Monday, 6 July 2026

വീട് കുത്തിതുറന്ന് ലക്ഷങ്ങൾ വിലവരുന്ന ഇലക്ട്രിക് പ്ലംബിംഗ് സാധനങ്ങൾ മോഷ്ടിച്ചു.

 വീട് കുത്തിതുറന്ന് 
 ലക്ഷങ്ങൾ വിലവരുന്ന ഇലക്ട്രിക് പ്ലംബിംഗ് സാധനങ്ങൾ മോഷ്ടിച്ചു.

 ചാത്തന്നൂർ : ആൾ താമസമില്ലാത്ത 
വീട് കുത്തിതുറന്ന്  ലക്ഷങ്ങൾ വിലവരുന്ന ഇലക്ട്രിക് പ്ലംബിംഗ് സാധനങ്ങൾ മോഷ്ടിച്ചു.കല്ലുവാതുക്കൽ ചിറക്കര ആയിരവല്ലി ക്ഷേത്രത്തിൽ സമീപം അഹല്യ നിവാസിൽ സുരേഷ് കുമാറിന്റെയും അശ്വതി കൃഷ്ണന്റെയും വീട്ടിലാണ് മോഷണം നടന്നത്..സുരേഷ് കുമാർ വിദേശത്തു ആയതിനാൽ അശ്വതിയും കുട്ടികളും പകൽകുറിയിലെ വീട്ടിലാണ് താമസം. കഴിഞ്ഞ തിങ്കളാഴ്ച മോഷണം നടന്ന വീട്ടിൽ വൈകുന്നേരം അഞ്ചു 
മണിയോടുകൂടി ശബ്ദം കേട്ടതിനെ തുടർന്ന് അയൽവാസികൾ വീടിനുമുന്നിൽ എത്തിയെങ്കിലും ഗേറ്റ് പൂട്ടി കിടന്നതിനാലും വീണ്ടും ശബ്ദം കേൾക്കാതിരുന്നതിനാലും 
തിരികെ പോവുകയായിരുന്നു.ഇന്നലെ 
വീട് വൃത്തിയാക്കുന്നതിനായി വീട്ടുകാർ 
വീട്ടിലെത്തിയപ്പോഴാണ് വീടിന്റെ മുൻ വാതിൽ കുത്തിത്തുറന്ന നിലയിൽ കാണപ്പെട്ടത്. തുടർന്ന് പോലിസിനെ അറിയിക്കുകയും വീടിന്റെ അകത്ത് കയറി പരിശോധിച്ചതിൽ എല്ലാ മുറികളുടെയും കതക് പൊളിച്ച്  നിലയിലായിരുന്നു. 
വീട്ടിലെ മുഴുവൻ സ്വിച്ച് ബോർഡുകളും ഇളക്കി മാറ്റി ഇലക്ട്രിക് വയറുകൾ പുറത്തെടുത്ത് അതിലെ കോപ്പർ മാത്രം മാറ്റിയ നിലയിലും വാഷ്ബേസൺ  ഉൾപ്പെടെയുള്ള പ്ലംബിംഗ് ഉപകരണങ്ങൾ അടിചുടച്ചു നശിപ്പിച്ച് അതിൽനിന്നും കോപ്പർ വേർതിരിച്ച് കൊണ്ടുപോയ നിലയിലായിരുന്നു. എല്ലാ വാതിലുകളുടെയും പൂട്ടുകൾ തകർത്ത നിലയിലുമാണ് 
വീട്ടിലുണ്ടായിരുന്ന നിലവിളക്കുകൾ ,കിണ്ടികൾ മറ്റ് ഓട്ടു പാത്രങ്ങൾ എന്നിവയെല്ലാം നഷ്ടപ്പെട്ടിട്ടുണ്ട്. 
തൊട്ടടുത്ത 
ആയിരവല്ലി ക്ഷേത്രത്തിൽ നൽകുന്നതിനു വേണ്ടി വീട്ടിൽ സൂക്ഷിച്ചിരുന്ന വഞ്ചിയിൽ സൂക്ഷിച്ചിരുന്ന ആയിരത്തോളം 
അധികം രൂപയും കൊണ്ട് പോയിട്ടുണ്ട്.
ആക്രി വിലക്ക് നൽകാനുള്ള സാധനങ്ങൾ അല്ലാതെ വീട്ടിൽ വലിയ വിലപിടിപ്പുള്ള മറ്റു പല വസ്തുക്കളും ഉണ്ടായിട്ടും അതൊന്നും മോഷ്ടാക്കൾ കൊണ്ട് പോയിട്ടില്ല എന്നുള്ളത് മോഷണത്തിന്റെ ഒരു പ്രത്യേകതയാണ്.അഞ്ചു 
 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി 
വീട്ടുകാർ  പറഞ്ഞു.
 വീട്ടിനുള്ളിൽ മോഷ്ടാക്കൾ  ഉപയോഗിച്ചിരുന്ന മദ്യത്തിന്റെ കുപ്പികളും , ബീഡി, തമ്പാക്ക് എന്നിവയുടെ  പാക്കറ്റുകളും  കിടന്നുറങ്ങാൻ ഉപയോഗിച്ച ബെഡ് ഷീറ്റ് തലയിണ എന്നിവയും ഉണ്ടായിരുന്നു .പോലീസിന്റെ ഡോഗ് സ്കോഡ്, ഫിംഗർ പ്രിന്റ് വിദഗ്ധർ എന്നിവർ സ്ഥലത്തെത്തുകയും  കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
രണ്ട് ദിവസത്തിൽ കൂടുതൽ മോഷ്ടാക്കൾ ഈ വീട്ടിൽ തങ്ങിയിരുന്നു എന്നുള്ളതാണ് പോലീസിന്റെ നിഗമനം.കഴിഞ്ഞ ആറ് 
മാസങ്ങൾക്ക് മുൻപ് ഇപ്പോൾ മോഷണം നടന്ന വീടിന്റെ അയൽ വീട്ടിലെ കിണറിനു മുകളിൽ സ്ഥാപിച്ചിരുന്ന ഇരുമ്പ് ഗ്രിൽ, മോട്ടോർ എന്നിവ മോഷണം പോയിരുന്നു.
പാരിപ്പള്ളി പോലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

No comments:

Post a Comment