കൊല്ലം : ബിരിയാണിയ്ക്ക് വില കുതിച്ചുയർന്നു ഹോട്ടലുകളിൽ
കച്ചവടം കുറഞ്ഞു ഉത്പാദനം നിർത്തി കച്ചവടക്കാർ. അരിക്കും കോഴിക്കും ഉൾപ്പെടെ അസംസ്കൃത വസ്തുക്കൾക്കുള്ള വില ഉയർന്നതോടെയാണ് ബിരിയാണിയ്ക്ക് വില ഉയർത്താൻ കച്ചവടക്കാർ നിർബന്ധിതരായത്. ബിരിയാണിക്കുള്ള സകല സാധനങ്ങൾക്കും
മൂന്നുമാസത്തിനിടെ നാൽപത് ശതമാനത്തോളമാണ് വിലക്കയറ്റം ഉണ്ടായത് തുടർന്ന്
പിടിച്ചുനിൽക്കാനാവാതെ കാറ്ററിങ്
യൂണിറ്റുകൾ ഇരുപത് ശതമാനം വില
വർധിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ
ഒരു വർഷത്തിനിടെ ഒന്നാം നിര ബ്രാൻഡ്
ബിരിയാണി അരിക്ക് 200 മുതൽ 215 രൂപ
വരെയായി. വിവിധ ബ്രാൻഡുകളുടെ അരി കിലോയ്ക്ക് 95-100 രൂപ വിലയിൽ ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ 150 രൂപ മുതലാണു വില. ഒരു വർഷം മുൻപ്
ഇത് 130- 140 രൂപയായിരുന്നു. കോഴി വില 110 ൽ നിന്ന് 190 രൂപയായി. ജീവനുള്ള കോഴിയുടെ വില കിലോയ്ക്ക് 175 രൂപ മുതലാണ്. പാചക വാതകത്തിന് സിലിണ്ടറിന് വില കൂടിയും കുറഞ്ഞും നിൽക്കുന്നു.ഒരു പിക്കപ്പ് വാൻ വിറകിന് 5,500 6,000 രൂപവരെയുണ്ടായിരുന്നത് 1500 രൂപയോളം കൂടി. കോഴിമുട്ടയ്ക്കും വില കൂടി. വലിയ ഉള്ളിക്ക് കിലോയ്ക്ക് 38 രൂപയാണു വില. ഇഞ്ചിയുടെ വില 220 രൂപയായി. വെളുത്തുള്ളിയുടെ ഉയർന്ന വില ഇനിയും കുറഞ്ഞിട്ടില്ല.പാലിനു വില വർധിപ്പിച്ചപ്പോൾ നെയ്യിന്റെയും തൈരിന്റെയും വില കൂടിയത് അമിത ഭാരമായി. വെളുത്തുള്ളി, തൈര്, നെയ്യ് തുടങ്ങി ബിരിയാണിയുടെ എല്ലാ ചേരുവൾക്കും കാര്യമായ വിലക്കയറ്റമുണ്ട്. മുട്ടയ്ക്ക് എട്ടുരൂപയായി മുട്ടയുടെ വില കയറിയതിനൊപ്പം ക്ഷാമവുമുണ്ട്. തമിഴ്നാട്ടിൽ നിന്നും മൃഗങ്ങളുടെ വരവ് കുറഞ്ഞതോടെ പോത്തിറച്ചിയ്ക്ക്
കടുത്ത ക്ഷാമവും വിലക്കയറ്റവുമാണ്. നല്ല പോത്തിറച്ചിയ്ക്ക്
480 മുതൽ 500 രൂപവരെയാണ് വില. മൂന്നുമാസം മുന്പ് 360 മുതൽ 400 രൂപവരെയായിരുന്നു. മട്ടനും മീനിനുമെല്ലാം സമാനമായ രീതിയിൽ
വില വർധിച്ചു. പാചകവാതക വില വർധനക്കുപിന്നാലെ ഹോട്ടലുകൾ നേരത്തെ ബിരിയാണി വില വർധിപ്പിച്ചിരുന്നു. ഈ മാസം മുതലാണ് കാറ്ററിങ് യൂണിറ്റുകൾ വില കൂട്ടിയത്.
പരിപാടികൾക്കും മറ്റ്
പാർടികളിലും വൃത്തിയായി ബിരിയാണി വിളമ്പണമെങ്കിൽ 220 രൂപയെങ്കിലും വാങ്ങേണ്ടിവരും. അതല്ലെങ്കിൽ ഗുണനിലവാരത്തിൽ കണ്ണടക്കേണ്ടി വരും. എന്നാണ് കച്ചവടക്കാർ സൂചിപ്പിക്കുന്നത്.
@ ബിരിയാണിയ്ക്ക് വില കൂട്ടാതിരിക്കാൻ പറ്റില്ല
നിർമിക്കാനുപയോഗിക്കുന്ന ഉൽപന്നങ്ങളുടെ ഗുണമേന്മയാണു ബിരിയാണിയുടെ രുചി. അതിൽ വിട്ടുവീഴ്ച ചെയ്താൽ ഹോട്ടലിൽ ആളു കുറയും. കട പൂട്ടേണ്ടി വരും. എല്ലാ പ്രതിസന്ധികളും ഒരുമിച്ചു വന്നതോടെ ഹോട്ടൽ
കാറ്ററിംഗ് വ്യവസായികൾ കഷ്ടപ്പാടിലാണ്.
സജീവ് കണ്ണേറ്റ (കാറ്ററിംഗ് അസോസിയേഷൻ ചാത്തന്നൂർ )
No comments:
Post a Comment