ദേശീയ വിദ്യാഭ്യാസനയ
ത്തിന്റെ ഭാഗമായുള്ള മാതൃകാ വിദ്യാലയങ്ങൾ സൃഷ്ടിക്കാനാണു പിഎം.ശ്രീ പദ്ധതി കേന്ദ്രം വിഭാവനം ചെയ്തത് - ബി.ബി. ഗോപകുമാർ എം എൽ എ
ത്തിന്റെ ഭാഗമായുള്ള നിർദേശങ്ങളെല്ലാം നടപ്പാക്കുന്ന മാതൃകാ വിദ്യാലയങ്ങൾ സൃഷ്ടിക്കാനാണു പിഎം ശ്രീ പദ്ധതി കേന്ദ്രം വിഭാവനം ചെയ്തതെന്നു ബി.ബി. ഗോപകുമാർ എം എൽ എ പറഞ്ഞു ഉളിയനാട് ഹൈസ്കൂളിൽ നിർമ്മിച്ച സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു ദേശീയ വിദ്യാഭ്യാസ നയം കുട്ടികൾക്കും യുവാക്കൾക്കും ഏറെ പ്രയോജനകരമാണ്. പുതുതലമുറയുടെ ഭാവിക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പാക്കിയ പദ്ധതിയാണിത് അത് കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തിന് നേട്ടമുണ്ടാകും
നിരവധി വിദ്യാഭ്യാസ വിദഗ്ധർ ചേർന്ന് തയ്യാറാക്കിയ, രാഷ്ട്രീയം ലവലേശമില്ലാത്ത വിദ്യാഭ്യാസ പദ്ധതി വിദ്യാർത്ഥികളുടെ സമഗ്ര വികസനത്തിന് വഴിവെക്കും അത് വഴി കേരളത്തിലെ വിദ്യാർത്ഥികൾക്ക് ഇതുവരെ നിഷേധിച്ചിരുന്ന വിദ്യാഭ്യാസ ആധുനികവൽക്കരണം ലഭിക്കും.
ലോകമെമ്പാടും വിദ്യാഭ്യാസരീതി മാറുമ്പോൾ കേരളത്തിനു മാത്രം അതിന് മുഖം തിരിച്ചു നിൽക്കാൻ കഴിയില്ല. പി എം ശ്രീയിലൂടെ കുട്ടികൾക്ക് ലഭിക്കുന്ന ആധുനിക വിദ്യാഭ്യാസം നേടിയെടുക്കാനാണ് നമ്മൾ ശ്രമിക്കേണ്ടത്
പി എം ശ്രീയിലൂടെ ദേശീയ വിദ്യാഭ്യാസ നയം
നടപ്പിലാക്കുമ്പോൾ ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം നമ്മുടെ വിദ്യാർത്ഥികൾക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
ഡോ.ആർ.ലതദേവി അധ്യക്ഷത വഹിച്ചു
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
എസ്. സുശീലദേവി, ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു. എസ്. ഉല്ലാസ്കൃഷ്ണൻ,
ജി.എസ്.ജയലാൽ. എക്സ് എം എൽ എ,ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. ആർ. ദിലീപ്കുമാർ, ബി. ജയന്തി, ബ്ലോക്ക് പഞ്ചായത്ത് അംഗം ദിപുശ്രീനിവാസൻ, ഗ്രാമപഞ്ചായത്ത് അംഗം അമ്പിളിരാജേന്ദ്രൻ എന്നിവർ സംസാരിച്ചു പി ടി എ പ്രസിഡന്റ് അനിൽകുമാർ സ്വാഗതവും പ്രഥമാധ്യാപിക ജയകുമാരി. എസ് നന്ദിയും പറഞ്ഞു
ഫോട്ടോ :ബി. ബി. ഗോപകുമാർ എം എൽ എ ഉളിയനാട് ഹൈസ്കൂൾ സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുന്നു.
No comments:
Post a Comment