കൊല്ലം - മേവറം പാതയിലെ കൈയ്യേറ്റം ഒഴിപ്പിച്ചു
കൊട്ടിയം : സിപിഎം പ്രതിക്ഷേധത്തെ അവഗണിച്ചു കൊല്ലം - മേവറം പാതയിലെ കൈയ്യേറ്റം ഒഴിപ്പിച്ചു. വൻ പോലീസ്
സന്നാഹത്തോടെ ഉദ്യോഗസ്ഥർ എത്തിയാണ് ഒഴിപ്പിച്ചത്. ഉദ്യോഗസ്ഥർ എത്തുന്നത് അറിഞ്ഞു
ഒഴിപ്പിക്കൽ തടയാൻ എത്തിയ സി ഐ ടി യു - സിപിഎം നേതാക്കളെ
കസ്റ്റഡിയിൽ എടുത്ത ശേഷമാണ് കച്ചവടക്കാരെ ഒഴിപ്പിച്ചു തുടങ്ങിയത്
പഴയ ദേശീയപാതയിൽ കൊല്ലം മുതൽ
മേവറം വരെയുള്ള ഭാഗത്ത് വർഷങ്ങളായി
റോഡ് കയ്യേറി കച്ചവടം നടത്തിയിരുന്ന കച്ചവടക്കാരാണ് ഇവർ. റോഡ് കോൺക്രീറ്റ് ചെയ്തും കടകൾ പോലെ കെട്ടിയും സംഘടിതമായാണ് സിപിഎം പിന്തുണയോടെ ഇവർ കച്ചവടം നടത്തി വന്നത്.കഴിഞ്ഞ
ബുധനാഴ്ച ഇവിടെ കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനായി കോർപ്പറേഷൻ അധികൃതർ എത്തിയെങ്കിലും പ്രതിഷേധത്തെ തുടർന്ന്ഒഴിപ്പിക്കൽ നടപടികൾ ഒഴിവാക്കി ഉദ്യോഗസ്ഥർ തിരികെ പോവുകയായിരുന്നു.ഇന്നലെ
രാവിലെ വലിയ പോലീസ് സന്നാഹവുമായി
കോർപ്പറേഷൻ ഉദ്യോഗസ്ഥർ
എത്തിയാണ് ഒഴിപ്പിക്കൽ നടത്തിയത്
@ ഒഴിപ്പിക്കൽ നടത്തിയത് സിപിഎം -സി ഐ ടി യു എതിർപ്പ് മറികടന്ന്
ഒഴിപ്പിക്കൽ നടപടിയുമായി കോർപ്പറേഷൻ അധികൃതർ എത്തിയായിപ്പോൾ
ഒഴിഞ്ഞു പോകാൻ പറ്റില്ലെന്നുമായിരുന്നു കച്ചവടക്കാരുടെയും സി ഐ ടി യുവിന്റെയും നിലപാട് തുടർന്ന്
യൂണിയൻ ഭാരവാഹികളും കച്ചവടക്കാരും
എതിർപ്പുമായി രംഗത്തെത്തിയതിനെ തുടർന്ന് ബലപ്രയോഗത്തിലൂടെ പോലിസ്
ഇവരെ ഒഴിവാക്കുകയായിരുന്നു.തുടർന്ന്
പോലീസ് പിടികൂടിയ ശേഷം വിട്ടയച്ച
കച്ചവടക്കാർ വീണ്ടും കോർപ്പറേഷൻ്റെ വടക്കേവിള സോണൽ ഓഫീസിലേക്ക് മാർച്ച് നടത്തുകയും ഓഫീസ് ഉപരോധിക്കുകയായിരുന്നു
ഫോട്ടോ : സിഐടിയു നേതൃത്വത്തിൽ വടക്കേവിള സോണൽ ഓഫീസ് ഉപരോധിക്കുന്നു
No comments:
Post a Comment