മൂലം റോഡ് സൈഡിൽ നിർത്തിയിട്ടി രിക്കുന്ന വാഹനങ്ങളുടെയും വ്യാപര സ്ഥാപനങ്ങളിൽ സാധനങ്ങൾ വാങ്ങാൻ വരുന്നവരുടെയും ഫോട്ടോ എടുത്തു പെറ്റിയടിയ്ക്കുന്ന പോലീസിന്റെ നടപടിയ്ക്ക് എതിരെയാണ് ചാത്തന്നൂരിൽ പ്രതിഷേധം ശക്തമാകുന്നത്.
നിയമപരമായ അറിയിപ്പ് ബോർഡുകൾ ഓരോ ദിവസവും എൻ എച്ച് നിർമ്മാണ കമ്പനി റോഡിൽ പ്രദർശിപ്പിക്കുന്നുണ്ട്. ആയതു പ്രകാരം വാഹനങ്ങൾ പാർക്ക് ചെയ്യു ന്നതിനു ഫൈൻ ഈടാക്കുന്നതിനു വ്യവസ്ഥ ഇല്ലായെന്നിരിക്കെ ചാത്തന്നൂർ ജങ്ഷനിൽ ട്രാഫിക് ഡ്യുട്ടിക്ക് നിയോഗിച്ചിരി ക്കുന്ന ട്രാഫിക് വാർഡന്മാരും ഹൈവേ പോലിസ് ഉദ്യോഗസ്ഥരുമുൾപ്പടെയാണ് ഇരു ചക്രവാഹനങ്ങളുടെയടക്കം ഫോട്ടോ എടുത്തു മോട്ടോർ വഹിക്കിൾ ഉദ്യോഗസ്ഥർ ക്കും പോലിസ് ഉദ്യോഗസ്ഥർക്കും അയച്ചു കൊടുത്തു പെറ്റിയടിക്കുന്നത്.
സർവീസ് റോഡുകളുടെയും വശത്തെ നടപ്പാതയുടെയും പണി പൂർത്തിയാക്കി കൈവരി വച്ചു നൽകാതെയാണ് നിർമ്മാണ കമ്പനി അതിവേഗപാത നിർമ്മാണം നടത്തുന്നത്. വാഹന പാർക്കിങ്കിന് സ്ഥലവും ഇല്ല ഒപ്പം തന്നെ
നടന്നു വന്നു സാധനം വാങ്ങാൻ നടപ്പാതയും ഇല്ലാത്തതിനാൽ കച്ചവട സ്ഥാപന ഉടമകൾ വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ വേണ്ട ഇടം കണ്ടെത്തി നിർമാണങ്ങൾ നടത്തിവരികയാണ്. ഇതെല്ലാം കണ്ടില്ലെന്ന് നടിച്ചു കൊണ്ട്
റോഡ് സൈഡിലെ ഓടക്കു മുകളിൽ വാഹനം നിർത്തി കടകളിൽ നിന്നും സാധനം വാങ്ങുന്നവർക്ക് പിഴ ഈടാക്കി വരുന്ന പതിവ് രീതിയാണ് പോലിസ് പിന്തുടരുന്നത്. പിഴയിടുന്നത് മൂലം
കച്ചവട സ്ഥാപനങ്ങളിൽ സാധനം വാങ്ങാൻ ആർക്കും തയ്യാറാകാത്ത സ്ഥിതിയിൽ കഴിഞ്ഞ ചെറിയ കാലയളവിൽ തന്നെ എഴുപതോളം
കച്ചവട സ്ഥാപനങ്ങൾ നിർത്തി പോയി. ചാത്തന്നൂർ തിരുമുക്കിൽ നോഎൻട്രി ബോർഡ് സ്ഥാപിച്ചിട്ടുള്ള അടിപാതയിലൂടെ വലിയ വാഹനങ്ങൾ കടന്നു പോകുന്നതിന് പിഴ ഈടാക്കുന്നില്ല. ഇരുന്നൂറോളം
അധികം കടമുറികൾ കച്ചവടക്കാരെ കാത്ത് പരസ്യബോർഡ് വച്ചിരിക്കുന്ന കാഴ്ചയാണുള്ളത്. വ്യാപാര വ്യവസായ മേഖലയാണ് ഗവൺമെൻറ്റിൻ്റെ സാമ്പത്തിക സ്രോതസ്സ് എന്നിരിക്കെ കച്ചവടക്കാരെ ഉപദ്രവിക്കുന്ന സമീപന ത്തിൽ നിന്നും പോലിസ് പിന്മാറണ മെന്ന ആവശ്യമാണ് ശക്തമാകുന്നത്
100 രൂപയുടെ സാധനം വാങ്ങാൻ കച്ചവട സ്ഥാപനങ്ങളിൽ എത്തുന്നവർക്ക്
500 രൂപ നൽകേണ്ടിവരുന്ന സ്ഥിതി ഒഴിവാക്കിയില്ലെങ്കിൽ ചാത്തന്നൂർ കമ്പോളം ഇല്ലാതാകും. നൂറുകണക്കിന് പേർക്ക് തൊഴിൽ നഷ്ടപ്പെടും. ചുമട്ടുതൊഴിലാളികൾക്ക് പണി ഇല്ലാതാകും. അതുപോലെ തന്നെ ഓട്ടോറിക്ഷാ തൊഴിലാളികളുടെ കുടുംബം പട്ടിണിയാകും എന്നാണ് ജനങ്ങളുടെ യടക്കം പരാതി.
NH 66 വികസനവുമായി ബന്ധപ്പെട്ട് വ്യാപാരസ്ഥാ പനങ്ങളിൽ സാധനങ്ങൾ വാങ്ങാൻ വരുന്ന വാഹന ങ്ങൾക്ക് ഫൈൻ ചുമത്തുന്നത് സംബന്ധിച്ച്.
@ പരിഹാര നിർദ്ദേശങ്ങളുമായി വ്യാപാരികളും വികസനസമിതി ഭാരവാഹികളും രംഗത്ത്
ദേശീയപാതയുടെ നിർമ്മാണം നടക്കുന്ന
സർവീസ് റോഡിന്റെ ഭാഗമായുള്ള നടപ്പാതയുടെയും ഡിവൈഡറുകളുടെയും പണി പൂർത്തിയാകും വരെ കടകൾക്ക് മുന്നിൽ വാഹനം പാർക്ക് ചെയ്തു സാധനം വാങ്ങുന്നതിനുള്ള സ്ഥിതിയുണ്ടാകണമെന്ന ആവശ്യമാണ് വ്യാപരികൾ ചൂണ്ടി കാണിക്കുന്നത്.
നോ പാർക്കിംഗ് ബോർഡുകൾ നിർമ്മാണ കമ്പനിയോ പോലീസോ പഞ്ചായത്ത് അധികൃതരോ സ്ഥാപിച്ചിട്ടില്ലാത്ത ഇടങ്ങളിൽ പാർക്ക് ചെയ്ത വാഹനങ്ങൾക്ക് ചുമത്തിയ പിഴ ഒഴിവാക്കുക. റോഡ് നിർമ്മാണം പൂർത്തിയാകും മുമ്പ് വലിയ വ്യാപാര സ്ഥാപനങ്ങൾ 200 മീറ്റർ ചുറ്റളവിൽ പാർക്കിംഗ് സൗകര്യം ഒരുക്കാനുള്ള സാവകാശം നൽകുക. പഞ്ചായത്ത് മുൻകൈയെടുത്ത് തരിശുഭൂമികൾ കണ്ടെത്തി വാഹന പാർക്കിംഗ് സൗകര്യം ഒരുക്കുക. പഞ്ചായത്ത് തല ട്രാഫിക് സമിതി രൂപീകരിച്ചു. മാസത്തിലൊരിക്കൽ കമ്മറ്റി കുടി സ്ഥിതിഗതികൾ വിലയിരുത്തി പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തി നടപ്പിലാക്കി വ്യാപാര സൗഹൃദ പഞ്ചായത്ത് ആക്കി മാറ്റുക തുടങ്ങിയ ആവശ്യങ്ങൾ
കാലതാമസമില്ലാതെ പരിഹരിച്ചു നൽകുകയും ചാത്തന്നൂരിൻ്റെ വ്യാപാര മേഖലയെയും തൊഴിലാളികളെയും സംരക്ഷിക്കുന്നതിനുള്ള നടപടികൾ കൈ കൊള്ളണമെന്ന ആവശ്യമാണ് ഉയരുന്നത്.
@ പോലിസ് നടപടി ചെറുകിട കച്ചവടക്കാർക്ക് തിരിച്ചടി
ഒരു കടയിൽ കയറാൻ ഒരാൾ വണ്ടി നിർത്തിയാൽ അപ്പൊൾ തന്നെ ഫോട്ടോ എടുത്തു അനധികൃത പാർക്കിങ് ഫൈൻ.
ഈടാക്കുന്ന സമീപനം അവസാനിപ്പിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. ഫോട്ടോ എടുക്കാൻ വേണ്ടി പാഞ്ഞു നടക്കുന്ന പോലീസും ട്രാഫിക് വാർഡനും ആണ് എവിടെ നോക്കിയാലും . വണ്ടിയുടെ ടയർ റോഡിൽ ആണ് എന്നും പറഞ്ഞു അപ്പൊൾ വരും ഫൈൻ നോ പാർക്കിംഗ് ബോർഡ് ഉണ്ടാവണം എന്നില്ല , റോഡിൽ വര പോലും വേണം എന്നുപോലുമില്ല ഇത് മൂലം
ചെറുകിട കച്ചവടക്കാർ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.
മാളുകളും പാർക്കിങ് ഉള്ള വലിയ കടകളും കച്ചവടം കൊണ്ട് പോയി കഴിഞ്ഞുവെന്ന് വ്യാപരികൾ ചൂണ്ടി കാണിക്കുന്നു.