ പിടിയിലായവർ ഗാനമേള കേല്ക്കാൻ എത്തിയതാണെന്ന് പറയുന്നു. ഇവർ മദ്യപിച്ചിട്ടാണ് ബഹളവും സംഘട്ടനവുമുണ്ടാക്കിയതും പോലീസിന് നേരെ ആക്രമണം നടത്തിയതെന്നും പാരിപ്പള്ളി പോലിസ് പറഞ്ഞു.

Sunday, 25 December 2022

സംഘപ്രാർത്ഥന


നമസ്തേ സദാ വത്സലേ മാതൃഭൂമേ
ത്വയാ ഹിന്ദുഭൂമേ സുഖം വര്‍ദ്ധിതോഹം
മഹാമംഗലേ പുണ്യഭൂമേ ത്വദര്‍ത്ഥേ
പതത്വേഷ കായോ നമസ്തേ നമസ്തേ
                   അല്ലയോ വത്സലമായ             മാതൃഭൂമേ ,അങ്ങയെഞാന്‍ എല്ലായ്   പ്പോഴും നമസ്കരിക്കുന്നു. ഹേ   ഹിന്ദുഭൂമേ, അവിടുന്ന് എന്നെ സസുഖം   വളര്‍ത്തി. മഹാമംഗലയായ പുണ്യഭൂമേ,   അവിടത്തെ ഹിദത്തിനായി ഈ ശരീരം   അര്‍പ്പിക്കപ്പെടട്ടെ, അങ്ങയെ ഞാന്‍   വീണ്ടും വീണ്ടും പ്രണമിക്കുന്നു.
പ്രഭോ ശക്തിമന്‍ ഹിന്ദുരാഷ്ട്രാംഗഭൂതാ
ഇമേ സാദരംത്വാംനമാമോ വയം
ത്വദീയായ കാര്യായ ബദ്ധാ കടീയം
ശുഭാമാശിഷന്ദേഹി തത്പൂര്‍ത്തയേ
അജയ്യാഞ്ച വിശ്വസ്യ ദേഹീശ ശക്തിം
സുശീലഞ്ജഗദ്യേന നമ്രം ഭവേത്
ശ്രുതഞ്ചൈവ യത് കണ്ടകാകീര്‍ണമാര്‍ഗം
സ്വയം സ്വീകൃതന്നസ്സുഗംകാരയേത്.
                      അല്ലയോ സര്‍വ ശക്തനായ   പരമേശ്വരാ, ഹിന്ദുരാഷ്ട്രത്തിന്‍റെ   അവയവങ്ങളായ ഞങ്ങള്‍ അങ്ങയെ   ആദരപൂര്‍വം   പ്രണമിക്കുന്നു.അവിടുത്തെ   പ്രവൃത്തിക്കുവേണ്ടി ഞങ്ങള്‍ അരയും   തലയും മുരുക്കിയിരിക്കുന്നു. അതു   പൂര്‍ത്തിയാക്കാന്‍ വേണ്ടി അങ്ങ്   ശുഭാശിര്‍വാദം തന്നാലും.
                     ലോകത്തിന് ജയിക്കാന്‍      കഴിയാത്ത ശക്തി, ലോകം മുഴുവന്‍  തലകുനുച്ചുവണങ്ങുന്ന സുശീലം, സ്വപ്രേരണയാലേ സ്വീകരിച്ച മുള്ളുനിറഞ്ഞ മാര്‍ഗം സുഗമമാക്കിത്തീര്‍ക്കുന്നജ്ഞാനം, ഇവ ഞങ്ങള്‍ക്കു നല്‍കിയാലും.
സമുത്കര്‍ഷനിഃശ്രേയസസ്യൈകമുഗ്രം
പരം സാധനന്നാമ വീരവ്രതം
തദന്തസ്ഫുരത്വക്ഷയാ ധ്യേയനിഷ്ഠാ
ഹൃദന്തഃ പ്രജാഗര്‍ത്തു തീവ്രാനിശം.
                         സമുത്കര്‍ഷം, നിശ്രേയസം ഇവ രണ്ടിന്‍റെയും പ്രാപ്തിക്ക്മുഖ്യ ഉപായമാകുന്ന ഉഗ്രവീരവ്രതം ഞങ്ങളുടെ അന്തകരണത്തില്‍  തെളിയുമാറാകട്ടെ. അക്ഷയവും തീവ്രവുമായ ധ്യേയനിഷ്ഠ ഞങ്ങളുടെ ഹൃദയത്തില്‍ എല്ലായ്പ്പോഴുംഉണര്‍ന്നിരിക്കട്ടെ
വിജേത്രീ ച നസ്സംഹതാ കാര്യശക്തിര്‍ –
വിധായാസ്യ ധര്‍മ്മസ്യ സംരക്ഷണം
പരംവൈഭവന്നേതുമേതത്‌ സ്വരാഷ്ട്രം
സമര്‍ത്ഥാ ഭവത്വാശിഷാ തേ ഭൃഷം
                 അങ്ങയുടെ ആശിര്‍വാദംകൊണ്ടു ഞങ്ങളുടെ വിജയശീയായ സംഘടിതകാര്യസാമര്‍ത്ഥ്യം ധര്‍മത്തെവഴിപോലെ പരിപാലിചീട്ട് ഈ സ്വരാഷ്ട്രത്തെ പരമമായ മഹിമയിലേയ്ക്കു നയിക്കാന്‍ കഴിവുറ്റ തായിത്തീരുകയും ചെയ്യട്ടെ.

ഭാരത് മാതാ കീ ജയ്..

ബസിൽ തിക്കും തിരക്കും ഞെങ്ങി ഞെരുങ്ങി വിദ്യാർഥികളുടെ യാത്ര

കൊല്ലം: 48 സീറ്റുള്ള സ്വകാര്യ ബസ്. 11 സ്റ്റാന്റിങ്ങടക്കം 60 പേരെ കയറ്റേണ്ടുന്ന വാഹനത്തിൽ അതിലിരട്ടി യാത്രക്കാർ. ഏറെയും വിദ്യാർഥികൾ. കെ എസ്‌ ആർ ടി സി യിൽകൂടി യാത്രാസൗജന്യം ഇല്ലാത്തതിനാൽ ആ തിരക്ക് മുഴുവൻ സ്വകാര്യ ബസിലേക്കായി.

അതിനിടയിലൂടെ വിദ്യാർഥിപാസ് ഇല്ലാതെ കെ എസ് ആർ ടി സി യും ഓടുന്നു. സ്കൂൾ തുറന്നിട്ടും കെ എസ്‌ ആർ ടി സി -പ്രൈവറ്റ് ബസുകളുടെ കുറവ് വിദ്യാർഥികളെ വളരെയധികം ബാധിക്കുന്നു. കോവിഡിന് മുൻപ്‌ ജില്ലയിൽ ഓടിയിരുന്നത് 1500ഓളം സ്വകാര്യ ബസുകളാണ്. കോവിഡ് പ്രതിസന്ധിക്കുശേഷം 600-700 ബസുകൾ മാത്രമാണ് നിരത്തിലുള്ളത്. അഞ്ഞൂറിലധികം ബസുകളുടെ കുറവ് ആണ് ഇപ്പോൾ ഉള്ളത്. ഇത് ജനങ്ങളുടെ യാത്രയെ  ബാധിക്കുന്നു. സ്കൂൾ ബസുകളിൽ പലതും ഫിറ്റ്‌നസില്ലാത്ത കാരണത്താൽ ഓടിക്കുന്നില്ല. ജില്ലയിൽ നിലവിൽ 60 സ്കൂൾ ബസുകൾക്ക് മാത്രമാണ് ഫിറ്റ്‌നസ് നൽകിയതെന്ന് ആർ ടി ഒ ഓഫീസ് അധികൃതർ അറിയിച്ചു. ജില്ലയിൽ ചുരുക്കം ചില സ്കൂളുകൾ മാത്രമാണ് കെ എസ് ആർ ടി സി ബോണ്ട് സർവീസ് തുടങ്ങിയത്. ഇതും വിദ്യാർഥികളെ പ്രതിസന്ധിയിലാക്കുന്നു

സ്വകാര്യ ബസുകളിൽ ഒരുരൂപ പാസുമായി വിദ്യാർത്ഥികൾ പോകുമ്പോഴുള്ള പ്രശ്നങ്ങൾ ഇപ്പോഴെ തുടങ്ങി കഴിഞ്ഞു.സാമ്പത്തികപ്രശ്‌നം കാരണം നിർത്തിയിട്ട ബസുകളിൽ ഭൂരിഭാഗവും ഓടി തുടങ്ങിയിട്ടില്ല.നിരവധി ബസുകൾ ഇപ്പോഴും കട്ടപ്പുറത്താണ് നൂറോളം ബസുകൾ ജില്ലയുടെ പല ഭാഗങ്ങളിലായി തുരുമ്പിച്ച് കിടക്കുന്നുണ്ട്. പലതും ആക്രിവിലയ്ക്ക് വിറ്റു. ഗ്രാമീണമേഖലയിലെ ബസുകളാണ് ഏറെ തകർന്നുപോയതെന്ന് ഉടമകൾ പറയുന്നു.

@ഗ്രാമീണ മേഖലയിൽ വിദ്യാർത്ഥികളുടെ ബസ് യാത്ര സാഹസികം

ജില്ലയിൽ ട്രാൻസ്പോർട്ട് ബസ് സർവീസുകൾ പകുതിയോളം വെട്ടികുറച്ചതും സ്വകാര്യ ബസുകൾ നാലിലൊന്നായി ചുരുങ്ങിയതും രാവിലെയും വൈകുന്നേരവും യാത്രക്കാരുടെ ദുരിതം ഇരട്ടിയാക്കി. മിക്ക സ്കൂളുകളും സ്വന്തം വാഹനങ്ങൾ സർവീസ് ആരംഭിക്കാത്തത് കാരണം പെൺകുട്ടികളുൾപ്പെടെയുള്ളവർ സ്വകാര്യ ബസുകളിലും മറ്റുമാണ് സ്കൂളുകളിലെത്തുന്നത്.

അടച്ചിടൽ സമയത്ത് 
ഡി സി പി (ഡിസ്ട്രിക്ട് കോമൺ പൂൾ) എന്ന ഓമനപ്പേരിൽ  ബസുകൾ വിവിധ കെ എസ് ആർ ടി സി ഡിപ്പോകളിലായി മാറ്റിയിട്ടിട്ടുണ്ട്. ഇവ ദിനംപ്രതി സ്റ്റാർട്ട് ചെയ്ത് പരിപാലിക്കുന്നതിനുമാത്രം ലക്ഷങ്ങളാണ് ചെലവാക്കുന്നത്. മാസങ്ങളായി ഓടിക്കാത്തതിനാൽ സൂപ്പർ ഡീലക്സ് ബസുകളടക്കം നശിക്കുകയാണ്.
രാവിലെ എട്ടിനും ഒൻപതിനും ഇടയിൽ ദേശീയപാതയിൽ കൊല്ലം - തിരുവനന്തപുരം റൂട്ടിൽ കൊട്ടിയം, പാരിപ്പള്ളി, ചാത്തന്നൂർ എന്നിവിടങ്ങളിൽ വിദ്യാർത്ഥികൾ അടക്കം 
ഒട്ടേറെപ്പേരാണ് ബസ് കാത്തുനിൽക്കുന്നത്. കൊല്ലം-പുനലൂർ, കൊല്ലം - പത്തനംതിട്ട റൂട്ടുകളിലും ഇതുതന്നെയാണ് സ്ഥിതി.

കൊല്ലം ഡിപ്പോയിൽ കോവിഡിനുമുൻപ്‌ 102 ഷെഡ്യൂളുകളുണ്ടായിരുന്നത് ഇപ്പോൾ 61 ആയി ചുരുങ്ങി. ഒന്നര ഡ്യൂട്ടിയാക്കുകയും ട്രിപ്പുകൾ കുറയ്ക്കുകയും ചെയ്തതിനാൽ ചെയിൻ സർവീസുകളും നിർത്തി. കൊല്ലം-പത്തനംതിട്ട റൂട്ടിൽ 20 മിനിറ്റ് ഇടവിട്ടുണ്ടായിരുന്ന സർവീസുകൾക്കായി ഇപ്പോൾ പലപ്പോഴും ഇരട്ടിയിലധികം സമയം കാത്തുനിൽക്കേണ്ടിവരുന്നു.

 നേരത്തേ രാത്രി 8.35 വരെ സർവീസുണ്ടായിരുന്നു. ഇപ്പോൾ വൈകുന്നേരം 6മണിക്ക് അവസാന സർവീസ്പൂർത്തിയാക്കുന്നു.കൊട്ടാരക്കര ഡിപ്പോയിൽ നേരത്തേ 104 ബസുകൾ സർവീസ് നടത്തിയിരുന്നു. ശരാശരി 87 എണ്ണമേ ഇപ്പോൾ ഓടുന്നുള്ളൂ. 12 മണിക്കൂറായി ഡ്യൂട്ടി നിജപ്പെടുത്തിയതുമൂലം വൈകീട്ട് 6.30-ന് ശേഷമുള്ള സർവീസുകൾ മുടങ്ങി.

കരുനാഗപ്പള്ളിയിൽ 78 ഷെഡ്യൂളുകൾ 51 ആയി കുറഞ്ഞു. ഇവിടെ പതാരം, കാട്ടിൽക്കടവ്, ആനയടി, തുറയിൽക്കടവ്, വള്ളിക്കാവ് ഭാഗങ്ങളിൽ രൂക്ഷമായ യാത്രാക്ലേശമുണ്ട്. ചാത്തന്നൂർ ഡിപ്പോയിൽ കോവിഡിനുമുൻപ്‌ 45 ഷെഡ്യൂളുകൾ ഉണ്ടായിരുന്നത് 35 ആയി കുറച്ചു. ഇതോടെ കൊല്ലം-ആറ്റിങ്ങൽ ചെയിൻ സർവീസ് വലിയ പ്രതിസന്ധിയിലാണ്.പുനലൂരിൽ 63 സർവീസുകൾ 38 ആയി കുറച്ചു. 12 മണിക്കൂർ ഡ്യൂട്ടി നിജപ്പെടുത്തിയത്, ഇവിടെയും രാത്രി ഏഴരയ്ക്കുശേഷമുള്ള സർവീസുകളെ ബാധിച്ചിട്ടുണ്ട്. കുളത്തൂപ്പുഴയിൽ 10 ഷെഡ്യൂളുകൾ കുറച്ചു.കൊല്ലം - കുളത്തുപ്പുഴ ചെയിൻ സർവീസിനെ ഇത് കാര്യമായി ബാധിച്ചു. 84 ട്രിപ്പ് ഉണ്ടായിരുന്നത് 52 ആയി കുറഞ്ഞു.ആര്യങ്കാവിൽ 19 സർവീസുകൾ ഒൻപതായി ചുരുങ്ങി.ആറ്‌് ഫാസ്റ്റ് പാസഞ്ചർ സർവീസ് ഉണ്ടായിരുന്നത് ഒന്നുമാത്രമായി. പത്തനാപുരത്ത് 40 സർവീസുകൾ 27 ആയി ചുരുങ്ങി. പുന്നല, കൊട്ടാരക്കര, ഏനാത്ത് റൂട്ടിൽ യാത്രാക്ലേശം രൂക്ഷമാണിപ്പോൾ

പടം: എടക്കാട് ബസാർ സ്റ്റോപ്പിൽ തിങ്കളാഴ്ച രാവിലെ നിറയെ യാത്രക്കാരുമായെത്തിയ ബസിൽ കയറാനുള്ള യാത്രക്കാരുടെ ശ്രമം

കൊല്ലത്ത് കോൺഗ്രസിൽ വീണ്ടും കലാപകൊടി ഡിസിസി അദ്ധ്യക്ഷന്‍ രാജേന്ദ്രപ്രസാധിനെതിരെ പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പ് അധ്യക്ഷൻ മാറണമെന്ന ആവശ്യം ശക്തമാകുന്നു.

കൊല്ലം : കൊല്ലത്ത് കോൺഗ്രസിൽ വീണ്ടും കലാപകൊടി ഡിസിസി അദ്ധ്യക്ഷന്‍ രാജേന്ദ്രപ്രസാധിനെതിരെ പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പ് അധ്യക്ഷൻ 
മാറണമെന്ന ആവശ്യം ശക്തമാകുന്നു.
പ്രവര്‍ത്തന ശൈലിയെ ചൊല്ലിയാണ് പ്രവര്‍ത്തകരില്‍ ഒരു വലിയ വിഭാഗം 
ഡിസിസി അദ്ധ്യക്ഷനെതിരെ 
രംഗത്തെത്തിയിരിക്കുന്നത്.
ഡി സി സി അധ്യക്ഷ സ്ഥാനത്ത് നിന്നും 
ബിന്ദുകൃഷ്ണ മാറിയെങ്കിലും 
ആ മാറ്റത്തിന് അനുസരിച്ചു പാർട്ടിയ്ക്ക്
മാറ്റം ഉണ്ടാക്കാൻ കഴിഞ്ഞില്ലാ അത് കൊണ്ട് തന്നെ കഴിഞ്ഞ കുറെ വർഷങ്ങളായി 
കൊല്ലം ജില്ലയിലെ കോണ്‍ഗ്രസ് സംഘടന ശോഷിച്ച് വരുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത് ഇവർ ചൂണ്ടി കാട്ടുന്നു. ഒരു വര്‍ഷം മുമ്പാണ്  പാലോട് രവി ഡിസിസി അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നത്. ജില്ലയില്‍ പഴയ പ്രൗഡിയിലേക്ക് കോണ്‍ഗ്രസിനെ മടക്കികൊണ്ടുവരിക എന്നതായിരുന്നു എന്ന വെല്ലുവിളിയാണ് സ്ഥാനമേറ്റെടുക്കുമ്പോള്‍ രാജേന്ദ്രപ്രസാദിന്റെ  മുമ്പിലുണ്ടായിരുന്നത്. എന്നാല്‍ ഈ വെല്ലുവിളി ഏറ്റെടുക്കാനോ തല്‍സ്ഥിതിയില്‍ എന്തെങ്കിലും മാറ്റമുണ്ടാക്കാനോ രാജേന്ദ്രപ്രസാദിന് 
സാധിച്ചില്ലെന്നാണ് പ്രവര്‍ത്തകരുടെ ആരോപണം. പ്രത്യേകിച്ച് യുവനേതാക്കളാണ് ഡിസിസി അദ്ധ്യക്ഷനെതിരെ കൂടുതല്‍ ശബ്ദമുയര്‍ത്തുന്നത്. ഐ ഗ്രൂപ്പിൽപ്പെട്ട 
ബിന്ദുകൃഷ്ണ ഇപ്പോഴും സൂപ്പർ പ്രസിഡന്റ്‌ ചമഞ്ഞു കൊണ്ട് സ്വന്തമായി നടത്തുന്ന സമരങ്ങൾക്ക് നേതൃത്വം കൊടുക്കുമ്പോൾ പ്രസിഡന്റ്‌ അതിനടുത്തെങ്ങും എത്തുന്നില്ല എന്ന് ഒരു വിഭാഗം ചൂണ്ടികാട്ടുന്നു.
അതെല്ലാം കൊണ്ട് തന്നെ കെ പി സി സി ആഹ്വാനം ചെയ്യുന്ന പ്രഷോഭ സമരങ്ങൾ 
 സംഘടിപ്പിക്കുന്നതില്‍ ഡിസിസി പരാജയപ്പെട്ടിരുന്നുവെന്ന് ഇവർ ചൂണ്ടികാട്ടുന്നു.
കെ പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഓരോ ഡിസിസികളുടെയും പ്രവര്‍ത്തനം പരിശോധിച്ച് വാര്‍ഷിക റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. തൃപ്തികരമല്ലെന്ന് രേഖപ്പെടുത്തിയവരുടെ കൂട്ടത്തിലാണ് രാജേന്ദ്രപ്രസാദ് എന്നാണ് 
വിവരം. ഊര്‍ജ്ജസ്വലമായ നേതൃത്വത്തിന്റെ കുറവാണ് കൊല്ലം ജില്ലയിലെ പാര്‍ട്ടിക്കുള്ളതെന്നാണ് നിരവധി നേതാക്കളുടെ അഭിപ്രായം. കുറെക്കൂടി ഊര്‍ജ്ജസ്വലമായ, കാഴ്ചപ്പാടുള്ള യുവനേതാക്കളെ ആരെയെങ്കിലും കാര്യങ്ങള്‍ ഏല്‍പ്പിക്കാന്‍ സംസ്ഥാന നേതൃത്വം തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ഈ ആരോപണങ്ങളെയെല്ലാം ചെവികൊള്ളാൻ കെ പി സി സി നേതൃത്വം തയ്യാറായിട്ടില്ല. കെ പി സി സി ജനറൽ സെക്രട്ടറിയായ 
പ്രതാപവർമ്മ തബാന്റെ ഉറച്ച പിന്തുണയും കൊടിക്കുന്നേൽ സുരേഷ് എം പിയുടെ സ്വന്തം ആളെന്ന പ്രചരണവുമാണ് ഡി സി സി പ്രസിഡന്റ്‌ സ്ഥാനം ഉറപ്പിച്ചു നിർത്താൻ ഡി സി സി പ്രസിഡന്റിന് കഴിയുന്നത് എന്ന് ഒരു വിഭാഗം ആരോപിക്കുമ്പോൾ പാർട്ടിയ്ക്ക് യാതൊരു ചലനവും ജില്ലയിൽ ഉണ്ടാക്കാൻ കഴിയാത്തത് പ്രസിഡന്റിന്റെ കഴിവ് കേടാണ് എന്ന് ഒരു വിഭാഗം ആരോപിക്കുന്നു. അത് കൊണ്ട് തന്നെ ഡി സി സി അധ്യക്ഷൻ മാറണമെന്ന ആവശ്യം ശക്തമാകുന്നു.

ചാത്തന്നൂരിൽ വികസനവിരുദ്ധ നയവുമായി ജി.എസ്. ജയലാൽ എം എൽ എ പ്രതിക്ഷേധവുമായി ഇടത് മുന്നണി നേതാക്കൾ

ചാത്തന്നൂര്‍ : ചാത്തന്നൂരിൽ വികസനവിരുദ്ധ നയവുമായി ജി.എസ്. ജയലാൽ എം എൽ എ പ്രതിക്ഷേധവുമായി ഇടത് മുന്നണി നേതാക്കൾ. രണ്ടാം എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരമേറ്റു ഒരു വര്‍ഷം പിന്നിടുമ്പോള്‍ മണ്ഡലത്തിൽ ജനങ്ങൾക്ക് കൊടുത്ത വാഗ്ദാനങ്ങൾ ഒന്നും പാലിക്കാതെ ചെയ്ത നിർമ്മാണപ്രവർത്തികളിൽ എല്ലാം തന്നെ അഴിമതിആരോപണങ്ങൾ നേരിട്ടതോടെ ജനങ്ങൾക്ക് മുന്നിൽ എത്താതെ താൻ ചെയർമാൻ ആയിട്ടുള്ള അഷ്ടമുടി ആശുപത്രി കേന്ദ്രീകരിച്ചു പ്രവർത്തിക്കുകയാണ് ജി. എസ്. ജയലാൽ.
നിയോജക മണ്ഡലത്തിലെ റോഡ് വികസനത്തിന്‍ ബാഡ്ജറ്റിൽ അവതരിപ്പിച്ച  195 കോടി രൂപയുടെ പദ്ധതികൾ ഒന്ന് പോലും പൂർണ്ണമായി  നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല പല പദ്ധതികളും പാതി വഴിയിൽ ഉപേക്ഷിക്കുകയും. നിർമ്മാണം പൂർത്തിയായ പദ്ധതികൾ തകർന്നത് മൂലം വിജിലൻസ് അന്വേഷണ പാതയിലുമാണ്.
വലുതും ചെറുതുമായ ഒട്ടനവധി റോഡുകളാണ് പൊട്ടി പൊളിഞ്ഞു 
 വീകരിച്ച് സഞ്ചാരയോഗ്യമാല്ലാതായി മാറിയത്. എം എൽ എ തിരഞ്ഞെടുപ്പ് വാഗ്ദാനമായ  മണ്ഡലത്തിലെ  
സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്ന രോഗികള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നതിലും മെച്ചപ്പെട്ട ചികിത്സയാകും ലഭിക്കുന്നതിന് വേണ്ടിയുള്ള 
കാഷ് ആക്രഡിറ്റേഷന്‍ നിലവാരത്തിലേക് ഉയര്‍ത്തുന്ന പദ്ധതികള്‍ നടപ്പിലായില്ലാ 
സര്‍ക്കാര്‍ സ്കൂളുകളിലെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മണ്ഡലത്തിലെ രണ്ട്ു സര്‍ക്കാര്‍ സ്കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് വേണ്ടിയുള്ള നിർമ്മാണപ്രവർത്തികളിൽ ഉണ്ടായ അപാകത തിരിച്ചടിയാകുന്നു.
ചാത്തന്നൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂളിൽ നിർമ്മാണപ്രവർത്തികളിൽ ഉണ്ടായ ഗുരുതര ക്രമകേട് മൂലം ഗേറ്റ് തകർന്ന് വീണ് അധ്യാപികയുടെ കാൽ തകർന്നത്. കല്ലുവാതുക്കല്‍ കെ പി എച്ച് എസുമാണ് അന്താരാഷ്ട്രാ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് വേണ്ടി നടത്തിയ അഴിമതിയിൽ ഉണ്ടായ വിജിലൻസ് അന്വേഷണം,
പരവൂര്‍ തെക്കുംഭാഗം, പൂതക്കുളം, ചിറക്കര ,പൂയപ്പള്ളി സര്‍ക്കാര്‍ സ്കൂളുകളിൽ പദ്ധതികൾ നടപ്പാക്കാൻ കഴിയാതെ പോയതും.സംസ്ഥാന സര്‍ക്കാരിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എല്ലാ സ്കൂളുകള്‍ കേന്ദ്രീകരിച്ച് സംരക്ഷണ യജ്ഞം അഴിമതി യജ്ഞമായി മാറിയെന്ന് സിപിഐ നേതാക്കൾ രഹസ്യമായും സിപിഎം നേതാക്കൾ പരസ്യമായും പറഞ്ഞു തുടങ്ങിയിരിക്കുന്നു.സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി അനുവദിച്ച
 12 കോടി രുപ എങ്ങോട്ട് പോയി എന്ന് ചോദിച്ചാൽ അഴിമതിയുടെ കണക്കുകൾ ആണ് നിരത്തുന്നത് എന്ന് കല്ലുവാതുക്കൽ പഞ്ചായത്ത്‌ ഹൈ സ്കൂൾ ചൂണ്ടികാണിച്ചു സിപിഎം നേതാക്കൾ പറയുന്നു.
മണ്ഡലത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി ''ദാഹനീര്‍ 2020 ' പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ 
63 കോടി രൂപ  വെള്ളത്തിൽ വരച്ച വരയായി. പൊതുജനാരോഗ്യം ലക്ഷ്യം വെച്ച്  സര്‍ക്കാര്‍ ആശുപത്രികളെല്ലാം സഹൃദമാക്കുന്ന ആര്‍ദ്രം പദ്ധതി അട്ടിമറിച്ചു.പരവൂര്‍ നെടുങ്ങോലം ഗവ രാമറാവു ആശുപത്രിയില്‍ മൂന്നര കോടി രൂപാ ചെലവഴിച്ച് ഡയാലിസ് സെന്ററിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാതി വഴിയിൽ ഉപേക്ഷിച്ച നിലയിലാണ്.
ഹരിത കേരളം പദ്ധതിയുടെ ഭാഗമായി എവര്‍ഗ്രീന്‍ ചാത്തന്നൂര്‍ പദ്ധതിയിൽ ലക്ഷ്ങ്ങളുടെ ക്രമകേട് നടന്നതായി വിവിരാവകാശ രേഖകൾ ചൂണ്ടി
കാണിക്കുന്നു. പൊതുജനങ്ങളുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തി സുരക്ഷിത ചാത്തന്നൂര്‍ പദ്ധതിയിൽ സ്ഥാപിച്ച ക്യാമറകൾ നോക്ക് കുത്തിയായി മാറി 
പോലീസിന്റെ നേതൃത്വത്തില്‍ നൂറ്ു കേന്ദ്രങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുവാനും ഓരോ വാര്‍ഡുകള്‍ ബീറ്റ് തിരിച്ച് സ്കോഡ് വ്യാപിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ നടന്നില്ല ക്യാമറ സ്ഥാപിച്ചതിൽ ഗുരുതരമായ ക്രമകേടുകൾ ആണ് നടന്നത് അന്വേഷണം വേണമെന്ന ആവശ്യം പോലീൻസിന്റ ഭാഗത്ത് നിന്നും ഉള്ളത്.
 ജനസഹൃദ സര്‍ക്കാര്‍ ഓഫീസുകള്‍ എന്ന ലക്ഷ്യത്തിനായി നടപ്പാക്കിയ പദ്ധതികൾ എല്ലാം അഴിമതിയിൽ മുങ്ങിയാതായി വില്ലേജ് ഓഫിസുകളിൽ നടത്തിയ നിർമ്മാണപ്രവർത്തികൾ തകർന്നടിഞ്ഞത് ചൂണ്ടികാട്ടുന്നു.
കോടി കണക്കിന് രൂപ ഉപയോഗിച്ച് നടത്തിയ നിർമ്മാണപ്രവർത്തികൾ 
എല്ലാം തകർന്ന് അടിഞ്ഞു 
 പരവൂര്‍ ടൂറിസം പദ്ധതിയുടെ വിശദമായ രൂപരേഖ സര്‍ക്കാരിന് സമര്‍പ്പിക്കാതെ ഒളിച്ചു കളിക്കുന്ന ജയലാൽ എം എൽ എ നെടുങ്ങോലം താലൂക്ക് ആശുപത്രിയും പാരിപ്പള്ളി മെഡിക്കൽ കോളേജും തകർക്കാൻ വേണ്ടിയുള്ള നാടകങ്ങൾ ആണ് ഇപ്പോൾ നടത്തുന്നത് എന്ന് സിപിഎം നേതാക്കൾ ആരോപിക്കുന്നു.എൽ ഡി എഫ് യോഗങ്ങളിൽ പങ്കെടുക്കാതെ പാർട്ടിയ്ക്ക് വിധേയൻ ആകാതെ തന്നിഷ്ട പ്രകാരം നടത്തുന്ന പ്രവർത്തികൾക്കെതിരെ ഇടതുമുന്നണിയിലും സിപിഐയിലും അമർഷം ഉയരുകയാണ്.

ചിറക്കര പഞ്ചായത്തിന്റെ അനാസ്ഥ പോളച്ചിറ ഏലായിൽ കൃഷി മുടങ്ങി

ചാത്തന്നൂർ : ചിറക്കര പഞ്ചായത്തിന്റെ അനാസ്ഥ പോളച്ചിറ ഏലായിൽ കൃഷി മുടങ്ങി പോളച്ചിറ ഏലായിൽ തുടർച്ചയായി  രണ്ടുവർഷമായി കൃഷിയിറക്കാൻ കഴിയാതെ വന്നതോടെ പോളച്ചിറ ഏലായിലെ കർഷകർ നെൽകൃഷി ഉപേക്ഷിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുന്നു.
ചിറക്കര ഗ്രാമപ്പഞ്ചായത്ത് പോളച്ചിറ ഏലായിൽ നടപ്പാക്കിയ ഒരുമീനും ഒരുനെല്ലും പദ്ധതിയും അവതാളത്തിലായി. പഞ്ചായത്തിന്റെ അനാസ്ഥ മൂലമാണ് 
കഴിഞ്ഞ രണ്ടുതവണയും പുഞ്ചക്കൃഷിയിറക്കാൻ കഴിയാഞ്ഞത് എന്ന് കർഷകർ ആരോപിക്കുന്നു.പോളച്ചിറ ഏലായിലെ കർഷകരുടെ യോഗം വിളിച്ചു കൂട്ടുവാനോ പോളച്ചിറ ഏലായിലെ വെള്ളം പഞ്ചായത്ത്‌ അധികൃതർ സമയബന്ധിതമായി വറ്റിക്കാൻ തയ്യാറാകാതെ വന്നതോടെയാണ് നെൽക്കൃഷി അവതാളത്തിലായത്, ഇത്തവണയും വെള്ളം വറ്റിച്ച് തുടങ്ങേണ്ട സമയം അതിക്രമിച്ചിട്ടും കൃഷി നടത്തുന്നതിനാവശ്യമായ മുന്നൊരുക്കം നടത്താൻ 
നടപടിയൊന്നുമെടുത്തില്ല.
250 ടണ്ണിലധികം വിളവു ലഭിക്കുന്ന നെൽപ്പാടം വേണ്ടരീതിയിൽ പ്രയോജനപ്പെടുത്താൻ
ത്രിതലപഞ്ചായത്ത് സംവിധാനമോ ജനപ്രതിനിധികളോ തയ്യാറായില്ല.
ഇതുകാരണം ഏലായിലെ കർഷകർ പ്രതിഷേധത്തിലാണ്.

@ ചിറക്കര ബ്രാൻഡ് അരിയുടെ വിപണനം നിലച്ചു. 

നെൽകൃഷി നഷ്ടമായതോടെ ചിറക്കര പഞ്ചായത്തിന് നഷ്ടമായത് ചിറക്കര ബ്രാൻഡ് നാടൻ കുത്തരിയുടെ വിപണനമാണ്. പോളച്ചിറ ഏലായിലെ ഒരു മീനും ഒരു നെല്ലും പദ്ധതിയുടെ ഭാഗമായുള്ള നെൽക്കൃഷിയിൽനിന്നു നെല്ല് സംഭരിച്ചായിരുന്നു ചിറക്കര ബ്രാൻഡ് നാടൻ കുത്തരി എത്തിയിരുന്നത്. മിനി കുട്ടനാട് എന്നറിയപ്പെടുന്ന
പാടശേഖരമാണ് 1500 ഏക്കർ വിസ്തൃതിയുള്ള പോളച്ചിറ ഏലാ
ഇവിടെ ചിറക്കര ഗ്രാമപ്പഞ്ചായത്തിന്റെയും കൃഷിഭവന്റെയും പോളച്ചിറ
ഏലാസമിതിയുടെയും  സംയുക്തസംരംഭമായാണ് ചിറക്കര ബ്രാൻഡ് വിപണിയിലെത്തിക്കുന്നത്.
ഗ്രാമപ്പഞ്ചായത്തിന്റെ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് അരി വിപണിയിലെത്തിക്കുന്നത്.
പദ്ധതിത്തുക ഉപയോഗിച്ച് സബ്സിഡി നൽകുന്നതുമൂലം വിപണിയിലെ
വിലയേക്കാൾ കുറഞ്ഞവിലയ്ക്ക് നാടൻ കുത്തരി ഗുണഭോക്താക്കളിലെത്തിക്കാൻ കഴിഞ്ഞിരുന്നു. 

@  മത്സ്യക്കൃഷിയും അവതാളത്തിലായി

മത്സ്യസമ്പത്തിന്റെ ആഭ്യന്തര ഉൽപ്പാദനം  വർധിപ്പിക്കാൻ പോളച്ചിറ ഏലായിലെ 1000ഏക്കറിലാണ് സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ ചിറക്കര പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ 
മത്സ്യക്കൃഷി തുടങ്ങിയത്.
പോളച്ചിറയിലെ ഒരുപൂ നിലങ്ങളിൽ നെൽക്കൃഷി കഴിഞ്ഞാൽ വെള്ളം കയറിക്കിടക്കുന്ന സമയത്ത് മത്സ്യക്കൃഷി നടത്തുമായിരുന്നു.
11 ലക്ഷത്തോളം രൂപ മത്സ്യലേലത്തിലൂടെ
ഗ്രാമപ്പഞ്ചായത്തിന് വരുമാനം ലഭിച്ചിരുന്നു. എന്നാൽ യഥാസമയം മത്സ്യക്കൃഷി ഒരുക്കാനും അധികൃതർ തയ്യാറായില്ല.
ഇതോടെ കൂടുതൽ
ജൈവസമ്പുഷ്ടമാകുന്ന ഏലായിൽനിന്ന് വിളവെടുക്കുന്ന നെല്ലും
അതിൽനിന്ന് ഉത്പാദിപ്പിക്കുന്ന കുത്തരിയും പോഷകസമൃദ്ധവും ഔഷധഗുണവും ഏറിയതാണെന്നാണ് വിലയിരുത്തൽ.

@ ജില്ലയിലെ ഏറ്റവും വലിയ പാടശേഖരമാണ് മിനി കുട്ടനാട് എന്നറിയപ്പെടുന്ന പോളച്ചിറ ഏല. പോളച്ചിറ എലായിൽ ഒരു മീൻ ഒരു നെൽക്കൃഷി എന്ന പദ്ധതി നടപ്പിലാക്കികൊണ്ട് 1500 ഏക്കർ നെൽവയൽ തരിശുരഹിതമായി മാറിയിരുന്നു. ബഹുഭൂരിപക്ഷം കർഷകരും ജ്യോതി, വൈറ്റില
 എന്നയിനം നെല്ലാണ് കൃഷി ചെയ്തിട്ടുള്ളത്. ത്രിതല പഞ്ചായത്ത് വഴി വിത്ത്, വളം എന്നിവയും 
 കൂടാതെ വിത്തുകളായ ഉമ, ഞവര എന്നിവയും ഉപ്പ്, കുമ്മായം എന്നിവ സൗജന്യനിരക്കിലും കൂലിച്ചെലവ് സബ്സിഡിയായും കർഷകർക്ക് അനുവദിച്ചിരുന്നു.കൂടാതെ പാടശേഖരസമിതി
ഉൽപ്പാദിപ്പിക്കുന്ന നെല്ല് സപ്ലൈക്കോ വഴി സംഭരിക്കുന്നതിനും കൃഷിഭവൻ സൗകര്യം ഒരുക്കിയിരുന്നു.

@ ജി. എസ്. ജയലാൽ നടത്തിയ അഴിമതി മറയ്ക്കാൻ നെൽകൃഷി അട്ടിമറിച്ചു.

വെള്ളം വറ്റിക്കാനായി ഉഗ്രശേഷിയുള്ള പമ്പ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ പ്രയോജനം കർഷർക്ക് ലഭ്യമാക്കാൻ അധികൃതർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
എം എൽ എ ഫണ്ടിൽ നിന്ന് 
അൻപത് ലക്ഷം രൂപ ചിലവാക്കി രണ്ട് പബ് സ്ഥാപിച്ചുവെങ്കിലും നിർമ്മാണപ്രവർത്തികളിൽ നടത്തിയ അപാകതയും പമ്പ് പ്രവർത്തിക്കുന്നതിന് ആവശ്യമായ വൈദ്യുതിയും ലഭിക്കാത്തത് മൂലം പമ്പ് പ്രവർത്തനം അവതാളത്തിലാണ്. പമ്പ് സ്ഥാപിച്ചതിൽ അഴിമതിയുണ്ടെന്ന് നാട്ടുകാരും കർഷകരും  ആരോപിക്കുന്നു.

@ പരമ്പരാഗതമായി വെള്ളം വറ്റിച്ചു കൊണ്ടിരുന്ന  പെട്ടിയും പറയും ഉപേക്ഷിച്ചതോടെ മീനാട് പമ്പ് ഹൗസിന് സമീപം കിടന്ന് നശിക്കുകയാണ് അത് സംരഷിക്കാനും അത് സ്ഥാപിച്ചു കൃഷി നടത്താനും പഞ്ചായത്ത്‌ തയ്യാറായില്ല.
 കൃഷിയിറക്കാൻ കഴിയാത്തത് 
മൂലം നൂറുകണക്കിനു കർഷകരും അനുബന്ധ തൊഴിലാളികളും പ്രതിസന്ധിയിലായി.
പോളച്ചിറ ഏലായിലെ പുറമ്പോക്ക് തോടുകൾ മണലും ചെളിയുംകൊണ്ട് നിറഞ്ഞതിനാൽ ചിറക്കര, ഉളിയനാട്, കുഴുപ്പിൽ, ചിറക്കരത്താഴം തുടങ്ങിയ ഇരുപ്പൂ കൃഷിചെയ്യുന്ന ഏലാകളിലെ വെള്ളം ഒഴുകിപോകാനാകാതെ വെള്ളക്കെട്ടായി മാറിയിരിക്കുന്നു.
ഇതുകാരണം ഇവിടെയും കൃഷിചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ് കർഷകർ. അടിയന്തിരമായി പോളച്ചിറ ഏലായിലെ തോടുകളിലൂടെ വെള്ളം ഒഴുക്കിവിടുന്നതിനുള്ള സൗകര്യം ഒരുക്കണമെന്നാണ് കർഷകരുടെ ആവശ്യം.





നഗരത്തിൽ ഓട്ടോ ഡ്രൈവർമാർ മീറ്റർ ഇടാൻ കൂട്ടാക്കാതെ കൊള്ള നിരക്ക് ഈടാക്കുന്നതായി പരാതി വ്യാപകമാകുന്നു.

കൊല്ലം :  നഗരത്തിൽ ഓട്ടോ ഡ്രൈവർമാർ മീറ്റർ ഇടാൻ കൂട്ടാക്കാതെ കൊള്ള നിരക്ക് ഈടാക്കുന്നതായി പരാതി വ്യാപകമാകുന്നു.
ഫിറ്റ്നസും നികുതിയും ഇൻഷുറൻസും ഇല്ലാതെയും ഫെയർ മീറ്റർ ഇല്ലാതെയും ഉള്ള മീറ്ററിൽ ക്രമക്കേടു നടത്തിയും യാത്രക്കാരെ പിഴിയുന്ന ഓട്ടോറിക്ഷകൾക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. മീറ്റർ പ്രവർത്തിപ്പിക്കാത്തത് മൂലം യാത്രക്കാരിൽ നിന്നും തോന്നിയപോലെയാണ് യാത്രകൂലി വാങ്ങുന്നത് ഇത് പലപ്പോഴും വാക്ക് തർക്കങ്ങൾക്കും സംഘർഷങ്ങൾക്കും കാരണമാകുന്നു. നഗരത്തിൽ ഓട്ടോറിക്ഷകളിൽ യാത്ര ചെയ്ത മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർക്കും പോലിസ് ഉദ്യോഗസ്ഥർക്കും ദുരനുഭവമുണ്ടായിട്ടും നടപടിയില്ലാത്തത് കനത്ത പ്രതിക്ഷേധത്തിനും കാരണമായിട്ടുണ്ട്.

@ കൊല്ലം നഗരത്തിൽ ഓടുന്ന ഭൂരിപക്ഷം ഓട്ടോറിക്ഷാകളിലും ഫെയർ മീറ്റർ അലങ്കാരമാക്കി പുതിയതെന്നു തോന്നിക്കുന്ന രീതിയിലാണ് വച്ചിരുക്കുന്നത്. മീറ്റർ പ്രവർത്തിച്ചാൽ തന്നെ  അന്യായ നിരക്കുകളാണ് പ്രത്യക്ഷപ്പെടുന്നത്. 
ഫെയർ മീറ്ററുകളിൽ ക്രമക്കേട് നടത്തുന്നവരിൽ അധികവും രാത്രി സർവീസുകാരാണ്. പല ഓട്ടോകളും ഫെയർ മീറ്ററുകൾ യഥാസമയം കൃത്യമായ മുദ്ര വയ്ക്കാറില്ല. സിറ്റി പെർമിറ്റില്ലാത്ത ഓട്ടോറിക്ഷകളും നഗരത്തിൽ സർവീസ് നടത്തുന്നുണ്ട്.
മീറ്ററിന്റെ കണക്ഷൻ വിച്ഛേദിച്ച് തട്ടിപ്പ്
ഒരു വിഭാഗം നടത്തുമ്പോൾ ഒരു വിഭാഗം ഡ്രൈവർമാർ മീറ്റർ ഊരിമാറ്റി ഓടുകയാണ് പതിവ്. നഗരത്തിലെ 
ഭൂരിഭാഗം ഓട്ടോകളും നിയമം പാലിക്കാതെയാണ് ഇപ്പോഴും സർവീസ് നടത്തുന്നത്. ലീഗൽ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയിരുന്ന പരിശോധനയും ഇല്ലാതായി. പുതുക്കിയ നിരക്ക് ഓട്ടോറിക്ഷകളിൽ പ്രദർശിപ്പിക്കണമെന്ന മോട്ടർ വാഹനവകുപ്പ് നിർദേശവും കടലാസിൽ മാത്രം ഒതുങ്ങി. മീറ്റർ ഇടാൻ ആവശ്യപ്പെട്ടാൽ വേണമെങ്കിൽ കയറിയാൽ മതിയെന്ന മറുപടിയാണ് ലഭിക്കുന്നത് എന്ന് യാത്രക്കാർ പറയുന്നു.

@ ഫിറ്റ്നസും നികുതിയും ഇൻഷുറൻസും ഇല്ലാതെ സർവീസ് നടത്തുന്നവരും നഗരത്തിലുണ്ട്. രാത്രികാല സർവീസ് നടത്തുന്നവരിൽ ഭൂരിപക്ഷവും 
യൂണിഫോമില്ലാതെയാണ് വാഹനം ഓട്ടിക്കുന്നത്. മോട്ടർ വാഹന വകുപ്പ് സ്ക്വാഡ് രൂപീകരിച്ചു പരിശോധന നടത്തി നിയമലംഘനം നടത്തുന്ന 
ഓട്ടോറിക്ഷകൾക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.





Friday, 23 December 2022

ക്രിസ്മസിന് ഇനി നാളുകള്‍മാത്രം. എവിടെയും പുതുവര്‍ഷത്തെയും ക്രിസ്മസ്സിനെയും വരവേല്‍ക്കാനുള്ള ഒരുക്കം തുടങ്ങിക്കഴിഞ്ഞു

ചാത്തന്നൂർ : ക്രിസ്മസിന് ഇനി നാളുകള്‍മാത്രം. എവിടെയും പുതുവര്‍ഷത്തെയും ക്രിസ്മസ്സിനെയും വരവേല്‍ക്കാനുള്ള ഒരുക്കം തുടങ്ങിക്കഴിഞ്ഞു. ക്രിസ്മസ് കരോള്‍ സംഘങ്ങളും രംഗത്തെത്തി. ഇതോടെ ക്രിസ്മസ് വിപണിയും സജീവമായി. കുട്ടികളെയും മുതിര്‍ന്നവെരയും ഒരുപോലെ തൃപ്ത്തിപ്പെടുത്തുന്ന തരത്തിലാണ് വിപണി ഇക്കുറി ഒരുങ്ങിയിരിക്കുന്നത്. നഗരപ്രദേശങ്ങളില്‍ ക്രിസ്മസ് പാക്കേജാണെങ്കില്‍ ഗ്രാമങ്ങളില്‍ ഓരോന്നും തരംതിരിച്ചാണ് ഉത്പ്പന്നങ്ങള്‍ ലഭിക്കുക.
ക്രിസ്മസ് വിപണിയില്‍ എല്ലാവര്‍ഷത്തെയുംപോലെ തന്നെ നക്ഷത്രങ്ങളും പുല്‍ക്കൂടുകളും ക്രിസ്മസ് ട്രീകളും ആശംസാകാര്‍ഡുകളും ലഭ്യമാണ്. അഞ്ചു രൂപ മുതല്‍ 4,000 രൂപ വരെയുള്ള നക്ഷത്രങ്ങള്‍ കമ്പോളത്തിലുണ്ട്. ഇതില്‍ തന്നെ ചിറകുകളുടെ എണ്ണവും നിറവും കൂടുന്നതിനനുസരിച്ച് വിലയിലും വ്യത്യസം വരും. എന്നാലും 250 രൂപയ്ക്കും 300നും ഇടയ്ക്കു വിലവരുന്ന നക്ഷത്രത്തോടാണ് ജനങ്ങള്‍ക്ക് കൂടുതല്‍ പ്രിയം.
പുല്‍ക്കൂടില്‍ വയ്ക്കുന്ന ഉണ്ണിയേശു ഉള്‍പ്പെടെയുള്ള ഒരു സെറ്റ് പ്രതിമകള്‍ക്ക് 500 രൂപയാണ്. ഇതിന്റെ വലുപ്പം അനുസരിച്ച് വിലയിലും വ്യത്യാസം വരും. റെഡിമെയിഡ് പുല്‍ക്കൂടിനാണ് ആവശ്യക്കാര്‍ കൂടുതല്‍. അതിന് 700 രൂപ മുതല്‍ 2,000 രൂപ വരെയാണ് വില. വലുപ്പത്തിലും ആകര്‍ഷണീയതയിലും മാത്രമായി ഒതുങ്ങിയിരുന്ന ആശംസാകാര്‍ഡുകള്‍ക്ക് ഇക്കുറി അകത്തെ വാചകങ്ങള്‍ക്കാണ് ന്യൂജനറേഷന്‍ പ്രാധാന്യം കല്‍പ്പിക്കുന്നത്. സാന്റാക്ലോസിന്റെ മുഖംമൂടിയും വസ്ത്രങ്ങളും കുട്ടികളെ ഏറെ ആകര്‍ഷിക്കുന്നതാണെന്നും 10 മുതല്‍ 12 വയസ്സുള്ള കുട്ടികളുടെ അളവാണ് കൂടുതല്‍ ചെലവാകുന്നതെന്നും കടയുടമകള്‍ പറയുന്നു. ക്രിസ്മസ് ട്രീകള്‍ക്കും മറ്റ് അലങ്കാര വസ്തുക്കള്‍ക്കും കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വില കൂടുതലാണ്. 2000 രൂപ മുതല്‍ 4000 രൂപ വരെയാണ് വില. വിവിധതരം ലൈറ്റുകളില്‍ വൈദ്യുതി ഏറെ വേണ്ടാത്ത എല്‍ഇഡി ബള്‍ബുകളാണ് ഇക്കുറി വിപണിയിലുള്ളത്. വിവിധ നിറത്തിലും വര്‍ണ്ണത്തിലുമുള്ള ബള്‍ബുകള്‍ കൈ ചെറുതായി പൊള്ളിക്കും. പച്ചക്കറി, മത്സ്യ, മാംസ വിപണികളും ക്രിസ്മസ്സിനെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. ക്രിസ്മസ്സിന് ഒഴിച്ചുകൂടാനാകാത്ത വൈന്‍ കുപ്പികളുമായി അന്യസംസ്ഥാനങ്ങളില്‍ നിന്നു നിരവധി ലോറികള്‍ കേരളത്തിലെത്തി കഴിഞ്ഞു. എന്നാല്‍ വീടുകളില്‍ സ്വന്തമായി ഉത്പാദിപ്പിക്കുന്ന വൈനിനോടാണ് പ്രിയം കൂടുതല്‍. ഇത്തരം വൈനുകള്‍ വിപണിയില്‍ എത്തിക്കുമ്പോള്‍ ഇരട്ടി വില നല്‍കാനും ആവശ്യക്കാര്‍ തയ്യാറാണ്.
ബേക്കറികളില്‍ ലഭിക്കുന്ന ക്രിസ്മസ് കേക്കുകള്‍ പലവിധമാണ്. ക്രീം വിഭാഗങ്ങളിലെ കേക്കുകളെക്കാള്‍ ഇക്കുറി ചെലവ് വൈന്‍കേക്കുകള്‍ക്കാണ്. പല ഫ്‌ളേവറുകളില്‍ ലഭ്യമാകുന്ന കേക്ക് വിപണിയില്‍ പ്രത്യക്ഷത്തില്‍ തന്നെ മത്സരം പ്രകടമായുണ്ട്. 110 രൂപമുതല്‍ 2,500 രൂപ വരെയുള്ള കേക്കുകള്‍ വിപണിയില്‍ സജീവമാണ്. വ്യത്യസ്ഥവും ആകര്‍ഷകവുമായ പാക്കറ്റുകളിലാക്കി ഇഷ്ടപ്പെട്ടവരുടെ പേരുകള്‍ ചേര്‍ക്കാനുള്ള സൗകര്യവും ഒരുക്കിയാണ് വിവിധ കേക്കുകമ്പനികള്‍ മത്സരിക്കുന്നത്.
വിപണിയില്‍ അധികം വിലക്കയറ്റം ഇല്ലെന്നാണ് ഭൂരിഭാഗത്തിന്റെയും അഭിപ്രായം. എന്നാല്‍ ഗ്രാമങ്ങളില്‍ ഇതുവരെ ക്രിസ്മസ് വിപണി അത്രയ്ക്ക് സജീവമായിട്ടില്ല. വരും ദിവസങ്ങളില്‍ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളിലേക്ക് ഗ്രാമപ്രദേശങ്ങളും പങ്കാളികളാകുമെന്നാണ് വിപണിയിലെ പ്രതീക്ഷ.

Thursday, 22 December 2022

കേക്ക് വിപണിയിൽ തിരക്കേറി. ആളുകളുടെ ഇഷ്ടത്തിനനുസരിച്ചുള്ള അലങ്കാരത്തിലും രുചിയിലും കേക്കുകൾ നിർമിച്ചു നൽകുന്ന തിരക്കിലാണു വ്യാപാരികൾ.

@  കേക്ക് വിപണിയിൽ തിരക്കേറി. ആളുകളുടെ ഇഷ്ടത്തിനനുസരിച്ചുള്ള അലങ്കാരത്തിലും രുചിയിലും കേക്കുകൾ നിർമിച്ചു നൽകുന്ന തിരക്കിലാണു വ്യാപാരികൾ. അതിനുവേണ്ട കൂട്ടുകൾ പല ബേക്കറികളും ഒരുക്കി വച്ചിട്ടുണ്ട്.
പ്ലം കേക്കുകൾക്കു തന്നെയാണു പ്രിയം. പ്ലമിന്റെ 'റിച്ച്നെസ്സ്' കൂട്ടുകെട്ടുകളിൽ വ്യത്യസ്തത വരുത്തി പത്തിലേറെ രുചികളിൽ കേക്ക് ഒരുക്കിയിട്ടുണ്ട്. സാദാ പ്ലം, റിച്ച് പ്ലം, റോയൽ പ്ലം, ഐറിഷ് പ്ലം, സ്പെഷൽ പ്ലം, കാജു പ്ലം, നട്സ് പ്ലം, പ്ലം വിത്ത് കോം പേസ്റ്റ്, പ്ലം വിത്ത് വനില, പ്ലം വിത്ത് പൈനാപ്പിൾ, പ്ലം വിത്ത് ബട്ടർ അങ്ങനെ പോകുന്നു വൈവിധ്യങ്ങൾ,
സാദാ പ്ലം കേക്കിനു കിലോഗ്രാമിനു 400 രൂപയാണു വില. 1000 രൂപ വരെ വില വരുന്ന പ്ലം കേക്കുകളുണ്ട്. മൈദ, മുട്ട, ട്രൈഫ്രൂട്സ് എന്നിവയുടെ വില വർധിച്ചതിനാൽ കേക്കുകളുടെ വില 30 മുതൽ 50 രൂപ വരെ കൂടിയിട്ടുണ്ട്. പുതുവത്സര ദിനം വരെ കേക്ക് വിപണി സജീവമായിരിക്കുമെന്നു വ്യാപാരികൾ പറയുന്നു. പുതുവത്സര ദിനം സ്പെഷൽ കേക്കുകളുമുണ്ട്. റെയിൻബോ കേക്ക്, ബൽജിയം ചോക്ലേറ്റ്, ഹണി അൽമോണ്ട്, ഓപ്പറാ കാൻഡി, ബ്ലൂബെറി, വാൽനട്സ്, ബ്ലാക്ക് ഫോറസ്റ്റ്, വെറ്റ് ഫോറസ്റ്റ് തുടങ്ങി കേക്കുകൾക്കും ആവശ്യക്കാരേറെ. കുട്ടികളെ ആകർഷിക്കാനായി പാവയുടെ രൂപത്തിൽ അലങ്കരിച്ച ഡോൾ കേക്കുകളും വിപണിയിലുണ്ട്. ബ്രാൻഡഡ് കമ്പനികളും പ്രമുഖ ബേക്കറികളും കേക്ക് വിപണി പിടിച്ചടക്കാൻ ശ്രമിക്കുമ്പോൾ പ്രാദേശിക വിപണി മുന്നിൽ കണ്ടു ചെറുകിട യൂണിറ്റുകളും കേക്ക് നിർമാണവും വിൽപനയും ആരംഭിച്ചിട്ടുണ്ട്. വീട്ടമ്മമാരും വിദ്യാർഥികളുമൊക്കെ കേക്ക് വീട്ടിലുണ്ടാക്കി വിൽക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങൾ വഴിയും വിൽപന തകൃതി. 

@ അർജന്റീനിയൻ കേക്കിന് ആൾക്കാരേറെ 

ക്രിസ്മസിനു മുൻപേ നല്ല രീതിയിൽ കേക്ക് വിറ്റുപോയ സന്തോഷത്തിലാണു ജില്ലയിലെ ബേക്കറി ഉടമകൾ, അർജന്റീന ഫുട്ബോൾ ലോക കപ്പ് നേടിയ ഡോണറ്റുകൾക്കുമായിരുന്നു ഡിമാൻഡ്, അർജന്റീന ജയിച്ച
സന്തോഷത്തിൽ ഒട്ടേറെ കേക്കുകളാണു വിറ്റു പോയത്. ഫുട്ബോൾ ഫൈനൽ നടന്ന 18നു രാത്രി 11.30 വരെ പല
ബേക്കറികളും തുറന്നു പ്രവർത്തിച്ചിരുന്നു. അർജന്റീനയുടെ പതാകയുടെ നിറത്തിലുള്ള കേക്കുകൾക്കും മത്സരം തുടങ്ങും മുൻപ് തന്നെ അർജന്റീന ആരാധകർ കേക്ക് ഓർഡർ ചെയ്തിരുന്നു.

Monday, 19 December 2022

കെ എസ് ആർ ടി സി ബസുകൾ സർവീസ് മുടക്കുന്നു ജനങ്ങൾ പെരുവഴിയിൽ.

കൊല്ലം : കെ എസ് ആർ ടി സി ബസുകൾ സർവീസ് മുടക്കുന്നു ജനങ്ങൾ പെരുവഴിയിൽ.
ശബരിമല, ക്രിസ്മസ് സീസണുകൾ ആരംഭിച്ച് യാത്രക്കാരുടെ എണ്ണം ഗണ്യമായി വർധിച്ച സമയത്ത് കെഎസ്ആർടിസിയുടെ ജില്ലയിലെ വിവിധ  ഡിപ്പോകളിൽ നിന്നുള്ള സർവീസുകൾ തുടർച്ചയായി മുടങ്ങുന്നത് മൂലം യാത്രക്കാർക്ക് ദുരിതമായി. ആവശ്യത്തിനു ജീവനക്കാരും ബസുകളും 
 ഇല്ലാത്തതിനാലാണ് സർവീസ് മുടങ്ങുന്നതെന്നാണ് അധികൃതർ പറയുന്നത്. ഇന്നലെ മാത്രം കൊല്ലം ജില്ലയിലെ വിവിധ ഡിപ്പോകളിൽ 20ലധികം സർവീസുകളാണ് മുടങ്ങിയത്. ആവശ്യത്തിനു ഡ്രൈവർമാരും കണ്ടക്ടർമാരും ഇല്ലാത്തതാണ് സർവീസുകൾ മുടങ്ങാൻ കാരണം.
 ഓർഡിനറി സർവീസുകളാണ് കൂടുതലായും മുടങ്ങുന്നത്. ഇത് യാത്രക്കാരെയും വിദ്യാർഥികളെയും ദുരിതത്തിലാക്കുകയാണ്.

ഇപ്പോൾ സ്കൂളുകളിൽ ഉൾപ്പെടെ പരീക്ഷകൾ നടക്കുന്ന സമയമാണ്. പല റൂട്ടുകളിലും കെഎസ്ആർടിസിയെ മാത്രം ആശ്രയിച്ചു യാത്ര ചെയ്യുന്ന ജീവനക്കാരും വിദ്യാർഥികളും ദുരിതത്തിലാണ്. ഇതിനിടെ ശബരിമല സീസണിൽ സർവീസുകൾ മുടങ്ങുന്നത്. ഒഴിവാക്കാൻ താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നതിന് ഒരു മാസം മുൻപ് ടെസ്റ്റും ഇന്റർവ്യൂവും നടത്തി ഇതിന്റെ ലിസ്റ്റ് കോർപറേഷന്റെ അനുമതിക്കായി തിരുവനന്തപുരത്ത് ചീഫ് ഓഫിസിലേക്ക് അയച്ചിട്ട് നടപടി ആയിട്ടില്ല.

ഈ ലിസ്റ്റ് അംഗീകരിച്ച് ചീഫ് ഓഫിസിൽ നിന്ന് അനുമതി ലഭിച്ചാൽ സ്പെഷൽ സർവീസുകൾ ഉൾപ്പെടെ ആരംഭിക്കാൻ കഴിയുമെന്ന് പറയുന്നു. എന്നാൽ സീസൺ പകുതി ആയിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് നടപടിയും ഉണ്ടായിട്ടില്ല. നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കോർപ്പറേഷന് അല്പമെങ്കിലും ആശ്വാസം കിട്ടുന്ന സർവീസുകൾ പോലും നടത്താൻ അധികൃതർക്ക് താല്പര്യമില്ല.
ഇതിനു പുറമേ കൊല്ലം ഡിപ്പോയിൽ നിന്ന് വർഷങ്ങളായി സർവീസ് നടത്തിയിരുന്ന സർവീസുകൾ പുനരാരംഭിക്കാനും നടപടിയില്ല. ഈ സർവീസുകൾ പുനരാരംഭിക്കുമെന്ന്  ഗതാഗത മന്ത്രി പ്രഖ്യാപിച്ചതാണ്.
മാസങ്ങൾ പലതു കഴിഞ്ഞെങ്കിലും ചില ബാഹ്യശക്തികളുടെ ഇടപെടലിനെ തുടർന്നാണ് ഇതിനുള്ള നടപടി ഉണ്ടാകാത്തതെന്ന ആരോപണവും ശക്തമാണ്. സർവീസ് ആരംഭിക്കണമെന്ന് ഡിപ്പോ അധികൃതരോട് ജില്ലയിൽ നിന്നുള്ള മന്ത്രിമാരും എം എൽ എ മാരും 
നേരിട്ട് ആവശ്യപ്പെട്ടെങ്കിലും ജീവനക്കാരില്ല എന്ന വാദത്തിൽ കടിച്ചുതുങ്ങുകയാണ്.

കൊല്ലം നഗരത്തില്‍ അംഗീകൃത ഓട്ടോറിക്ഷാ സ്‌റ്റാന്‍ഡുകളെക്കാള്‍ കൂടുതല്‍ സമാന്തര സ്‌റ്റാന്‍ഡുകളാണെന്ന പരാതി



കൊല്ലം : കൊല്ലം  നഗരത്തില്‍ അംഗീകൃത ഓട്ടോറിക്ഷാ സ്‌റ്റാന്‍ഡുകളെക്കാള്‍ കൂടുതല്‍ സമാന്തര സ്‌റ്റാന്‍ഡുകളാണെന്ന പരാതി ഉയരുന്നു. ഇതിനെതിരെ പ്രതികരിക്കാന്‍ പക്ഷേ അംഗീകൃത സ്‌റ്റാന്‍ഡുകളിലെ ഡ്രൈവര്‍മാര്‍ക്കു പോലും പേടിയാണ്‌.
കാരണം സ്‌റ്റാന്‍ഡില്‍ കിടക്കാതെ വെറുതേ ഓട്ടോറിക്ഷയുമായി നഗരത്തില്‍ കറങ്ങിനടക്കുന്നത്‌ എണ്ണം പറഞ്ഞ ക്രിമിനലുകളും നിരോധിച്ച തീവ്രവാദി സംഘടനകളുടെ പ്രവർത്തകരുമാണ്. ട്രാഫിക്ക്‌ നിയമങ്ങള്‍ കാറ്റിൽ പറത്തിയാണ് ഇവരുടെ സഞ്ചാരം.കാലാ കാലങ്ങളായി നഗരത്തിന്‌ ഏറെ ശല്യം 
സമാന്തര ഓട്ടോ സ്‌റ്റാന്‍ഡുകളാണ്‌. റെയില്‍വേ സ്‌റ്റേഷനു മുന്നിലും കെ എസ്‌ ആര്‍ ടി സി സ്‌റ്റാന്‍ഡിനു മുന്നിലുമുള്ള സമാന്തര സ്‌റ്റാന്‍ഡുകളാണ്‌ നഗരത്തിലേക്ക്‌ എത്തുന്ന യാത്രക്കാരെയും മറ്റു വാഹനങ്ങളെയും കാല്‍നടക്കാരെയുമൊക്കെ ഏറെ ബുദ്ധിമുട്ടിക്കുന്നത്‌. ഓട്ടം വിളിച്ചാല്‍ പോകാതെ യാത്രക്കാരെ ബുദ്ധിമുട്ടിച്ചു 
വെറുതേ ഗതാഗതക്കുരുക്ക്‌ ഉണ്ടാക്കി നഗരത്തിലൂടെ കറങ്ങുകയാണ്‌ ഇവരുടെ പണി. ഇനി തങ്ങള്‍ക്ക്‌ 'ഇഷ്‌ടപ്പെട്ടവരെ' കയറ്റിയാല്‍ തന്നെ അവരെയും കറക്കുകയാകും ഇവരുടെ ലക്ഷ്യം. ട്രയിനുകളിലും കെ എസ്‌ ആര്‍ ടി സി ബസുകളിലും നഗരത്തിലേക്ക്‌ എത്തുന്നവരെ പിടികൂടാനാണ്‌ സമാന്തര സ്‌റ്റാന്‍ഡുകളിലെ ഡ്രൈവര്‍മാര്‍ ഗതാഗതം തടസപ്പെടുത്തി ഇവിടെ കറങ്ങുന്നത്‌.

@ റെയിൽവേ സ്റ്റേഷനിൽ പ്രീപെയ്‌ഡ് സ്‌റ്റാന്റ് പ്രവർത്തിക്കുന്നില്ല 

പ്രീപെയ്‌ഡ് സ്‌റ്റാന്റ് പ്രവർത്തിക്കാത്തത് മൂലം കൊല്ലം റെയില്‍വേ സ്‌റ്റേഷനിലേക്ക്‌ ഓരോ ട്രെയിനുകളെത്തുമ്പോഴും എവിടെ നിന്നാണെന്നറിയില്ല ഓട്ടോറിക്ഷകള്‍ സ്‌റ്റേഷനു മുന്നില്‍ എത്തും.  റെയിൽവേ സ്റ്റേഷൻ സ്റ്റാന്റിൽ 
ആവശ്യത്തിന്‌ ഓട്ടോറിക്ഷകള്‍ കാണാറുമില്ല. ഇവിടെ ഡ്യൂട്ടി നോക്കുന്ന ട്രാഫിക്ക്‌ പോലീസുകാര്‍ തന്നെയാണ്‌ സമാന്തര സ്‌റ്റാന്‍ഡുകളെ നിയന്ത്രിക്കുന്നത്‌. യാത്രക്കാര്‍ക്ക്‌ തടസമുണ്ടാക്കി കറങ്ങുന്ന ഓട്ടോറിക്ഷകള്‍ക്കെതിരെ നടപടി എടുക്കുന്നില്ലെന്ന്‌ മാത്രമല്ല, ഇവരെ സഹായിക്കുന്ന നിലപാടാണ്‌ പോലീസുകാരുടേത്‌. സമാന്തര സ്‌റ്റാന്‍ഡുകളിലെ ഡ്രൈവര്‍മാര്‍ കാണേണ്ടതുപോലെ ഇവരെ കാണുന്നതിനുള്ള 'ഉദ്ദിഷ്‌ടക്കാര്യത്തിന്റെ ഉപകാരസ്‌മരണ' ആണിത്‌.
രാത്രി കാലങ്ങളില്‍ ട്രയിനുകളിലും ബസുകളിലും വന്നിറങ്ങുന്ന സ്‌ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ വീടണയാന്‍ ഓട്ടോറിക്ഷക്കാര്‍ക്ക്‌ പിന്നാലെ പാഞ്ഞിട്ടും ഇതൊന്നും പോലിസ് കാണാറില്ല. നഗരത്തിൽ കറങ്ങി നടക്കുന്ന  നൂറ്‌ കണക്കിന് 
ഓട്ടോറിക്ഷകൾ കൊല്ലം നഗരത്തിൽ കൂടുതൽ ഉണ്ടെങ്കിലും പക്ഷേ ഓട്ടം പോകാന്‍ വിളിച്ചാല്‍ ഇവരില്‍ പലരും വരില്ലെന്നു മാത്രം. സവാരിക്കല്ലാതെ ചുമ്മാ നഗരത്തിലൂടെ ഗതാഗതം തടസപ്പെടുത്തി കറങ്ങി നടക്കാന്‍ മാത്രം എത്തുന്നൊരു കൂട്ടം ഡ്രൈവര്‍മാരുണ്ട്‌. ഇവരാണ്‌ പ്രശ്‌നക്കാര്‍,
കുടുംബം പോറ്റാന്‍ നഗരത്തില്‍ ഓട്ടോറിക്ഷാ ഓടിക്കുന്ന ഡ്രൈവര്‍മാരുടെ പേരുകൂടി കളയുന്ന ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ നഗരത്തിലെ ട്രാഫിക്ക്‌ പോലീസുകാര്‍ ശ്രമിക്കാറില്ല  ഓട്ടോ ഡ്രൈവര്‍മാരുടെ വേഷത്തില്‍ ഓട്ടോറിക്ഷയിൽ 
കറങ്ങി നടക്കുന്ന ക്രിമിനലുകളാണ് ഇവർ.

@ കൊല്ലം നഗരത്തില്‍ അനധികൃതമായി കറങ്ങി നടക്കുന്ന ഓട്ടോറിക്ഷകളെ നിയന്ത്രിക്കാന്‍ തയ്യാറാകാത്ത പോലീസ്‌, ഗതാഗത വകുപ്പ്‌ അധികൃതരുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയരാന്‍ തുടങ്ങിയിട്ട്‌ കാലം കുറെയായി. ഇവരെ കണ്ടില്ലെന്നു നടിച്ചിട്ട്‌ യൂണിയൻ അംഗത്വം ഉള്ള ഉപജീവനത്തിനായി 
 ഓട്ടോറിക്ഷാ ഓടിക്കുന്ന ഡ്രൈവര്‍മാരെ ദ്രോഹിക്കാന്‍ മത്സരിക്കുകയാണ്‌ നഗരത്തിലെ ചില പോലീസുകാരെന്ന്‌ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ തന്നെ കുറ്റപ്പെടുത്തുന്നു. ഓട്ടോറിക്ഷകളുമായി തോന്നും പടി കറങ്ങി നടക്കുന്ന ചില ഡ്രൈവര്‍മാര്‍ സ്‌ത്രീകളോടും വിദ്യാര്‍ത്ഥിനികളോടും മോശമായി പെരുമാറുന്നതായി നിരവധി പരാതികളാണ് പോലീസിൽ ചെല്ലുന്നത്.
ക്രിമിനല്‍ സ്വഭാവുള്ള നിരവധി പേര്‍ ഓട്ടോറിക്ഷയുമായി നഗരത്തില്‍ ഉണ്ടെന്നും ഇവരാണ്‌ പ്രശ്‌നക്കാരെന്നും സ്പെഷ്യൽ ബ്രാഞ്ച് 
ചുണ്ടിക്കാണിച്ചതുമാണ്‌.
ഓട്ടോറിക്ഷാ സ്‌റ്റാന്റുകളില്‍ കിടക്കാതെ കറങ്ങി നടക്കുന്ന ഇത്തരം ഓട്ടോറിക്ഷകള്‍ക്ക്‌ ആവശ്യമായ രേഖകളോ ഡ്രൈവര്‍മാര്‍ക്ക്‌ ലൈസന്‍സോ ഉണ്ടാകാറില്ല. വാഹന പരിശോധനയില്ലാത്തതിനാല്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട ഇവര്‍ക്ക്‌ നഗരം സുരക്ഷിത താവളമായിരിക്കുകയാണ്‌.
നഗരത്തില്‍ ഗതാഗതക്കുരക്ക്‌ ഉണ്ടാക്കുന്നത്‌ ഒരു ലക്ഷ്യവുമില്ലാതെ കറങ്ങി നടക്കുന്ന ഇത്തരം ഡ്രൈവര്‍മാരാണ്‌. അലക്ഷ്യമായി മറ്റു വാഹനങ്ങള്‍ക്കു മുന്നിലൂടെ ഓട്ടോറിക്ഷകള്‍ ഓടിക്കുന്നതു മൂലം അപകടങ്ങളും പതിവാണ്‌.
കറങ്ങി നടക്കുന്ന ഓട്ടോറിക്ഷകള്‍ യാത്രക്കാരുടെ സമീപത്ത്‌ ചേര്‍ത്ത്‌ നിറുത്തിയ ശേഷം ചെറിയ ഓട്ടം ആണെങ്കില്‍ ഓട്ടം പോകാന്‍ തയ്യാറാകതെ യാത്രക്കാരെ അധിക്ഷേപിക്കുന്നത്‌ പതിവാണെന്നും പരാതിയുണ്ട്‌. ഓട്ടം പോകാന്‍ ഇവരുടെ പിന്നാലെ പ്രായമായവരും സ്‌ത്രീകളുമൊക്കെ കെഞ്ചി നടക്കുന്നത്‌ പതിവു കാഴ്‌ച്ചയാണ്‌. യാത്രക്കാരെ കയറ്റാനും ഓട്ടം പോകാനുമല്ലെങ്കില്‍ എന്തിനാണ്‌ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുടെ ലേബലില്‍ ഇക്കൂട്ടര്‍ നഗരത്തില്‍ എത്തുന്നതെന്നും അന്വേഷിക്കാന്‍ പോലീസ്‌ തയ്യാറാകാത്തതും നിഗൂഡമാണ്‌.
കൊല്ലം റെയില്‍വേസ്‌റ്റേഷന്‍ പരിസരത്ത്‌ കൂടുതല്‍ ഓട്ടോറിക്ഷകള്‍ എത്തുമ്പോള്‍ അതുവരെ ഡ്യൂട്ടി നോക്കിക്കൊണ്ടിരുന്ന ട്രാഫിക്‌ പോലീസുകാര്‍ പൊടുന്നനെ അപ്രത്യക്ഷരാകും. പിന്നെ ഡ്രൈവര്‍മാരുടെ വിളയാട്ടമാണിവിടെ.
കെ.എസ്‌ ആര്‍ ടി സി ബസ്‌ സ്‌റ്റാന്റ്‌, ചിന്നക്കട എന്നിവടങ്ങളിൽ സ്‌റ്റാന്റുകളില്‍ ഉള്ളതിന്റെയും ഇരട്ടി ഓട്ടോറിക്ഷകളാണ്‌ പോലീസിന്റെ അംഗീകാരം ഇല്ലാത്ത 
'സമാന്തര'സ്‌റ്റാന്റിലുള്ളത്‌. റെയില്‍വേ സ്‌റ്റേഷന്‍, ചിന്നകട, കെ എസ് ആർ ടി സി, ബസ്‌ സ്‌റ്റാന്റ്‌ ജംഗ്‌ഷന്‍ വരെയുള്ള ഭാഗത്താണ്‌ 'സമാന്തര' സ്‌റ്റാന്റുകളുടെ പ്രവര്‍ത്തനം. ഇവിടെ ഓട്ടോറിക്ഷ ഓടിക്കുന്നവരാണ്‌ അംഗീകൃത സ്‌റ്റാന്റില്‍ കിടന്ന്‌  ഓട്ടോറിക്ഷ ഓടിക്കുന്നവരുടെ പേരു കൂടി ചീത്തയാക്കുന്നത്‌. ഈ ഭാഗങ്ങളിലെ ഗതാഗത സ്‌തംഭനത്തിനും കാരണക്കാര്‍ ഇക്കൂട്ടരാണ്‌. യാത്രക്കാരില്‍ നിന്നും അമിതകൂലി ഈടാക്കുന്നതും 'സമാന്തര' സ്‌റ്റാണ്ടുകളിലെ ഡ്രൈവര്‍മാരാണ്‌.

സർക്കാർ ആശുപത്രികളിൽ വൈകുന്നേര സമയംജനറൽ ഒപി സേവനങ്ങളില്ല രോഗികൾ വലയുന്നു.


കൊല്ലം : സർക്കാർ ആശുപത്രികളിൽ വൈകുന്നേര സമയം
ജനറൽ ഒപി സേവനങ്ങളില്ല രോഗികൾ വലയുന്നു. പാരിപ്പള്ളി മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി,വിവിധ താലൂക്ക് ആശുപത്രികളിലുമാണ് സായാഹ്ന ഒ പി എന്ന ഓമനപേരിൽ അറിയപ്പെടുന്ന ഒ. പി വിഭാഗം പ്രവർത്തിക്കാത്തത്. പാരിപ്പള്ളി മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി തുടങ്ങിയ തിരക്കേറിയ ആശുപത്രികളിൽ പോലും പനി ഉൾപ്പെടെയുള്ള രോഗങ്ങളുമായി എത്തുന്നവർ അത്യാഹിത വിഭാഗത്തിലാണ് ചികിത്സ തേടുന്നത്.
മെഡിക്കൽ കോളേജിലെ 
അത്യാഹിത വിഭാഗത്തിൽ 
ഒന്നോ രണ്ടോ ഡോക്ടർമാർ മാത്രമാണ് ഡ്യുട്ടിയിൽ ഉള്ളത്.ഷിഫ്റ്റ്‌
അനുസരിച്ചുള്ള ഡ്യുട്ടിയിൽ പലപ്പോഴും ജൂനിയർ ഡോക്ടർമാർ ആയിരിക്കും ഉണ്ടാവുക.
അപകടത്തിൽപ്പെട്ടവരും അടിയന്തര പരിചരണം വേണ്ടവരും ഉൾപ്പെടെ അത്യാഹിത വിഭാഗത്തിലേക്കാണ് എത്തുന്നത്. പലപ്പോഴും മണിക്കൂറുകളോളം കാത്തുനിന്ന് തളരാനാണ് വൈകിട്ട് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നവരുടെ വിധി.

@ ജില്ലാ ആശുപത്രി അത്യാഹിത വിഭാഗം പ്രതിസന്ധിയിൽ

ഡോക്ടർമാരുടെ കുറവ് കാരണം ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം മാസങ്ങളായി കടുത്ത പ്രതിസന്ധിയിലാണ്. ഒരു കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ മാത്രമാണ് ഡ്യൂട്ടിയിൽ ഉണ്ടാകുന്നത്. പ്രതിദിനം എഴുന്നൂറ്റി അൻപതോളം പേരാണ് ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തുന്നത്. വൈകുന്നേര സമയങ്ങളിൽ മെഡിക്കോ ലീഗൽ കേസുകളുമായി ബന്ധപ്പെട്ട് നിയമപരമായിത്തന്നെ വിശദ പരിശോധന ആവശ്യമുള്ളവരുമായി പൊലീസ് ഉദ്യോഗസ്ഥരും എത്തുന്നുണ്ട്.  ജില്ലാ കോടതി പ്രവർത്തിക്കുന്ന സ്ഥലമായതിനാൽ കേസുകളിൽ ഉൾപ്പെട്ട ഒട്ടേറെപ്പേരെ വൈദ്യപരിശോധനയ്ക്ക് എത്തിക്കുന്നുണ്ട്. ഇരുന്നൂറോളം പേരാണ് വൈകുന്നേരങ്ങളിൽ ശരാശരി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി എത്തുന്നത്. പലപ്പോഴും ഒരു ഡോക്ടർ മാത്രമാണ് വൈകുന്നേരം അത്യാഹിത 
വിഭാഗത്തിൽ ഉണ്ടാകുന്നത്.സായാഹ്ന
ഒ.പി പലപ്പോഴും ഉണ്ടാവാറില്ല.പാരിപ്പള്ളി മെഡിക്കൽ കോളേജിലും ജില്ലാ ആശുപത്രിയിലും വൈകുന്നേരം 
 ജനറൽ ഒപി വിഭാഗം പൂർണ്ണതോതിൽ പ്രവർത്തനം തുടങ്ങണമെന്ന ആവശ്യമുയരുകയാണ്. വൈറൽപനിയും മറ്റും മൂലമുണ്ടായ 
പ്രതിസന്ധി കടുത്ത സാഹചര്യത്തിൽ അടിയന്തരമായി ഡോക്ടർമാരെ നിയോഗിച്ച് പ്രത്യേക ഒപി വിഭാഗം പൂർണ്ണതോതിൽ പ്രവർത്തനം തുടങ്ങണമെന്നും അത്യാഹിത വിഭാഗത്തിലെ തിരക്ക് കുറയ്ക്കണമെന്നുമുള്ള ആവശ്യമുയരുകയാണ്.

@ താലൂക്ക് ആശുപത്രികളിൽ ജനറൽ ഒ. പി വിഭാഗം വഴിപാട് പോലെയാണ്.

ജില്ലയിലെ താലൂക്ക് ആശുപത്രികളിലെ 
ജനറൽ മെഡിസിൻ വിഭാഗത്തിലെ ജൂനിയർ ഡോക്ടർമാരെ സായാഹ്ന ഒ പി യിൽ നിയോഗിച്ചിരുന്നു. എന്നാൽ പലരും ഉച്ചയ്ക്ക് ശേഷം കാണാറില്ല. നിലവിൽ ചികിത്സ നടത്തിവരുന്ന രോഗികൾക്ക് കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകൾ തുടരാൻ കുറിച്ചുനൽകുക മാത്രമാണ് ജൂനിയർ ഡോക്ടർമാർ ചെയ്യുന്നത്. പലപ്പോഴും സായാഹ്ന ഒപി അടച്ചിടുകയാണ് ചെയ്യുന്നത് ഇത് മൂലം ഓട്ടോറിക്ഷകളിലും മറ്റും എത്തുന്ന 
 രോഗികൾ നിരാശയോടും പ്രതിഷേധത്തോടും കൂടിയാണ്
സ്വകാര്യ ആശുപത്രികളിലേക്ക് പോകുന്നത്എല്ലാ ദിവസവുമുള്ള ജനറൽ മെഡിസിൻ വിഭാഗത്തിലെ ഡോക്ടർമാരെ കാണണമെങ്കിൽ  താലൂക്ക് ആശുപത്രികളിൽ 
നല്ല സമയം 
നോക്കി വരേണമൊ എന്നാണ് 
രോഗികൾ ചോദിക്കുന്നത്. സാധാരണ ഗതിയിൽ വൈകീട്ട് ആറുവരെ നീളുന്ന ഒ.പി രണ്ടിനുമുൻപ് അവസാനിപ്പിച്ചു മടങ്ങുകയാണ് ഡോക്ടർമാർ.

Saturday, 17 December 2022

കൺസെഷൻ തീർന്നതിന് കെ എസ് ആർ ടി സി ബസിൽ നിന്നും സ്കൂൾ വിദ്യാർത്ഥിനിയെ ഇറക്കി വിട്ടതായി പരാതി.

ചാത്തന്നൂർ : കൺസെഷൻ തീർന്നതിന് 
കെ എസ് ആർ ടി സി ബസിൽ നിന്നും സ്കൂൾ വിദ്യാർത്ഥിനിയെ ഇറക്കി വിട്ടതായി പരാതി. ഇന്നലെ ഉച്ചയ്ക്ക് 12.45ന് കൊല്ലത്ത് നിന്നും ദേശിയപാതയിലൂടെ 
പാരിപ്പള്ളി വഴി മടത്തറയ്ക്ക് പോകുന്ന കെ എസ് ആർ ടി സി ഓർഡിനറി ബസിൽ നിന്നും ചാത്തന്നൂർ ഊറാoവിളയിൽ ദേശിയപാതയോരത്ത് 
ഇറക്കിവിട്ടത്. ബസ് നിറയെ യാത്രക്കാർ ഉണ്ടായിരുന്നു ഡേറ്റ് കഴിഞ്ഞതായി അറിഞ്ഞില്ല എന്ന് കരഞ്ഞു പറഞ്ഞിട്ടും
കണ്ട്രക്ടർ അപമാനിച്ചു 
ഇറക്കി വിടുകയായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു. തുടർന്ന് റോഡിലിറങ്ങി നിന്ന വിദ്യാർത്ഥിനി വഴിയാത്രക്കാരിയുടെ ഫോൺ വാങ്ങി മാതാവിനെ വിളിക്കുകയും തുടർന്ന് രക്ഷാകർത്താക്കൾ 
ഓട്ടോറിക്ഷയിൽ എത്തി കൂട്ടികൊണ്ട് പോകുകയായിരുന്നു.വകുപ്പ് മന്ത്രിയ്ക്കും കെ എസ് ആർ ടി സി എം. ഡിയ്ക്കും രക്ഷാകർത്താക്കൾ പരാതി നൽകി.

Wednesday, 14 December 2022

ക്രിസ്തുമസ് ഇനി രണ്ടാഴ്ച മാത്രം കേക്ക് വിപണി ഉണർന്നു

കൊല്ലം : ക്രിസ്തുമസ് ഇനി രണ്ടാഴ്ച മാത്രം കേക്ക് വിപണി ഉണർന്നു വിലനിലവാരവും ഉയർന്നു. വിവിധതരം കേക്കുകൾ വിപണിയിൽ നിരന്ന് കഴിഞ്ഞു. വൈറ്റ് ഫോറസ്റ്റ്, ബ്ലാക്ക് ഫോറസ്റ്റ്, മാർബിൾ, കാരറ്റ്, ചോക്കലേറ്റ് എന്നിങ്ങനെ പല ഗുണത്തിലും വർണത്തിലും കേക്കുകൾ ഉണ്ടെങ്കിലും ക്രിസ്മസ് കേക്ക് എന്നു കേട്ടാൽ മനസ്സിൽ വരുന്നത് "ലഹരി പിടിപ്പിക്കുന്ന മണമുള്ള പ്ലം കേക്ക് തന്നെ.
കശുവണ്ടിയും റമ്മിൽ കുതിർത്ത ഉണക്ക മുന്തിരി അടക്കമുള്ള ഡ്രൈ ഫ്രൂട്സും നിറച്ചു റിച്ചാക്കിയ പ്ലം കേക്കുകൾ ഇല്ലാതെ ക്രിസ്തുമസ് പൂർത്തിയാകില്ല എന്നാണ് വിശ്വാസം.
മറ്റു ആഘോഷസമയങ്ങളിൽ 
വിൽക്കുന്നതിന്റെ ഇരട്ടിയിലധികം പ്ലം കേക്ക് ഡിസംബറിൽ വിൽക്കുമെന്നു വ്യാപാരികൾ പറയുന്നു. ക്രിസ്തുമസ് പുതുവത്സര നാളുകളിൽ സമ്മാനം നൽകാനും സ്നേഹം പങ്കിടാനും കേക്കുകൾ തന്നെ പ്രധാനം.
ഏതൊക്കെ പഴങ്ങൾ വേണമെന്നു മുൻകുട്ടി അറിയിച്ചാൽ അവ ചേർത്തു നിർമിക്കുന്ന 'കസ്റ്റമൈസ്ഡ് കേക്കുകളാണ് ഇത്തവണ വിപണിയിലെ താരം. പഴങ്ങളുടെയും ഡ്രൈ ഫ്രൂട്സിന്റെയും കണക്കനുസരിച്ച് 1000 രൂപയ്ക്കു മുകളിലേക്കാണു വില. ഫിഗ്, കാൻബെറി, ബ്ലൂബെറി, കിവി തുടങ്ങിയ  പഴങ്ങൾ ചേർത്തു നിർമിക്കുന്ന പ്രീമിയം കേക്കുകളും വിപണിയിലുണ്ട്. കിലോഗ്രാമിന് 2700 രൂപ വിലയുള്ള സൂപ്പർ റിച്ച് കേക്കിനും ആവശ്യക്കാർ ഏറെ. ക്രിസ്മസ് സമ്മാനമായി കൊടുക്കാനായി ആളുകൾ കൂടുതൽ വാങ്ങുന്നത് റിച്ച് പ്ലം കേക്കാണ്. ഇതുകൂടാതെ ഡിലൈറ്റ് പ്ലം, ഇംഗ്ലീഷ് പ്ലം എന്നിവയും വിപണിയിലെത്തിയിട്ടുണ്ട്. 800 ഗ്രാമിന് യഥാക്രമം 450, 590, 900 എന്നിങ്ങനെയാണു വില.

കാരറ്റ് കേക്കുകൾക്ക് 700 ഗ്രാമിന് 340 രൂപയാണു വില. വൈറ്റ് ഫോറസ്റ്റ്,
കാരറ്റ് കേക്കുകൾക്ക് 700 ഗ്രാമിന് 340 രൂപയാണു വില. വൈറ്റ് ഫോറസ്റ്റ്, ബ്ലാക്ക് ഫോറസ്റ്റ് തുടങ്ങി ഫ്രഷ് ക്രീം കേക്കുകൾക്കു 600 രൂപ മുതലാണു നിരക്ക് റം എൻ റൈസിൻ, ദേശി ഷീ കേക്ക്, ചോക്കോ മാർബിൾ, റിച്ച് ഫ്രൂട്ട് കേക്ക്, ചോക്കോ ലാവ എന്നിങ്ങനെ 400 രൂപയിൽ തുടങ്ങി 800ൽ അവസാനിക്കുന്ന വിവിധ കേക്കുകളും ആഘോഷങ്ങൾക്കു രുചി പകരാനുണ്ട്. സാദാ പ്ലം കേക്കുകൾ കിലോഗ്രാമിനു 300 രൂപ മുതൽ ലഭ്യമാണ്.
അടുത്തയാഴ്ചയോടെ കച്ചവടം പൊടിപൊടിക്കുമെന്ന പ്രതീക്ഷയിലാണു ബേക്കറി ഉടമകൾ, വീടുകളിൽ ഓർഡർ അനുസരിച്ചു കേക്കുണ്ടാക്കി നൽകുന്നവരും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ക്രിസ്മസ് കഴിഞ്ഞാൽ ന്യൂ ഇയർ തലേന്നാണു മികച്ച വിൽപന ഉണ്ടാകുക.


@ "ഷുഗർ ഫ്രീ കേക്കും

പ്രമേഹരോഗികൾക്കായി 'ഷുഗർ ഫ്രീ' കേക്കുകളുണ്ട്. റെഡ് വെൽവെറ്റ്, വൈറ്റ് ചോക്ലേറ്റ്, ബ്ലൂബെറി, മാംഗോ ഡിലൈറ്റ്, പൈനാപ്പിൾ ഡിലൈറ്റ് പോലുള്ള ഫ്രഷ് ഫ്രൂട്ട് കേക്കുകൾ എന്നിവയ്ക്കെല്ലാം ക്രിസ്മസ് കാലത്തു പ്രിയമേറുമെന്നു കച്ചവടക്കാർ പറയുന്നു. ഡിസംബർ പകുതിയായതോടെ കേക്ക് വിപണി ഉണർന്നെങ്കിലും ക്രിസ്മസ് ദിനം അടുക്കുന്നതോടെയാണ് ആവശ്യക്കാർ ഏറുന്നത്. കൂടുതൽ വ്യത്യസ്ത രുചികളിൽ, ഫ്ലേവറുകളിൽ പ്ലം കേക്കുകൾ ബേക്കറികളിൽ നിറഞ്ഞു കഴിഞ്ഞു.


Tuesday, 13 December 2022

സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം പ്രതിസന്ധിയിലാക്കി കൊണ്ട് വിലനിലവാരം കുതിക്കുന്നു

കൊല്ലം : സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം പ്രതിസന്ധിയിലാക്കി കൊണ്ട് വിലനിലവാരം കുതിക്കുന്നു അനങ്ങാപാറ നയം സ്വീകരിച്ചു വിദ്യാഭ്യാസ വകുപ്പ്. പച്ചക്കറിക്കും പാലിനും പലവ്യഞ്ജനങ്ങൾക്കും വില കുടിയതാണു സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം പ്രതിസന്ധിയിലാക്കിയിരിക്കുന്നത് അത് കൊണ്ട് തന്നെ രണ്ടു രൂപയ്ക്കു സാമ്പാറും രണ്ടു കൂട്ടം കറിയും ഉണ്ടാക്കി വിദ്യാർഥികൾക്ക് ഉച്ചയൂണ് ഒരുക്കുന്ന മാന്ത്രികവിദ്യ പഠിക്കേണ്ട അവസ്ഥയിലാണു പ്രധാനാധ്യാപകർ.
പാലിനു വില കൂടിയതിലൂടെ മാത്രം ഓരോ കുട്ടിക്കും ഒരാഴ്ച ഒരു രൂപ അധികം വേണം. സൗജന്യ ഉച്ചഭക്ഷണ പദ്ധതിക്കു സർക്കാർ അനുവദിക്കുന്ന തുകയും സാധനങ്ങളുടെ വിലയും തമ്മിലുള്ള അന്തരം കൂടിയതോടെ പദ്ധതി നടപ്പാക്കാൻ അധ്യാപകർ പ്രയാസപ്പെടുകയാണ്.

2016ലെ നിരക്കു പ്രകാരമാണു സർക്കാർ ഇപ്പോഴും ഫണ്ട് അനുവദിക്കുന്നത്. അധ്യാപക സംഘടനകളുടെ സമരത്തെത്തുടർന്ന്
ഓണത്തിനു ശേഷം തുക വർധിപ്പിക്കാമെന്നു വിദ്യാഭ്യാസ വകുപ്പ് ഉറപ്പുനൽകിയെങ്കിലും പാലിച്ചിട്ടില്ല. ഉച്ചഭക്ഷണത്തിനു ഫണ്ടില്ലെന്ന് അറിയിച്ചാൽ സ്കൂളുകളിൽ പച്ചക്കറിക്കൃഷി വ്യാപിപ്പിക്കുന്നതിനുള്ള പുതിയ പദ്ധതികളാണു സർക്കാർ നടപ്പാക്കുന്നതെന്ന് അധ്യാപകർ പറയുന്നു. അതൊട്ട് വിജയിക്കുന്നതും ഇല്ല. സപ്ലെക്കോ മുഖേന അരിയും പാചകക്കാരുടെ ശമ്പളവും സർക്കാരാണു നൽകുന്നത്. ആഴ്ചയിൽ 2 ദിവസം ഒരു കുട്ടിക്ക് 150 മില്ലി പാലു വീതവും ഒരു ദിവസം മുട്ടയും നൽകണം. പാലിനും മുട്ടയ്ക്കും മാത്രം ഒരു കുട്ടിക്ക് ഒരാഴ്ച 22.80 രൂപ വേണം. പച്ചക്കറി ഉപയോഗിച്ചു പാകം ചെയ്യുന്ന 2 കുട്ടം കറികളും ഒഴിച്ചുകറിയും ദിവസവും വേണമെന്നാണു വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം. ഇവ ഒരുക്കാൻ സർക്കാർ ഫണ്ട് പ്രകാരം ഒരു കുട്ടിക്ക് ദിവസം രണ്ടു രൂപയിൽ താഴെ മാത്രമേ ലഭിക്കുന്നുള്ളൂ. വിറകടുപ്പ് ഉപയോഗിക്കരുതെന്നു നിബന്ധനയുണ്ട്, പാചകവാതകമാണ് ഉപയോഗിക്കുന്നത്. ഇതിനും വിലക്കയറ്റമുണ്ട്. സാധനങ്ങൾ കൊണ്ടുവരുന്ന വാഹനത്തിന്റെ കൂലിയും കയറ്റിറക്കു കൂലിയും അധ്യാപകർ തന്നെ കണ്ടെത്തണം.
അധ്യാപകർ തന്നെ കണ്ടെത്തണം. ഒന്നു മുതൽ 8 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കാണു സൗജന്യമായി ഉച്ചഭക്ഷണം നൽകുന്നത്. 

@ ഒരു ദിവസത്തെ ഉച്ചഭക്ഷണത്തിന് അനുവദിക്കുന്ന തുക

കുട്ടികളുടെ എണ്ണം 150ൽ കുറവ്: 8 രൂപ

150 - 500 വരെ കുട്ടികൾ: അധികം വരുന്ന ഓരോ കുട്ടിക്കും 7 രൂപ

500നു മുകളിൽ അധികം വരുന്ന ഓരോ കുട്ടിക്കും 6 രൂപ.

@ പി ടി എ യുടെയും പൂർവ്വവിദ്യാർത്ഥികളുടെയും സഹായത്തോടെയാണ് പല സ്കൂളുകളിലും ഉച്ചഭക്ഷണപദ്ധതി മുടക്കം കൂടാതെ മുന്നോട്ട് പോകുന്നത്. മിൽമപാലിന്റെ വില കൂട്ടിയതിന് പിന്നാലെ പാൽ വിലയും കൂടി മിൽമ സൊസൈറ്റികളിൽ നിന്നും എത്തുന്ന പാലിന് കൃത്യമായി പൈസ കൊടുക്കണം. പ്രധാന അധ്യാപകർ തന്നെയാണ് എല്ലാത്തിനും പൈസ കൊടുക്കുന്നത് ശമ്പളം കൈയിൽ കിട്ടിയാൽ കടകളിലെ കടം തീർത്തിട്ടാണ് വീട്ടിലേക്ക് പൈസ കൊണ്ട് പോകുന്നത് ആഹാര സാധനങ്ങളുടെ വില നിലവാരം ഉയരുന്നത് സർക്കാരിന് അറിയാം എന്നിട്ടും അവഗണിക്കുകയാണ് എന്ന് അധ്യാപകർ പറയുന്നു.

അങ്കണവാടികളിൽ പിൻവാതിൽ നിയമനമെന്ന് ആരോപിച്ച് നെടുമ്പന പഞ്ചായത്തിൽ തിങ്കളാഴ്ച നടന്ന അംഗൻവാടി ഹെൽപ്പർ, വർക്കർ തസ്തികകളിലേക്കുള്ള നിയമനത്തിനായുള്ള അഭിമുഖം ബ്ലോക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞത്

കൊട്ടിയം:അങ്കണവാടികളിൽ പിൻവാതിൽ നിയമനമെന്ന് ആരോപിച്ച് നെടുമ്പന പഞ്ചായത്തിൽ തിങ്കളാഴ്ച നടന്ന അംഗൻവാടി ഹെൽപ്പർ, വർക്കർ തസ്തികകളിലേക്കുള്ള നിയമനത്തിനായുള്ള അഭിമുഖം ബ്ലോക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ 
നാട്ടുകാർ തടഞ്ഞത് നെടുമ്പന പഞ്ചായത്ത് ഓഫീസിൽ സംഘർഷാവസ്ഥയ്ക്ക് കാരണമാക്കി. പൊലീസ് അറസ്റ്റ് നടക്കുന്നതിനിടെ വനിതാ ഗ്രാമപഞ്ചായത്ത് അംഗം കുഴഞ്ഞു വീണു.സംഭവവുമായി ബന്ധപ്പെട്ട് പത്തു പെരെ കണ്ണനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു.

നെടുമ്പന ഗ്രാമപഞ്ചായത്തിലെ അങ്കണവാടി ഹെൽപ്പർ,വർക്കർ നിയമനവുമായി ബന്ധപ്പെട്ട്  സാമൂഹ്യ പ്രവർത്തകരെ ഉൾപ്പെടുത്തിയുള്ള സമിതിയിൽ സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി , സി.പി.ഐ മണ്ഡലം സെക്രട്ടറി,  മഹിളാ അസോസിയേഷൻ പ്രതിനിധി ഉൾപ്പടെയുള്ള അഞ്ച് പേരെ ഉൾപ്പെടുത്തി ഇൻന്റർവ്യൂ നടത്തുന്നതിൽ പ്രതിഷേധിച്ചാണ് തിങ്കളാഴ്ച രാവിലെ പത്തരയോടെ ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പടെയുള്ളവർ പ്രതിഷേധവുമായെത്തി ഇന്റർവ്യൂ തടസ്സപ്പെടുത്തിയത്.
അങ്കണവാടി നിയമനവുമായി ബന്ധപ്പെട്ട് സമിതി രൂപീകരിക്കുന്നതിന് പഞ്ചായത്ത് പ്രസിഡന്റ് തയ്യാറാക്കിയ ലിസ്റ്റിലുള്ള അഞ്ചു പേരും ഇടതുപക്ഷക്കാരാണെന്നായിരുന്നു ആരോപണം. പ്രതിഷേധം നടക്കുന്നതിനിടെ സി.പി.എമ്മുകാർ സംഘടിച്ചെത്തിയത് സംഘർഷാവസ്ഥ ക്കിടയാക്കി. സ്ഥലത്തുണ്ടായിരുന്ന  കണ്ണനല്ലൂർ എസ് എച്ച്ഒ ജയകുമാർ പ്രതിഷേധവുമായെത്തിയവരുമായി സംസാരിച്ചെങ്കിലും പ്രതിഷേധക്കാർ പിന്മാറാൻ തയ്യാറാകാതെ വന്നതോടെയാണ് പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കിയത്. 
 .അറസ്റ്റിനിടയിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ശോഭനകുമാരി കുഴഞ്ഞ് വീഴുകയും ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
           പാർട്ടി നേതാക്കളെ മാത്രം സമിതിയിൽ ഉൾപ്പെടുത്തി ഇന്റർവ്യൂ നടത്തുന്നത് ഇഷ്ടക്കാരെ പിൻവാതിൽ വഴി നിയമിക്കുവാനാണെന്നും, 
സി.പി.എം, സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഉൾപ്പടെയുള്ളവരെ 
സമിതിൽ ഉൾപ്പെടുത്തി ഇഷ്ടക്കാർക്ക് പിൻവാതിൽ വഴി ജോലി നൽകാമെന്ന എൽ ഡി എഫ്ന യത്തിനെതിരെ  സമരം ശക്തമാക്കുമെന്നും ഗ്രാമപഞ്ചായത്ത്‌ അംഗങ്ങൾ പറഞ്ഞു 

ഫോട്ടോ :  നെടുമ്പന പഞ്ചായത്ത്
ഓഫീസിൽ നാട്ടുകാർ  പ്രതിഷേധിക്കുന്നു.

കർഷകകർക്ക് ആശ്വാസമായികേന്ദ്ര സർക്കാരിന്റെ 'സ്മാം' പദ്ധതി ശ്രദ്ധേയമാകുന്നു

കൊല്ലം : കർഷകകർക്ക് ആശ്വാസമായി
കേന്ദ്ര സർക്കാരിന്റെ 'സ്മാം' പദ്ധതി ശ്രദ്ധേയമാകുന്നു. കാർഷികയന്ത്രങ്ങൾ 50% സബ്സിഡിയോടെ വാങ്ങാൻ കഴിയുന്ന ഓൺലൈൻ രജിസ്ട്രേഷൻ പദ്ധതിയായ 'സബ്മിഷൻ ഓൺ അഗ്രികൾചറൽ മെക്കനൈസേഷൻ
ആണ് പ്രചാരമേറുന്നത്.
ജില്ലയിലെ വിവിധ കൃഷി ഭവനുകളുടെ കീഴിൽ ഏതാനും മാസങ്ങൾക്കുള്ളിൽ 100ൽ പരം കർഷകരാണ് ഈ പദ്ധതി പ്രകാരം വിവിധ ഉപകരണങ്ങൾ വാങ്ങിയത്. പുല്ലുവെട്ട് യന്ത്രം, ജലസേചന പമ്പ് സെറ്റ് ടില്ലർ,കുഴിയെടുക്കുന്ന യന്ത്രം,വീൽ ബാരോ തുടങ്ങിയ യന്ത്രങ്ങളും പഴം- പച്ചക്കറികൾ ഉണങ്ങി എടുക്കാൻ ഉപയോഗിക്കുന്ന ഡ്രയറും 'സ്മാം' പദ്ധതി പ്രകാരം സബ്സിഡി ലഭിക്കുന്ന യന്ത്രങ്ങളിൽ ഉൾപ്പെടുന്നു.
ഓൺലൈൻ ആയി വിശദാംശങ്ങൾ പരിശോധിച്ച് കൃഷിഭവൻ മുഖേന രജിസ്ട്രേഷൻ നടത്തിയ അപേക്ഷകർക്കാണ് യന്ത്രങ്ങൾ ലഭിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബർ 30 മുതലാണ് ഓൺ ലൈൻ അപേക്ഷാ സംവിധാനം പ്രവർത്തന സജ്ജമായത്. കുറഞ്ഞ സ്ഥലപരിധി മാനദണ്ഡം എന്ന നിബന്ധന ഇല്ലാത്തതിനാൽ കുറഞ്ഞ സ്ഥല ലഭ്യതയുള്ളവർക്കും യന്ത്രങ്ങൾ ലഭിക്കുന്നത് പദ്ധതിയുടെ സവിശേഷതയാണ്. നിരവധി 
പേർക്ക് ജലസേചന പമ്പ്സെറ്റ്  കുരുമുളക് വിളവെടുക്കാനുള്ള അലുമിനിയം ഗോവണി, പവർ പ്രേയർ, ചെറുകുഴികളെടുക്കുന്ന ഓഗർ എന്ന യന്ത്രം, വീൽ ബാരോ എന്നിവ സബ്സിഡിയോടെ വാങ്ങുന്നതിന് അവസരം ഒരുക്കാൻ ഓൺലൈൻ റജിസ്ട്രേഷൻ സഹായകേന്ദ്രങ്ങളും ഫാർമർ പ്രൊഡ്യുസിംഗ്‌ കമ്പനികൾ തുറന്നിട്ടുണ്ട്. സാമ്പത്തിക വർഷം അവസാനിക്കുന്ന മാർച്ച് മാസത്തിനുള്ളിൽ നിലവിൽ റജിസ്റ്റർ ചെയ്തിട്ടുള്ള അപേക്ഷകർക്ക് യന്ത്രങ്ങൾ വാങ്ങാൻ ഫണ്ട് ലഭ്യതയനുസരിച്ച് അവസരം ലഭിക്കുമെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

Sunday, 11 December 2022

വേളമാനൂർ - പുലിക്കുഴി റോഡ് തകർന്നടിഞ്ഞിട്ടും തിരിഞ്ഞു നോക്കാതെ എം എൽ എയും പൊതുമരാമത്ത് അധികൃതരും

ചാത്തന്നൂർ : വേളമാനൂർ - പുലിക്കുഴി റോഡ് തകർന്നടിഞ്ഞിട്ടും തിരിഞ്ഞു നോക്കാതെ എം എൽ എയും പൊതുമരാമത്ത് അധികൃതരും. 2016-ൽ 
ടാറിംഗ് കഴിഞ്ഞ് ഏതാനം വർഷങ്ങൾക്കകം  തകർന്ന് തരിപ്പണമായ റോഡാണ് വേളമാനൂർ - പുലിക്കുഴി റോഡ്. വേളമാനൂർ യു.പി. സ്കൂളിന്റെ മുന്നിൽ നിന്നും ആരംഭിച്ചു
പുലിക്കുഴി വഴി പാരിപ്പള്ളിയിലേക്കും കല്ലുവാതൂക്കലിലേക്കും പോകുന്ന പ്രധാന റോഡാണ് ഇത്. പുലിക്കുഴി വഴി ദേശിയപാതയിലെ പ്രധാന ജംഗഷനായ 
പാരിപ്പള്ളി തെറ്റികുഴിയിലെത്താനുള്ള എളുപ്പവഴിയുമാണ് ഇത്. പ്രധാനമന്ത്രി സടക്ക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി 2002- ൽ നിർമ്മാണപ്രവർത്തനം പൂർത്തിയാക്കിയ റോഡ് 
 2014-15 വർഷത്തിൽ ജി എസ്. ജയലാൽ എം എൽ എ യുടെ ഏരിയ ഡെവലപ്പ്മെന്റ് ഫണ്ട് ഉപയോഗിച്ച് പുനർ നിർമ്മാണം നടത്തിയ 
റോഡാണിത്. റോഡ് നിർമ്മാണം പൂർത്തിയായി ഒരു വർഷം തികയും മുൻപ് കുഴികൾ രൂപം കൊണ്ട് പൊട്ടിപൊളിഞ്ഞ റോഡ് 
ഇപ്പോൾ പൂർണ്ണമായും തകർന്നടിഞ്ഞ നിലയിലാണ്.
ദേശിയപാതയിൽ നിന്നും 
വേളമാനൂർ ഭാഗത്തേക്കുള്ള ഏറ്റവും ദൂരം കുറഞ്ഞ റോഡാണിത്. ഇപ്പോൾ കാൽ നടയാത്ര പോലും ദുഷ്കരമായി മാറി വാഹനങ്ങൾ ഇത് വഴിയുള്ള യാത്ര ഉപേക്ഷിച്ചതോടെ ജനങ്ങൾ പെരുവഴിയിലായ അവസ്ഥയിലാണ്. പ്രൈവറ്റ് ബസുകൾ ഇത് വഴി ഉണ്ടെങ്കിലും കുഴികളിൽ വീണ് കേട് പാടുകൾ സംഭവിക്കുന്നത് മൂലം പലപ്പോഴും ട്രിപ്പ്‌ മുടക്കുകയാണ്. നാട്ടുകാർ നിരവധി തവണ ജി. എസ്. ജയലാൽ എം എൽ എയുടെ 
ശ്രദ്ധയിൽപ്പെടുത്തിയതും ആണ്; പക്ഷേ നാളിതുവരെയായിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല എന്ന് നാട്ടുകാർ ആരോപിക്കുന്നു. വേളമാനൂർ ഭാഗത്ത് നിന്നും നാട്ടുകാർ ദേശിയപാതയിലൂടെ കൊല്ലത്തേക്ക്  പോകാൻ കൂടുതലായി ആശ്രയിക്കുന്ന റോഡാണിത്.
നിരവധി സ്ക്കൂൾ വാഹനങ്ങൾ ഈ വഴി ദിനവും യാത്ര ചെയ്യുന്നുണ്ട്. റോഡ് പൊട്ടിപ്പൊളിഞ്ഞു കിടന്നിട്ടും നാളിതുവരെയായിട്ടും അധികാരികൾ തിരിഞ്ഞു നോക്കുക പോലും ചെയ്തിട്ടില്ല എന്ന് യാത്രക്കാരും നാട്ടുകാരും ആരോപിക്കുന്നു. ഈ റോഡ് പുതുക്കി ടാർ ചെയ്തിട്ട് ഏതാനും വർഷങ്ങളെ ആയിട്ടുള്ളൂവെന്നും ഇത്രയും വേഗം റോഡ് തകർന്നതിൽ നിർമ്മാണത്തിൽ ഉണ്ടായ അപാക്തയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. അടിയന്തിരമായി റോഡിന്റെ നിർമ്മാണപ്രവർത്തനങ്ങൾ നടത്തി ഗതാഗതയോഗ്യമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം 




Saturday, 10 December 2022

തവള ക്ഷേത്രം*🕉️🌷🌹

*തവള  ക്ഷേത്രം*🕉️🌷🌹 

ഹിന്ദു വിശ്വാസങ്ങളും ആരാധനയും കൂടുതലുള്ള നാടാണ് ഇന്ത്യ. അതുകൊണ്ട് നമ്മുടെ രീതികളും ആചാരങ്ങളും പരിചയമില്ലാത്ത വിദേശികള്‍ക്ക് ഇവിടെ കാണുന്നതെല്ലാം വിചിത്രമായി തോന്നുകയും ചെയ്യും.

എന്തിനും ഏതിനും ക്ഷേത്രങ്ങള്‍ പണിയുന്ന ഒരവസ്ഥയാണ് ഇന്നുള്ളത്. ദൈവങ്ങളെ മാത്രമല്ല മറിച്ച് ഓരോ ജീവിയെ പോലും പ്രതിഷ്ഠ വെയ്ക്കുന്ന ഒരു സ്ഥിതിയിലേക്ക് മാറിയിരിക്കുന്നു. ഇപ്പോഴിതാ തവളയ്ക്കും ഇന്ത്യയില്‍ ക്ഷേത്രമുണ്ടെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ഉത്തര്‍പ്രദേശിലെ ലക്‌നൗവിനു സമീപമുള്ള ലക്കിംപൂര്‍ എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

താന്ത്രിക വിദ്യകള്‍ക്ക് വളരെ പ്രചാരമുണ്ടായിരുന്ന കാലത്ത് നിര്‍മ്മിക്കപ്പെട്ടതാണ് ഈ ക്ഷേത്രം. താന്ത്രിക വിദ്യയില്‍ തവളയെ സമൃദ്ധിയുടെയും ഭാഗ്യത്തിന്റെയും പ്രതീകമായി കണക്കാക്കുന്നുണ്ട്. ഇത്തരത്തില്‍ ഒരു വിശ്വാസം താന്ത്രിക വിദ്യയുടെ പ്രചാരകരില്‍ നിലനിന്നിരുന്ന സമയത്താണ് തവള ക്ഷേത്രം പണിയപ്പെടുന്നത്. അതും 200 വര്‍ഷങ്ങള്‍ക്കു മുന്‍പ്.

പണ്ട് ഓയല്‍ രാജവംശത്തിന്റെ കീഴിലായിരുന്നു ഈ ക്ഷേത്രം. ശിവന്‍ മുഖ്യപ്രതിഷ്ഠയായതിനാല്‍ നര്‍മദേശ്വര്‍ ക്ഷേത്രം എന്നും ഇത് അറിയപ്പെടുന്നുണ്ട്. ഒരിക്കല്‍ ഭക്ത് സിങ് എന്നുപേരായ രാജാവിന് തവളയുടെ അനുഗ്രഹമുണ്ടായെന്നാണ് ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട വിശ്വാസം.

അതിന്റെ രൂപകല്‍പ്പന തന്നെയാണ്, ഈ തവള ക്ഷേത്രത്തിന്റെ മുഖ്യാകര്‍ഷണം. മൊത്തത്തില്‍ ഒന്നു നോക്കിയാല്‍ ഒരു തവള അതിന്റെ പുറത്ത് ക്ഷേത്രത്തിന്റെ ശ്രീകോവില്‍ വഹിച്ചിരിക്കുന്ന രീതിയിലാണ് കാണാന്‍ കഴിയുക. ക്ഷേത്രത്തിന്റെ മുന്‍ഭാഗത്ത് കാണുന്ന തവളയുടെ രൂപം ആരെയും ക്ഷേത്രത്തിനുള്ളിലേക്ക് ആകര്‍ഷിക്കും. തവളയുടെ രൂപത്തിന് പിന്നിലായാണ് ശിവന്റെ ശ്രീകോവില്‍ സ്ഥിതി ചെയ്യുന്നത്.

താന്ത്രികവിദ്യയനുസരിച്ച് പടികള്‍ക്കു മുകളിലായാണ് ഇത് സ്ഥിതി ചെയ്യുന്നത്. എട്ടു ദളങ്ങളുള്ള താമരയുടെ രൂപവും ഇവിടെ കാണാന്‍ കഴിയും. കൂടാതെ ഇവിടുത്തെ ചുവരുകള്‍ അലങ്കരിച്ചിരിക്കുന്നത് കൊത്തുപണികള്‍ കൊണ്ടാണ്.

കൊല്ലം - മയ്യനാട് - കൊട്ടിയം റൂട്ടിൽ ബസുകളുടെ കുറവ് മൂലം ജനങ്ങൾക്ക് യാത്ര ദുരിതമാകുന്നു.

കൊട്ടിയം: കൊല്ലം - മയ്യനാട് - കൊട്ടിയം 
റൂട്ടിൽ ബസുകളുടെ കുറവ് മൂലം ജനങ്ങൾക്ക് യാത്ര ദുരിതമാകുന്നു. കൊറോണയ്ക്ക് മുൻപ് ഉണ്ടായിരുന്ന സ്വകാര്യ ബസുകളിൽ പകുതിയോളം ബസുകൾ മാത്രമാണ് 
ഇപ്പോൾ ഓടുന്നത് കെ എസ് ആർ ടി സി ബസുകൾ പൂർണ്ണമായും ഓട്ടം നിർത്തുകയും ചെയ്തതോടെ ജനങ്ങൾ പെരുവഴിയിലായി. വിദ്യാർത്ഥികൾ റോഡ് സൈഡിൽ നിന്ന് ഇരുചക്രവാഹനങ്ങൾക്ക് ലിഫ്റ്റ് ചോദിക്കുന്നത് ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്. ബസിൽ തിങ്ങി നിറഞ്ഞാണു വിദ്യാർഥികൾ യാത്ര ചെയ്യുന്നത്. രാവിലെയും വൈകിട്ടുമാണു ഇതു ഏറെ ദുരിതമാകുന്നത്. ബസുകൾ കുറവായതിനാൽ കൃത്യസമയത്ത് സ്കൂളിൽ എത്താനും തിരിച്ചുവരാനുമാകുന്നില്ല. അതിനാൽ കിട്ടുന്ന ബസുകളിൽ കയറിയാണ് വിദ്യാർഥികൾ യാത്ര ചെയ്യുന്നത്.
ഇത് ബസിൽ ഉൾക്കൊള്ളാവുന്നതിൽ അധികമാണ്. സ്ഥലപരിമിതി മൂലം വിദ്യാർഥികൾ ബസിന്റെ വാതിലിൽ തൂങ്ങിപ്പിടിച്ചാണ് യാത്ര തുങ്ങി പിടിച്ചുള്ള ബസിലെ വിദ്യാർഥികളുടെ യാത്ര ആശങ്കയുണ്ടാക്കുന്നുവെന്ന് പോലിസ് ഉദ്യോഗസ്ഥർ തന്നെ ബസ് അധികൃതരെ അറിയിച്ചിട്ടുണ്ട്. ചില സമയങ്ങളിൽ 
 വിദ്യാർഥികൾ ഒന്നടങ്കം കയറുന്നതിനെ കണ്ടക്ടർമാർ ചോദ്യം ചെയ്യുന്നത് പലപ്പോഴും വാക്ക് തർക്കങ്ങളിലും ചെറു സംഘർഷങ്ങളിലും കലാശിക്കുന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൃത്യസമയത്ത് എത്താൻ മറ്റു മാർഗമില്ലാത്തതിനാൽ കിട്ടുന്ന ബസുകളിൽ കയറുകയാണ് വിദ്യാർത്ഥികൾ. റൂട്ടിൽ ഓടാൻ പെർമിറ്റ്‌ ഉള്ള ബസുകൾ പലതും ഓടാറില്ല ഓടിയാൽ തന്നെ ആളില്ലെങ്കിൽ പാതി വഴിയിൽ ഓട്ടം അവസാനിപ്പിച്ചു മടങ്ങും.രാവിലെ അഞ്ചു മണിമുതൽ പ്രൈവറ്റ് ബസുകൾ ഓടിയിരുന്ന റൂട്ടിൽ ഇപ്പോൾ ബസ് ഓടി തുടങ്ങാൻ 7.30കഴിയണം ഇത് മൂലം കൂടുതൽ വലയുന്നത് വിദ്യാർത്ഥികളും തൊഴിലാളികളുമാണ്. കൃത്യസമയത്തിൽ നിലവിൽ പെർമിറ്റ്‌ ഉള്ള  പ്രൈവറ്റ് ബസുകൾ ഓടിയാൽ യാത്രദുരിതത്തിന് പരിഹാരം ഉണ്ടാകും 
എന്നാൽ പരിശോധന നടത്താൻ മോട്ടോർ വാഹന വകുപ്പ് അധികൃതർ തയ്യാറാകുന്നില്ല. കെഎസ്ആർടിസി ബസുകൾ ഓടിക്കാൻ കെ എസ് ആർ ടി സിയും തയാറാകുന്നില്ല. 
നിരവധി പരാതികളാണ് നാട്ടുകാർ ഇതിനകം തന്നെ ബന്ധപ്പെട്ട അധികാരികൾക്ക് കൊടുത്തിട്ടുള്ളത് എന്നിട്ടും പൂർണ്ണമായും അവഗണിക്കുകയാണ് എന്ന് ജനങ്ങൾ പറയുന്നു.

Thursday, 8 December 2022

പൊട്ടി പൊളിഞ്ഞ വേളമാനൂർ നെട്ടയം റോഡ്

ചാത്തന്നൂർ: കൊല്ലം - തിരുവനന്തപുരം 
ജില്ലാ അതിർത്തിയിലെ പ്രധാന റോ‌‌ഡായ കല്ലുവാതുക്കൽ പഞ്ചായത്തിലെ വേളമാനൂർ - നെട്ടയം റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ട് വർഷങ്ങളായിട്ടും അധികൃതരുടെ ഭാഗത്തുനിന്നും നടപടിയുണ്ടാകാത്തതിനാൽ ദുരിതനുമനുഭവിക്കുകയാണ് നാട്ടുകാരും വഴിയാത്രികരും. തിരുവനന്തപുരം ജില്ലയിലെ വർക്കല നിയോജകമണ്ഡലത്തിലെ പള്ളിക്കൽ പഞ്ചായത്തിലും കൊല്ലം ജില്ലയിലെ ചാത്തന്നൂർ മണ്ഡലത്തിലുമായാണ് റോഡ് കിടക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ ഭാഗം ഭംഗിയായി ടാർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഏഴ് 
 വർഷത്തോളം പൊട്ടിപൊളിഞ്ഞു 
കുണ്ടും കുഴിയുമായി കിടന്ന കൊല്ലം ജില്ലയിലെ റോഡിന്റെ ഭാഗത്ത് നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെത്തുടർന്ന് 
ജി. എസ്. ജയലാൽ എം എൽ എ യുടെ ആസ്തി വികസനഫണ്ട് ഉപയോഗിച്ച് 
ടാറിംഗിനുള്ള നടപടികൾ തുടങ്ങിയിരുന്നു.ഇതിന്റെ ഭാഗമായി രണ്ടുമാസം മുമ്പാണ് ജെ സി ബി യുമായെത്തി കരാറുകാരൻ റോഡ് മാന്തിപ്പൊളിച്ചിട്ടത്. അടുത്ത ദിവസങ്ങളിൽത്തന്നെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ നാളിതുവരെയായിട്ടും യാതൊരുവിധ പുരോഗമനവും ഇല്ലാത്തതിനാൽ ഇപ്പോൾ കാൽനടയാത്രപോലും ചെയ്യാൻ കഴിയാത്ത നിലയിലാണ് വേളമാനൂർ ഉണ്ണിത്താംവീട് ഭാഗം മുതൽ നെട്ടയം ജംഗ്ഷൻ വരെയുള്ള റോഡ്. ഓട്ടോറിക്ഷകൾ പോലും ഓട്ടം വിളിച്ചാൽ ഈ ഭാഗത്തേയ്ക്ക് വരില്ല. തുലാവർഷം തുടങ്ങിയതിനാൽ ഇപ്പോൾ ടാറിംഗ് നടത്തിയാൽ റോഡ് വേഗം നശിച്ചുപോകുമെന്നും മഴ കഴിഞ്ഞ് നിർമ്മാണം നടത്താമെന്നുമാണ് പണി
നിർത്തിവയ്ക്കുന്നതിന് മുൻപ് 
അധികൃതർ നൽകിയ വിശദീകരണം. തുലാം കഴിഞ്ഞു വൃശ്ചികം പകുതി കഴിഞ്ഞു റോഡ് മാന്തിപൊളിച്ച നിലയിലാണ്. 'ബൈക്ക് യാത്രികർ വീണ് തലയ്ക്ക് പരിക്കേറ്റ നിരവധി 
സംഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ട്. കരാറുകാരനോടും സ്ഥലം എം എൽ എയോടും  പലതവണ പറഞ്ഞിട്ടും ഫലമൊന്നുമുണ്ടായില്ല.
 എത്രയും വേഗം ഈ റോഡിന്റെ പണി പുനരാരംഭിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

@ജി എസ് ജയലാൽ എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി ഇരുപത്തിയഞ്ചു ലക്ഷം രൂപ ചിലവാക്കിയാണ് റോഡ് നിർമ്മിക്കുന്നത്. ഫണ്ട് അനുവദിച്ചപ്പോൾ തന്നെ ഫ്ലക്സ് ബോർഡ് വച്ച് പത്രവാർത്തകളും നൽകി ആഘോഷപൂർവ്വം നിർമ്മാണ ഉത്ഘാടനം നടത്തിയ റോഡാണിത്. നാട്ടുകാർ നിരവധി തവണ എം എൽ എയെ കണ്ട് നിവേദനം നൽകിയിട്ടും കരാറുകാരനെ പഴിചാരി രക്ഷപ്പെടുകയാണ് എം എൽ എ.
നിർമാണം പുനരാരംഭിച്ചില്ലെങ്കിൽ 
നാട്ടുകാർ ശക്തമായ പ്രഷോഭത്തിന് ഒരുങ്ങുകയാണ്.
ഫോട്ടോ: മാന്തി പൊളിച്ചു ഇട്ടിരിക്കുന്ന റോഡ്.

Tuesday, 6 December 2022

ജില്ലയിൽ ബ്ലേഡ് മാഫിയയുടെ പ്രവർത്തനം നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

ജില്ലയിൽ ബ്ലേഡ് മാഫിയയുടെ പ്രവർത്തനം നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

കൊല്ലം : ജില്ലയിൽ ബ്ലേഡ് മാഫിയയുടെ പ്രവർത്തനം നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമാകുന്നു.സംസ്ഥാന സർക്കാരിന്റെ പഠിപ്പ് കേട് കൊണ്ട് ഉണ്ടാവുന്ന വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായിരിക്കെയാണ് ജില്ലയിൽ ബ്ലേഡ് മാഫിയ പ്രവർത്തനം ശക്തമാകുന്നത്. തദ്ദേശികരായ ബ്ലയ്ഡ് മാഫിയ സംഘങ്ങൾ കൂടാതെ 
തമിഴ്നാട്ടിൽ  നിന്നുള്ള വട്ടിപ്പലിശ സംഘങ്ങളാണു കൊല്ലത്ത് 
സജീവമായത്. ഭൂരിപക്ഷം ചെറുകിട വ്യാപരികളും ഇവരുടെ പിടിയിലായതോടെ പലരും ആത്മഹത്യവക്കിലാണ്.
കശുവണ്ടി മേഖലയിലും
തൊഴിലുറപ്പ് മേഖലകളിലുൾപ്പെടെ നഗര ഗ്രാമ വിത്യാസം ഇല്ലാതെ 
ബൈക്കുകളിൽ കറങ്ങിയാണ് ബ്ലേഡ് മാഫിയയുടെ “ബിസിനസ് പിടിത്തം സാമ്പത്തിക പ്രതിസന്ധി മുതലെടുത്തു കൂടുതൽ പലിശയ്ക്ക് പണം നൽകി കൊള്ളലാഭമുണ്ടാക്കാൻ നാട്ടിലെ ചെറുകിടക്കാരും വമ്പന്മാരുമെല്ലാം രംഗത്തുണ്ട്. സർക്കാരിന്റെ 
അനുമതി പത്രമോ ലൈസൻസോ രേഖകളോ ഇല്ലാതെയാണ് ഇവരുടെ പ്രവർത്തനം  തുണിക്കച്ചവടത്തിന്റെയും ഗൃഹോപകരണങ്ങളുടെ ഇൻസ്റ്റാൾമെന്റ് കച്ചവടത്തിന്റെയും മറവിലാണ് അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള പലിശ സംഘം ജില്ലയിൽ വിലസുന്നത്. കർഷകരും വ്യാപാരികളും മോട്ടർ തൊഴിലാളികളും വീട്ടമ്മമാരുമെല്ലാം ബ്ലേഡ് പലിശയുടെ ഇരകളാകുന്നു. ഭൂമിയുടെ ആധാരവും ചെക്കും പ്രോമിസറി നോട്ടുകളുമെല്ലാം വാങ്ങി ലക്ഷങ്ങൾ കടം കൊടുക്കുന്നവരുമുണ്ട്. തിരിച്ചടവു മുടങ്ങിയാൽ ഭീഷണിയും ആക്രമണവുമാണു പതിവുരീതി. മാസങ്ങൾക്കു മുൻപ്, ബ്ലേഡ് ഇടപാടുകാരന്റെ ഭീഷണിയെത്തുടർന്ന് പലരും നാട് വിട്ട് പോയ സംഭവങ്ങളും ഉണ്ട്. കൊറോണ പ്രതിസന്ധിയെ തുടർന്ന് നിർത്തിവച്ചിരുന്ന 
വായ്പത്തുക തിരിച്ചു പിടിക്കാൻ ബാങ്കുകൾ നിയമപ്രകാരമുള്ള ജപ്തി നടപടികൾ ഊർജിതമാക്കുന്നതിനിടെയാണ് ബ്ലേഡ് മാഫിയയുടെയും പ്രഹരമെത്തുന്നത്. വിളകൾക്കു വിലയില്ലാത്തതും ഉൽപാദനക്കുറവും രോഗബാധയുമെല്ലാം കൃഷി മേഖലയിലുണ്ടാക്കിയ പ്രതിസന്ധിയും ബ്ലേഡുകാർക്കു വളമായി. സാധാരണക്കാരുടെ സഹായിയെന്നു നടിച്ചെത്തുന്നവർ മുതലിന്റെ ഇരട്ടിയിലധികം മാസത്തവണയായി കൈക്കലാക്കിയിട്ടും ഭീഷണി തുടരുന്ന സംഭവങ്ങൾ ആവർത്തിക്കുകയാണ്.
1000 രൂപയ്ക്ക് ഒരു മാസത്തേക്ക് 200 രൂപ വരെ പലിശ ഈടാക്കുന്നവരുണ്ട്. ഒരു ലക്ഷം രൂപ വായ്പ എടുക്കുന്നവർക്ക് മിക്ക പലിശക്കാരും 90,000 മാത്രമേ കൈയിൽ തരികയുള്ളൂ.
ദിവസവും 1000 രൂപ വച്ചു 100 ദിവസം കൊണ്ട് ഒരു ലക്ഷം രൂപ തിരികെ നൽകുകയും വേണം.ബ്ലയ്ഡ് മാഫിയകൾ സജീവമായതോടെ ചെറു സംഘർഷങ്ങളും പതിവായി മാറിയതായി പോലിസ് സ്റ്റേഷനിൽ എത്തുന്ന സാമ്പത്തിക ഇടപെടുകൾ മൂലമുള്ള കേസുകളുടെ എണ്ണവും കൂടിയാതായി പോലിസ് അധികാരികൾ പറയുന്നു.ഇതെല്ലാം കൊണ്ട് തന്നെ ഓപ്പറേഷൻ കുബേരപോലുള്ള പരിപാടികൾ നടപ്പിൽ വരുത്തി ബ്ലയ്ഡ് മാഫിയയെ നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമാണ് 

.

ഏകാബരേശ്വര ക്ഷേത്രം ഭൂമിയെ പ്രതിനിധാനം ചെയ്യുന്നു,

ഭൂമി ലിംഗം
തമിഴ്നാട്ടിലെ കാഞ്ചിപുരത്ത് സ്ഥിതി ചെയ്യുന്ന ഏകാബരേശ്വര ക്ഷേത്രം ഭൂമിയെ പ്രതിനിധാനം ചെയ്യുന്നു, പൃഥ്വിലിംഗം എന്നാണ് പ്രതിഷ്ഠ അറിയപ്പെടുന്നത്. ഒരിക്കൽ പാർവ്വതി ദേവി ഭൂമി ലിംഗ രൂപത്തിൽ ശിവനെ ആരാധിച്ചു, അപ്പോൾ സമീപത്തോടെ ഒഴുകി വന്ന വൈഗ നദി കരകവിഞ്ഞൊഴുകി, വെള്ളം അടുത്തെത്തിയിൽ മണ്ണ് ലിംഗം നശിക്കുംഎന്ന് മനസിലാക്കിയ ദേവി ശിവലിംഗത്തെ ആലിംഗനം ചെയ്ത് സംരക്ഷിച്ചു എന്നാണ് വിശ്വാസം. പൃഥ്വിലിംഗമായതിനാൽ ജലാഭിഷേകം ഇല്ല, ഈ ക്ഷേത്രത്തിലാണ് സഹസ്ര ലിംഗം ഉള്ളത്. വലിയ ഒരു ശിവലിംഗത്തിൽ 

ആയിരം കുഞ്ഞു ശിവലിംഗങ്ങൾ കൊത്തിയിരിക്കുന്നതാണ് സഹസ്ര ലിംഗം എന്നറിയപ്പെടുന്നത്. ഒറ്റ ശിവലിംഗത്തിൽ ആയിരം ശിവലിംഗങ്ങളെ സൂക്ഷ്മമായി കൊത്തിയിരിക്കുന്ന വിശ്വകർമ്മ ശില്പി ബ്രാഹ്മണരുടെ നിർമ്മാണ വൈഭവത്തിൻ്റെ പ്രഭാവം വ്യക്തമാക്കുന്നതാണ്.വാരണാസി കഴിഞ്ഞാൽ ഭാരതത്തിലെ പുണ്യപുരമാണ് കാഞ്ചിപുരം. ഭൂമി ദേവിയുടെ നാഭിച്ചുഴിഭാഗമാണ് കാഞ്ചിപുരം എന്ന് വിശ്വാസം.

സിപിഐയിൽ ആഭ്യന്തര കലഹം വീണ്ടും രൂക്ഷമായി മാറി



കൊല്ലം : ഡോ.ബൈജു സേനാധിപനെ ചെക്ക് കേസിൽ കുടുക്കിയതന് പിന്നിൽ സിപിഐയുടെ എംഎൽഎയാണെന്ന് പുറത്ത് വന്നതോടെ സിപിഐയിൽ ആഭ്യന്തര കലഹം വീണ്ടും രൂക്ഷമായി മാറി. മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാർക്കും ഉന്നത സിപിഎം സിപിഐ നേതാക്കൾക്കും ഡോക്ടറെ കുടുക്കിയതാണ് എന്ന് അറിയാമായിരിന്നിട്ടും ജയലാലിന് വീണ്ടും സീറ്റ് നൽകിയതാണ് വീണ്ടും ചർച്ചയാകുന്നത്. ഗുരുതരമായ കുറ്റമാണ് ജി എസ്. ജയലാൽ ചെയ്തത് എന്ന് അറിയാമായിരുന്നിട്ടും മുഖ്യമന്ത്രിയുടെയും കാനം രാജേന്ദ്രന്റെയും മൗനസമ്മതത്തോടെയാണ് വീണ്ടും ചാത്തന്നൂർ സീറ്റിൽ ജയലാൽ എത്തുന്നതും വിജയിക്കുന്നതും.
ഹൈക്കോടതിയിൽ നിന്നും ഡോക്ടർക്ക് നീതി കിട്ടിയതിന് ശേഷം ഫെയ്സ് ബുക്കിലൂടെ ഡോക്ടർ തന്നെ  പുറംലോകത്തെ അറിയിച്ചതോടെയാണ് അഷ്ടമുടി ആശുപത്രി കുംഭകോണം സിപിഐയിലും ഇടത് മുന്നണിയിലും വീണ്ടും ചർച്ചയാകുന്നത്.
 കേസ് റദ്ദാക്കുമ്പോൾ സിപിഐയിൽ നിന്ന് തന്നെ ഡോക്ടർക്ക് അഭിനന്ദനം എത്തുന്നുവെന്നതിനെ കൗതുകത്തോടെയാണ്  രാക്ഷ്ട്രീയ കേന്ദ്രങ്ങൾ നോക്കി കാണുന്നത്. ഡോക്ടർ കേസിൽ നിന്നു മുക്തനാകുമ്പോൾ അഭിനന്ദിക്കാൻ ഓടിയെത്തിയതും സിപിഐയുടെ പ്രമുഖ നേതാവാണ്. സിപിഐയുടെ മുൻ സംസ്ഥാന സെക്രട്ടറി കൂടിയായ പന്ന്യൻ രവീന്ദ്രൻ. ഡോക്ടർ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിൽ അഭിനന്ദന സന്ദേശം മുഖപുസ്തകത്തിൽ പങ്കുവച്ചതും.
എം എൽ എയ്ക്കെതിരെ പാർട്ടിയിലും പുറത്തും  ഉയർന്ന തെളിവ്
സഹിതമുള്ള ആരോപണങ്ങൾക്കിടയിലും ഡോക്ടറെ പന്ന്യൻ പിന്തുണയ്ക്കുന്നുവെന്നതാണ് ശ്രദ്ധേയമാകുന്നത്. ഉന്നത സിപിഐ നേതാക്കൾ ആശുപത്രി കുംഭകോണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് മുഖ്യമന്ത്രിയെ സമീപിക്കുകയും സ്പെഷ്യൽ ബ്രാഞ്ച് പോലിസ് കേസ് രെജിസ്റ്റർ ചെയ്യാതെ 
നടത്തിയ അന്വേഷണത്തിൽ ഗുരുതര സാമ്പത്തിക ക്രമകേടുകളും സഹകരണനിയമങ്ങളും ലംഘിച്ചതായി കണ്ടെത്തിയെങ്കിലും അടുത്ത് എത്തിയ നിയമസഭ തിരഞ്ഞെടുപ്പ് ജയലാലിന്റെ രക്ഷയ്ക്ക് എത്തുകയും തുടർന്ന് ചാത്തന്നൂരിലെ രാക്ഷ്ട്രീയ സാഹചര്യവും മുസ്ലിം മത നേതാക്കളുടെ ഇടപെടലും ജയലാലിന് വീണ്ടും സീറ്റ് കൊടുക്കേണ്ടി വന്നത്. സിപിഐയിൽ മന്ത്രി സ്ഥാനത്ത് വരെ പേര് ഉയർന്ന് വന്നപ്പോൾ പന്ന്യൻ രവീന്ദ്രൻ അടക്കമുള്ള നേതാക്കൾ നടത്തിയ ഇടപെടൽ ജി. എസ്. ജയലാലിനെ തടയുകയായിരുന്നു. പാർട്ടിക്കുള്ളിൽ ജയലാലിന്റെ സ്വാധീനം പണാധിപത്യമാണ് എന്ന ആരോപണം ഉയർത്തി പാർട്ടി സമ്മേളനങ്ങളിൽ തെളിവുകൾ നിരത്തി പ്രതിനിധികൾ ഒറ്റകെട്ടായി ആരോപണം ഉന്നയിക്കുമ്പോഴും എല്ലാം മറികടന്ന് കൊണ്ട് ജയലാൽ ജില്ലാ കൗൺസിൽ വരെയെത്തിയത് ഏവരെയും അബരിപ്പിക്കുകയായിരുന്നു. ശക്തമായ ഇടപെടൽ നടത്തി ജില്ലാ നേതൃത്വത്തിനെ പ്രതിസന്ധിയിലാക്കി ചാത്തന്നൂർ മണ്ഡലം സമ്മേളനത്തിൽ വരുതിയിൽ നിർത്തി കല്ലുവാതുക്കൽ നിന്നുള്ള പ്രതിനിധികൾ സമ്മേളനം ബഹീഷ്കരിക്കുന്ന സാഹചര്യം സൃഷ്ടിച്ച നേതാവിനെ പൂട്ടാൻ കാത്തിരുന്ന പാർട്ടി ഔദ്യോഗിക നേതൃത്വം ഡോക്ടറുടെ വെളിപ്പെടുത്തലോടെ വാളെടുക്കുകയാണ്.


Monday, 5 December 2022

മലിനജലത്തിൽ മുങ്ങി കോയിപ്പാട് രണ്ടാലും ജംഗഷനിലെ വീടുകൾ.

ചാത്തന്നൂർ : മലിനജലത്തിൽ മുങ്ങി കോയിപ്പാട് രണ്ടാലും ജംഗഷനിലെ വീടുകൾ. ചാത്തന്നൂർ -കൊട്ടാരക്കര റോഡിൽ  കുത്തനെയുള്ള ഇറക്കമായ കോയിപ്പാട് സ്കൂളിന് മുന്നിൽ നിന്നും കോയിപ്പാട് രണ്ടാലും മുക്കിലേക്കുള്ള 
 ഓടകൾ പൂർണ്ണമായും അടഞ്ഞു കിടക്കുന്നത് മൂലം മലിനജലം റോഡിലൂടെ ഒഴുകി  താഴ്ന്ന പ്രദേശമായ 
കോയിപ്പാട് രണ്ടാലും ജംഗഷനിൽ എത്തി   അടുത്തുള്ള വീടുകളിലും കടകളിലും കയറി ജനങ്ങൾക്ക് വീടിന്റെ പുറത്തിറങ്ങാൻ വയ്യാത്ത അവസ്ഥയായി മാറുന്നു. ഇത്തിക്കരയാറ്റിലേക്ക് പോകേണ്ട ഓട 
വീടുകളിൽ നിന്നും മറ്റും കൊണ്ടിടുന്ന പ്ലാസ്റ്റിക് മാലിന്യം മറ്റും 
 ഓടയിൽ തള്ളുന്നതാണ് കാരണം ഓടകൾ മണ്ണ് വീണ് മൂടിയിട്ട് വർഷങ്ങളായി ഓട വൃത്തിയാക്കി
വെള്ളമൊഴുക്ക് സുഗമമാക്കണമെന്ന് കാണിച്ചു കൊണ്ട്  പഞ്ചായത്ത്‌ അധികാരികൾക്ക് പലതവണ പരാതികൾ നൽകിയിട്ടുള്ളതാണ് എന്നിട്ടും ഇത് തടയാൻ ഒരു നടപടിയും എടുത്തിട്ടില്ല എന്ന് നാട്ടുകാർ ആരോപിക്കുന്നു. മഴപെയ്താൽ ഇവിടെയുള്ള വീടുകളിൽ 
മുട്ടിനൊപ്പം ചെളി വെള്ളവും മാലിന്യവും 
അടിഞ്ഞു കൂടി ദുരിതമനുഭവിക്കുകയാണ് പ്രദേശവാസികൾ. കഴിഞ്ഞ. ദിവസം നാട്ടുകാർ സംഘടിച്ചു  കൂലിക്ക് ആളിനെ നിർത്തി വൃത്തിയാക്കിയിരുന്നു ഇന്നലെ രാത്രി പെയ്ത മഴയിൽ മാലിന്യം അടിഞ്ഞു കൂടി വീടിന്റെ വെളിയിൽ ആൾക്കാർ ഇറങ്ങാൻ പറ്റാത്ത അവസ്ഥയിലായതോടെ കടുത്ത പ്രതിക്ഷേധത്തിലാണ് നാട്ടുകാർ 
ഓടകൾ വൃത്തിയാക്കി വെള്ളമൊഴുക്ക്
സുഗമമാക്കി ജനങ്ങളുടെ ദുരിതത്തിന് 
 പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഫോട്ടോ :ഇന്നലെ നാട്ടുകാർ ഓട വൃത്തിയാക്കിയപ്പോൾ ഓടയിൽ അടിഞ്ഞു കൂടി കിടന്ന മാലിന്യം.

Sunday, 4 December 2022

കുമ്മല്ലൂർ പാലം കുലുങ്ങുന്നു ജനം ഭീതിയിൽ

കുമ്മല്ലൂർ പാലം കുലുങ്ങുന്നു ജനം ഭീതിയിൽ 

@ പാലത്തിന് ബലക്ഷയം, കൈവരികൾ തകർന്നു
@പാലവും പരിസരപ്രദേശങ്ങളും അന്ധകാരത്തിൽ

ചാത്തന്നൂർ: ജില്ലയിലെ പ്രധാന റോടുകളിൽ ഒന്നായ 
ചാത്തന്നൂർ - കൊട്ടാരക്കര റോഡിൽ ചാത്തന്നൂർ - ആദിച്ചനല്ലൂർ പഞ്ചായത്തുകളെ വേർതിരിക്കുന്ന കുമ്മല്ലൂർ പാലം അധികൃതരുടെ അനാസ്ഥ മൂലം തകർച്ചയുടെ വക്കിൽ 
തിരക്കേറിയ ഇ പാലത്തിലൂടെ 
വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ പാലം കുലുങ്ങുന്നതായാണ് നാട്ടുകാർ പറയുന്നത്. ഒരു ബസ് കടന്നുപോകാൻ മാത്രമുള്ള വീതിയാണ് പാലത്തിലുള്ളത്.
വലിയ വാഹനം കടന്നുപോകുകയാണെങ്കിൽ ഗതാഗതക്കുരുക്കുണ്ടാകും. ഒരുവശത്തെ വാഹനം കടന്നുപോകുന്നതുവരെ മറുവശത്ത് വാഹനം കാത്തുകിടക്കണം. സർവീസ് ബസുകളും സ്കൂൾ ബസുകളുമടക്കമുള്ള ആയിര കണക്കിന് വാഹനങ്ങൾ ദിവസവും ഇടുങ്ങിയ പാലത്തിലൂടെ കടന്നുപോകുന്നുണ്ട്. വാഹനങ്ങൾ പോകുമ്പോൾ പാലം കടക്കാൻ കാൽനടയാത്രക്കാരും ബുദ്ധിമുട്ടുന്നു.
 ഒരു ബസ് പാലത്തിലൂടെ കടന്നുപോയാൽ കാൽനടയാത്രക്കാർക്ക് പോലും സഞ്ചരിക്കാൻ കഴിയില്ല. രണ്ട് വാഹനങ്ങൾക്ക് ഒരേ സമയം സഞ്ചരിക്കാനും കഴിയില്ല. പാലത്തിന്റെ വീതിക്കുറവ് മൂലം നിരവധി തവണ അപകടങ്ങളുണ്ടായിട്ടുണ്ട്. പാലത്തിന്റെ 
ഒരു വശത്തിലൂടെ പൈപ്പ് - കേബിൾ ലൈനുകൾ ഉൾപ്പെടെ കടന്നുപോകുന്നതും കാൽനടയാത്രക്കാർക്ക് തടസമുണ്ടാക്കുകയാണ്.
പാലം വീതികൂട്ടി പുതുക്കിപ്പണിയണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. റോഡ് നിരവധി തവണ വീതികൂട്ടി ടാർ ചെയ്തെങ്കിലും പാലം പഴയപടി തുടരുകയാണ്. പാലത്തിന് 
ബലക്ഷയവുമുണ്ട് 
പാലത്തിന്റെ കൈവരികൾ പൂർണ്ണമായും തകർന്ന നിലയിലാണ്.
ഇത്തിക്കരയാറ്റിന് കുറുകെ കുമ്മലൂർ തോണിക്കടവിലാണ് പാലം സ്ഥിതി ചെയ്യുന്നത്.  പാലത്തിന് അഞ്ചു പതിറ്റാണ്ടിലേറെ പഴക്കമുണ്ട്.
ജില്ലയിലെ പ്രധാന പാലങ്ങളിൽ ഒന്നായ പാലത്തിന്റെ ബലക്ഷയത്തിന് കാരണമായത് വർഷങ്ങളായി നടന്ന് വരുന്ന അനധികൃത മണൽ ഖനനമാണ്.
പാലത്തിന്റെ അടിഭാഗത്തെ കെട്ടുകൾ ഇളകി മാറി തകർന്ന നിലയിലാണ് 
പാലത്തിന്റെ അടിഭാഗത്തെ സിമന്റ് പാളികൾ ഇളകിവീഴുകയാണ്. ബീമുകൾ പലതും തകർന്ന് ഇരുമ്പ് കമ്പികൾ പുറത്തുകാണാവുന്ന സ്ഥിതിയാണ്. കൂടാതെ പാലത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് കൈവരിയും പാറക്കെട്ടുമായും ബന്ധവും വിച്ഛേദിക്കപ്പെട്ട് വലിയ വിളൽ രൂപപ്പെട്ടു കഴിഞ്ഞു. ഈ ഭാഗത്ത് പാറ കൊണ്ട് കെട്ടിയ സൈഡ് ഭിത്തി പൂർണമായും തകർന്ന് ആറിനുളിലേക്ക് ഇടിഞ്ഞു താഴ്ന്നിരിക്കുകയാണ്. വാഹനങ്ങൾക്ക് സുരക്ഷയൊരുക്കുന്നതിനായി ഇവിടെ മെറ്റൽ ബോർഡുകൾ സ്ഥാപിച്ചിരിക്കുകയാണ്.
പാലം പുനർനിർമ്മിക്കുമെന്ന പ്രഖ്യാപനങ്ങൾ ഏറെ പഴകിയെങ്കിലും യാതൊരു നടപടികളും നാളിതുവരെ ഉണ്ടായിട്ടില്ല. പാലത്തിന്റെ വീതികൂട്ടി അടിയന്തരമായി പുനർനിർമ്മാണം നടത്തണമെന്നും പാലത്തിന് കീഴെയു അനധിക്യത മണൽ ഖനനത്തിന് അറുതിവരുത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

@  അൻപത് വർഷത്തെ പഴക്കം

1973 ൽ ടി.കെ. ദിവാകരൻ മന്ത്രിയായിരുന്നപ്പോഴാണ് കുമ്മല്ലൂർ പാലം കമ്മിഷൻ ചെയ്തത്. ചാത്തന്നൂരിനെ ആദിച്ചനലൂർ പഞ്ചായത്തുമായും അതുവഴി കൊട്ടാരക്കരയുമായും കിഴക്കൻ മേഖലയുമായും ബന്ധിപ്പിക്കുന്ന പ്രധാന പാലമാണിത്.

@ ബഡ്ജറ്റിൽ തുക അനുവദിച്ചു ഭരണാനുമതി ലഭിച്ചു നടപടി ഉണ്ടായില്ല 
 
കുമ്മല്ലൂര്‍ പാലം പുതുക്കി പണിയാന് ബഡ്ജറ്റിൽ തുക വകയിരുത്തി ഭരണാനുമതി ലഭിച്ചുവെങ്കിലും എല്ലാം
ബഡ്ജറ്റ് പ്രഖ്യാപനത്തിൽ ഒതുങ്ങി. 2020ലെ ബഡ്ജറ്റിൽ കുമ്മല്ലൂർ പാലത്തിനും പള്ളിക്കമണ്ണടി പാലത്തിനും 13കോടി രൂപ അനുവദിച്ചു ഭരണാനുമതി ലഭിച്ചിട്ടും യാതൊരുവിദ നടപടികളും ഉണ്ടായിട്ടില്ല.ബജറ്റിൽ തുക വകയിരുത്തി ഭരണാനുമതി ലഭിച്ചു രണ്ട് വർഷം പിന്നിടുമ്പോഴും പാലം നിർമ്മാണത്തിന് യാതൊരു നടപടിയും സ്വീകരിക്കാത്തത് ജി. എസ്. ജയലാൽ എം എൽ എ യുടെ കഴിവ് കേട് ആണെന്ന് നാട്ടുകാർ ആരോപിക്കുന്നു.

@ അന്ധകാരത്തിലാണ് പാലവും പരിസരപ്രാദേശങ്ങളും.

പാലം കുലുങ്ങുമ്പോഴും വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുവാൻ ചാത്തന്നൂർ -ആദിച്ചനല്ലൂർ പഞ്ചായത്ത്‌ അധികാരികൾ ശ്രദ്ധിക്കുന്നില്ല. സുരക്ഷാപരിശോധനയിൽ പാലത്തിൽ കൂടെയുള്ള യാത്ര സുരക്ഷിതത്വമല്ലായെന്ന് മുന്നറിയിപ്പ് നൽകിയിട്ടും മുന്നറിയിപ്പ് ബോർഡുകൾ
സ്ഥാപിക്കാനോ ഭാരം കൂടിയ വാഹനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്താനോ, രാത്രിയിൽ ലൈറ്റ് സ്ഥാപിക്കാനോ പഞ്ചായത്ത്‌ അധികാരികൾ ശ്രദ്ധിച്ചിട്ടില്ല പൂർണ്ണമായും അന്ധകാരത്തിലാഴ്ന്ന് കിടക്കുന്ന റോഡിലൂടെയുള്ള യാത്ര തീർത്തും ദുഷ്‌കരമാണ് അടിയന്തിരമായി ലൈറ്റ് പുന:സ്ഥാപിച്ചു കൊണ്ട് രാത്രിസുരക്ഷിതത്വമാക്കണം ഒപ്പം സുരക്ഷാമുന്നറിയിപ്പ് നൽകി ഭാരം കൂടിയ വാഹനങ്ങൾ ഇത് വഴി പോകുന്നത് നിർത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

@ ഫോട്ടോ : കുമ്മല്ലൂർ പാലം. കരിങ്കൽ കെട്ട് ഇടിഞ്ഞതിനാൽ വാഹനങ്ങളുടെ സുരക്ഷയ്ക്ക് സ്ഥാപിച്ചിരിക്കുന്ന ബോർഡും കാണാം
@പൂർണ്ണമായും അന്ധകാരത്തിൽ കിടക്കുന്ന കുമ്മല്ലൂർ പാലം 


ഡോ.ബൈജു സേനാധിപഥനെ

കൊല്ലം : അഷ്ടമുടി  സഹകരണ ആശുപത്രി കൈമാറ്റത്തിന് പിന്നിലെ ചതിയുടെ കഥയുടെ ചുരുളഴിയുന്നു. ഡോ.ബൈജു സേനാധിപഥന് എതിരെയുള്ള കേസ് ഹൈകോടതി 
റദ്ദാക്കി കൊണ്ട് ചെക്ക് കേസിൽ കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ നിന്നും ഡോക്ടർക്ക് നീതി കിട്ടി.   ഫെയ്സ് ബുക്കിലൂടെ ഡോക്ടർ തന്നെയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. അഷ്ടമുടി ആശുപത്രി ഡോക്ടർ വാങ്ങുന്നത് തടയുന്നതിനും ആശുപത്രി സ്വന്തമാക്കുന്നതിനും 
ചാത്തന്നൂർ എം എൽ എ യും അന്ന് സിപിഐ സംസ്ഥാന കൗൺസിൽ അംഗവും ആയിരുന്ന ജി എസ്. ജയലാൽ എം എൽ എ അന്നത്തെ ആശുപത്രി ചെയർമാൻ ആയിരുന്ന ഡോ. ജോൺ മുഖേന 
ഒരുക്കിയ രാക്ഷ്ട്രിയ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പ്രധാനമായിരുന്ന ചെക്ക് കേസിൽ നിന്നാണ് ഹൈകോടതി ഡോക്ടറെ പൂർണ്ണമായും കുറ്റവിമുക്തനാക്കിയിരിക്കുന്നത്.

@ കൊല്ലം മേവറത്ത് ബൈപ്പാസിൽ 
പ്രവർത്തിക്കുന്ന അഷ്ടമുടി ഹോസ്പിറ്റലിന്റെ ഓഹരി ഉടമകളിൽ ഒരാളായിരുന്നു ബൈജു സേനാധിപൻ. ഈ ആശുപത്രി ഏറ്റെടുക്കാൻ നടത്തി നീക്കങ്ങളെ തുരങ്കം വയ്ക്കാനായിരുന്നു ഡോക്ടറെ കള്ള കേസിൽ കുടുക്കിയത്. പിന്നീട് ഈ ആശുപത്രി സിപിഐയുടെ മുൻ എംഎൽഎയായ ജി എസ് ജയലാൽ സ്വന്തമാക്കിയെന്നതാണ് വസ്തുത. പാർട്ടിയെ അറിയിക്കാതെ സഹകരണസംഘം രൂപീകരിച്ചു കൊണ്ട് പാർട്ടിയിലുള്ള തങ്ങളുടെ ഇഷ്ടക്കാരെ ബോർഡിൽ അംഗങ്ങളാക്കി 
കോടികൾ നൽകി സ്വകാര്യ ആശുപത്രി ജി.എസ്.ജയലാൽ വിലയ്ക്കു വാങ്ങുകയായിരിന്നു. ജി.എസ്. ജയലാൽ പ്രസിഡന്റായി സാന്ത്വനം ഹോസ്പിറ്റൽ കോ - ഓപ്പറേറ്റീവ് സൊസൈറ്റി എന്ന പേരിൽ രൂപീകരിച്ച സഹകരണ സംഘമാണു ആശുപത്രി വാങ്ങുന്നത്.
പാർട്ടി സംസ്ഥാന കൗൺസിൽ അംഗം കൂടിയായിരുന്ന ജയലാൽ പ്രസിഡന്റായി സംഘം രൂപീകരിക്കുന്നതിനും ആശുപത്രി വിലയ്ക്കു വാങ്ങുന്നതിനും പാർട്ടിയുടെ അനുവാദം വാങ്ങിയില്ല
തുടർന്ന് ജി. എസ്. ജയലാലിനെതിരെ പാർട്ടി അച്ചടക്കനടപടി എടുക്കുകയും ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയും ചെയ്തിരുന്നു.
ആശുപത്രി കൈമാറ്റം നടക്കുമ്പോൾ 
ഡോ.ജേക്കബ് ജോണായിരുന്നു അഷ്ടമുടി ആശുപത്രിയുടെ  ചെയർമാൻ. ഹോസ്പിറ്റൽ  നഷ്ടത്തിലായതോടെ നഷ്ടം നികത്താനാവാതെ ഹോസ്പിറ്റൽ വിൽക്കുവാൻ ഓഹരി ഉടമകളുടെ സമ്മതമില്ലാതെ മറ്റൊരു കമ്പനിയുമായി ആശുപത്രി ബോർഡ് ചെയർമാൻ ഡോ.ജേക്കബ് ജോൺ ധാരണ ഉണ്ടാക്കിയെന്ന് ഓഹരി ഉടമകൾ 
ആക്ഷേപം ഉയർത്തിയതോടെ .ചെയർമാൻ ഓഹരി ഉടമകളുടെ ജനറൽ ബോഡി യോഗം വിളിച്ചു ചേർത്തു. ഓഹരി ഉടമ നിലയിൽ കമ്പനി തത്ത്വങ്ങൾ അനുസരിച്ച് കമ്പനിയുടെ 51% ഓഹരി വാങ്ങാമെന്ന് ഡോ.ബൈജു
സേനാധിപതൻ സമ്മതം അറിയിച്ചു.
ജനറൽ ബോഡി അത് അംഗീകരിക്കുകയും 51 % ഓഹരി 2 കോടി രൂപക്ക് വിൽക്കുവാൻ നിശ്ചയിക്കുകയും ചെയ്തു.എന്നാൽ ആശുപത്രി ചെയർമാൻ വ്യവസ്ഥകൾ എല്ലാം അട്ടിമറിച്ചു കൊണ്ട് ജി. എസ്. ജയലാൽ എം എൽ എയുമായി ചേർന്ന് രാക്ഷ്ട്രീയ സാമ്പത്തിക ഗൂഡാലോചന നടത്തി ആശുപത്രി ജി. എസ്. ജയലാൽ എം എൽ എ പ്രസിഡന്റ്‌ ആയിട്ടുള്ള തട്ടികൂട്ട് സഹകരണ സംഘത്തിന് ആശുപത്രികൈമാറുകയായിരുന്നു.

@  കള്ളക്കളികളിലൂടെ ഡോ.ബൈജു സേനാധിപനെ അഴിക്കുള്ളിലാക്കാൻ ശ്രമം നടത്തി

ജീവകാരുണ്യ പ്രവർത്തങ്ങൾക്കായി തുടങ്ങിവച്ച
"സ്നേഹാർദ്രം ജീവകാരുണ്യ പദ്ധതി" മുന്നോട്ട് കൊണ്ടുപോകുന്നതിനാണ് അഷ്ടമുടി ആശുപത്രി വാങ്ങാൻ മുതിർന്നതെന്ന് ഡോ.ബൈജു സേനാധിപൻ പറഞ്ഞിരുന്നു. അതിനായി തന്റെ വസ്തുവകകൾ പണയം വച്ച് രണ്ട് കോടി രൂപ സ്വരൂപിക്കുകയും ചെയ്തു. പറഞ്ഞ വാക്കിന് സെക്യൂരിറ്റിയായി 50 ലക്ഷം രൂപയുടെ ഒരു ചെക്ക് ജനറൽ ബോഡിക്ക് വേണ്ടി കമ്പനി ചെയർമാൻ ആയ ഡോ.ജേക്കബ് ജോൺ ഏറ്റു വാങ്ങിയെങ്കിലും ആശുപത്രിരേഖകൾ നൽകുവാൻ കൂട്ടാക്കിയില്ല.

രേഖകൾ ഹാജരാക്കാത്തിനെത്തുടർ കരാറിൽ നിന്ന് പിന്മാറേണ്ടി വന്നു  എന്നാൽ സെക്യൂരിറ്റിയായി നൽകിയ ചെക്ക് തിരിച്ചു നൽകുവാൻ കൂട്ടാക്കാതെ അത് ഉപയോഗിച്ച് ബാങ്കിൽ ക്യാഷ് പിൻവലിക്കുവാൻ ഡോ. ജേക്കബ് ജോൺ ശ്രമിച്ചു. 
സാധിക്കാതെ വന്നപ്പോൾ "നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട്" പ്രകാരം ഡോക്ടർ ബൈജു
സേനാധിപതനെതിരെ ക്രിമിനൽ കേസെടുത്തു. അങ്ങനെയാണ് ഡോക്ടർ അറസ്റ്റിലായത് .
കോടതിയിൽ നിന്നും ജാമ്യം കിട്ടിയതു കൊണ്ട് ജയിലിൽ പോകേണ്ടി വന്നില്ല. ഈ ഇടപാടിൽ സെക്യുരിറ്റിച്ചെക്ക് ഹാജരാക്കി പണം തട്ടാൻ ശ്രമിച്ചതിനെതിരെ ഡോ.ബൈജു കൊല്ലം സി.ജെ.എം കോടതിയിൽ വഞ്ചനാകേസ് ഫയൽ ചെയ്യുകയും ചെയ്തിരുന്നു. ഇതിനിടെ വ്യാജകേസുമായി ആശുപത്രി ഡയറക്ടർ മുന്നോട്ടു പോകുകയാണുണ്ടായത്. ഇതിന് സിപിഐ നേതാവ് കൂടിയായ ജി. എസ് ജയലാലിന്റെ ഭാഗത്ത് നിന്നും 
രാഷ്ട്രീയമായ പിന്തുണയും ലഭിച്ചു.
ബൈജു സേനാധിപനെ അറസ്റ്റ് ചെയ്തു 
അകത്താക്കാൻ ബോധപൂർവ്വമായ ഇടപെടലാണ് അന്ന് നടന്നത്. ചെക്ക് കേസിൽ കോടതിയിൽ നിന്ന് വന്ന സമൻസ് ബൈജുവിന്റെ നാട്ടിലെ വീട്ടിലുള്ള അമ്മ കൈപറ്റിയിരുന്നു. ഇത് ഡോ.ബൈജുവിന്റെ ശ്രദ്ധയിൽപെടുമ്പോഴേക്കും കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇത് ഡോ.ബൈജു അറിഞ്ഞില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ച് ഡോ.ബൈജുവിനെ പിടികിട്ടാപ്പുള്ളിയായി ചിത്രീകരിച്ച് അറസ്റ്റ് ചെയ്യുവാനുള്ള കരുക്കളാണ് ചിലർ നടത്തിയത്. ബൈജു സേനാധിപന് എതിരെയുള്ള കള്ളക്കേസും അറസ്റ്റും ആഗോള തലത്തിൽ തന്നെ ഡോക്ടർമാർക്കിടയിൽ ചർച്ചയായിരുന്നു.

@ ഗ്യാസ്ട്രോ മേഖലയിലെ താക്കോൽ ദ്വാര ശസ്ത്രക്രിയ വിദഗ്ധനായ ഡോ.ബൈജു സേനാധിപൻ നാട്ടിലും വിദേശത്തുമായി ആയിരക്കണക്കിന് രോഗികളെയാണ് ജീവിതത്തിലേക്ക് ഇതിനോടകം കൈപിടിച്ചുയർത്തിയത്. തന്റെ മുന്നിലെത്തുന്ന രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കിയ മലയാളിയാണ് ഈ ഡോക്ടർ. ഡോ.ബൈജു സേനാധിപനെ സ്വകാര്യമേഖലയിലെ ഡോക്ടർമാർക്കിടിയിലെ
 വേറിട്ട ശബ്ദമായി ഏവരും അംഗീകരിക്കുകയും ചെയ്യുന്നു പാവങ്ങൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാനായി സർക്കാർ ചെയ്യുന്നതു പോലെ കാരുണ്യപദ്ധതി ആവിഷ് കരിച്ച സ്വകാര്യമേഖലയിലുള്ള ഡോക്ടറെന്ന് ഖ്യാതിയും ഡോ.ബൈജുവിന് സ്വന്തമാണ്. സ്നേഹാർദ്രമെന്ന പദ്ധതി ഏറെ ചർച്ചായവുകയും ചെയ്തു. 



മഞ്ഞുപെയ്യും രാവുകള്‍ക്ക് നക്ഷത്ര ചന്തം

മഞ്ഞുപെയ്യും രാവുകള്‍ക്ക് നക്ഷത്ര ചന്തം

@ ക്രിസ്മസ് ആഘോഷങ്ങളിലേക്ക് നാടും നഗരവും കടന്നതോടെ വീഥികളില്‍ നക്ഷത്രങ്ങള്‍ മിഴിതുറന്നു.

കൊല്ലം : ശാന്തിയുടെയും
സമാധാനത്തിന്റെയും സന്ദേശം വിളിച്ചോതി വീണ്ടുമൊരു ക്രിസ്മസ് കാലം കൂടിയെത്തുന്നു. കൊവിഡ് ദുരിതകാലത്തിനുശേഷം എത്തുന്ന ഈ ക്രിസ്മസിനെവരവേൽക്കാനൊരുങ്ങുകയാണ് നാടും നഗരവും.
ക്രിസ്മസിനു മുന്നോടിയായുള്ള നോമ്പും തുടങ്ങി കഴിഞ്ഞു. ദൈവപുത്രന്റെ തിരുപ്പിറവിയുടെ വരവറിയിച്ചു. വീടുകളിലും പള്ളികളിലും 
നക്ഷത്രവിളക്കുകൾ മിഴിതുറന്നു ഇനിമുതൽ തിരുപ്പിറവിയുടെ സന്ദേശവുമലയടിക്കും. 
നാടും നഗരവുമെല്ലാം ഇതോടെ ആഘോഷ ലഹരിയിലാകും. ക്രിസ്മസ് അടുക്കുന്നതോടെ കരോൾ സംഘങ്ങളും സജീവമാകും. കടകളിലെല്ലാം ക്രിസ്മസ്
 വിപണികളും സജീവമായി. നക്ഷത്ര വിളക്കുകൾ, പുൽക്കൂട് സെറ്റുകൾ, ഉണ്ണിയേശുവും മാലാഖമാരുമെല്ലാം ഉൾപ്പെടുന്ന വിവിധ രൂപങ്ങൾ, അലങ്കാര വിളക്കുകൾ എന്നിവയ്ക്കുതന്നെയാണ് ഇക്കുറിയും വിപണിയിൽ മുൻതൂക്കം,  വിപണികളാകെ എൽഇഡി മയമാണ്. സംഗീതം പൊഴിച്ചു ഡാൻസ് ചെയ്യുന്ന  സാന്താക്ലോസുകളുടെ രൂപങ്ങളും വിപണിയിൽ എത്തി


@  ഉണരുന്ന നക്ഷത്ര വിപണി 

വൈവിധ്യമാര്‍ന്ന നക്ഷത്രങ്ങളുടെ കലവറയൊരുക്കിയാണ് വ്യാപാരികള്‍ ക്രിസ്മസ് വിപണി സജീവമാക്കുന്നത്. ബഹുവര്‍ണങ്ങളിലും മനോഹര ഡിസൈനുകളിലുമുള്ള പുതുമയുള്ള നക്ഷത്രങ്ങളാണ് ഇത്തവണ വിപണി കീഴടക്കാന്‍ എത്തിയത്.
പത്തുമുതല്‍ 4000 രൂപ വരെയുള്ള നക്ഷത്രങ്ങള്‍ വിപണിയിലുണ്ട്. ഇതില്‍ത്തന്നെ ചിറകുകളുടെ എണ്ണവും നിറവും കൂടുന്നതനുസരിച്ച് വിലയിലും വ്യത്യാസം വരും. 200-300 രൂപ വരുന്ന നക്ഷത്രങ്ങളാണ് കൂടുതല്‍ വിറ്റഴിയുന്നത്. പേപ്പര്‍ നക്ഷത്രങ്ങള്‍ക്ക് പുറമെ പ്ളാസ്റ്റിക് നക്ഷത്രങ്ങളും ഇത്തവണ കൂടുതലായി എത്തി. അഞ്ചുരൂപ മുതലുള്ള ചെറുതാരകങ്ങളും വിപണിയിലുണ്ട്. വരുംദിവസങ്ങളില്‍ നക്ഷത്രങ്ങളുടെ വില്‍പന പൊടിപൊടിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍. ക്രിസ്മസ് ട്രീ അലങ്കരിക്കാന്‍ പലനിറത്തില്‍ ബാളുകള്‍, ഗിഫ്റ്റ് ബോക്സിന്റെ ചെറിയ രൂപങ്ങള്‍ തുടങ്ങി അലങ്കാര വസ്തുക്കളും കടകളിലുണ്ട്.
150 രൂപക്ക് ഒരുവയസ്സുള്ള കുട്ടികള്‍ക്ക് ഇടാന്‍ പാകത്തിലുള്ള ക്രിസ്മസ് പാപ്പയുടെ വേഷം മുതല്‍ 3000 രൂപയുള്ള കുപ്പായം വരെ വിപണിയിലുണ്ട്. ക്രിസ്മസ് ട്രീ, പുല്‍ക്കൂടുകള്‍, അലങ്കാര ബള്‍ബുകള്‍, തോരണങ്ങള്‍, ബലൂണുകള്‍ എന്നിവയെല്ലാം വിപണിയില്‍ നിരന്നു. 175 മുതല്‍ 1,000 രൂപ വരെയുള്ള പുല്‍ക്കൂടുകളും 100 മുതല്‍ 3500 വരെ വിലയുള്ള ക്രിസ്മസ് ട്രീകളും വിപണിയില്‍ ലഭ്യമാണ്.
ആകര്‍ഷണീയ ഡിസൈനുകളോടുകൂടിയ ക്രിസ്മസ്-പുതുവത്സര ആശംസ കാര്‍ഡുകളും വിപണിയില്‍ ഇടംപിടിച്ചു. എന്നാല്‍, ആശംസ കാര്‍ഡുകള്‍ വാങ്ങാനത്തെുന്നവര്‍ പൊതുവെ കുറവാണെന്നാണ് വ്യാപാരികള്‍ പറയുന്നത്. സെൻസർ ഘടിപ്പിച്ചു പ്രവർത്തിക്കുന്ന ഈ സാന്താക്ലോസുകളും ഉണ്ട്  6 അടി ഉയരമുള്ള ഈ സാന്താക്ലോസിനു വില 9500 രൂപയാണ്. 5 അടി മുതൽ മുകളിലേയ്ക്കാണ് എൽഇഡി ട്രീകളുള്ളത്. 3700 രൂപ മുതലാണ് ഇവയുടെ വില. 100 രൂപ മുതലാണ് സാധാരണ ക്രിസ്മസ് ട്രികളുടെ വില. എൽഇഡി നക്ഷത്രവിളക്കുകൾക്കു 95 രൂപ മുതലും, മൾട്ടിവുഡിൽ തീർത്ത റെഡിമെയ്ഡ് പുൽക്കൂടുകൾക്കു 150 രൂപയ്ക്ക് മുകളിലും വിലയുണ്ട്. ക്രിസ്മസ് വിപണിയിൽ ഇക്കുറി കാര്യമായ വിലക്കയറ്റമുണ്ടായിട്ടില്ലെന്നാണു വ്യാപാരികൾ പറയുന്നത്.