Tuesday, 14 July 2026

''കള്ളക്കർക്കിടകം'' എന്നത് ഇന്ന് പ്രസക്തിയില്ലാത്ത പഴയ വാക്ക്

''കള്ളക്കർക്കിടകം'' എന്നത് ഇന്ന് പ്രസക്തിയില്ലാത്ത പഴയ വാക്ക്

ഒരു കാലത്ത് കർക്കടകമാസ്സം എന്നത് ഒരു വെല്ലു വിളിയായും, വല്ലാത്ത ഭീതിയോടെയു
 മാണ് ജനങ്ങൾ നോക്കിക്കണ്ടിരുന്നത്­, കോരിച്ചൊരിയുന്ന മഴയും, പട്ടിണിയും, പഞ്ഞവും, നടമാടുന്ന മാസ്സം,ജോ ലിയും, ആഹാരവുമില്ലാതെ നട്ടം തിരിയുന്ന മാസ്സം, സൂര്യ വെട്ടം കണി കാണാ ൻ കിട്ടാത്ത ദിവസങ്ങളും, ആഴ്ചകളും, മഴ തകർത്ത് പെയ്യുമ്പോൾ ചോര്‍ന്നു ഒലിക്കുന്ന ഓല പുര, നാനാ ഭാഗത്തു നിന്നും ചോർന്നൊലിക്കുന്ന മഴയിൽ കിടക്കാനിടമില്ലാതെ മേശക്കടിയിലും, കട്ടിലിന ടിയിലുമായി കീറത്തുണിയും പുത ച്ചു ചുരുണ്ടു കൂടും. കനത്ത് മഴ പെയ്യുമ്പോ ള്‍ കിണ്ണവും, തൊട്ടിയും, മറ്റു പാത്രങ്ങളും വച്ചു പരമാവധി വീടിൻറെ അകം നനയാതെ സൂക്ഷിക്കും, ഓരോ പാത്രങ്ങളും നിറയുമ്പോൾ വെള്ളം മുറ്റത്തേ ക്കൊഴിക്കാൻ ഉറങ്ങാതെ കാത്തു നിൽക്കുന്ന വീട്ടമ്മമാർ, പത്തും ഇരുപതും പേരുള്ള കൂട്ടുകുടുംബം, മുറ്റങ്ങളിൽ തത്തിക്കളിക്കുന്ന മൈനകളും, പ്രാവ്, കാ ക്കയടക്കമുള്ള പക്ഷികൾ പോലും മ ഴയുടെ കാഠിന്യം കാരണം അപ്രത്യക്ഷമാ കാറുള്ള മാസ്സമാണ്‌ കർക്കടകം. അങ്ങിനെ വന്ന പേരാണ് കള്ളകർക്കടകം. ഇ തു ഒരുകാലത്തെ കർക്കടകത്തിൻറെ കഥ. സൂര്യൻ കർക്കടക രാശിയിലൂടെ സ ഞ്ചരിക്കുന്ന മാസ്സമായതിനാലാണ് കർക്കട കമാസ്സമെന്ന് പേര് വന്നത്.

കര്‍ക്കടക മാസത്തേക്ക് പണ്ട് കാലങ്ങളില്‍ പട്ടിണി മാറ്റാന്‍ പല വഴികളും, ഒ രുക്കങ്ങളും മുന്‍ കൂട്ടി ചെയ്തു വയ്ക്കുമായിരുന്നു. ഇന്നത്തെ തലമുറക്ക്‌ കേ ട്ടാല്‍ ചിരി വരുന്ന കാര്യങ്ങള്‍... പഴ മാങ്ങ തിന്നു കഴിഞ്ഞാല്‍ മാങ്ങാ അണ്ടി വെയിലിൽ ഉണക്കി സൂക്ഷിക്കും. രണ്ടാഴ്ചയോളം ഉണക്കിയെടുത്ത മാങ്ങാ യണ്ടി നെടുകെ പിളര്‍ന്നു തൊണ്ട് കളഞ്ഞു വീണ്ടും കുറച്ചു ദിവസ്സങ്ങൾ ഉണ ക്കിയെടുത്തു ഭദ്രമായി തുണിയില്‍ കെട്ടി അടുപ്പിനു മുകളില്‍ പുക കൊള്ളുവാ ന്‍ തൂക്കിയിടും, കർക്കിടകത്തിൽ ഇടിച്ചെടുത്തു വെള്ളത്തിൽ കലക്കി ഓരോ മണിക്കൂറിൽ വെള്ളം അരിച്ചു മറ്റും, ഏതാണ്ട് ആറു പ്രാവശ്യമെങ്കിലും ഇ ങ്ങിനെ വെള്ളം മാറ്റിക്കൊണ്ടിരിക്കു­ം അതോടെ കയ്പ്പ് മാറുകയും, ശർക്കര ചേർത്തു കുറുക്കു ഉണ്ടാക്കും, വളരെ രുചികരവും പോഷക സമൃദ്ധവുമാണ് ഈ കുറുക്കു. പഴുത്ത ചക്ക കഴിച്ചാല്‍ ചക്കക്കുരു കഴുകി മണ്ണില്‍ കുഴച്ചു അ ടുക്കളയുടെ മൂലയില്‍ കൂട്ടി വയ്ക്കും, ഏതെങ്കിലും പ്ലാവിന്‍റെ ഉച്ചിയില്‍ ചക്ക ഉണ്ടായാല്‍ പറിച്ചെടുക്കാന്‍ പറ്റില്ല, കാക്കയും, അണ്ണാനും ചുള തിന്നു കുരു താ ഴേക്ക് തള്ളുമ്പോൾ അത് കൂടി പെറുക്കി എടുത്തു കഴുകി മണ്ണ് തേച്ചു സൂക്ഷി ക്കും, ചക്കക്കാലം കഴിയുമ്പോഴേക്കും അടുക്കള മൂല ചക്കക്കുരു കൊണ്ട് നിറ ഞ്ഞിരിക്കും, ഇങ്ങിനെ സൂക്ഷിക്കുന്ന ചക്കക്കുരു അടുക്കള മൂലയിൽ കിടന്നു ഉ ണങ്ങും, മഴക്കാലമാകുമ്പോഴേക്ക­ും നല്ല മധുരമുള്ള കുരു വെള്ളത്തിൽ കുതിർ ത്തു വേവിച്ചും, അല്ലെങ്കിൽ വെള്ളരിക്കയിൽ ചേർത്തും കറിയുണ്ടാക്കും. വള രെ പോഷക സമൃദ്ധവും, രുചികരവുമാണ് മൺകുരു എന്നു വിളിക്കുന്ന ഈ ച ക്കക്കുരു.

കൊയ്തു കഴിഞ്ഞാല്‍ കണ്ടത്തിൽ മമ്പയര്‍, ഉഴുന്ന് പോലുള്ള ധാന്യ കൃഷിയും ഉണ്ടാകും, വിളവെടുത്താല്‍ പഞ്ഞ മാസത്തേക്കായുള്ള പങ്കു മാറ്റി വയ്ക്കും, പറമ്പിലെ കിളയോട് ചേർന്നു മുത്താറിയും (പഞ്ഞി പുല്ലു), ചാമയും കൃഷി ചെയ്യും, ഇതു കൊണ്ടു രണ്ടു ഗുണമാണ്, പറമ്പിൽ നിന്നുള്ള മണ്ണൊലിപ്പ് തടയു കയും ഒപ്പം നല്ലൊരു വിളവ് കൂടിയാണ്. ഈ ധാന്യങ്ങളും ഉണക്കി കർക്കിടക ത്തിലേക്കു മാറ്റി വ യ്ക്കും. വേനല്‍ക്കാലത്ത് കൂവ കിഴങ്ങ് പിഴുതു എടുത്തു ഇടിച്ചു അരച്ചു വെള്ളത്തില്‍ കലക്കി തുണി കെട്ടി അരിച്ചു എടുക്കും, അരി ച്ചെടുത്ത വെള്ളം കുറുച്ചു നേരം അനക്കാതെ വച്ചു കഴിയുമ്പോള്‍ വെള്ളത്തി നടിയില്‍ കട്ടിപിടിച്ച് കുവ ചുണ്ണാമ്പ് പരുവത്തി ല്‍ കട്ടിയായി നില്‍ക്കും. കുറ ഞ്ഞത്‌ ഏഴു പ്രാവശ്യം വെള്ളം അരിച്ചു കഴിയു മ്പോള്‍ കയ്പ്പ് രുചി മാറി കിട്ടും. ഇങ്ങിനെ കിട്ടുന്ന കൂവ കട്ടി നല്ല വെയിലില്‍ ഉണക്കി സൂക്ഷിച്ചു വ യ്ക്കും, കോളയാടന്‍ കിഴങ്ങ് വട്ടത്തില്‍ മുറിച്ചു ഉണക്കി മണ്‍കലത്തില്‍ സൂ ക്ഷിച്ചു വയ്ക്കും, കർക്കിടക മാസ്സത്തിൽ ഇതിനെ ഇടിച്ചെടുത്ത പൊടിയിൽ നാളികേരവും ചേർത്തു പുട്ടു ഉണ്ടാക്കും.ഇതേ കിഴങ്ങ് കൊണ്ട് വാട്ട് കപ്പയും ഉണ്ടാക്കി ഉണക്കി വയ്ക്കും. കർക്കിടകത്തിൽ വാട്ട് കപ്പ പുഴുങ്ങി കഴിക്കും. വെള്ളരി പറിച്ചെടുത്തു കഴിയുമ്പോള്‍ തന്നെ കര്‍ക്കിടക മാസത്തിന്‍റെ പങ്കു മാ റ്റി വയ്ക്കും. പാവക്ക ഉണക്കിയും, പച്ച മാങ്ങ ഉണക്കിയതും എല്ലാം കൂടി പ റഞ്ഞാല്‍ തീരാത്ത അത്രയും സാധനങ്ങള്‍ കര്‍ക്കിടത്തിനായി സൂക്ഷിച്ചു വ യ്ക്കും.

നെൽ കൃഷിയും കൊയ്ത്തുമുള്ള വീടുകളിൽ കുറച്ചു നെല്ല് ഉണക്കി പത്തായ ത്തിൽ നിറച്ചു പൂട്ടി വയ്ക്കും, പത്തായത്തിൻറെ താക്കോൽ വീട്ടു കാരണവരു ടെ കയ്യിലായിരിക്കും, കർക്കിടക മാസ്സത്തിൽ പഞ്ഞം തുടങ്ങുമ്പോൾ മാത്രമേ പ ത്തായം തുറന്നു നെല്ലെടുക്കുകയുള്ളൂ.­ നെല്ലുണ്ടായാലും അരിയാക്കി എടുക്കാ ൻ കടമ്പകൾ ഏറെയാണ്. കോരിയൊഴിക്കുന്ന മഴയിൽ പുഴുങ്ങിയെടുത്ത നെ ല്ല് ഉണക്കിയെടുക്കുക ദുഷ്‌കരമാണ്. ചെമ്പിനകത്തു പുഴുങ്ങിയെടുത്ത നെല്ലി നെ മറ്റൊരു ചെമ്പ് പാത്രത്തിലേക്ക് മാറ്റി അടുപ്പിൽ വച്ചു വറുത്തുണക്കും. പി ന്നീട് ഉരലിൽ കുത്തി അറിയാക്കിയെടുക്കും. കുറഞ്ഞത് നാലഞ്ചു മണിക്കൂറി ൻറെ പണിയുണ്ട് അരിയായിക്കിട്ടാൻ, അതിനു ശേഷമേ കഞ്ഞിയുണ്ടാക്കാനും പറ്റുകയുള്ളൂ.

വർഷത്തിൽ രണ്ടു പ്രാവശ്യമാണ് പറമ്പുകൾ കിളക്കുക, ഇതിനെ പറമ്പ് കൊ ത്തുകയെന്നു പറയും. ഒന്ന് കർക്കിടക കൊത്ത് എന്ന പേരിലും മറ്റൊന്ന് തുലാ ക്കൊത്തെന്ന പേരിലും അറിയപ്പെടും. കർക്കിടക മാസ്സത്തിൽ കൊത്തി ചെറു കൂനകളാക്കിയിടും, കൂനകൾക്കിടയിലുള്ള ചെറു കുഴികളിൽ കൂടി മരങ്ങളുടെ ഇലകളും മറ്റു ചവറുകളും അഴുകിയ വളമുള്ള വെള്ളം മണ്ണിലേക്കിറങ്ങാൻ വേണ്ടിയാണ് ഇങ്ങിനെ ചെയ്യുന്നത്. തുലാമാസ്സമാകുമ്പോൾ മഴ ശമിക്കുന്നതോ ടെ കൂനകൾ കൊത്തി നിരപ്പാക്കും, ഇതിനെ തുലാക്കൊത്തെന്നും പറയും. കൂലി പ്പണിക്കാർ സുലഭമായിരുന്ന കാലം. മിഥുനമാസ്സമാകുമ്പോൾ തന്നെ വീടുകളിൽ വന്നു പറമ്പ് കൊത്താനുള്ള പണി തരണമെന്ന് ഉടമസ്ഥനോട് അപേക്ഷിക്കും. തു ലാകൊത്തും, അതോടൊപ്പം അടുത്ത വർഷവും പണി കിട്ടേണ്ടത് കൊണ്ടു ആ ത്മാർത്ഥമായി തന്നെ പണിയെടുക്കും. മഴ ചെറുതായി ശമിക്കുന്ന ദിവസ്സങ്ങ ളിൽ തലക്കുടയും ചൂടി പണിയെടുക്കും. ശക്തിയിൽ മഴ പെയ്യുമ്പോൾ വീട്ടു വ രാന്തയിൽ കയറി നിൽക്കും. പണി കഴിഞ്ഞാൽ കൂലി ഒന്നിച്ചു കൊടുക്കുവാൻ ഉടമയുടെ കയ്യിലും പണം കാണില്ല. കുറച്ചു കൊടുത്ത്‌ ബാക്കി കുറച്ചു, കുറച്ചാ യി പലപ്പോഴായി കൊടുത്ത് തീർക്കും.

മിഥുനം അവസാന ആഴ്ച നാട്ടില്‍ എല്ലാ വീട്ടിലും വീട്ടമ്മമാര്‍ നല്ല തിരക്കിലാ യിരിക്കും, തേങ്ങ തൊണ്ട് (മടല്‍)). ) കത്തിച്ചു കരി ഉണ്ടാക്കും, കരി നന്നായി അ രച്ചു, ചെമ്പരത്തി ഇല അരച്ച് പശയുണ്ടാക്കി, ചാണകവും കൂട്ടി വ ലിയ ഒരു കലത്തില്‍ കലക്കി ഒരു പഴയ തുണി എടുത്തു കലക്കിയ ചാണകം തുണിയില്‍ മുക്കി വീട്ടിനകത്തും പുറത്തും നന്നായി തേച്ചു പിടിപ്പിക്കും. മിഥുനം മുപ്പതാം തിയ്യതി വൈകുന്നരം മുറ്റം അടിച്ചു വൃത്തിയാക്കി ചാണകം കലക്കി വീട്ടിനു നാല് ഭാഗത്തും തളിച്ചു ശുദ്ധം വരുത്തും, രണ്ടു ചിരട്ടകളില്‍ ചാണക വെള്ളം വീട്ടിന്‍റെ കോണിയുടെ ഇടവും വലവും വയ്ക്കും, കര്‍ക്കിടകം ഒന്നാം തിയ്യതി ദൈവവും പോതിയും മലകയറും, ചിന്നും, ചെകുത്താനും മലയിറങ്ങും. അശു ദ്ധമായ ഇടങ്ങളിൽ ചിന്നും, ചെകുത്താനും കയറി പറ്റും. മലയിറങ്ങി വരുന്ന ചിന്നിനേയും, ചെകുത്താനെയും വീട്ടിനകത്തു കയറാതെ അകറ്റുവാന്‍ വേണ്ടി യാണ് ചാണകം കലക്കി ചിരട്ടയിൽ വക്കുന്നത്. ദുഷ്ട ശക്തികളെ അകറ്റുവാൻ ചാണക വെള്ളത്തിനു കഴിയുമെന്നാണ് ആ കാലത്ത് ജനങ്ങള്‍ വിശ്വസിച്ചിരുന്ന ത്. കര്‍ക്കിടകത്തില്‍ എല്ലാ ദുഷ്ട ശക്തികളും വീടുകളില്‍ താണ്ഡവമാടുമെന്നു ആ കാലങ്ങളിലെ വിശ്വാസ്സമായിരുന്നു.­ ഇങ്ങിനെയുള്ള ശക്തികള്‍ ശുദ്ധമല്ലാ ത്ത വീട്ടിനുള്ളില്‍ വേഗം കടന്നു വരുമെന്നായിരുന്നു വിശ്വാസ്സം.

ചിന്നിനേയും ചെകുത്താനെയും അകറ്റുവാൻ വേടവേഷം കെട്ടിയ ശിവൻ, വേ ടൻ പാട്ടുമായി വീടുവീടാന്തരം കൊട്ടിപ്പാടി നടക്കും. വീടുകളിൽ ശിവ സാന്നി ദ്ധ്യം ഉണ്ടായാൽ ദുഷ്ട ശക്തികൾ അകന്നു പോകുമെന്നും വിശ്വാസ്സം. പാടിക്കഴി ഞ്ഞാൽ വെള്ളരിക്കയും, ചക്കക്കുരുവും ഒരു പിടി അരിയും വേടന്കൊടുക്കും പ്രായമായവർ കുളിച്ചു ശുദ്ധം വരുത്തി, പുതു വസ്ത്രവുമണിഞ്ഞു കാലത്തെ തന്നെ രാമായണം വായന തുടങ്ങും. ദശ പുഷ്പ്പങ്ങൾ കൊണ്ടു ഭഗവതി പൂജ നടത്തുകയും കർക്കിടമാസ്സത്തിൽ പതിവായിരുന്നു. (ദശ പുഷ്പ്പങ്ങൾ, മുക്കുറ്റി, പൂവാം കുറുന്തില, തിരു താളി, ചെറൂള, ഉഴിഞ്ഞ, മുയൽ ചെവി, കയ്യുണ്ണി, വിഷ്ണു ക്രാന്തി, നിലപ്പന, കറുക).

കര്‍ക്കിടകം ഒന്നാം തിയ്യതി കടം വാങ്ങിയിട്ടായാലും വിഭവ സമൃദമായ സദ്യ ഉണ്ടാകും, ഒന്നാം തിയ്യതി തന്നെ പട്ടിണി ആയാല്‍ മാസം മുഴുവന്‍ പട്ടിണിയാ കും എന്നത് പഴയ കാലത്തെ വിശ്വാസ്സമായിരുന്നു.­ പിന്നെ ദിവസ്സവും മാറി മാറി ഉണക്ക കപ്പ ഇടിച്ചുണ്ടാക്കുന്ന പുട്ട്, മുത്താറി കുറുക്ക്, അല്ലെങ്കിൽ മാങ്ങ അണ്ടി കുറുക്ക്, കുവ്വപ്പൊടി കുറുക്ക്, അങ്ങിനെ പട്ടിണിയില്ലാതെ കർക്കിടകം കഴിഞ്ഞു പോകും.

രാത്രി മാത്രമേ കുറുച്ചു കഞ്ഞി, അല്ലെങ്കിൽ ചോറു കിട്ടുകയുള്ളൂ, അതും വല്ല പ്പോഴും മാത്രം രാത്രി ചോറിനു മുമ്പ് കുറുക്കു പോലുള്ള എന്തെങ്കിലും കഴി ച്ചു വിശപ്പ്‌ മാറ്റും, പേരിനു മാത്രം കുറുച്ചു ചോറു, അല്ലെങ്കിൽ കഞ്ഞി കഴി ക്കും. അടുക്കള മൂലയിലുള്ള ചക്കക്കുരു വെള്ളരിക്കയും കൂട്ടി ഒരു കറിയും ചുട്ട ഉണക്ക മുള്ളനും കൂട്ടിയാണ് ചോറ് കഴിക്കുക. ഒട്ടും ബാക്കി ഉണ്ടാവുക യില്ല എങ്കിലും വളരെ പാട് പെട്ടും പിശുക്കിയും സൂക്ഷിച്ചും വിളമ്പി കുറുച്ചു രാവിലേക്ക് ബാക്കി വയ്ക്കും, രാത്രിയിലെ കഞ്ഞി വെള്ളം ചൂടാക്കി അതില്‍ രാത്രി ബാക്കി വച്ച ചോറും ചേർത്ത് കഞ്ഞിയാക്കി കിണ്ണത്തില്‍ വിളമ്പും, പ്ലാ വിന്‍റെ ഇല ഈര്‍ക്കില്‍ കൊണ്ട് കുത്തി ഉണ്ടാക്കുന്ന സ്പൂണ്‍ വച്ച് കഞ്ഞി കോ രി കുടിക്കും. ഇതാണ് ആ കാലങ്ങളിലെ പ്രാതൽ, അപൂര്‍വ്വം വീടുകളില്‍ മാത്ര മാണ് ഉച്ചക്ക് കഞ്ഞിയും കറിയും ഉണ്ടാവുകയുള്ളൂ. ഇട സമയങ്ങളിൽ കടല വറുത്തതും ചുട്ട ചക്ക ക്കുരുവും മറ്റുമൊക്കെ ആയിരുന്നു കഴിച്ചിരുന്നത്. അ ധികം വീടുകളിലും മേല്‍ പറഞ്ഞ ഉണക്ക കപ്പ പുട്ടും, കുവ്വപ്പൊടി, മുത്താറി, മാങ്ങ അണ്ടി കൊണ്ടുള്ള കുറുക്കു ഒക്കെ ആയിരുന്നു ഉച്ച സദ്യ !!!!!!!!!!!

ചായ എന്നാല്‍ ഇന്നത്തെ പോലെയുള്ളതല്ല, കട്ടന്‍ ചായ, ഒരു കഷണം വെല്ലവും കൂട്ടിയാണ് കുടിക്കുക, അഥവാ പാല്‍ ഉണ്ടെങ്കില്‍ അത് വീടുകളില്‍ വളര്‍ത്തുന്ന ആട്ടിന്‍ പാല്‍ ആയിരിക്കും. കര്‍ക്കിടക മാസത്തില്‍ വെയില്‍ ഒരു ദിവസ്സം പോ ലും കണി കാണാന്‍ കിട്ടാറില്ല, നിര്‍ത്താതെ മഴ പെയ്യുമ്പോള്‍ അപ്പന്‍ അപ്പുപ്പ ന്മാര്‍ പറയുമായിരുന്നു. "എന്തൊരു ചായിന്‍റെ പെയ്യലാ ഈ പെയ്യുന്നേ, ഒന്ന് പോറത്തോട്ടു ഇറങ്ങാന്‍ പോലും പറ്റുന്നില്ലല്ലോ എന്‍റെ പടച്ച തമ്പുരാനെ "

പട്ടിണി ആയാലും മുടക്കം കൂടാതെ മുപ്പതു ദിവസ്സവും കര്‍ക്കടക കഞ്ഞി ഉ ണ്ടാകും, ഇന്നത്തെപ്പോലെ കിറ്റ്‌ കഞ്ഞി അല്ല, ഉലുവയും, അരിയും, തെറ്റാന്‍ കു രുവും, ചദുകുപ്പയും, മുക്കുറ്റിയും, പൂവാം കുറുന്തിലയും, കറുകയും, വെല്ല വും ചേര്‍ത്ത് നന്നായി വേവിച്ചു ഇളം ചൂടോടെ വീട്ടില്‍ ഉള്ള എല്ലാവര്‍ക്കും വിളമ്പും. ആ കഞ്ഞിക്കു ഒരു പ്രതേക രുചിയായിരുന്നു. വാതം, പിത്തം, കഫം എന്നീ മൂന്ന് പ്രശനങ്ങളിലാണ് മാരകമായ എല്ലാ രോഗങ്ങളും ഉണ്ടാകുന്നതെ ന്നാണ് ആയുർവേദ വിധി, ഈ മൂന്ന് രോഗങ്ങളെ അകറ്റുവാൻ കഴിവുള്ള കർ ക്കടക കഞ്ഞിക്ക് അതു കൊണ്ടു തന്നെ പ്രസക്തി വളരെ കൂടുതലാണ്. ഇന്നത്തെ കർക്കടക കഞ്ഞി ഒരു ഫാഷനും, വ്യവസ്സായത്തിനും വേണ്ടിയുള്ളതാണ് എന്ന് എനിക്ക് തോന്നാറുണ്ട്. നമുക്ക് പൈതൃകമായി കിട്ടിയ പലതും വ്യവസ്സായമാ യി മാറ്റിയ കൂട്ടത്തില്‍ കര്‍ക്കടക കഞ്ഞിയേയും വെറുതെ വിട്ടില്ല.

കര്‍ക്കടകത്തില്‍ പ്രസവം കഴിഞ്ഞ വീട്ടില്‍ ഇടയ്ക്കിടെ മലയി (മലയ സമുദായ ത്തിലെ പ്രായം കൂടിയ അമ്മുമ്മ) വരും, പ്രസവം കഴിഞ്ഞ വീട്ടില്‍ ദുഷ്ട ശക്തി കള്‍ അടുക്കാതിരിക്കാന്‍ ചരടു മന്ദ്രിക്കും, രണ്ടു കറുത്ത ചരടുകള്‍ വാങ്ങി അ വരുടെ കയ്യിൽ കൊടുത്താല്‍ അവര്‍ മന്ദ്രിക്കും " ശും , ശും, കിഷും , ശും " മന്ത്രി ച്ച ശേഷം അമ്മയുടെയും, കുഞ്ഞിന്‍റെയും കൈകളില്‍ ഓരോ ചരട് വീതം കെ ട്ടും. എല്ലാ ആഴ്ചയിലും പുതിയ ചരടുകള്‍ മന്ദ്രിച്ചു കെട്ടും, മന്ത്രത്തിനു ശക്തി യുണ്ടോ, ഇല്ലയോ എന്നത് കാര്യമല്ല, നിഷ്കളങ്കരായ അവർ മന്ത്രിക്കുന്ന ചരടി ലും, മന്ത്രത്തിലും അത്രയും തന്നെ നിഷ്കളങ്കർ ആയ ഗ്രാമീണരും വിശ്വസിച്ചി രുന്നു. മന്ത്രത്തിലുള്ള ജനങ്ങളുടെ വിശ്വാസ്സം അവരെ സംരക്ഷിച്ചിരുന്നു.

അന്നത്തെ തലമുറ നാട് നീങ്ങി, നാടും ജനങ്ങളും, ജീവിത ശൈലിയും ഒരു പാ ട്മാറി ജനങ്ങള്‍ക്കൊപ്പം കര്‍ക്ക ടകവും വളരെ പുരോഗമിച്ചു, മഴ അപൂര്‍വ വസ്തുവായി മാറി, പഴയ പട്ടിണിയും പഞ്ഞവും നാട് വിട്ടു, ടീവിയില്‍ രാമാ യണം വായിക്കുന്നത് കാണുമ്പോളും കർക്കടക കിറ്റ് കഞ്ഞിയു ടെ പരസ്യം കാ ണുമ്പോളും രാമായണമാസമായ കര്‍ക്കടകം തുടങ്ങി എന്ന് അറിയുന്നു, യാന്ദ്രി ക യുഗത്തിലെ കര്‍ക്കടക ത്തെക്കാള്‍ പഴയ പഞ്ഞ കര്‍ക്കടകം ആയിരുന്നു നല്ല ത്, ചോർന്നു ഒലിക്കുന്ന വീട്ടിനും, അതിലെ കൂട്ട്കുടുംബമായുള്ള താമസ്സതിനും വല്ലാത്ത ഒരു സുഖം ഉ ണ്ടായിരുന്നു. തികഞ്ഞ ഐക്യത്തോടെയായിരുന്നു­ അ ന്നത്തെ കൂട്ടു കുടുംബങ്ങൾ. വൃദ്ധ സധനങ്ങളോ, അഗതി മന്ദിരങ്ങളോ ഇല്ലായി രുന്ന നല്ല കാലം. ഇല്ലായ്മ്മയിലും പ്രയാസ്സത്തിലും എല്ലാവരും പങ്കാളികളുമാ യിരുന്നു, ആ ജീവിതത്തിൻറെ സുഖം പറഞ്ഞറിയിക്കാൻ പറ്റില്ല, അനുഭവിച്ച റിയണം, ആർക്കെല്ലാം അനുഭവിക്കാൻ പറ്റിയോ, അവർ ഭഗ്യവാൻമ്മാർ, അ തായിരുന്നു യഥാർത്ഥ ജീവിതം, ഒരിക്കലും തിരിച്ചു കിട്ടാത്ത ആ കാലത്തിന്‍റെ ഓര്‍മ്മ അയവിറക്കാന്‍ ഈ കഥ എല്ലാവർക്കും പ്രയോജനപ്പെടുമെന്ന് ആശി ക്കുന്നു, കൂട്ടത്തിൽ പുതു തലമുറക്ക് പുതിയ അറിവുമാകട്ടേ ഈ ഓർമ്മക്കു റിപ്പ്.
Sree Guruvayoorappan 
ജൂലൈ പതിനേഴ്‌ കർക്കടകം ഒന്ന്, എല്ലാവർക്കും എെശ്വര്യ സമൃദ്ധമായ കർക്കിടക മാസ ആശംസകൾ

No comments:

Post a Comment