പാരിപ്പള്ളി മെഡിക്കൽ കോളേജിന്റെ പരിഹാരം കാണാൻ വിശദമായ റിപ്പോർട്ട് തേടി ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ
ചാത്തന്നൂർ : പാരിപ്പള്ളി മെഡിക്കൽ കോളേജിന്റെ പരിഹാരം കാണാൻ വിശദമായ റിപ്പോർട്ട് തേടി ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ. ഇന്നലെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിയ മന്ത്രി ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും നടത്തിയ ചർച്ചയിലാണ് മന്ത്രി ഉദ്യോഗസ്ഥരോട് വിശദമായ റിപ്പോർട്ട് തേടിയത്. ആശുപത്രിയുടെ വികസനത്തിനായും നിലവിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുമായും ബി. ബി. ഗോപകുമാർ എം എൽ എയും എൻ. കെ പ്രേമചന്ദ്രൻ എം പിയും മന്ത്രിയ്ക്ക് മുന്നിൽ മുന്നോട്ട് വച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടത്തിയ ചർച്ചയിലാണ് മന്ത്രി ഉദ്യോഗസ്ഥരോട് വിശദമായ
റിപ്പോർട്ട് ആവശ്യപ്പെട്ടത്.തകരാറിലായ
കേന്ദ്ര ശീതീകരണ സംവിധാനത്തിനായി
വിശദമായ റിപ്പോർട്ട് ആണ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്.
നിലവിലുള്ള കേന്ദ്ര ശീതീകരണ സംവിധാനം പഴക്കം ചെന്നതും ആവർത്തിച്ചുള്ള തകരാറുകൾ മൂലം പൂർണ്ണമായും പ്രവർത്തനരഹിതമായതുമാണെന്ന് ഇത് മൂലം മൂന്ന് രോഗികൾ മരിക്കാൻ ഉണ്ടായ സാഹചര്യം ചൂണ്ടികാണിച്ചപ്പോൾ ആണ് പരിഹാരത്തിനായി വിശദമായ റിപ്പോർട്ട് തേടിയത്. അധ്യാപക അധ്യാപകേതര, നഴ്‌സിംഗ്, പാരാമെഡിക്കൽ, സാങ്കേതിക വിഭാഗങ്ങളിലെ ജീവനക്കാരുടെ കുറവിന് പരിഹാരം ഉണ്ടാവും അതിനായി
പുതിയതും നിലവിലുള്ളതുമായ വാർഡുകളും ചികിത്സാ വിഭാഗങ്ങളും പൂർണ പ്രവർത്തനസജ്ജമാക്കുന്നതിനായി നഴ്‌സിംഗ് ഓഫീസർമാരെയും നിയമിക്കും
പാരാമെഡിക്കൽ, സാങ്കേതിക, മറ്റ് സഹായ ജീവനക്കാരുടെ നിലവിലുള്ള ഒഴിവുകൾ അടിയന്തരമായി നികത്തുകയും,
പുതിയ തസ്‌തികകൾ സൃഷ്ടിച്ച് അനുവദിക്കുകയും ചെയ്യും
2021-ൽ സർക്കാർ മെഡിക്കൽ കോളേജ്, കൊല്ലത്തിനായി ട്രോമ കെയർ ബ്ലോക്ക് നിർമ്മാണ പദ്ധതി അംഗീകരിച്ച് ,
മുൻ സർക്കാർ വാഗ്ദാനം നൽകി തറകല്ലിടിൽ നടത്തിയ ട്രോമ കെയർ ബ്ലോക്ക് പദ്ധതി പുനരുജ്ജീവിപ്പിക്കും
ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് സ്ഥാപിക്കുന്നതിന് ഭരണാനുമതി നൽകുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകും
സർക്കാർ മെഡിക്കൽ കോളേജ്, കൊല്ലത്തെ പൊതുമരാമത്ത്
ആസ്‌തിയായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ സമയബന്ധിതമായി സ്വീകരിക്കും.പുതിയ ആശുപത്രി ബ്ലോക്കുകൾ, അക്കാദമിക് കെട്ടിടങ്ങൾ, ഹോസ്റ്റലുകൾ, സ്റ്റാഫ് ക്വാർട്ടേഴ്‌സ്, ഗവേഷണ കേന്ദ്രങ്ങൾ, പാർക്കിംഗ് സൗകര്യങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ഭാവി വികസന പദ്ധതികൾക്കായി സമീപ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ആശുപത്രിയുടെ വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി നടപ്പിലാക്കുന്നതിനും ഭരണ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും സജീവമായ ആശുപത്രി വികസന സമിതി
ആശുപത്രി വികസന സമിതി പുനഃസംഘടിപ്പിക്കും സ്ഥിരം കാർഡിയോളജിസ്റ്റിനെ നിയമിച്ചു കൊണ്ട്
കാത്ത് ലാബിൻ്റെ പൂർണമായ ഉപയോഗവും തടസ്സമില്ലാത്ത പ്രവർത്തനവും സാധ്യമാക്കും.
ട്രോമയും
അടിയന്തര രോഗാവസ്ഥകളും കൈകാര്യം ചെയ്യുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന അൾട്രാസൗണ്ട്
( യു എസ് ജി), സി ടി സ്കാൻ സൗകര്യം
സാങ്കേതിക ജീവനക്കാരെയും ഉൾപ്പെടുത്തി മൂന്ന് മാസത്തിനകം പ്രവർത്തന സജ്ജമാക്കുമെന്നും അദ്ദേഹം പറഞ്ഞു
എൻ. കെ. പ്രേമചന്ദ്രൻ എം പി, ബി. ബി. ഗോപകുമാർ എം എൽ എ
ജില്ലാ ക്‌ളക്ടർ, ഡി എം ഒ, മെഡിക്കൽ കോളേജ് സൂപ്രണ്ട് തുടങ്ങി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ചർച്ചയിൽ പങ്കെടുത്തു.
No comments:
Post a Comment