Friday, 10 July 2026

പകർച്ചരോഗ പ്രതിരോധ പ്രവർത്തനത്തിൽ ആരോഗ്യ വിഭാഗം വീഴ്‌ച വരുത്തിയതോടെ പനിയുൾപ്പെടെയുള്ള പകർച്ച രോഗങ്ങൾ ജില്ലയിൽ വ്യാപകമാകുന്നു.

കൊല്ലം : പകർച്ചരോഗ പ്രതിരോധ പ്രവർത്തനത്തിൽ ജില്ലയിലെ 
ആരോഗ്യ വിഭാഗം വീഴ്‌ച വരുത്തിയതോടെ പനിയുൾപ്പെടെയുള്ള പകർച്ച രോഗങ്ങൾ ജില്ലയിൽ വ്യാപകമാകുന്നു. ആരോഗ്യ വകുപ്പിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ 
മെല്ലെപോയത് മൂലമാണ് . ഡെങ്കിപ്പനി, എലിപ്പനി, ഷിഗല്ല,മലബനി, ഇൻഫ്ലുവെൻസ തുടങ്ങിയവ ജില്ലയിൽ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ജില്ലയിൽ
ഈ മാസം ഇതുവരെ അയ്യായിരത്തോളം 
 പേരാണ് വിവിധ
സർക്കാർ ആശുപത്രിയിൽ പനിക്ക് ചികിത്സ തേടിയത് ഇതിൽ കൂടുതലും കുട്ടികളാണ്  ഇതിൽ, 65ഓളം 
 പേർക്ക് കൂടുതൽ വിദഗ്‌ധ ചികിത്സ ആവശ്യമായതിനാൽ തിരുവനന്തപുരം 
പാരിപ്പള്ളി മെഡിക്കൽ കോളേജ് 
ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സ്വകാര്യ
ആശുപത്രികളിലും നിരവധി പേർ ചികിത്സ
തേടിയിട്ടുണ്ട് ഇവരുടെ കണക്ക് ലഭ്യമല്ല എന്നിരിക്കെ ജില്ലയിൽ പ്രതിദിനം ചികിത്സ
തേടുന്നവരുടെ എണ്ണവും വർദ്ധിക്കുകയാണ് 800മുതൽ 1000 വരെയാണ് ഇപ്പോൾ 
പ്രതിദിന കണക്ക് ചില ദിവസങ്ങളിൽ ആയിരം കടക്കുമെന്നും ആരോഗ്യവകുപ്പ് അധികൃതർ സൂചിപ്പിക്കുന്നു.
 ജൂലൈ എട്ടിന്  
 ചികിത്സതേടിയവരുടെ
എണ്ണം 830 ആണ്. ഷിഗല്ല, എലിപ്പനി,
എച്ച് വൺ - എൻവൺ കൂടാതെ 
മഞ്ഞപ്പിത്തവും വ്യാപകമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്  മയ്യനാട് - പരവൂർ - കൊല്ലം തീരദേശ മേഖലയിലാണ് മഞ്ഞപ്പിത്തം കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ജില്ലയിൽ 250ഓളം പേര് 
ഡെങ്കിപ്പനി ലക്ഷണങ്ങളുമായി
ചികിത്സതേടിയത്. ഇതിൽ നൂറോളം 
 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 
കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളിൽ 
 പരവൂർ  മേഖലയിൽ മാത്രം നിരവധി പേർക്കാണ് ഡങ്കിപ്പനി സ്ഥിതീകരിച്ചത്.
എലിപ്പനിയും,  ഇൻഫ്ലുവൻസയും
ബാധിച്ചവർ ഉണ്ട്. 
മഴക്കാല മുന്നൊരുക്കങ്ങൾ പാളിയ കൊല്ലം കോർപ്പറേഷനിലാണ് ഇത്തരം കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്‌തത്‌. 
 രണ്ടാമത് പരവൂർ മുൻസിപ്പൽ ഏരിയയിലും  എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.  ഇൻഫ്ലുവൻസയും ജില്ലയിൽ ദിനവും 
റിപ്പോർട്ട് ചെയ്യുന്നുണ്ട് ഇ വർഷം ഇത് വരെ 
  ജില്ലയിൽ ഇതുവരെ 19 പേർക്കാണ് ഷിഗല്ല സ്ഥിരീകരിച്ചത്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇക്കൊല്ലമാണ് ജില്ലയിൽ ഇത്രയധികം പേർ ഷിഗല്ല ബാധിതരായത്. 
ഈ മാസം കഴിഞ്ഞ 9 ദിവസത്തിനിടയിൽ 
മാത്രം പനി ബാധിച്ച് പതിനായിരത്തോളം 
 പേരാണ് ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. ഇതിൽ ഒപിയിൽ ചികിത്സതേടിയെത്തിയവരിൽ 
മുവ്വായിരത്തോളം പേർക്ക് കിടത്തിച്ചികിത്സ വേണ്ടി വന്നു.  സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടുന്നവരുടെ എണ്ണം ഇതിന്റെ ഇരട്ടിയാണ്. മലമ്പനിബാധിതരുടെ എണ്ണവും ജില്ലയിൽ കൂടുകയാണ് കഴിഞ്ഞ
ഒരാഴ്‌ചയ്ക്കിടെ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളാണ് മലമ്പനി ബാധിതരായത്. പ്ലാസ്മോഡിയം ഫാൽസിപാറം വിഭാഗത്തിലുള്ള മലമ്പനിയാണ് ഇവരെ ബാധിച്ചിരിക്കുന്നത്. പ്ലാസ്മോഡിയം പാരസൈറ്റുകൾ പരത്തുന്ന മലമ്പനി (മലേറിയ) മരണത്തിന് ഇടയാക്കുന്നതാണ്. പ്ലാസ്മോഡിയം വൈവാക്സ‌്, പ്ലാസ്മോഡിയം ഫാൽസിപാറം, പ്ലാസ്മോഡിയം മലേറിയ, പ്ലാസ്മോഡിയം ഒവേയിൽ എന്നിങ്ങനെ നാല് തരം മലമ്പനികളുണ്ട്. ഇതിൽ ആദ്യ രണ്ടുവിഭാഗം മാത്രമാണ് ജില്ലയിലുള്ളത് 

 @ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളിൽ കൊല്ലം 
 കോർപറേഷൻ ഭരണസമിതിക്കുണ്ടായ വീഴ്‌ചയാണ് പകർച്ചവ്യാധി പകരാൻ കാരണം..ഡെങ്കിപ്പനിയും പനിയും വ്യാപകമായപ്പോൾ മാത്രമാണ് കോർപറേഷൻ ശുചീകരണ പ്രവർത്തനങ്ങളാരംഭിച്ചത്. 
അപ്പോഴേക്കും കോർപറേഷൻ ഡെങ്കിപ്പനിയുടെയും പനിയുടെയും കേന്ദ്രമായി മാറി 

@ സർക്കാർ ആശുപത്രികളിൽ 
ജീവിത ശൈലീ രോഗങ്ങൾക്ക് മരുന്നില്ല. 

ജില്ലയിൽ വ്യാപകമായി പടർന്നു പിടിക്കുമ്പോഴും സർക്കാർ ആശുപത്രികളിൽ ജീവിത ശൈലീ രോഗങ്ങൾക്ക് മരുന്നില്ല. പ്രമേഹം, രക്തസമ്മർദം, കൊളസ്ട്രോൾ തുടങ്ങിയ രോഗങ്ങൾക്കുള്ള മരുന്നാണ് ഇല്ലാത്തത്. രക്തസമ്മർദത്തിന് ടെൽമിസാർട്ടൻ എന്ന മരുന്നാണ് നൽകിയിരുന്നത്. സർക്കാർ ആശുപത്രിയിലേക്ക് ഈ മരുന്നിന്റെ വിതരണം കുറഞ്ഞതോടെ ടെൽമിസാർട്ടന് പകരം അമലോഡിപ്പിൻ രോഗികൾക്ക് നൽകാൻ ആശുപത്രികൾ നിർബന്ധിതരായി. ഇപ്പോഴിതും ലഭിക്കാത്ത സാഹചര്യമാണ്. രക്തത്തിലെ അമിതമായ കൊളസ്ട്രോൾ കുറയ്ക്കാനും പക്ഷാഘാതം, ഹൃദയാഘാതം എന്നിവ തടയാനും ഉപയോഗിക്കുന്ന അറ്റോർവാസ്റ്റാറ്റിൻ, ഗ്യാസ്ട്രബിളിന് നൽകുന്ന റാൻടെക്, ഗർഭിണികൾക്ക് നൽകുന്ന കാൽസ്യം, അയൺ ഗുളികൾ, കുട്ടികൾക്കുള്ള അയൺ സിറപ്പ് എന്നിവയും സർക്കാർ ആശുപത്രികളിൽ ലഭ്യമല്ല.

No comments:

Post a Comment