കൊട്ടിയം : മേവറം -കൊല്ലം റോഡിൽ റോഡ് കൈയ്യേറി കച്ചവടം നടത്തുന്ന കച്ചവടക്കാരെ ഒഴിപ്പിക്കുന്നത് തടഞ്ഞു. പഴയ ദേശീയപാതയുടെ
ഭാഗമായിരുന്ന മേവറം -കൊല്ലം റോഡിൽ
വശങ്ങൾ കയ്യേറി ഷെഡുകൾ കെട്ടിയും അല്ലാതെയും കച്ചവടം നടത്തുന്നവരെ
കളക്ടറുടെ നിർദ്ദേശപ്രകാരം ഒഴിപ്പിക്കാൻ പോലീസുമായി എത്തിയ കോർപ്പറേഷന്റെ ഉദ്യോഗസ്ഥ സംഘത്തെയാണ് കച്ചവടക്കാരും യൂണിയൻ നേതാക്കളും ചേർന്ന് തടഞ്ഞത്.ഒഴിപ്പിക്കൽ നടപടികൾ തുടങ്ങിയതോടെ ഓടികൂടിയ വഴിയോര കച്ചവടക്കാർ ഇടതുവലത് രാക്ഷ്ട്രീയക്കാരുടെ പിന്തുണയോടെ പ്രതിക്ഷേധമുയർത്തി.തുടർന്ന്
പ്രതിഷേധം കനത്തതോടെ ഒഴിപ്പിക്കാൻ നടപടികളിൽ നിന്നും ഉദ്യോഗസ്ഥ സംഘം പിൻവാങ്ങി. മതിയായ പോലീസ് ഇല്ലാത്തതിനാലാണ് ഉദ്യോഗസ്ഥ സംഘം ഒഴിപ്പിക്കൽ ഒഴിവാക്കി മടങ്ങിയത്.അടുത്ത ദിവസം കൂടുതൽ പോലീസുമായി എത്തി റോഡ് കയ്യേറി കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കുവാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.കാവനാട് - മേവറം പഴയ ദേശീയപാതയിൽ പഴയാറ്റിൻകുഴിയിലാണ്
ഇന്നലെ രാവിലെ കോർപ്പറേഷന്റെ വടക്കേവിള, ഇരവിപുരം സോണലുകളിലെ ഹെൽത്ത് ഇൻസ്പെക്ടർമാർ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ അസിസ്റ്റൻറ് എൻജിനീയർ, ഓവർസിയർ എന്നിവരുടെ നേതൃത്വത്തിൽ റോഡ് കയ്യേറിയുള്ള കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കാൻ എത്തിയത്. ഒരാഴ്ച മുൻപ്
ഇവിടെ ഉണ്ടായിരുന്ന കുറച്ചു കച്ചവടക്കാരെ ഒഴിപ്പിച്ചിരുന്നു ഇവർ വീണ്ടും വന്ന് കച്ചവടം ചെയ്യാൻ തുടങ്ങിയതോടെ
മുഴുവൻ പേരെയും ഒഴിപ്പിക്കണമെന്ന കളക്ടറുടെ ഉത്തരവിനെ തുടർന്നാണ് ഇന്നലെ രാവിലെഉദ്യോഗസ്ഥ സംഘം എത്തിയത്.തുടർന്ന് ഇടത് നേതാക്കളുടെ നേതൃത്വത്തിൽ തടയുകയായിരുന്നു.
വിവരമറിഞ്ഞ് ഇരവിപുരം പോലീസും കൺട്രോൾ റൂം പോലീസും സ്ഥലത്തെത്തിയെങ്കിലും കച്ചവടക്കാർ ആളിനെ കൂട്ടി പ്രതിഷേധം കനപ്പിച്ചതോടെ
കൂടുതൽ പോലീസ് ഇല്ലാത്തതിനാൽ ഒഴിപ്പിക്കൽ നടപടികൾ മതിയാക്കി
പോവുകയായിരുന്നു.ഗവർണറുടെ സന്ദർശനവും പോലീസിന്റെ ലഭ്യത കുറവുമൂലമാണ് ഉദ്യോഗസ്ഥ സംഘം ഒഴിപ്പിക്കാൻ നടപടികളിൽ നിന്നും പിന്മാറിയത്.കൂടുതൽ പോലീസുമായി എത്തി അടുത്ത ദിവസം ഒഴിപ്പിക്കൽ നടപടികൾ തുടരാനാണ് ഉദ്യോഗസ്ഥർ തീരുമാനിച്ചിട്ടുള്ളത്.
ഫോട്ടോ : റോഡ് കയ്യേറികച്ചവടം നടത്തുന്ന വരെഒഴിപ്പിക്കാൻ എത്തിയ കോർപ്പറേഷൻ ഉദ്യോഗസ്ഥ സംഘത്തെ തടഞ്ഞതിനെ തുടർന്ന് പോലീസുമായി ചർച്ച നടത്തുന്നു
No comments:
Post a Comment