Saturday, 6 July 2024

ശ്രീ_മുകാംബികാ_ദേവിയെ ശ്രീകോവിലിൽ പൂജിക്കാൻ അർഹതയുള്ളത് വിവാഹം കഴിച്ചവർക്ക് മാത്രമാണ്.

#ശ്രീ_മുകാംബികാ_ദേവിയെ ശ്രീകോവിലിൽ പൂജിക്കാൻ അർഹതയുള്ളത് വിവാഹം കഴിച്ചവർക്ക് മാത്രമാണ്.

ശ്രീ മുകാംബിക ദേവിയെ പൂജിക്കാൻ അർഹതയുള്ളത് വിവാഹം കഴിച്ചവർക്ക് മാത്രമാണ്...

അതെന്താണ് അങ്ങനെയൊരു നിബന്ധന??

 ആ രഹസ്യം ഇതാ ഇവിടെ ചുരുളഴിയുന്നു...

മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ശ്രീ മൂകാംബിക ദേവിക്ക് മൂന്ന് ഭാവങ്ങളുണ്ട് എന്നുള്ളത് എല്ലാവർക്കും അറിയാവുന്നതാണ്...

ശ്രീ മഹാകാളി, 
ശ്രീ മഹാലക്ഷ്മി, 
ശ്രീ മഹാസരസ്വതി 
എന്നിങ്ങനെയാണ് അവ...

അതായത് ത്രിഗുണങ്ങളായ സത്വ -രജസ്- തമോ ഗുണത്തിനും അധിഷ്ടാനമായ ദേവിക്ക്  ആവശ്യനുസരണം ഭക്ത രക്ഷയ്ക്കായി ഏതു രൂപത്തെയും സ്വീകരിക്കുവാൻ ഉള്ള കഴിവുണ്ട് എന്നുള്ളത് തന്നെയാണ് ഇതിലൂടെ നമുക്ക് മനസിലാക്കിനൽകുന്നത്...

 ദേവിയോടൊപ്പം, ശ്രീ ബ്രഹ്മാവും സ്വയംഭൂവായ ശ്രീ മഹാദേവനും ,
ശ്രീ വിഷ്ണുവും , വസിക്കുന്നു എന്നൊരു സങ്കല്പം ഇവിടെ നിലവിലുണ്ട്...

ലളിതാസഹസ്രനാമത്തിൽ ശ്രദ്ധിച്ചാൽ ഭഗവതിയ്ക്ക്,  ബ്രഹ്മ വിഷ്ണു ശിവാത്മികായെ നമഃ 
എന്ന മൂന്നു സ്വരൂപങ്ങളെ പ്രതിനിധാനം ചെയ്തുകൊണ്ടുള്ള ഒരു നാമം കാണാൻ സാധിക്കും...

എന്നാൽ, ശ്രീ ബ്രഹ്മാവും, ശ്രീ വിഷ്ണുവും ഉണ്ടെന്നുള്ളത് ഒരു സങ്കല്പം മാത്രമായിരിക്കെ, ശ്രീ ശിവനും തന്റെ ശക്തിയുമാണ് എന്നതാണ്  യഥാർത്ഥ്യം ശിവ ശക്തി എന്നർത്ഥം...

ഇവിടെ, ശ്രീ ശിവൻ സ്വയംഭൂ ആണ്.

ശ്രീ ശിവൻ,സതീ ദേവിയെ പരിണയം നടത്തുന്ന വേളയിൽ തന്നെ വിരഹം പ്രാപ്തമായി ദേവി ദുഃഖത്തെ വർധിപ്പിച്ചു മാഞ്ഞുപോയി...

ഒടുവിൽ ഭഗവാനെ നേടാൻ വേണ്ടി തപസ്സ് അനുഷ്ഠിച്ചാണ്ശ്രീ ശിവനെ, ദേവി നേടിയെടുക്കുന്നത്...

അതായത് ദേവി ആർജ്ജിച്ചതാണ്...

 തപസ്സിൽ മുഴുകിയവൾ ആയതുകൊണ്ട്, തപസ്സനുഷ്ഠിക്കുന്ന ഏതൊരു ഭക്തനേയും ഭഗവതി കരുതി പോകുന്നു ...

ആകയാൽ ദേവി ഉപാസകർക്ക് ഇവിടെ മുൻഗണന കൂടുതലാണ്...

എന്നാൽ ചില ശൈവ ഉപാസകന്മാരെയും ദേവി ഏറ്റെടുക്കുന്നു. കൂടെ കൂട്ടുന്നു. കാരണം ഇനി പറയേണ്ടതില്ലല്ലോ...

ദേവിയെ, അപ്പോൾ ശ്രീ ശിവൻ  തേടിയെത്തിയതാണ്...
 
ശ്രീ മുകാംബിക എന്ന നാമം കൊണ്ട്,മുകം എന്നാൽ ഒരു രീതിയിൽ പറഞ്ഞാൽ തപസ്സ്  എന്ന് തന്നെ...

 അപ്പോൾ, ശ്രീ മൂകാംബിക എന്നാൽ തപസ്സിൽ മുഴുകിയ അംബിക...

ശ്രീ മൂകാംബിക എന്ന നാമത്തിനു സമ്പത്ത് എന്നൊരർത്ഥം കൂടി ഉണ്ട്...

സമ്പത്തു എന്നാൽ അറിവ് (ശ്രീ സരസ്വതി) ആരോഗ്യം (ശ്രീ ഭദ്രകാളി) ധനം (ശ്രീ ലക്ഷ്മി )

അപ്പോൾ,ശ്രീ മൂകാംബികയെ വേണ്ടവിധത്തിൽ ആചരിച്ച പോയാൽ സമ്പന്നൻ ആയി തീരും...

അറിഞ്ഞോ, അറിയാതെയോ അമ്മയോട് അടുക്കുന്നവരുടെ ജീവിതത്തിൽ വളരെ മാറ്റങ്ങൾ കണ്ടുവരുന്നു ഇതാണ് അതിനു കാരണം...

സമ്പന്നതയുടെ മാർഗ്ഗങ്ങൾ നൽകുന്നത് എങ്ങനെ എന്നത് വിവരിക്കാം...

സമ്പന്നരുടെ പട്ടികയിൽ ഇടാം പിടിക്കാൻ ഒന്നുമാത്രം മതി...

 അക്ഷരങ്ങളെ,അഥവാ ശബ്ദങ്ങളെ അറിയുക എന്നതാണ് മൂകാംബികയിൽ കലാകാരന്മാർ എത്തുന്നതിനു കാരണം...

 അതാണ് അവർ അവരുടെ കല ഭഗവതിയുടെ നടയിൽ കാഴ്ചവെക്കുന്നത്... 

 അതുകൊണ്ടാണ് ബ്രഹ്മ വിദ്യാ ധാനം ശ്രേഷ്ഠം ആക്കുന്നു...

ശബ്ദങ്ങൾ എന്നാൽ, മന്ത്രങ്ങൾ എന്നുകൂടി ഉണ്ട്...
ആയതിനാൽ ജപം സമ്പന്നതയിൽ എത്തിക്കും...

അറിവിന്റെ ഉറവിടം ഗുരുവാണ്...

അതിനാൽ ദേവി ഇവിടെ ഗുരു രൂപം അർച്ചിച്ചിരിക്കുന്നു എന്നുള്ളത് എത്ര പേർക്ക് അറിയാം....

ആയതിനാൽ ദേവിയുടെ നടയുടെ പിന്നിൽ ഇരിക്കുന്ന ഗുരു ശങ്കരാചാര്യരെ വണങ്ങാതെയും ഒരു ഉയർച്ചയും ഇല്ല....

ശ്രീ മൂകാംബികയിൽ ഒരു കൃഷ്ണൻ ഉണ്ട്...

 ഭഗവതിയുടെ ഈശാനമുലയിൽ കുടികൊള്ളുന്നു...

ശ്രീകൃഷ്ണപുരിയുടെ മഹത്വവും, കീർത്തിയും വിളിച്ചറിയിക്കുന്നു...

ഭഗവതി കടാക്ഷത്താൽ ഈ രഹസ്യങ്ങൾ പുറലോകം അറിയാൻ കാരണവും ഈ കൃഷ്ണ ശക്തി തന്നെ...

കൃഷ്ണൻ എന്നത് പ്രേമസ്വരൂപം ആണെല്ലോ...

പ്രേമസ്വരൂപത്തിൽ ആരംഭിക്കുന്ന ശിവ ചൈതന്യം,ദേവിയെ തേടി എത്തി ഭഗവതിയുടെ ശ്രീകോവിലിൽ ലയിക്കുന്നു...

 അതിലൂടെ ശിവശക്തി സംയോഗം പൂർത്തിയാകും...

ശ്രീ ശിവനും, ശ്രീ ശക്തിയും ഒന്നാകുന്നു... അതെ നീയും, ഞാനും ഒന്നാണ്.

ഇതാണ് പ്രപഞ്ച സത്യം . പ്രപഞ്ചം രഹസ്യം നിറഞ്ഞതാണ് ...

 മുകം എന്നത് രഹസ്യം എന്നല്ലേ അപ്പോൾ...

 പ്രകൃതിയിൽ ഓരോ  കാര്യങ്ങളുടെയും പുറകിൽ ഒരു രഹസ്യം ഉണ്ടാകും എന്നുള്ളത് സത്യം ആകുന്നു...

ശ്രീകൃഷ്ണനും, ശ്രീ ശിവനും അവരുടെ ആദ്യ പ്രേമഭാജനത്തെ കൈവിടെണ്ടി വന്നു...

 അപ്പോൾ, ശ്രീ ശിവൻ, ശ്രീ ശക്തിയെയും, ശ്രീ ശക്തി, ശ്രീ ശിവനെയും അതിന്റെ പൂർണതത്വത്തെ ഉൾക്കൊണ്ട് കൊണ്ട് ഒന്നായാൽ മാത്രം ആണ് പൂർണ്ണത...
 

രണ്ടുപേർക്കും വാമഭാഗത്തെ ലഭിക്കുന്നതിനു,അതിലൂടെ ഒന്നാകുന്നതിനു രണ്ടാം അവസരത്തിൽ ആണ് കഴിഞ്ഞത്...

 എല്ലാം പറയുന്നത് പൂർത്തീകരണം എന്നത് ശിവ ശക്തി സംയോഗത്തിൽ ആണ് എന്നതാണ്...

ശ്രീ ശിവന്റെയും, ശ്രീകൃഷ്ണന്റെയും അനുഭവങ്ങൾ കൊണ്ട് മനസിലാക്കേണ്ടതെ അങ്ങനെയാണ്...

 ഉൾക്കൊണ്ടത് ശ്രീ മൂകാംബിക മാത്രമാണ്. ശ്രീ ശിവനും, ശ്രീ ശക്തിയും യോജിച്ചു ഇരിക്കുന്നത് പൂർണ്ണത നേടിയത് .

ഇനിയാണ് രഹസ്യം.

ശ്രീ ശിവൻ, ശ്രീ ശക്തി  ഒന്നാകുന്നു എങ്ങനെയാണ് ? 

എവിടെയാണ് ? 

ശ്രീ ശിവൻ, ശ്രീ ശക്തിയിൽ ലയിക്കുകയാണ് വേണ്ടത്...

അതായതു മൂകാംബികയിൽ അമ്മയെ പൂജിക്കാൻ , ശ്രീ ശക്തിയെ സ്വീകരിച്ചു കഴിഞ്ഞവർക്ക് മാത്രം ആണ്  കഴിയുക...
 ( വിവാഹം )

 അമ്മയുടെ നടയിൽ ശ്രീ ശിവനെ പൂജിക്കാൻ അവസരം ആണ് ഇതിലൂടെ ലഭിക്കുന്നത് ...

മൂകാംബികയിൽ ശിവലിംഗത്തിൽ ആണ് അർച്ചന നടത്തുന്നത്...

അതായത്,ദേവി, ശ്രീ ശിവനിലൂടെ മാത്രമേ തൃപ്തി നേടുന്നുള്ളു എന്നതാണ്. അപ്പോൾ ശക്തിയെ അറിഞ്ഞ പുരുഷൻ  
ശ്രീ ശിവനാകുന്നു...

ആയതിനാൽ ശക്തിയെ യഥാവിധിയല്ലാതെ ഭോഗവസ്തുവായി ഉപയിഗിച്ചു കളഞ്ഞാൽ അവന്റെ നാശം, അവനിൽ ഉള്ള ശ്രീ ശിവൻ സ്വയം അന്തകൻ ആയി മാറുന്നതാണ് ... 

ഇവിടെ അവനവന്റെ സ്വഭാവം കൊണ്ട് ശ്രീ ശിവൻ ആകാനും, അന്തകൻ ആവാനും സാധിക്കും...

ഇതിൽ വിവാഹത്തിന് 
എന്താണ് പ്രാധാന്യം.

ശ്രീ ശിവൻ താലി ചാർത്തി, ശ്രീ ശക്തിയെ സ്വീകരിക്കുക ആണല്ലോ. പക്ഷെ സ്ത്രീക്ക് സിന്ദൂര രേഖ / സുമംഗലി മർമ്മം എന്നത് നെറ്റിയിൽ മധ്യരേഖയിൽ ആണ്...

അവിടെ എന്താണ് സൈഡിൽ ആകാമാരുന്നല്ലോ,അല്ലെങ്കിൽ നടു നെറ്റിയിൽ ആകാമാരുന്നല്ലോ...

അർദ്ധനാരീശ്വര രൂപത്തെ കുറിച്ച് ചിന്തിച്ചു നോക്കൂ...

ശ്രീ ശിവനും, ശ്രീ ശക്തിയും ഒന്നായി ചേരുന്നതാണ്...

അതിന്റെ മധ്യരേഖ തന്നെയാണ് 
സിന്ദൂര രേഖ ആയി വരുന്നത്...

ആയതിനാൽ മുകാംബികയിൽ സിന്ദൂരത്തിനു വളരെ പ്രത്യേകതകൾ ഉണ്ട്...

വിവാഹിതരായ സ്ത്രീകൾ സിന്ദൂരം ധരിച്ചു തന്നെ കയറുക...

 അല്ലാതെ കയറുന്ന പക്ഷം പിൽക്കാലത്തു ഏതെങ്കിലും വിധത്തിൽ ഇതര ബന്ധങ്ങൾ ഉണ്ടാകാൻ സാധ്യത നൽകും...

ശ്രീ ശിവൻ, ശ്രീ പാർവതിയെ താലിചാർത്തിയില്ല,മറിച്ചു സിന്ദൂര രേഖയിൽ തിലകം ചാർത്തുകയാണ് ഉണ്ടായത്...

അപ്പോൾ അവിടെ വിവാഹം ചെയ്യുന്നവർ ഭഗവതിയുടെ മുന്നിൽ സിന്ദൂരം ചാർത്തി ശക്തിയെ ആദ്യം സ്വീകരിക്കുക. പിന്നീട് മാല ചാർത്തുക,ഒപ്പം താലിയും ആകാം... 

മൂകാംബികയിൽ സാക്ഷാൽ 
ശ്രീ പാർവതിയും, ശ്രീ ശിവനും തന്നെ...

അമ്മയുടെ നടയിൽ ഈശാന കോണിൽ ശ്രീ വീരഭദ്ര സ്വാമി അമ്മയ്ക്ക് കാവൽ ആയി വന്നിരിക്കുന്നു...

ആരാണ് ശ്രീ വീരഭദ്രൻ

 ശ്രീ സതിയുടെ വിയോഗത്തിൽ ക്രോധം പൂണ്ട ശ്രീ ശിവനിൽ നിന്നും, ശ്രീ വീരഭദ്രൻ രൂപം കൊണ്ട്,സതിദേവിയുടെ വിയോഗത്തിന് കാരണ ഭൂതൻ ആയ ദക്ഷപ്രജാപതിയെ വധിച്ചു...

ശേഷം, ശ്രീ പാർവതി ദേവിക്ക് കാവലായി മാറി ശ്രീ ശിവൻ...

മൂകാംബിക അമ്മയുടെ ഭക്തർക്ക്
 ശ്രീ വീരഭദ്രൻ തുണയാകും .

No comments:

Post a Comment