Monday, 6 July 2026

പാരിപ്പള്ളി മെഡിക്കൽ കോളേജിൽ വേണ്ടത്ര സൗകര്യങ്ങളില്ലാത്തതിനാൽ സ്വകാര്യ ആശുപത്രികൾ തേടി പോകേണ്ട ഗതികേടിലാണ് സാധരണക്കാരായ രോഗികൾ

പാരിപ്പള്ളി മെഡിക്കൽ കോളേജിന്റെ ദുരവസ്ഥയ്ക്ക് പരിഹാരം കാണാൻ 
ആരോഗ്യവകുപ്പ് മന്ത്രിയുടെ സന്ദർശനം ഇന്ന് 

ചാത്തന്നൂർ : പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ആരോഗ്യവകുപ്പ് മന്ത്രിയുടെ സന്ദർശനം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക്. മന്ത്രിയ്ക്ക് മുന്നിൽ അവതരിപ്പിക്കാൻ നിരവധി കാര്യങ്ങളുണ്ട് ജനപ്രതിനിധികളും പൊതുസമൂഹവും അത് കൊണ്ട് തന്നെ പ്രതീക്ഷയോടെയാണ് പുതിയ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം മന്ത്രിയുടെ സന്ദർശനത്തെ കാണുന്നത്.
മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിനു വേണ്ട അത്യാവശ്യം അടിസ്ഥാന സൗകര്യങ്ങളും അധ്യാപകരും ഉണ്ടെങ്കിലും രോഗികൾക്ക് ചികിത്സ വേണമെങ്കിൽ മറ്റ് മാർഗങ്ങൾ തേടണം. കോടിക്കണക്കിനു രൂപ പത്ത് വർഷത്തിനിടയിൽ മെഡിക്കൽ കോളജിനായി സർക്കാർ ചെലവഴിച്ചിട്ടും 
ജനങ്ങൾക്ക് 
മികച്ച ചികിത്സ തേടി മറ്റിടങ്ങളിലേക്ക് പോകേണ്ട സ്ഥിതിയാണ്. 
കാർഡിയോളജി ഡിപ്പാർട്മെന്റിൽ ഡോക്ടർ ഇല്ല 
 കാത് ലാബ് സജ്‌ജമായിട്ടും പ്രവർത്തനരഹിതം,ഡോക്ടറില്ലാത്ത  ഡിപ്പാർട്മെന്റുകൾ,
സ്പെഷ്യൽറ്റി വിഭാഗങ്ങൾ  പ്രവർത്തിക്കുന്നില്ല, എൻഡോക്രൈനോളജി, ഗാസ്ട്രോ എൻട്രോളജി, ഓങ്കോളജി, റൂമറ്റോളജി, യൂറോളജി, റേഡിയോളജി, മെഡിസിൻ, നെഫ്രോളജി തുടങ്ങിയ 
വിവിധ ഡിപ്പാർട്മെന്റുകളിലെ ചികിത്സയ്ക്ക് വരുന്നവർ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മറ്റ് സ്വകാര്യ ആശുപത്രിയിലേക്കും പോകുന്നു.
എച്ച്ഒഡിമാർ ഇല്ലാത്ത ഡിപ്പാർട്മെന്റുകളാണ് കൂടുതലും 
ഗൈനക്കോളജി, പീഡിയാട്രിക്സ് വിഭാഗങ്ങളിൽ എച്ച്ഒഡിമാർ ഇല്ലെങ്കിൽ, ഓർത്തോപീഡിക്സ്, ഇഎൻടി വിഭാഗങ്ങളിൽ തസ്തിക സൃഷ്ടിച്ചിട്ടുമില്ല. ഈ വിഭാഗങ്ങളിൽ  അസിസ്‌റ്റന്റ് പ്രഫസർമാരുടെയും അസോസിയറ്റ് പ്രഫസർമാരുടെയും ഒഴിവുണ്ട്. നഴ്സിങ്, പാരാമെഡിക്കൽ ജീവനക്കാരും പേരിനു മാത്രമാണ്  നഴ്സിങ് ഓഫിസർ ഗ്രേഡ് 1 തസ്തികയിൽ പത്തോളം പേരും 
 ഗ്രേഡ് 2 തസ്തികയിൽ 7 പേരും ഉൾപ്പെടെ
പതിനേഴ് പേരാണ് ഉള്ളത്.  നഴ്സിങ് അസിസ്റ്റന്റ് ഗ്രേഡ് 1, ഗ്രേഡ് 2 തസ്‌തികകളിലും സ്റ്റാഫ് പാറ്റേൺ കുറവാണു  ലാബ് അസിസ്റ്റന്റ്, ഫാർമസിസ്റ്റ് എന്നീ തസ്‌തികകളിലും സ്റ്റാഫുകൾ കുറവാണ്.ലാബ് അസിസ്റ്റന്റ്, ഫാർമസിസ്റ്റ് എന്നീ തസ്ത‌ികകളിലും ഒരു മെഡിക്കൽ കോളേജിന് വേണ്ട സ്റ്റാഫ് പറ്റേൺ ഇല്ല.
റോഡിയോളജി, ലാബ് ടെക്നിഷ്യൻ, അനസ്തെറ്റിസ്‌റ്റ് ടെക്‌നിഷ്യൻ, കാത് ലാബ് ടെക്നിഷ്യൻ, അറ്റൻഡർ, വാച്ചർ, സ്റ്റോർ കീപ്പർ, ഹൗസ് കീപ്പർ, ഫാർമസിസ്റ്റ് തുടങ്ങിയ തസ്തികകളിൽ കൂടുതൽ നിയമനങ്ങൾ നടത്തേണ്ടത് അനിവാര്യമാണ്. ആവശ്യത്തിനു ലാബ് ടെക്നിഷ്യൻമാർ ഇല്ലാത്തതിനാൽ ആധുനിക ആശുപത്രി ഉപകരണങ്ങൾ ഉണ്ടെങ്കിലും നിർധന രോഗികൾക്ക് സേവനം ലഭിക്കുന്നില്ല.അടിയന്തര ചികിത്സ സൗകര്യങ്ങൾ ഇവിടെ തീരെയില്ലെന്നതാണ് യാഥാർഥ്യം. ജനങ്ങൾക്ക് അത്യാവശ്യമുള്ള ചികിത്സ സൗകര്യമൊരുക്കാൻ കഴിഞ്ഞില്ലെങ്കിൽ എന്തിനാണ് മെഡിക്കൽ കോളേജ് എന്ന ചോദ്യമാണ് ഉയരുന്നത്.

ഫോട്ടോ :പരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി

@ പൊട്ടിതകർന്ന് സഞ്ചാരയോഗ്യമല്ല മെഡിക്കൽ കോളേജിനുള്ളിലെ റോഡുകൾ

@മെഡിക്കൽ കോളേജിനുള്ളിൽ രണ്ട് സർക്കാർ ആംബുലൻസ് സർവീസ് ഉണ്ടെങ്കിലും പൊതുസമൂഹത്തിന് അതിന്റെ സേവനം ലഭ്യമല്ല അത് കൊണ്ട് തന്നെ സൗജന്യ ആംബുലൻസ് സർവീസ് കൂടുതലായി മെഡിക്കൽ കോളേജിൽ ആവശ്യമാണ് എന്ന ആവശ്യമാണ് ശക്തമാകുന്നത്.

ഫോട്ടോ :തകർന്ന് കിടക്കുന്ന റോഡ് 

@ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ 

പാരിപ്പള്ളി മെഡിക്കൽ കോളേജിൽ 
വേണ്ടത്ര സൗകര്യങ്ങളില്ലാത്തതിനാൽ സ്വകാര്യ ആശുപത്രികൾ തേടി പോകേണ്ട ഗതികേടിലാണ് സാധരണക്കാരായ രോഗികൾ ദേശീയ പാതയോട് ചേർന്ന് പ്രവർത്തിക്കുന്ന അശുപത്രിയിൽ വാഹന അപകടത്തിൽപ്പെടുന്നവർക്ക് പോലും ചികിത്സ കൊടുക്കാൻ കഴിയുന്നില്ല. ആശുപത്രി വികസനം ആവശ്യപ്പെട്ട് നിരന്തര പ്രതിഷേങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല. വൈകീട്ട് ആറ് മണിക്ക് ശേഷം സ്കാനിങ്ങ് നടത്താൻ ജീവനക്കാരുണ്ടാവില്ല. രാത്രികാലങ്ങളിൽ അത്യാഹിതമുണ്ടായി എത്തുന്നവർ സ്‌കാനിങ്ങിന് ആശ്രയിക്കുന്നത് പുറത്തുള്ള സ്വകാര്യ ലാബുകളെയാണ്. അപകടത്തിൽ പരിക്കേൽക്കുന്നവരെത്തിയാൽ പ്രാഥമിക ചികിത്സ നൽകി തിരുവന്തപുരത്തേക്ക് അയക്കുകയാണ് പതിവ്

@  മരുന്നുക്ഷാമം രൂക്ഷമായതോടെ രോഗികൾ വലയുന്നു.
 ഒ പി യിൽ ഡോക്ടർമാർ കുറിച്ചുകൊടുക്കുന്ന മരു ന്നുകളൊന്നും ആശുപത്രി ഫാർമസിയിൽ ഇ ല്ലെന്നാണ് പരാതി. പല മരുന്നുകളും പുറത്തു നിന്നും കൂടിയ തുകക്ക് വാങ്ങേണ്ട ഗതികേടിലാണ് രോഗികൾ. ശസ്ത്രക്രിയ കഴിഞ്ഞവർക്കും മറ്റ് ഗുരുതര രോഗമുള്ളവർക്കും കുറിച്ചു കൊടുക്കുന്ന മരുന്നുകൾക്കായി ഒ.പി ഫാർമസിയിൽ എത്തുമ്പോൾ അവയൊന്നും ഇല്ലെന്നാണ് മറുപടി. എവിടെ കിട്ടുമെന്നു ചോദിച്ചാൽ ഫാർമസിയിൽ നിൽക്കുന്നവർ കൈമലർ ത്തും. മണിക്കൂറുകൾ ക്യൂ നിന്ന് ഫാർമസിയുടെ മൂന്നിലെത്തുന്നവർക്കാണ് മരുന്ന് ഇല്ലെന്ന മറുപടി ലഭിക്കുന്നത്.
സർജറി കഴിഞ്ഞവർക്കുൾപ്പെടെ ആശുപത്രി ഒ പികളിൽ ഉള്ള മരുന്നുകളാണ് സാധാരണ ഡോക്ടർമാർ എഴുതിനൽകാറുള്ളത്. നിർധനരും സാധാരണക്കാരുമായ രോഗികളാണ് മെഡിക്കൽ കോളജ് ആശുപ്രതിയിൽ ചികി ത്സക്കെത്തുന്നത്. ഫാർമസി കൗണ്ടറുകളിൽ വേണ്ടത്ര ജീവനക്കാരില്ലാത്തതും രോഗികളെ ദുരിതത്തിലാക്കുന്നുണ്ട്. നൂറുകണക്കിന് രോഗികൾ മരുന്നിനായി ക്യൂ നിൽക്കുന്ന കൗണ്ടറിൽ ഒന്നോ രണ്ടോ ഫാർമസിസ്റ്റ് മാത്രമാണ് ഉണ്ടാവുക.

@ ഡോക്ടർമാരുടെ 
നിലവിൽ ആശുപത്രി പ്രവർത്തനം അവതാളത്തിലാണ് . പനിയും പകർച്ചവ്യാധികളും പടരുമ്പോഴാണ് ആവശ്യത്തിന് ഡോക്‌ടർമാരില്ലാത്ത അവസ്ഥ‌. ഡോക്ടർമാരുടെ കുറവ് രോഗികളെയും വലയ്ക്കുകയാണ്. ഒപിയിൽ മാത്രം ഒരു ദിവസം 1500 രോഗികളാണ് ചികിത്സയ്ക്ക് എത്തുന്നത്. അത്യാഹിത വിഭാഗത്തിൽ 300 പേരും. എന്നാൽ ഇത്രയും പേരെ ചികിത്സക്കാനുള്ള ഡോക്ടർമാരില്ല. കിടത്തിചികിത്സയിലും നൂറ് കണക്കിന് രോഗികളുണ്ടെന്നാണ് കണക്ക്.ജില്ലയിൽ ഡെങ്കിപ്പനി അടക്കമുള്ള പകർച്ചവ്യാധികൾ കൂടുന്ന സാഹചര്യത്തിൽ ഡോക്‌ടർമാരുടെ കുറവ് ജനറൽമെഡിൻ വിഭാഗത്തെ കാര്യമായി ബാധിച്ചിട്ടുണ്ട് 
നിലവിൽ  അസിസ്‌റ്റൻ്റ് പ്രഫസർമാരുടെ ഒഴിവുകൾ ജനറൽ മെഡിസിൻ വിഭാഗത്തിൽ മാത്രമുണ്ട്. 10 സീനിയർ റെസിഡന്റുമാർ വേണ്ടയിടത്ത് 3 പേർ മാത്രമാണുള്ളത്. മഴയിൽ വാഹനാപകടങ്ങൾ വർധിച്ചതോടെ പരുക്കേറ്റ് എത്തുന്നവരെ അടിയന്തരമായി ശസ്ത്രക്രിയ ചെയ്യാൻ സീനിയർ ഡോക്‌ടരുമാരുമില്ല. 


No comments:

Post a Comment