Saturday, 13 July 2024

സഹകരണ കൊള്ളയ്ക്കും ധൂർത്തിനും എതിരെ ബിജെപി ചാത്തന്നൂർ മണ്ടലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സായാഹ്ന ധർണ്ണ നടത്തി.

സഹകരണ മേഖലയിൽ നടക്കുന്നത് ആസൂത്രിതമായ പകൽകൊള്ള -ബി. ബി. ഗോപകുമാർ 
ചാത്തന്നൂർ : കൊല്ലത്ത് ഇടതുമുന്നണി ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ നടക്കുന്നത് 
ബിജെപി ആസൂത്രിതമായ പകൽകൊള്ളയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ്‌ ബി.ബി. ഗോപകുമാർ പറഞ്ഞു. സഹകരണ കൊള്ളയ്ക്കും ധൂർത്തിനും എതിരെ ബിജെപി ചാത്തന്നൂർ മണ്ടലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സായാഹ്ന ധർണ്ണ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.
സഹകരണ ബാങ്കുകളിൽ നടക്കുന്ന എല്ലാ തട്ടിപ്പുകളും സിപിഎം നേതൃത്വത്തിന്റെയും 
സഹകരണവകുപ്പ് അധികൃതരുടെയും അറിവോടെയാണ് അത് കൊണ്ട് തന്നെ ജില്ലയിലെ സഹകരണ മേഖലയിൽ നടക്കുന്ന സാമ്പത്തിക ക്രമകേടുകൾ ആസൂത്രിതമാണെന്നും അദ്ദേഹം പറഞ്ഞു.വർഷങ്ങളായി നടക്കുന്ന 
 ആസൂത്രിതമായ കൊള്ളയിൽ സിപിഎം സംസ്ഥാന നേതാക്കൾമുതൽ പ്രാദേശിക പ്രവർത്തകർ വരെയുണ്ട് 
പാർട്ടിക്ക് മുന്നിൽ നിക്ഷേപകരും നാട്ടുകാരും പരാതി ഉന്നയിച്ചിട്ടും ഫലമുണ്ടാവുന്നില്ല വകുപ്പ് തല 
അന്വേഷണങ്ങൾ അട്ടിമറിക്കപ്പെടുന്നു ഓഡിറ്റ് റിപ്പോർട്ടുകൾ പൂഴ്ത്തിവെച്ചു കൊണ്ടും നടക്കുന്ന സഹകരണ കൊള്ളയിൽ സഹകാരികൾക്ക് നഷ്ടപ്പെടുന്ന പൈസ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തി 
 സിപിഎം പാർട്ടി ഓഫിസുകൾ ജപ്തി ചെയ്തു കൊണ്ടും സഹകാരികൾക്ക് നേടി കൊടുക്കമെന്നും അദ്ദേഹം ഗോപകുമാർ പറഞ്ഞു.
മണ്ടലം പ്രസിഡൻ്റ് കൃഷ്ണരാജ് അധ്യക്ഷത വഹിച്ചു
ജില്ലാ ജനറൽ സെക്രട്ടറി എസ്.പ്രശാന്ത് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സഹകരണസെൽ കൺവീനർ 
എസ്. വി. അനിത്ത് കുമാർ ആമുഖപ്രഭാഷണം നടത്തി 
ബി ജെ പി മണ്ടലം ജനറൽ സെക്രട്ടറിമാരായ രാജൻ പിള്ള സ്വാഗതവും മൈലക്കാട് രജ്ഞിത്ത് നന്ദിയും പറഞ്ഞു





No comments:

Post a Comment