Tuesday, 14 July 2026

വിനോദസഞ്ചാരകേന്ദ്രമായ പരവൂർ ഇപ്പോൾ ലഹരിവിൽപ്പനയുടെ ഹബ്ബായി മാറുന്നു.

വിനോദസഞ്ചാരകേന്ദ്രമായ 
പരവൂർ  ഇപ്പോൾ ലഹരിവിൽപ്പനയുടെ ഹബ്ബായി മാറുന്നു. 

പരവൂർ : വിനോദസഞ്ചാരകേന്ദ്രമായ 
പരവൂർ  ഇപ്പോൾ ലഹരിവിൽപ്പനയുടെ ഹബ്ബായി മാറുന്നു. ലഹരിവസ്തുക്കളുടെ ഒഴുക്ക് തടയുന്നതിൽ പോലീസ്, എക്സൈസ് സംവിധാനങ്ങൾ നേരിടുന്ന വെല്ലുവിളികളാണ് ഇതിന് പ്രധാന കാരണം.
ലഹരി സംഘങ്ങൾക്കെതിരെ പ്രതിദിനം 
പരാതി ഉയരുന്നുണ്ടെങ്കിലും പൊലീസ്, എക്സൈസ് അധികൃതർ കൃത്യമായി ഇടപെടുന്നില്ലെന്ന ആക്ഷേപമുണ്ട്.
കടൽതീരത്തും നഗരത്തിലെ 
ഇടറോഡുകളിലും ആളൊഴിഞ്ഞ പറമ്പുകളിലും വീടുകളിലും രാത്രി കാലങ്ങളിൽ ലഹരിസംഘങ്ങളുടെ ശല്യം രൂക്ഷമാകുന്നതായി വ്യാപക പരാതിയുയർന്നിട്ടും 
പൊലീസ്- എക്സൈസ് പരിശോധന കാര്യക്ഷമമല്ലെന്നു നാട്ടുകാർ. പലയിടത്തും അടിക്കടി നടക്കുന്ന ആക്രമണവും റോഡരികിൽ ലഹരിസംഘങ്ങൾ കൂട്ടമായി നിൽക്കുന്നതും മൂലം ജനം ഭീതിയിലാണ്.
തിരുവനന്തപുരം ജില്ലയുടെ അതിർത്തി പങ്കിടുന്ന ഇവിടെ  വാഹന പരിശോധനയുടെ കുറവ് മയക്കുമരുന്നിന്റെ ഒഴുക്കിന് മുഖ്യകാരണമാകുന്നു. ആവശ്യത്തിന് പരിശോധനയില്ലാത്തത് ലഹരി സംഘങ്ങൾക്ക് സഹായമാകുന്നു 
പരവൂർ പോലീസ് സ്റ്റേഷനിൽ ഇൻസ്പെക്ടർ ഉൾപ്പെടെ മുപ്പതോളം 
 പോലീസുകാർ മാത്രമാണുള്ളത്. 
നിലവിലുള്ള പോലീസുകാർക്ക് കോടതി ആവശ്യങ്ങൾ, സമൻസ് ഡ്യൂട്ടി, ദൈനംദിന ഡ്യൂട്ടികൾ എന്നിവയ്ക്കുപുറമേ, ടൂറിസം കേന്ദ്രങ്ങളിലുള്ള ഡ്യുട്ടി എന്നീ ചുമതലകളുണ്ട്. തീരദേശം 
കേന്ദ്രീകരിച്ചുള്ള രാത്രി പട്രോളിങ്ങിനും സാധാരണ പെട്രോളിങ്ങിനുമുള്ള ഓഫീസർമാരുടെ കുറവ് സ്റ്റേഷനിലെ പ്രവർത്തനങ്ങളെ ബാധിക്കുന്നു. ആയിരക്കണക്കിന് വിനോദസഞ്ചാരികൾ വന്നുപോകുന്ന തീരദേശ മേഖലയിൽ 
 ടൂറിസം പോലീസിന്റെയും എക്സൈസിൻറെ അസാന്നിധ്യം ഏറ്റവും വലിയ പ്രശ്ന‌മായി നിലനിൽക്കുന്നു.പരവൂർ മുൻസിപ്പാലിറ്റി ഉൾപ്പെടുന്ന എക്സൈസ് ഓഫീസ് പ്രവർത്തിക്കുന്നത് ചാത്തന്നൂരിലാണ് ദൂരക്കൂടുതലുള്ളതും 
വാഹനം ഇല്ലാത്തതും മൂലം ഉണ്ടാവുന്ന 
ഇവരുടെ ചെക്കിങ്ങിന്റെ അഭാവവും മയക്കുമരുന്ന് വ്യാപാരത്തിന് ആക്കം കൂട്ടുന്നു. റിസോർട്ടുകൾ കേന്ദ്രീകരിച്ചുള്ള പരിശോധനകളും വളരെ കുറവാണ്.ഇത് മൂലം ഇവിടെ  ലഹരിസംഘങ്ങൾ താവളമുറപ്പിക്കുന്നു.പ്രധാന റോഡുകളിലെ പരിശോധന ഒഴിവാക്കി തീരദേശ റോഡുകളും മറ്റ്. ഊടുവഴികൾ വഴിയുമാണ് ഇവരുടെ സഞ്ചാരം ഇടറോഡുകളിൽ പരിശോധനകൾ തീരെയില്ല. രാത്രിയിൽ ബൈക്കുകളിലും സ്കൂട്ടറുകളിലുമാണ് 
ഇത്തരം കച്ചവടക്കാർ യാത്ര ചെയ്യുന്നത്.
ലഹരി ഉപയോഗിക്കാനും ചെറുപൊതികളിലാക്കിയുള്ള 
ലഹരി വിൽപനയും എല്ലാം പരസ്യമായാണ് നടത്തുന്നത് ഇടറോഡുകളിൽ തമ്പടിക്കുന്ന ഇവർ കാൽനട യാത്രക്കാർക്കും സ്ത്രീകൾക്കും ശല്യമായി തീർന്നിരിക്കയാണ്.
.ലഹരി ഉപയോഗിക്കാൻ വേണ്ടി ഇത്തരം സംഘങ്ങൾ മോഷണങ്ങൾ നടത്തുന്നതായും പരാതി ഉയർന്നിട്ടുണ്ട്. 
സംഘങ്ങളുടെ ആക്രമണങ്ങളെ പേടിച്ച് ഇവർക്കെതിരെ രൂപീകരിച്ച ഒട്ടേറെ കൂട്ടായ്മ‌കൾ വരെ പ്രവർത്തിക്കാത്ത അവസ്ഥയാണിപ്പോൾ.രാത്രി കാലങ്ങളിൽ പൊലീസ് പട്രോളിങ് കാര്യമായി ഇല്ലാത്തതും ലഹരി സംഘങ്ങളെ ചെറുക്കാനായി ബന്ധപ്പെട്ടവർ ആരും മുന്നോട്ടു വരാത്തതും മൂലം ഈ അവസരം മുതലാക്കിയാണ് ഇവർ ഇടറോഡുകളിലും ഒഴിഞ്ഞ പറമ്പുകളിലുമെത്തി ലഹരി ഉപയോഗിച്ച് അഴിഞ്ഞാടുന്നത്.




No comments:

Post a Comment