നടക്കാൻ വഴിയില്ലാത്ത നടപ്പാത :ജനം വലയുന്നു.
@ കൊല്ലം-കടമ്പാട്ടുകോണം നടപ്പാതകൾ ഉപയോഗശൂന്യം
ചാത്തന്നൂർ : ദേശീയപാത 66 ലെ കൊല്ലം മുതൽ കടമ്പാട്ടുകോണം വരെയുള്ള
റീച്ചിൽ നടപ്പാത നിർമ്മാണം വഴിപാടായി പ്രതിക്ഷേധവുമായി ജനങ്ങൾ.
നിർമാണ കമ്പനി നിർമ്മിച്ച നടപ്പാതകൾ നിർമ്മിച്ച നടപ്പാതകൾ ഭൂരിഭാഗം ഇടങ്ങളിലും പൊട്ടിപ്പൊളിഞ്ഞും കാടു കയറിയും തടസ്സപ്പെട്ടും കിടക്കുകയാണ്. പലതവണ ദേശീയപാത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടും പരിഹാരമായിട്ടില്ല എന്നാണ് ജനങ്ങളുടെ പരാതി.
നടപ്പാത നിർമ്മിച്ചത് ജനങ്ങളുടെ യാത്രയ്ക്ക് ദുരിതപൂർണ്ണമായി മാറി
ഇന്ന് കാൽനടക്കാർക്ക് ഏറ്റവും വലിയ കെണിയായി മാറിയിരിക്കുകയാണ്. നടപ്പാതയുടെ നേർ മധ്യത്തിലൂടെയാണ് വൈദ്യുതി തൂണുകളും കാത്തിരിപ്പ് കേന്ദ്രങ്ങളും സ്ഥാപിച്ചിരിക്കുന്നത്.
പലയിടങ്ങളിലും നടപ്പാതകൾ പൂർണ്ണമായി അടച്ച് ട്രാൻസ്ഫോർമറുകളും സ്ഥാപിച്ചിരിക്കുകയാണ്. പലയിടത്തും അളവില്ലാതെ കയറിയും ഇറങ്ങിയും ഇടുങ്ങിയുമാണ് നടപ്പാത. റോഡ് കൈയ്യേറിയ സ്ഥലങ്ങളും ഉണ്ട്
നല്ല വീതിയിൽ നിർമ്മാണപ്രവർത്തി
തുടങ്ങി പെട്ടെന്ന് അവസാനിച്ച് 3 അടി കുഴിയിലേക്ക് ചെന്ന് നിൽക്കുന്ന
സ്ഥലങ്ങളും ഉണ്ട്. നിർമ്മാണപ്രവർത്തി വഴിപാട് പോലെ നടത്തി ദിവസങ്ങൾക്കുള്ളിൽ
തന്നെ ഇന്റർലോക്ക് കട്ടകൾ ഇളകി. സംരക്ഷണ കമ്പിവേലി ഉൾപ്പെടെ മുഴുവൻ സ്ഥലവും പുല്ലും വള്ളിയും മൂടി കിടക്കുന്നു.
ഇതിന്റെ ഏറ്റവും വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്നത് ചാത്തന്നൂർ,കല്ലുവാതുക്കൽ,പാരിപ്പള്ളി പോലുള്ള ജംഗ്ഷനുകളിലെ വിദ്യാർത്ഥികളാണ്. ദിവസവും നൂറുകണക്കിന് കുട്ടികൾ ഈ വഴി സ്കൂളിലേക്ക് വരുകയും പോകുകയും ചെയ്യുന്നു എന്നാൽ നടപ്പാത തടസ്സപ്പെട്ട് കിടക്കുന്നതിനാൽ അവർക്ക് സർവീസ് റോഡിലൂടെ ജീവൻ പണയം വെച്ച് നടക്കേണ്ട ഗതികേടാണ്.
യാത്രക്കാരുടെ അവസ്ഥയും സമാനമാണ്.നടപ്പാതയിൽ തന്നെയാണ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിച്ചിരിക്കുന്നത്. അതുകൊണ്ട് ബസ് കാത്ത് നിൽക്കാൻ പോലും സ്ഥലമില്ലാതെ ആളുകൾ സർവീസ് റോഡിൽ തന്നെ നിൽക്കേണ്ടി വരുന്നു.
കെഎസ്ഇബിയും എൻഎച്ച്ഐയും കരാർ കമ്പനിയും തമ്മിലുള്ള ഏകോപനക്കുറവാണ് പ്രധാന കാരണമെന്നാണ് ആക്ഷേപമുയരുന്നത്.
യൂട്ടിലിറ്റി ഷിഫ്റ്റിംഗ് നടത്താതെയാണ് നടപ്പാത നിർമ്മിച്ചത്. കാൽനടക്കാരുടെ സുരക്ഷയ്ക്ക് വേണ്ടി എന്ന് പറഞ്ഞ് തുടങ്ങിയ പദ്ധതി ഇന്ന് അവർക്ക് തന്നെ ഭീഷണിയായി മാറിയിരിക്കുകയാണ്. തടസ്സങ്ങൾ മാറ്റുക, പൊട്ടിയ ഭാഗങ്ങൾ നന്നാക്കുക,കാട് വെട്ടുക,തുടർച്ച നൽകുക എന്നിവയാണ് ജനത്തിന്റെ ആവശ്യം.
"₹1385 കോടിയുടെ പദ്ധതി, പക്ഷേ നടക്കാൻ സ്ഥലമില്ല"
കഴിഞ്ഞ ഡിസംബറിൽ മൈലക്കാട് ഭാഗത്ത് എൻഎച്ച് 66 ൻ്റെ നിർമ്മാണഭാഗം തകർന്ന് സ്കൂൾ ബസ് അടക്കമുള്ള വാഹനങ്ങൾ സർവീസ് റോഡിൽ കുഴിയിൽ കുടുങ്ങിയിരുന്നു.അന്ന് നാട്ടുകാരും പൊലീസും ചേർന്നു കുട്ടികളെ രക്ഷിച്ചത് വലിയ വാർത്തയായിരുന്നു.ദേശീയപാത അതോറിറ്റി നിർമ്മാണ കമ്പനിയായ ശിവാലയക്കെതിരെ നടപടിയെടുത്തിട്ടും ജനത്തിന്റെ ബുദ്ധിമുട്ടിന് മാറ്റമില്ലെന്നാണ് ആരോപണം.കൊല്ലം-കടമ്പാട്ടുകോണം റീച്ച് 6 വരിയാക്കാൻ ₹1,385 കോടിയാണ് ചെലവ്. 6 ഓളം ഫ്ലൈഓവർ,10 ഓളം അണ്ടർപാസ്, 42 ഓളം കൾവർട്ട് എന്നിവയുടെ ഭാഗമായി നടപ്പാതകളും വന്നു. സ്കാഫോൾഡിംഗ് തകർന്ന് ₹9.55 ലക്ഷം പിഴ ശിവാല കമ്പനിക്ക് ചുമത്തിയ സംഭവവും ഉണ്ടായി. എന്നിട്ടും നടപ്പാതകളുടെ ഗുണനിലവാരം മെച്ചപ്പെട്ടില്ല.കോടികൾ മുടക്കി,പക്ഷേ ഒരു സാധാരണക്കാരന് നടക്കാൻ വഴിയില്ല" എന്നതാണ് നാട്ടുകാരുടെ പരാതി.
No comments:
Post a Comment