Wednesday, 31 July 2024

കടയിൽ സാധനം വാങ്ങാൻ എത്തിയ സൈനികനെയും സഹോദരനെയും ആൾക്കൂട്ടം മർദിച്ച കേസിൽ കുട്ടിക്കട സ്വദേശിയായ കടയുടമ ഷിഹാബുദ്ദീൻ അടക്കം കണ്ടാലറിയാവുന്ന 12 പേർ ഉൾപ്പെടെ 28 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.

കൊട്ടിയം : കടയിൽ സാധനം വാങ്ങാൻ എത്തിയ സൈനികനെയും സഹോദരനെയും ആൾക്കൂട്ടം മർദിച്ച കേസിൽ കുട്ടിക്കട സ്വദേശിയായ കടയുടമ ഷിഹാബുദ്ദീൻ അടക്കം 
കണ്ടാലറിയാവുന്ന 12 പേർ ഉൾപ്പെടെ 28 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
ഇവരിൽ പലരും മറ്റ് ക്രിമിനൽ കേസുകളിലും 
 ഇവരെല്ലാം ഒളിവിലാണ്. കഴിഞ്ഞ ഞായർ രാത്രി 9.30ന് ഷിഹാബുദ്ദീന്റെ കടയിൽ നിന്നു സാധനം വാങ്ങിയതുമായി ബന്ധപ്പെട്ട വാക്കുതർക്കമാണ് ആൾക്കൂട്ട മർദ്ധ നത്തിൽ കലാശിച്ചത്. കുട്ടിക്കട ജംക്‌ഷനിൽ ആൾക്കൂട്ട ആക്രമണം മുൻപ് ഒട്ടേറെ തവണ ഉണ്ടായിട്ടുണ്ടെന്നും എന്നാൽ ഇതെല്ലാം ഒത്തു തീർപ്പിലൂടെയും ഭീഷണിപ്പെടുത്തലുകളിലൂടെയും കേസില്ലാതെ ഒതുക്കി തീർക്കുകയായിരുന്നെന്നും
നാട്ടുകാർ ആരോപിക്കുന്നു. സംഘർഷം ഉണ്ടായാൽ കോൺഗ്രസ്‌, സിപിഎം നേതാക്കൾ തന്നെ പ്രതികൾക്ക് വേണ്ടി രംഗത്ത് വരികയും പോലീസ് കേസ് എടുക്കുന്നതിന് തടസമുണ്ടാക്കി കൊണ്ട് കേസ് ഒത്ത് തീർപ്പാക്കി വിടുകയാണ് ചെയ്യുന്നത് വാഹനങ്ങൾ മൂലമുണ്ടായ അപകടങ്ങളിലും വാദി പ്രതിയാകുന്ന അവസ്ഥയാണ്. നിരോധിച്ച തീവ്രവാദി സംഘടനയിൽ പ്രവർത്തിച്ചവർ ഇപ്പോഴും ഇവിടെ സജീവമാണ് എന്ന് നാട്ടുകാർ പറയുന്നു സിപിഎം കോൺഗ്രസ്‌ 
പാർട്ടികളുടെ രാഷ്ട്രീയ ഇടപെടലുകളാണ് ഇത്തരം ഒത്തു തീർപ്പുകൾക്ക് പിന്നിലെന്നും ആക്ഷേപമുണ്ട്. കഴിഞ്ഞ ഞായർ സൈനികനും സഹോദരനും നേരെയുണ്ടായ അക്രമവും ഇത്തരത്തിൽ ഒതുക്കി തീർക്കാനുള്ള ശ്രമം നടന്നിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. വാഹനത്തിന് സൈഡ് 
കൊടുക്കാത്തതിന് കാറിലെത്തിയ യാത്രക്കാർക്ക് കൂട്ടമായി മർദനമേറ്റ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അക്രമം ഏൽക്കേണ്ടി വന്നിട്ടും ഭീഷണിയും ഭയവും മൂലം ആരും ഇതൊന്നും പുറത്തു പറയാറില്ല. കൂട്ടിക്കട ടൗൺ കേന്ദ്രീകരിച്ച് ലഹരി സംഘങ്ങളും സാമൂഹിക വിരുദ്ധരും ക്രിമിനൽ സംഘങ്ങളും തമ്പടിക്കുന്നതായും നാട്ടുകാർക്ക് പരാതിയുണ്ട്. 
@ മുഴുവൻ പ്രതികളെയും പിടികൂടണം - സൈനികന്റെ കുടുംബം 
മുഴുവൻ പ്രതികളെയും എത്രയും വേഗം പിടികൂടാൻ പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തണമെന്നാണ് സൈനികന്റെ കുടുംബത്തിന്റെ ആവശ്യം. ഒരു പരിചയവും ഇല്ലാത്തവർ 
അതിക്രൂരമായാണ് ഞങ്ങളെ തല്ലിചതച്ചത് 
മരണത്തിൽ നിന്നും തങ്ങൾ രക്ഷപ്പെട്ടത് പൊലീസിന്റെ സമയോചിതമായ ഇടപെടൽ കൊണ്ടാണെന്നും അക്രമം നടന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ സമീപത്തെ കടയുടമകൾ നീക്കിയതായും സൈനികൻ പറഞ്ഞു. ഇത് അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്.
പ്രതികളെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട് എന്ന് പോലീസ് പറയുന്നു.

No comments:

Post a Comment