ചാത്തന്നൂർ: സനാതനധർമ്മത്തെ മുറുകെ പിടിച്ചു കൊണ്ട് ഭാരതം ഇന്ന് ലോകത്തിന് വഴികാട്ടുകയാണെന് ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാധ്യഷൻ വത്സൻ തില്ലങ്കേരി ചാത്തന്നൂരിൽ ഹിന്ദു ഏകത സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു ഇന്ന് ലോകം മുഴുവൻ സനാതനധർമത്തിൻ്റെ മഹത്തായ ആശയങ്ങളെ പകർത്താൻ ശ്രമിക്കുന്നു അത് പകർത്താനും പഠിക്കാനും ശ്രമിക്കുകയാണ്. സനാതനധർമ്മമെന്ന മഹാവടവൃക്ഷം ആയിരക്കണക്കിന് കൊല്ലങ്ങളായി നിലനിൽക്കുന്നു അതിനെ ശരിയായ അർത്ഥത്തിൽ ഗ്രഹിച്ച്, പിറന്നുവീഴുന്ന ഓരോ കുഞ്ഞിലും അതിൻ്റെ ശ്രേഷ്‌ഠമായ ജീവിതദർശനങ്ങളെ സന്നിവേശിപ്പിച്ച് ഹിന്ദുസമൂഹത്തെ കരുത്തുറ്റതാക്കി മാറ്റണം. അത് സാധിക്കണമെങ്കിൽ നമ്മുടെ കുടുംബസങ്കല്പം പ്രബലമാവുകയും അതിലെ ദൈനംദിന ജീവിതക്രമം ചിട്ടപ്പെടുത്തുകയും ചെയ്തു നമ്മൾ ഓരോരുത്തരും പ്രബലരായി തീരുമ്പോഴാണ് മുഴുവൻ രാഷ്ട്രശരീരവും കരുത്തുറ്റതായി തീരുന്നത്. അങ്ങനെ സംസ്കാരമുള്ള ജനങ്ങളും സംഘടിത സമൂഹവും സമ്പന്നമായ രാജ്യവുമായി വികസിക്കുമ്പോഴാണ് നമ്മുടെ നാട് ലോകത്തിന് വഴികാട്ടിയായി തീരുക അത്തരമൊരു വൈഭവശാലിയായ രാഷ്ട്രത്തെ കെട്ടിപ്പടുക്കാൻ വേണ്ട ആദ്യത്തെ ഘടകമാണ് ഹിന്ദുസമൂഹത്തിന്റെ ഏകത എന്നത് എന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ നിലനിൽപ്പ് പൗരന്റെ ജാഗ്രതയെ ആശ്രയിച്ചിരിക്കുന്നു. രാജ്യത്തിന്റെ നിയമവ്യവസ്ഥകളിലും നടത്തിപ്പിലും കൂറും വിധേയത്വമുള്ള പൗരജനങ്ങൾ അല്ല ഉള്ളതെങ്കിൽ ആ രാജ്യം അരാജകത്വത്തിലേക്ക് കൂപ്പുകുത്തും അത്തരമൊരു രാജ്യത്തെ നശിപ്പിക്കാൻ പുറത്തുനിന്നും ശത്രുക്കൾ വരേണ്ടതില്ല. സ്വന്തം പൗരന്മാരാൽതന്നെ രാജ്യം ദുർബ്ബലപ്പെടുകയും തകർക്കപ്പെടുകയും ചെയ്യും. അങ്ങനെ സംഭവിക്കാതിരിക്കണമെങ്കിൽ ഓരോ തലമുറയുടെ ഉള്ളിലും സ്വന്തം രാജ്യത്തെക്കുറിച്ചുള്ള അറിവും അഭിമാനവും വിധേയത്വവും വളർത്തിയെടുക്കേണ്ടതുണ്ട്. അത്തരം ഒരു മനോഭാവമുള്ള ജനങ്ങളുടെ ഉള്ളിലേ സ്വന്തം നാടിൻ്റെ സുരക്ഷയും ഭദ്രതയും വളർച്ചയും വികാസവും ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
ബി. ബി. ഗോപകുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു
മുൻ ശബരിമല മേൽശാന്തി
ബ്രഹ്മശ്രീ ബാലമുരളി
രാക്ഷ്ട്രീയ സ്വയം സേവക സംഘം പ്രാന്തിയ വ്യവസ്‌ഥ പ്രമുഖ് രാജൻകരൂർ ആമുഖപ്രഭാഷണം നടത്തി.
അധ്യാത്മിക പ്രഭാഷകൻ പനയറ ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു
വിശ്വകർമ്മ മഹാസഭ താലൂക്ക് യൂണിയൻ പ്രസിഡന്റ് പുഷ്പവല്ലി, എൻ എസ് എസ്
കരയോഗം പ്രസിഡന്റ്
ബി. ശിവപ്രസാദ്, എസ് എൻ ഡി പി
ശാഖ പ്രസിഡന്റ്
സുമേഷ്, കെ പി എം എസ് ശാഖ പ്രസിഡന്റ്
ആർ. തങ്കൻ, വേളാർ സർവീസ് സോസൈറ്റി പ്രസിഡന്റ് കെ. എസ്. ശശികുമാർ,
സാoബവ മഹാസഭ പ്രസിഡന്റ്
അജയകുമാർ.എൻ എന്നിവർ ഭദ്രദീപപ്രകാശനം നടത്തി.
സാജൻ. എസ് എസ് സ്വാഗതവും
രാജേഷ് ബാബു നന്ദിയും പറഞ്ഞു.
വിവിധ സമുദായ സംഘടന നേതാക്കൾ ഭദ്രദീപപ്രകാശനം നടത്തിയാണ് ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്.ചാത്തന്നൂരിന്റെ സാമൂഹ്യ സാംസ്കാരിക രംഗത്ത് നിറഞ്ഞു നിൽക്കുന്ന പ്രതിഭകളെയും ചടങ്ങിൽ ആദരിച്ചു.
ഫോട്ടോ: ബി. ബി. ഗോപകുമാർ എം എൽ എയും വിവിധ സമുദായ സംഘടന നേതാക്കളും ചേർന്ന് ഭദ്രദീപപ്രകാശനം നടത്തുന്നു
No comments:
Post a Comment