Monday, 20 July 2026

പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നേത്രരോഗ വിഭാഗത്തിൽ ഓപ്പറേഷൻ പുനരാരംഭിച്ചു

പാരിപ്പള്ളി മെഡിക്കൽ കോളേജിൽ 
നേത്രരോഗ വിഭാഗത്തിൽ ഓപ്പറേഷൻ 
പുനരാരംഭിച്ചു

ചാത്തന്നൂർ : പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നേത്രരോഗ വിഭാഗത്തിൽ 
ഓപ്പറേഷൻ പുന:രാരംഭിച്ചു ഓപ്പറേഷൻ തീയേറ്ററിൽ ശസ്ത്രക്രിയയ്ക്കുള്ള പുതിയ മിഷനറികളും ഉപകരണങ്ങളും സ്ഥാപിച്ചു കൊണ്ടാണ് പൂർണ്ണസ്ഥിതിയിലായത്. തിമിര ശസ്ത്രക്രിയ,നവജാത ശിശുക്കളുടെ തിമിര ശസ്ത്രക്രിയ, കണ്ണിനുള്ളിൽ ഇൻജക്ഷൻ എടുക്കുന്ന കോർണിയൽ ട്രാൻസാന്റ്റ് ശസ്ത്രക്രിയ, റെറ്റിന ശസ്ത്രക്രിയ,കോങ്കണ്ണ് ശസ്ത്രക്രിയ, കണ്ണിലെ സങ്കീർണമായ ശസ്ത്രക്രിയകൾ എന്നിവയാണ് പുന:രാരംഭിച്ചത്.കഴിഞ്ഞ ഏഴ് മാസമായി 
നിലച്ചിരുന്ന നേത്രരോഗ ശസ്ത്രക്രിയ
വിഭാഗം ഇതോടെ പുനരാരംഭിച്ചു. അതിസൂക്ഷ്മ‌വും സങ്കീർണവുമായ ശസ്ത്രക്രിയകൾ കൃത്യതയോടെ ചെയ്യുന്നതിനുള്ള ഓപ്പറേറ്റിങ് മൈക്രോസ്കോപ് എത്തിയതിനെ തുടർന്ന് നേത്ര രോഗവിഭാഗത്തിലെ രണ്ട് ഓപ്പറേഷൻ തിയറ്ററുകളുടെയും പ്രവർത്തനവും ഒ പി വിഭാഗവും ഇതോടെ 
പുനരാരംഭിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.ഇ എസ് ഐ കോർപ്പറേഷൻ സ്ഥാപിച്ച പത്തു വർഷത്തോളം പഴക്കമുള്ള ഓപ്പറേറ്റിങ് മൈക്രോ സ്കോപ് തകരാറിലായതിനെ തുടർന്ന് നേത്രരോഗവിഭാഗം നിർത്തി വച്ചിരിക്കുകയായിരുന്നു 
നേത്രരോഗ വിഭാഗവുമായി ബന്ധപ്പെട്ട് നവജാത ശിശുക്കളുടെ ഉൾപ്പെടെ എല്ലാവിധ അത്യാധുനിക ചികിത്സാ സംവിധാനങ്ങളും ഉണ്ടെങ്കിലും ഓപ്പറേറ്റിങ് മൈക്രോസ്കോപ് ഇല്ലാത്തതിനാൽ പല ശസ്ത്രക്രിയകളും മുടങ്ങിയിരുന്നു. മാസത്തിൽ നൂറിലേറെ ശസ്ത്രക്രിയകൾ നടക്കുമായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.നേത്രരോഗവിഭാഗത്തിലെ പ്രധാന പ്രശ്നങ്ങൾ  ആരോഗ്യ വകുപ്പ് 
മന്ത്രിയ്ക്ക് മുന്നിൽ ബി. ബി ഗോപകുമാർ എം എൽ എ നിവേദനം നൽകുകയും മന്ത്രി ഉറപ്പ് നൽകുകയും ചെയ്തിരുന്നു. തുടർന്ന് 
റെറ്റിനൽ ഇമേജിങ് സിസ്റ്റം എന്ന ഉപകരണ വാങ്ങാൻ 1.15 കോടി രൂപയുടെ ഭരണാനുമതി സർക്കാരിൽ നിന്നു ലഭിച്ചിരുന്നു. ഈ തുക കേരള മെഡിക്കൽ സർവീസ് കോർപറേഷൻ ലിമിറ്റഡിന് കൈമാറുകയും ചെയ്തു.
എന്നാൽ ഈ ഉപകരണം നിർബ ന്ധമല്ലെന്നും ഓപ്പറേറ്റിങ് മൈക്രോസ്കോപ് ആണ് അത്യാവശ്യമെന്നും വകുപ്പുമേധാവി നിർദേശിച്ചിരുന്നു. ഇതിന്റെ അടി സ്ഥാനത്തിൽ, അഡ്വാൻസ്‌ഡ് മൾട്ടിമോഡൽ റെറ്റിനൽ ഇമേജിങ് സിസ്‌റ്റത്തിന് അനുവദിച്ച തുക ഓപ്പറേറ്റിങ് മൈക്രോ സ്കോപ് വാങ്ങുന്നതിനായി ഉപ യോഗിക്കാമെന്ന് തീരുമാനിച്ചിരുന്നു ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഉപകരണം എത്തി നേത്രരോഗവിഭാഗം പുനരാരംഭിച്ചത്.

No comments:

Post a Comment