അവിശുദ്ധ കൂട്ട് കെട്ട് ഉണ്ടാക്കി ഭരണസമിതിയ്ക്ക് എതിരെ
ആവിശ്വാസ പ്രമേയത്തിന് കോൺഗ്രസ് നീക്കം പ്രതിഷേധമുയർത്തി കോൺഗ്രസ് അംഗങ്ങൾ. അഞ്ചു അംഗങ്ങൾ ഉള്ള കോൺഗ്രസ് ഇടതുപക്ഷവുമായി ചേർന്നാണ് ഭരണം അട്ടിമറിയ്ക്കാൻ ശ്രമിക്കുന്നത്. തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളുടെ ഭരണസമിതി വന്ന് ആറ് മാസം തികഞ്ഞതോടെയാണ് ആവിശ്വാസപ്രമേയവുമായി ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ രംഗത്ത് വന്നിരിക്കുന്നത്. ഒട്ടേറെ പദ്ധതികൾ ആവീഷ്കരിച്ചു കൊണ്ട് വികസനത്തിന്റെ പുതിയ തലത്തിലേക്ക് ചിറക്കര മാറുമ്പോൾ നിലവിലുള്ള ഭരണം അട്ടിമറിയ്ക്കാൻ നീക്കം നടത്തുന്നത് പഞ്ചായത്തിലുടനീളം ശക്തമായ പ്രതിക്ഷേധത്തിന് കാരണമായിട്ടുണ്ട്.
സിപിഎമ്മിലെ ഒരു അംഗത്തിനെ കൂട്ട് പിടിച്ചു കൊണ്ട്
കോൺഗ്രസിലെ ഒരു വിഭാഗം നടത്തുന്ന നീക്കം പൊതുസമൂഹത്തിനിടയിൽ
ശക്തമായ പ്രതിക്ഷേധത്തിന് കാരണമായിട്ടുണ്ട്. പോളച്ചിറയിൽ വിവിധ ഘട്ടങ്ങളിൽ വിവിധ പദ്ധതികളിൽ മുൻകാല ഭരണസമിതികൾ നടത്തിയ ക്രമക്കേടുകൾ അന്വേഷിക്കണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് പഞ്ചായത്ത് നൽകിയ പരാതിയിന്മേൽ അന്വേഷണം നടക്കുമ്പോൾ ആണ് ഇടതുമുന്നണിയിലെ സിപിഎം അംഗങ്ങളും കോൺഗ്രസിലെ ഒരു വിഭാഗത്തെ കൂട്ട് പിടിച്ചു കൊണ്ട് ആവിശ്വാസപ്രമേയത്തിന് കോപ്പ് കൂട്ടുന്നത്. കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ അഞ്ചു അംഗങ്ങളിൽ മൂന്ന് അംഗങ്ങൾ എതിർപ്പ് ഉയർത്തിയതോടെനിലവിൽ ആവിശ്വാസപ്രമേയത്തിൽ ഒപ്പിടാൻ ക്വറം തികയാത്ത അവസ്ഥയിലാണ് സിപിഎമ്മിലെ അംഗങ്ങൾ തമ്മിലും സിപിഎം സിപിഐ അംഗങ്ങൾ തമ്മിലും അഭിപ്രായവിത്യാസം നിൽക്കുമ്പോൾ ആവിശ്ശ്വാസപ്രമേയത്തിന് ക്വാറം തികയാത്ത അവസ്ഥയിലാണ് പ്രതിപക്ഷകക്ഷികൾ.മുൻ വൈസ് പ്രസിഡന്റ് കൂടിയായ സിപിഎം അംഗമാണ് കോൺഗ്രസ് അംഗങ്ങളെ സ്വാദീനിച്ച് കൊണ്ട് ആവിശ്വാസപ്രമേയം കൊണ്ട് വന്ന് ഭരണസമിതിയെ അട്ടിമറിയ്ക്കാൻ നീക്കം നടത്തുന്നത്.നിലവിൽ ബിജെപി -6,കോൺഗ്രസ് -5,സിപിഎം -3,സിപിഐ -2,സ്വതന്ത്രൻ -1എന്നിങ്ങനെയാണ് കക്ഷിനില സ്വതന്ത്രനായ ഉല്ലാസ്കൃഷ്ണൻ ആണ് പ്രസിഡന്റ് ബിജെപിയുടെ രമ്യയാണ് വൈസ് പ്രസിഡന്റ് ആവിശ്വാസ പ്രമേയത്തിനെതിരെ സ്വന്തം പാർട്ടിയിൽ നിന്ന് തന്നെ പ്രതിക്ഷേധം ഉയർന്നതോടെ പ്രതിരോദത്തിലാണ് കോൺഗ്രസ് എങ്കിൽഇടത് മുന്നണിയിൽ സിപിഎം -സിപിഐ പോരും സിപി എമ്മിൽ ആഭ്യന്തര കലഹവുമാണ് അരങ്ങേറൂന്നത്.ഇതിനിടയിലാണ് ആവിശ്വാസം കൊണ്ട് വരാൻ അവിശുദ്ധ കൂട്ട്കെട്ട് ഉണ്ടാക്കാൻ സിപിഎം അംഗം മുന്നിട്ട് ഇറങ്ങുന്നത്.വരും ദിനങ്ങളിൽ ഇൻണ്ടി സഖ്യം ചിറക്കരയിൽ രൂപം കൊള്ളുമോ എന്നാണ് രാക്ഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.
No comments:
Post a Comment