പഞ്ചായത്തിലെ കുടുംമ്പാരോഗ്യ
ആശുപത്രി പരിസരം, കെ എസ് ആർ ടി സി ഡിപ്പോ പരിസരം, ശ്രീഭൂതനാഥ
ക്ഷേത്ര പരിസരം, വെട്ടികുന്ന് വിള,
,തിരുമുക്ക് , ഇടനാട്
എൽ പി സ്കൂൾ പരിസരം, കോയിപ്പാട്, മീനാട് , മാബള്ളികുന്നം , കാരംകോട്, എന്നിവിടങ്ങളിലാണ് ഇരുചക്രവാഹനക്കാർക്കും, കാൽനടയാത്രക്കാർക്കും ഭീഷണിയായി തെരുവുനായ ശല്യമുള്ളത്. ഇതിനായി അധികാരികളുടെ ഭാഗത്തുനിന്ന് നടപടികളൊന്നും ഉണ്ടാകാത്തതിൽ പ്രതിഷേധം ശക്തമാവുകയാണ്.
@ ആക്രമണകാരികൾ
രാത്രിയായാൽ തെരുവുനായ്ക്കുട്ടം കൂടുതൽ ആക്രമണകാരികളാകുന്നതിനാൽ കഴിഞ്ഞ രണ്ടു മാസത്തിനിടെ നിരവധി ഇരുചക്ര വാഹനയാത്രികരാണ് അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുന്നത്. വിവിധ ഹോട്ടലുകളിൽ
നിന്നും വീടുകളിൽ നിന്നും
ഫാമുകളിൽ നിന്നും ശേഖരിക്കുന്ന വേസ്റ്റുകൾ പൊതുനിരത്തിൽ തള്ളുന്നതിനാൽ മാലിന്യം ഭക്ഷിക്കാനെത്തുന്ന നായ്ക്കളുടെ ശല്യം നിയന്ത്രിക്കാനാകുന്നില്ല.
@ പ്രതിസന്ധിയിൽ
പൊതുജനങ്ങളെ ഉപദ്രവിക്കുന്നതോടൊപ്പം വളർത്തുമൃഗങ്ങളെയും ആക്രമിക്കാറുണ്ട്. നഗരത്തിൽ നിന്നു പിടികൂടിയ നായ്ക്കളെ ഗ്രാമീണ ജനവാസ മേഖലയിൽ കൊണ്ടുതള്ളുന്നതായും ആക്ഷേപമുണ്ട്. ഒഴിഞ്ഞ പറമ്പുകൾ, പണി പൂർത്തിയാകാത്ത കെട്ടിടങ്ങൾ, ഇടവഴികൾ തുടങ്ങിയ ഇടങ്ങളാണ് പ്രധാനതാവളം. പൊതുനിരത്തിലൂടെ നടന്നുപോകാനാത്ത സാഹചര്യമാണ് നിലവിലുള്ളത്.കൊല്ലം
നഗരപ്രദേശങ്ങളിൽ നിന്നും പിടികൂടുന്ന നായ്ക്കളെയാണ് ചാത്തന്നൂർ മേഖലയിൽ തള്ളുന്നത്. ഇങ്ങനെയുള്ള നായ്ക്കളിൽ ഭൂരിഭാഗവും രോഗബാധിതരാണ് എന്നതാണ് പ്രധാന പ്രതിസന്ധി.
@ ജന്തു പ്രജനന നിയന്ത്രണ കേന്ദ്രം ഉണ്ട് പക്ഷേ പ്രവർത്തനമില്ല
ചാത്തന്നൂർ പഞ്ചായത്തിന്റെ നിയന്ത്രണത്തിൽ നായ്ക്കൾക്കായി ഷെൽറ്റർ ഒരുക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.ഇത്തിക്കരയാറിന്റെ തീരത്ത് പഞ്ചായത്ത് വാങ്ങിയ സ്ഥലത്ത് ജന്തു പ്രജനന നിയന്ത്രണ കേന്ദ്രം ഉണ്ടാക്കിയെങ്കിലും കുറച്ചു മാസങ്ങൾ മാത്രമാണ് പ്രവർത്തനം നടന്നത് ഇപ്പോൾ അവിടെ സാമൂഹ്യവിരുദ്ധരുടെ താവളമാണ്. ഇവിടെ ഷെൽട്ടർ അടക്കമുള്ള എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും ഇവിടെ പ്രവർത്തനമില്ല
ഇവിടം കേന്ദ്രീകരിച്ചു കൊണ്ട്
നാട്ടിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന തെരുവുനായ്ക്കൾക്കായി പ്രതിരോധ കുത്തിവയ്പിന് ചാത്തന്നൂർ പഞ്ചായത്തിൽ തുടക്കമായെങ്കിലും ഫലപ്രദമായി നടപ്പിലാക്കാൻ കഴിഞ്ഞില്ല. നിലവിൽ 400 ലധികം തെരുവുനായ്ക്കൾക്ക് വാക്സിൻ നൽകിയതായും ശേഷിക്കുന്നവയെ കൂടി കണ്ടെത്തി വാക്സിൻ നൽകുമെന്നുമാണ് അധികാരികൾ അറിയിക്കുന്നത്.
@ നിർദ്ദേശം പാലിക്കുന്നില്ല
ഓരോ പഞ്ചായത്തുകളിലും തെരുവുനായ്ക്കളുടെ എണ്ണം എടുക്കണമെന്ന നിർദ്ദേശം വന്നിട്ടും നടപടിക്രമങ്ങൾ പാലിക്കാതെ ഇരുന്നൂറോളം നായ്ക്കളുണ്ടെന്ന കണക്കാണ് പല പഞ്ചായത്തും സർക്കാരിലേക്ക് നൽകിയത്.ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് അധികൃതരും ഇത്തരത്തിലുള്ള കണക്കാണ് നൽകിയത്.
ഫോട്ടോ : ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് ലക്ഷങ്ങൾ ചിലവഴിച്ചു നിർമ്മിച്ച
No comments:
Post a Comment