Friday, 19 July 2024

വെള്ളകെട്ട് ചാത്തന്നൂർ മിനി സിവിൽ സ്റ്റേഷന്റെ ഒരു ഗേറ്റ് പൂട്ടിയിട്ടിരിക്കുന്നത് പതിവായി മാറി പ്രതിക്ഷേധവുമായി നാട്ടുകാർ.

വെള്ളകെട്ട് ചാത്തന്നൂർ 
മിനി സിവിൽ സ്റ്റേഷന്റെ ഒരു ഗേറ്റ് പൂട്ടിയിട്ടിരിക്കുന്നത് പതിവായി മാറി പ്രതിക്ഷേധവുമായി നാട്ടുകാർ.
ചാത്തന്നൂർ : വെള്ളകെട്ട് ചാത്തന്നൂർ 
മിനി സിവിൽ സ്റ്റേഷന്റെ ഒരു ഗേറ്റ് പൂട്ടിയിട്ടിരിക്കുന്നത് പതിവായി മാറി പ്രതിക്ഷേധവുമായി നാട്ടുകാർ.വാഹനങ്ങൾ കയറിയിറങ്ങി പോകുന്നതിന് വേണ്ടി 
രണ്ടു ഗേറ്റുള്ള മിനി സിവിൽ സ്റ്റേഷന്റെ ഒരു ഗേറ്റ് റോഡിലെ വെള്ളകെട്ട് കാരണം സ്ഥിരമായി പൂട്ടിയിടുന്നത് പതിവായി മാറിയിരിക്കുകയാണ്. ആശാസ്ത്രിയമായ റോഡ് നിർമ്മാണം മൂലം ഇ ഭാഗത്ത് ഓട നിർമ്മിക്കാത്തത് മൂലമാണ് വെള്ളകെട്ട് ഉണ്ടാവുന്നത്.ഇക്കുറി മഴകാലമായതോടെ കഴിഞ്ഞ രണ്ടു 
മാസമായി ഗേറ്റ് 
പൂട്ടിയിട്ടിരിക്കുകയാണ്.മിനി സിവിൽ സ്റ്റേഷന്റെ രണ്ടു ഗേറ്റിന്റെ മുന്നിലും വെള്ളകെട്ടാണ്  ഇത് മൂലം ജനങ്ങൾക്ക് വെള്ളത്തിൽ ചവിട്ടാതെ ഓഫിസ് സമൂച്ചയത്തിൽ എത്താൻ കഴിയില്ല.
എക്സൈസ് ഓഫിസ് പ്രവർത്തിക്കുന്നതിനാൽ ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന മിനിസിവിൽ സ്റ്റേഷനാണിത്.
കൂടാതെ കർഷക കൂട്ടായ്മയുടെ 
വിപണിയും ഇവിടെ പ്രവർത്തിക്കുന്നുണ്ട് 
ദിവസവും ജീവനക്കാരുടെ കൂടാതെ നൂറ് കണക്കിന് വാഹനങ്ങളാണ് ഇവിടെ വന്ന് പോകുന്നത് കൂടാതെ എക്സൈസ് ഓഫിസ് ഉള്ളത് മൂലം രാവും പകലും ഇവിടെ തിരക്കാണ് ഇ തിരക്കിന് പരിഹാരം ഒരു ഗേറ്റിൽ കൂടി വാഹനങ്ങൾ കയറി മറു ഗേറ്റിൽ കൂടി ഇറങ്ങി പോകുക എന്നുള്ളതാണ് അടിയന്തിരമായി ഓട നിർമ്മിച്ചു കൊണ്ട് വെള്ളം തൊട്ടടുത്തു കൂടി ഒഴുകുന്ന ചാത്തന്നൂർ തോട്ടിലേക്ക് ഒഴുക്കിവിട്ട് വെള്ളകെട്ടിന് പരിഹാരം ഉണ്ടാക്കി ഇരു ഗേറ്റുകളും തുറന്നിട്ട്‌ ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

No comments:

Post a Comment