Wednesday, 17 July 2024

സാമൂഹ്യവിരുദ്ധർക്ക്സുരക്ഷിതമായ ഒരിടം. ലഹരികൈമാറ്റം, പരസ്യമദ്യപാനം

പരവൂർ : സാമൂഹ്യവിരുദ്ധർക്ക്
സുരക്ഷിതമായ താവളമായി 
 പരവൂർ ടൗൺ മാറുന്നു പോലീസ് നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. റെയിൽവേ സ്റ്റേഷൻ പരിസരം, പ്രൈവറ്റ് ബസ് സ്റ്റാന്റ് പരിസരം, മാർക്കറ്റിന്റെ പരിസരം എന്നിവടങ്ങളിലാണ് സാമൂഹ്യവിരുദ്ധർ താവളമുറപ്പിച്ചിരിക്കുന്നത്. കൂടാതെ പൊഴിക്കര, തെക്കുംഭാഗം ബീച്ചുകളും കായലോരങ്ങളും ഇവർ കൈയ്യടക്കിയിരിക്കുന്നു.ലഹരികൈമാറ്റം, പരസ്യമദ്യപാനം എന്തും ഇവിടെ നടക്കും. പൊറുതി മുട്ടുന്നത് യാത്രക്കാരും നാട്ടുകാരും 
 എന്നിട്ടും പൊലീസിന്റെ കണ്ണ് ഇവിടേക്കെത്തുന്നില്ല. ഇതാകട്ടെ ഇവർക്ക് തുണയായി. പരവൂരിലും 
പരിസരപ്രദേശങ്ങളിലുമാണ് മദ്യപാനികളുടെ അഴിഞ്ഞാട്ടം രൂക്ഷമായിരിക്കുന്നത്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ല. കുടിച്ച് കൂത്താടി അഴിഞ്ഞാട്ടമാണ്. ഫുട്‌പാത്തുകളിലും, കാത്തിരിപ്പുകേന്ദ്രങ്ങളിലും, ബസ് സ്റ്റാൻഡിലുമെല്ലാം ലക്കുകെട്ട് വീണുകിടക്കുന്നവരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വിദേശ മദ്യശാലയും ബാറും ഉണ്ടെങ്കിലും 
അനധികൃത  മദ്യവില്പന കേന്ദ്രങ്ങളും സജീവമാണ്. ഒട്ടൽ കേന്ദ്രങ്ങൾ എന്ന് അറിയപ്പെടുന്ന ഇവിടങ്ങളിൽ നിന്ന് മദ്യപിച്ചശേഷം പുറത്തിറങ്ങി യാത്രക്കാരെ അസഭ്യം പറയുന്നതാണ് ചിലരുടെ രീതി. ചോദ്യം ചെയ്താൽ കൈയേറ്റം ചെയ്യും. പലരും എല്ലാം സഹിച്ച് ഒരക്ഷരംം മിണ്ടാതെ മുന്നോട്ടുപോകും. തെക്കുംഭാഗം റോഡിലെ ബീച്ചിന് 
 സമീപത്തെ കാടുപിടിച്ചു കിടക്കുന്ന സ്ഥലം, പൊളിഞ്ഞു കിടക്കുന്ന കെട്ടിടങ്ങൾ എന്നിവ ഇവരുടെ താവളമാണ്.

@ പെട്ടിക്കടയിലും കിട്ടും കഞ്ചാവും മദ്യവും 
പരവൂർ ടൗണിലെയും മറ്റും ഉള്ള ചെറു 
പെട്ടിക്കടകളിൽ പരസ്യ മദ്യപാനവും, കയ്യാങ്കളിയും പതിവാണ്. ഇവിടെ കഞ്ചാവ് വില്പനയടക്കമുണ്ടെന്നാണ്
നാട്ടുകാരുടെ പരാതി.വഴിയിലൂടെ യാത്ര ചെയ്യുന്ന വിദ്യാർത്ഥിനികൾ ഉൾപ്പെടെയുള്ള സ്ത്രീകളെ കമന്റടിക്കുന്നതും പതിവാണ്. ഇത് സംബന്ധിച്ച് വ്യാപാരികൾ പരവൂർ പൊലീസിനെയും, ചാത്തന്നൂർ 
എക്സൈസിനെയും അറിയിച്ചെങ്കിലും ശല്യത്തിന് കുറവൊന്നുമില്ല. പരാതി പറഞ്ഞവർക്ക് നേരെയാണ് പിന്നീട് ആക്രമണം.നഗരഹൃദയത്തിലെ പെട്ടിക്കടയിലെ അനധികൃത മദ്യപാനത്തിനും, കാട്ടിക്കൂട്ടുന്ന കോപ്രായത്തിനുമെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രതിരോധിക്കേണ്ട സാഹചര്യം ഉണ്ടാവും എന്നാണ് നാട്ടുകാർ പറയുന്നത്.

No comments:

Post a Comment