,കൊല്ലം : മേവറം മുതൽ റെയിൽവേ സ്റ്റേഷൻ വരെയുള്ള റോഡ് അപകട മേഖല ദിവസേന അപകടങ്ങൾ ഉണ്ടായിട്ടും കണ്ണും പൂട്ടി ഇരുപ്പാണ് അധികൃതർ. കൊല്ലം
ബൈപാസ് ദേശിയപാതയുടെ ഭാഗമായതോടെ അവഗണനയിലാണ് ഇ റോഡ്. ദേശീയപാതയെന്ന പദവി കൈ വിട്ടതോടെ റോഡിൻ്റെ സംരക്ഷണമാകെ നിലച്ചു.
തിരുവനന്തപുരം ഭാഗത്ത് നിന്നും വരുന്നവർക്ക് കൊല്ലം നഗരത്തിൽ പ്രവേശിക്കാനുള്ള പ്രധാന നഗരറോഡാണിത്. പൂർണ്ണമായും തകർന്നടിഞ്ഞു ഗതാഗത യോഗ്യമല്ലാതായി മാറിയിരിക്കുകയാണ് ഇ റോഡ് കുഴികൾ നിറഞ്ഞു പൊട്ടിപൊളിഞ്ഞു ട്രാഫിക് സംവിധാനങ്ങളില്ലാതെ തകർന്നടിഞ്ഞതോടെ അധികൃതരും കൈയൊഴിഞ്ഞ നിലയിലാണ്. നഗരത്തിലെ പ്രധാന കോളേജുകൾ വ്യവസായ സ്ഥാപനങ്ങൾ പ്രാധാന്യമുള്ള ജംഗഷനുകൾ എല്ലാം ഉണ്ടായിട്ടും ഇ റോഡ് ആധുനിക രീതിയിൽ
വികസനം നടത്തി ജനങ്ങൾക്ക് ഉപയോഗയോഗ്യമക്കണമെന്ന ആവശ്യം ഉയരുകയാണ്. സ്വകാര്യബസുകളും കെ എസ് ആർ ടി സി ദീർഘദൂര സൂപ്പർഫാസ്റ്റുകളുമടക്കം നിരവധി വാഹനങ്ങളാണ് ഇതുവഴി അമിതവേഗതയിൽ പായുന്നത്.ദിനംപ്രതി
അപകടങ്ങൾ വ്യാപകമായിട്ടും പോലീസോ, ട്രാഫിക്, ആർ ടി ഒ ഉദ്യോഗസ്ഥരോ ഇവിടേക്ക് തിരിഞ്ഞു നോക്കാറില്ല. മേവറം മുതൽ കാവനാട് വരെ റോഡിൻ്റെ പുനർനിർമ്മാണത്തിന് ബജറ്റിൽ തുക വകയിരുത്തി വർഷങ്ങൾ കഴിഞ്ഞെങ്കിലും ഫയലുകൾ ചുവപ്പുനാടയിൽ കുടുങ്ങിക്കിടപ്പാണ്.
@ പ്രധാന ജംഗഷനുകളിൽ ഗതാഗതകുരുക്ക് പരിഹരിക്കാൻ. നടപടിയില്ല
പ്രധാന ജാങ്ഷനുകളായ പള്ളിമുക്ക്, റെയിൽവേ സ്റ്റേഷൻ, മാടൻനട, പോളയത്തോട്, കോളേജ് ജങ്ഷൻ, തട്ടാമല എന്നിവടങ്ങളിൽ ട്രാഫിക് സംവിധാനമില്ലാത്തത് മൂലം ഗതാഗത കുരുക്കാണ് ഏറ്റവും കൂടുതൽ ഗതാഗതകുരുക്ക് അനുഭവപ്പെടുന്നത് പള്ളിമുക്കിലാണ് ഇവിടെയും റെയിൽവേ സ്റ്റേഷനിലും ട്രാഫിക് സംവിധാനം നോക്ക് കുത്തിയാണ്.കോടികണക്കിന് രൂപ ചിലവാക്കി നിർമ്മിച്ച ട്രാഫിക് സംവിധാനങ്ങൾ ഉപയോഗ ശൂന്യമായി നശിക്കുന്നു. കപ്പലണ്ടി മുക്കിൽ മാത്രമാണ് നിലവിൽ ട്രാഫിക് സംവിധാനമുള്ളത് അടിയന്തിര നിലവിലുള്ള ട്രാഫിക് സംവിധാനം അറ്റകുറ്റപണികൾ നടത്തി കാര്യക്ഷമമാക്കിയാൽ ഗതാഗതകുരുക്കിന് പരിഹാരമാകും.
@ പ്രധാന ജംഗഷനുകൾ റോഡ് തകർന്ന് കിടക്കുന്നു.
പ്രധാന ജംഗഷനുകൾ റോഡ് തകർന്ന് കിടക്കുന്നു തലങ്ങും വിലങ്ങും വാഹനങ്ങൾ ഓടുന്ന പള്ളിമുക്ക്, റെയിൽവേ സ്റ്റേഷൻ, മാടൻനട, പോളയത്തോട്, കോളേജ് ജങ്ഷൻ, തട്ടാമല, കപ്പലണ്ടിമുക്ക് തുടങ്ങി ചെറുതും വലുതുമായ ജങ്ഷനുകളിൽ റോഡുകളും നടപ്പാതകളും തകർന്ന് കിടക്കുകയാണ്. ടാറിങ് നടത്തിയിട്ട് വർഷങ്ങളായ ഇവിടെ നടപ്പാതകളും ഇല്ലാത്ത അവസ്ഥയാണ് പള്ളിമുക്കിൽ റോഡിൽ കുഴികൾ നിറഞ്ഞു തകർന്ന് കിടക്കുന്നു കന്റോൺമെന്റ് ജങ്ഷൻ കോളജ് ജങ്ഷൻ തുടങ്ങിയടുത്തെല്ലാം റോഡ് തകർന്ന് കിടക്കുകയാണ്.
പോളയത്തോട് കച്ചേരിമുക്കിന് സമീപം റോഡാകട്ടെ പലയിടത്തും തകർന്ന നിലയിലാണ്. പണ്ടെങ്ങോ കുഴിയടക്കാൻ ഇട്ട കോൺക്രീറ്റ് ആകെ ഇളകി പലയിടത്തും അപകടക്കുഴികളാണ്. വളവും ഇറക്കവും അശാസ്ത്രീയമാണ്.
@ പ്രൈവറ്റ് ബസുകൾ ചീറിപായുന്നു.
ആയിരകണ്ണക്കിന്
കണക്കിന് വാഹനങ്ങളാണ് ഇതുവഴി ഇടതടവില്ലാതെ കടന്നു പോകുന്നത്. ദേശീയപാത ആറുവരിപ്പാതയാക്കുന്നതിൻ്റെ പ്രവൃത്തികൾ കാരണം നിശ്ചിത സമയത്തിൽ നിന്നും ഏറെ വൈകിയാണ് സ്വകാര്യ ബസുകൾ എത്തുന്നത്. കൊട്ടിയംമുതൽ ചവറ വരെ പലയിടത്തും ഇതാണ് സ്ഥിതി. ഇത് കാരണം അമിതവേഗതയിലോടാൻ സ്വകാര്യ ബസുകൾ നിർബന്ധിതരാകുകയാണ്.അപകടമൊഴിവാക്കാൻ താൽക്കാലികമായെങ്കിലും സ്വകാര്യബസുകളുടെ
റണ്ണിംഗ് സമയം വർദ്ധിപ്പിച്ച് സമയം പുനക്രമീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
@ ദേശീയപാതയിലെ വ്യാപകമായ കൈയേറ്റവും അപകടങ്ങൾക്കിടയാക്കുന്നു.
റോഡ് കൈയേറിയുള്ള അനധികൃത കച്ചവടം പൊടിപൊടിക്കുന്നു
പലയിടത്തും പാത കൈയേറിയാണ് വ്യാപാരം നടത്തുന്നത്
പച്ചക്കറി കടകളിൽ സാധനങ്ങൾ ഇറക്കുന്നതും ചെറിയ വാഹനങ്ങളിൽ കയറ്റുന്നതും പാതയോരങ്ങളിൽ തന്നെയായതിനാൽ ഇത് പ്രദേശത്ത് വലിയ ഗതാഗത തടസത്തിന് ഇടയാക്കുകയാണ്. പാതയോരം കൈയേറിയുല്ല അനധികൃത കച്ചവടങ്ങൾ ഒഴിപ്പിക്കാൻ
കൊല്ലം നഗരസഭ യാതൊരു ശ്രമവും നടത്താറില്ല. ഒരു പ്രതേക മതവിഭാഗത്തിന്റെ സംഘടിത റോഡ് കൈയ്യേറ്റത്തിന് രാക്ഷ്ട്രീയ പിന്തുണയും ഉണ്ട്. പാതയോരത്തെ നടപ്പാത പൂർണമായി കൈയേറിയാണ് പല കടകളും പ്രവർത്തിക്കുന്നത്. വ്യാപാര സ്ഥാപനത്തിന്റെ മുന്നിൽ ടാറിങ്ങിലേക്ക് കയറ്റിയാണ് പച്ചക്കറി ഉത്പന്നങ്ങൾ
ഇറക്കുന്നതും തരം തിരിക്കുന്നതും ഇവിടെ ചില്ലറ
തട്ടുകടകളടക്കം പെരുകുകയാണ് റോഡരികിൽ.പല കടകളുടെയും ഇറക്കുകൾ റോഡിലേക്ക് ഇറക്കിയാണ്. വീതി കുറവായ പലയിടങ്ങളിലും വാഹന പാർക്കിംഗിനും നിയന്ത്രണമില്ല.കോളേജ് ജങ്ഷനിൽ ഒരു കച്ചവട. സ്ഥാപനത്തിന്റെ റോഡാണ് ഇത് മൂല ഇവിടെ ബസുകൾ നിർത്തി കുട്ടികളെ കയറ്റിയിറക്കുന്നത് പോലും ബുദ്ധിമുട്ടിലാണ്.കച്ചവട സ്ഥാപനങ്ങളുടെ പാർക്കിങ് കൂടാതെ
കാർ ബൈക്ക് കച്ചവടക്കാരുടെ കാറുകളും ബൈക്കുകളും
ഏറെയും പൊതുനിരത്തിലാണ് പ്രദർശിപ്പിക്കുക.
@ അപകടങ്ങൾ ഉണ്ടാവുമ്പോൾ മാത്രം അധികൃതർ എത്തും പിന്നെ തിരിഞ്ഞു നോക്കില്ല
കഴിഞ്ഞ ദിവസമാണ്
കൊല്ലം നഗരത്തിലേക്കുള്ള ഇ പ്രധാന
റോഡിൽ നിരവധി പേരുടെ കൺമുൻപിൽ ഒരു കുരുന്നു ജീവൻ അപകടത്തിൽ പിടഞ്ഞ് പൊലിഞ്ഞിട്ടും നടപടിയെടുക്കാതെ അധികൃതർ.
മാതാപിതാക്കൾക്കൊപ്പം മുചക്ര വാഹനത്തിൽ സ്കൂളിലേക്ക് പോയ ദേവമാതാ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥി വിശ്വജിത്ത് എന്ന ഒൻപത് വയസുകാരനാണ് ദാരുണമായി മരണമടഞ്ഞത്. ആദ്യ ദിവസം പരിശോധന നടത്തിയെങ്കിലും പിന്നീട് തിരിഞ്ഞു നോക്കിയിട്ടില്ല.
റോഡിലെ കുഴിയിൽ മുചക്ര വാഹനം വീണതോടെ കുട്ടി തെറിച്ചു റോഡിലേക്ക് വീണതാണന്നും സ്വകാര്യ ബസ് തട്ടി കുട്ടി ബസിനടിയിൽപ്പെട്ടതാണന്നും വ്യത്യസ്ഥ അഭിപ്രായങ്ങൾ നിലവിലുണ്ട്. യഥാർത്ഥ അപകടകാരണം കണ്ടെത്താൻ സ്ഥലത്തെ നിരീക്ഷണ ക്യാമറകൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു എന്ന് പറയുന്നത് അല്ലാതെ അന്വേഷണത്തിൽ പുരോഗതിയില്ല.
കഴിഞ്ഞ ദിവസം നടന്ന
ജില്ലാ വികസന സമിതിയിൽ പോലും
ഇ അപകടങ്ങളെ കുറിച്ച്
ഒരക്ഷരം മിണ്ടാതെയാണ്
ജനപ്രതിനിധികൾ ഹാൾ വിട്ടത്.
@ കാത്തിരിപ്പ് കേന്ദ്രങ്ങളില്ല മഴപെയ്താൽ കടത്തിണ്ണ ശരണം
എസ് എൻ കോളേജ് ജംഗങ്ഷൻ റെയിൽവേ സ്റ്റേഷൻ ജങ്ഷൻ, പോലീസ് ക്യാബ് എന്നിവടങ്ങളിൽ മാത്രമാണ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ഉള്ളത്
പോളയത്തോട് മുതൽ മേവറം വരെ ചെറുതും വലുതുമായ ജംഗഷനുകളിൽ ഒന്നും തന്നെ കാത്തിരിപ്പ് കേന്ദ്രങ്ങളില്ലാത്തത് ജനങ്ങളുടെ ജീവിതം ദുരിതപൂർണ്ണമാക്കുന്നു.
@ തെരുവുവിളക്കുകൾ പ്രകാശിക്കുന്നില്ല നഗരം ഇരുട്ടിൽ.
കോളേജ് ജങ്ഷൻ മുതൽ മേവറം വരെ തെരുവ് വിളക്കുകൾ കത്താത്തത് മൂലം
കാൽ നടയാത്രക്കാരും വാഹന യാത്രക്കാരും ദുരിതത്തിലാണ്.
പലയിടത്തും ഹൈമാസ്റ്റ് ലൈറ്റ് ഒഴികെ മറ്റൊരു തെരുവു വിളക്കും പ്രകാശിക്കാത്തതിനാൽ നഗരം ഇരുട്ടിലായിട്ട് മാസങ്ങളായി. പള്ളിമുക്ക് മുതൽ മേവറം വരെയും റോഡിൽ
ഇരുട്ടിൽ തപ്പിതടഞ്ഞു യാത്ര ചെയ്യുന്ന അവസ്ഥയിലാണ്. ഇവിടെ വാഹന യാത്രക്കാരും വഴിയാത്രക്കാരും രാത്രി കാലങ്ങളിൽ അപകടത്തിൽപ്പെടുക പതിവാണ് കൂടാതെ തെരുവുനായ്ക്കളുടെ ശല്യവും രൂക്ഷമാണ്. നേരത്തെയുണ്ടായിരുന്ന തെരുവുവിളക്കുകൾ മാറ്റി എൽഇഡി ലൈറ്റുകൾ സ്ഥാപിച്ചതോടെയാണ് ദുരിതം തുടങ്ങുന്നത്. ഇവയ്ക്ക് ആവശ്യത്തിനു പ്രകാശം ഇല്ലെന്നു മാത്രമല്ല തകരാറിലായവ നന്നാക്കുന്നതിനു നടപടിയുമില്ല.
No comments:
Post a Comment