പരവൂർ: വിമാനത്തിൽ അസുഖബാധിതയായ യാത്രകാരിക്ക് വൈദ്യസഹായം നൽകി പൂജ മാതൃകയായി. ഇന്നലെ ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലായിരുന്നു സംഭവം.
യുഎഇയിലെ റാസൽഖൈമ സർക്കാർ ആശുപത്രിയിൽ ജോലി ചെയ്യുന്ന കലയ്ക്കോട് സ്വദേശിനിയായ പൂജ ലീവിന്
ദുബായ് എയർപോർട്ടിൽ
നാട്ടിലേക്ക് മടങ്ങുമ്പോൾ
വിമാനം പറന്നുയർന്ന് അല്പം കഴിഞ്ഞപ്പോഴാണ് അടിയന്തര വൈദ്യസഹായം തേടിയുള്ള
പൈലറ്റിന്റെ അനൗൺസ്മെന്റ് കേട്ടയുടനെ പൂജ ക്യാബിൻ ക്രൂവിന് അരികിലേക്ക് ഓടിയെത്തിയത്.ദുബായിൽ ആശുപത്രിയിൽ ചികിത്സയ്ക്ക് ശേഷം
നാട്ടിലേക്ക് ഏമർജൻസിയായി മടങ്ങുകയായിരുന്ന ഒരു വനിതാ യാത്രക്കാരിക്ക് വിമാനത്തിനുള്ളിൽ വെച്ച് കടുത്ത ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയും അവർ പൂർണ്ണമായും ബോധം കെടുന്ന അവസ്ഥയിൽ എത്തുകയുമായിരുന്നു. പൂജ ഉടൻ തന്നെ അവർക്ക് ആവശ്യമായ പ്രഥമശുശ്രൂഷ നൽകുകയും അബോധാവസ്ഥയിൽ നിന്നും
ഉണർത്തി വെള്ളം കൊടുക്കുകയും ചെയ്യൂകയായിരുന്നു തുടർന്ന്
കടുത്ത ഭയം കാരണം രോഗി തണുത്തുവിറയ്ക്കാൻ തുടങ്ങിയപ്പോൾ ക്യാബിൻ ക്രൂവിന്റെ സഹായത്തോടെ അവരുടെ കൈകാലുകൾ തിരുമ്മി
ശരീരത്തിന് ചൂട് പകർന്ന് നൽകി
മാനസികമായി ധൈര്യം പകർന്നു നൽകി പഴയ സ്ഥിതിയിലേക്ക് കൊണ്ട് വരികയും
യാത്രാക്കാരിയുടെ രോഗാവസ്ഥ
കണ്ട് വിമാനം മറ്റേതെങ്കിലും വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കണോ എന്ന് ക്യാബിൻ ക്രൂ ആശങ്കപ്പെട്ടെങ്കിലും തന്റെ പ്രൊഫഷണൽ പരിചയസമ്പത്തിന്റെ കരുത്തിൽ പൂജ ധൈര്യപൂർവ്വം അതിന്റെ ആവശ്യമില്ലെന്ന് നിർദ്ദേശിക്കുകയായിരുന്നു ..
വിമാനം തിരുവനന്തപുരത്ത് സുരക്ഷിതമായി ലാൻഡ് ചെയ്യുന്നത് വരെയുള്ള മണിക്കൂറുകളിൽ പൂർണ്ണമായചികിത്സ നൽകി തിരുവനന്തപുരം
വിമാനതാവളത്തിൽ നിന്നും രോഗിയെ ബന്ധുക്കൾ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
വിമാനം തിരുവനന്തപുരത്ത് എത്തിയപ്പോൾ
വിമാനത്തിനുള്ളിൽ വെച്ച് തന്നെ താങ്ക്സ് കാർഡ് സമ്മാനിച്ച് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതരും പൂജയെ ആദരിച്ചു. സ്വന്തം സുഖസൗകര്യങ്ങൾ മാറ്റിവെച്ച് സഹയാത്രികയുടെ ജീവൻ രക്ഷിക്കാൻ മുന്നോട്ടുവന്ന പൂജ ഇപ്പോൾ സോഷ്യൽ മീഡിയയിലും വൈറൽ ആണ്. തന്റെ പ്രോഫഷണലിൽ ഒരാൾക്ക് അതും ആകാശത്തിൽ വച്ച് തന്നെ തന്റെ പ്രോഫഷനിൽ നിന്ന് കൊണ്ട് ജീവൻ രക്ഷിക്കാൻ കഴിഞ്ഞ ചാരിതാർഥ്യത്തിലാണ് കലയ്ക്കോട് താമര
ഇടവിളവീട്ടിൽ പൂജ കുടുംബസമേതം റാസൽഖൈമയിലാണ് താമസം
No comments:
Post a Comment