Thursday, 4 July 2024

ചിറക്കരയിൽ സിപിഎമ്മിനെ പ്രതിസന്ധിയിലാക്കി മുൻ ലോക്കൽ സെക്രട്ടറി ഉല്ലാസ്കൃഷ്ണൻ രാജി വച്ചു

ചിറക്കരയിൽ സിപിഎമ്മിനെ പ്രതിസന്ധിയിലാക്കി മുൻ ലോക്കൽ സെക്രട്ടറി ഉല്ലാസ്കൃഷ്ണൻ രാജി വച്ചു 

@ സി.പി.എം. ജില്ലാ നേതൃത്വത്തിനെതിരേ ഗുരുതര ആരോപണങ്ങൾ

ചാത്തന്നൂർ: സി പി എം. ജില്ലാ
നേതൃത്വത്തിനെതിരേ ഗുരുതര വിഷയങ്ങൾ വെളിപ്പെടുത്തി ചിറക്കര ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറി ഉല്ലാസ് കൃഷ്ണൻ സി പി.എം .അംഗത്വവും മറ്റു തിരഞ്ഞെടു ക്കപ്പെട്ട സംഘടനകളുടെ സ്ഥാനവും രാജിവെച്ചു.

2003-ൽ ചാത്തന്നൂർ ഏരിയ
യിലെ ചിറക്കര ലോക്കൽ മേഖലയിൽ ഡി വൈ എഫ് ഐ. ചിരവത്തോട്ടം യൂണിറ്റ് സെക്രട്ടറിയായി പ്രവർത്തനം ആരംഭിച്ചതാണ് ഉല്ലാസ് കൃഷ്ണൻ. ഡി വൈ എഫ് ഐ. ചിറക്കര വില്ലേജ് പ്ര സിഡന്റ്, സെക്രട്ടറി, ചാത്തന്നൂർ ബ്ലോക്ക് ട്രഷറർ, സി പി എം. ഇടവട്ടം, വാഴവിള ബ്രാഞ്ച് സെക്രട്ടറി, ഇടവട്ടം വാർഡ് അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. തുടർന്ന് സി പി എം. ചിറക്കര ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി പ്ര വർത്തിച്ചുവരവേയാണ് ജില്ലാ നേതൃത്വം ഇടപെട്ട് ഉല്ലാസ് കൃഷ്ണനെ ലോക്കൽ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയത്. തന്നെ പാർട്ടി സെക്രട്ടറി സ്ഥാനത്ത് 
 നിന്നു മാറ്റാൻ ജില്ലാ നേതൃത്വം ഗൂഢാലോചന നടത്തിയെന്നാണ് ഉല്ലാസ് കൃഷ്ണന്റെ ആരോപണം.
ചാത്തന്നൂരിലും കല്ലുവാതുക്കലിലും സി പി എം ഭരണത്തിൻ കീഴിലുള്ള 
 ബാങ്കുകളിൽ വാല്യൂവേഷൻ കുറവായ വസ്തുക്കൾവെച്ച് വലിയ തുക വായ്പ നൽകി കമ്മിഷൻ വാങ്ങി സഹകരണ ബാങ്കിനെ തകർക്കാൻ ശ്രമിക്കുന്നതിനെതിരേ താൻ കമ്മിറ്റികളിൽ ചർച്ചനട ത്തിയിരുന്നു. ഇതിൻ്റെ വൈരാഗ്യമായാണ് തന്നെ പാർട്ടിസ്ഥാനങ്ങളിൽനിന്ന് ഒഴിവാക്കാൻ ഗൂഢാലോചന തുടങ്ങിയതെന്ന് ഉല്ലാസ് കൃഷ്ണൻ പറയുന്നു. ഇതുമായി ബന്ധപ്പെട്ട നീക്കമാണ് ചിറക്കര ഗ്രാമപ്പഞ്ചായത്തിലെ ഭരണം ഇടതുമുന്നണിക്ക് നഷ്ടപ്പെടാൻ കാരണം. ചിറക്കരയിലെ രണ്ടു പഞ്ചായത്ത് അം ഗങ്ങളെ വിമതരാക്കി കോൺഗ്രസിനൊപ്പം ചേർന്ന് 2023 ഓഗ
സ്റ്റ് എട്ടിന് ചിറക്കര പഞ്ചായത്ത്
ഭരണം അട്ടിമറിച്ചത് ഗൂഢാലോ
യചനയുടെ ഭാഗമാണ്. ലോക്കൽ സെക്രട്ടറിയോടുള്ള  വിരോധത്തിലാണെന്നു വരുത്തി  തീത്തീർക്കുകയും ചെയ്തു. എന്നാൽ  ഗ്രാമപ്പഞ്ചായത്ത് ഭരണം അട്ടിമ റിച്ചതുമായി ബന്ധപ്പെട്ട് തെളിവു  സഹിതം മുഖ്യമന്ത്രി, സംസ്ഥാന കമ്മിറ്റി, ജില്ലാ കമ്മിറ്റി, ഏരിയ കമ്മിറ്റി എന്നിവർക്ക് പരാതി നൽകിയിരുന്നു. ചിറക്കരയിലെ  20 ബ്രാഞ്ചുകൾ പഞ്ചായത്ത്  ഭരണം അട്ടിമറിച്ചത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിരു ന്നു. പക്ഷേ, അന്വേഷണ കമ്മീഷനെ വയ്ക്കാനോ മറ്റു നടപടികളിലേക്കോ ജില്ലാനേതൃത്വം തയ്യാറായില്ലെന്നും ഉല്ലാസ് കൃഷ്ണൻ പറഞ്ഞു.

സാമ്പത്തിക പ്രശ്നം ഉന്നയിച്ച് 6 മാസം മുൻപ് ലോക്കൽ കമ്മിറ്റി സെക്രട്ടറി സ്ഥാനത്ത് നിന്നു നീക്കം ചെയ്ത‌് ഏരിയ കമ്മിറ്റി അംഗത്തിനു ചുമതല നൽകി. ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്വന്തം  ബൂത്തിൽ പ്രവർത്തിക്കാൻ പോലും അനുവദിച്ചില്ല. പാർലമെന്റ്റ് തിരഞ്ഞെടുപ്പിൽ ചിറക്കര പഞ്ചാ യത്തിൽ എൽഡിഎഫ് മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. നേതാക്കളുടെ വീട്ടിലെ മൂന്നും നാലും പേർക്കു സഹകരണ ബാങ്കുകളിൽ ജോലി നൽകി. ചാത്തന്നുരിലെ ഉൾപ്പെടെയുള്ള സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ചു വൻ അഴിമതി നടന്നുകൊണ്ടിരിക്കുകയാണ്. അധികാരത്തിനു പണത്തിനും വേണ്ടി എന്തിനും മടിയില്ലാത്ത ആളുകൾക്കൊപ്പം പ്രവർത്തിക്കാൻ കഴിയാത്തതിനാൽ എല്ലാ സ്ഥാനങ്ങളും രാജി വച്ചെന്ന് ഉല്ലാസ് കൃഷ്ണൻ പറഞ്ഞു.

No comments:

Post a Comment