Friday, 12 July 2024

ഗുണ്ടാ ആക്രമണ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

ഗുണ്ടാ ആക്രമണ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു 

ചാത്തന്നൂർ : ചാത്തന്നൂരിൽ നടന്ന ഗുണ്ടാ ആക്രമണ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു മീനാട് കിഴക്ക് ഫെഫീക്ക് മൻസിലിൽ ഷെരീഫിൻ്റെ മകൻ മുഹമ്മദ് ഷാഫി (25)യെയാണ് ചാത്തന്നൂർ പോലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തത്. ആക്രമണകേസിലെ ഒന്നാം പ്രതിയാണ് ഡി വൈ എഫ് ഐ പ്രവർത്തകൻ കൂടിയായ മുഹമ്മദ്‌ 
ഷാഫി നിരവധി ക്രിമിനൽ കേസുകളിലും മയക്കുമരുന്ന് വിപണനം നടത്തിയ കേസിലും പ്രതിയാണ്.
കഴിഞ്ഞ മാസം 
ജൂൺ രണ്ടാം തീയതി 
വൈകുന്നേരം നാല് മണിയോടെ ചാത്തന്നൂർ താഴം ആനന്ദഗിരി മുരുക ക്ഷേത്രത്തിന് മുന്നിൽ കല്യാണ ചടങ്ങിന് പോകുന്നതിന് വേണ്ടി റോഡ് സൈഡിൽ ഇരിക്കുകയായിരുന്നവരെ ബൈക്കിലും കാറിലുമായി മാരകായുധങ്ങളുമായി എത്തിയ സംഘം യാതൊരു പ്രകോപനവും കൂടാതെ ആക്രമിക്കുകയായിരുന്നു. ഗുണ്ടാസംഘം എത്തിയ കാർ കൊണ്ട് ഇടിച്ചിട്ട് ആക്രമിക്കുകയായിരുന്നു. പൊട്ടിച്ച 
ബീയർകുപ്പികളും കമ്പിവടികളുമായി ആക്രമിച്ചത്. കല്യാണചടങ്ങിനായി റോഡിൽ നിന്ന സ്ത്രീകളും കുട്ടികലും അടങ്ങിയ സംഘത്തിന് നേരെ കാർ ഓടിച്ചു കയറ്റി ഭീകരാന്തരീഷം സൃഷ്ടിച്ചതോടെ ആൾക്കാർ ചിതറിയോടി.തുടർന്ന് കാറിൽ നിന്നും ഇറങ്ങിയ സംഘം ആക്രമണം നടത്തുകയായിരുന്നു.പത്തോളം പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു 
തുടർന്ന് ആക്രമണം നടത്തിയ സംഘം കാറിലും ബൈക്കിലുമായി രക്ഷപ്പെടുകയായിരുന്നു എട്ട് പ്രതികൾ ഉള്ള കേസിൽ നാല് പേരെ ഇത് വരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് നാല് പേര് ഇപ്പോഴും ഒളിവിലാണ്.ആക്രമണത്തിൽ പരിക്കേറ്റവർ ഇപ്പോഴും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.



No comments:

Post a Comment