ബിജെപി വക്താവ് സന്ദീപ് വചസ്പതി പറഞ്ഞു
ബിജെപി മീനാട് വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സംഘമം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.ഭാരതാംമ്പ എന്ന സങ്കല്പമാണ് ഇന്ന് ഭാരതത്തെ മുന്നോട്ട് നയിക്കുന്നത്.ശക്തിസ്വരൂപമായും മാതൃരൂപമായുമാണ് നാം ഭാരത ഭൂമിയെ സങ്കൽപ്പിക്കുന്നത്. ഭാരതത്തിന്റെ ശക്തി ഭാവങ്ങളെല്ലാം തന്നെ മാതൃഭാവത്തിലുള്ളതാണ്. മഹാദേവന്റെ ശക്തിപോലും പാർവ്വതി ദേവിയുടെ കടാക്ഷമാണ്. അർദ്ധ നാരീശ്വര സങ്കൽപത്തിലാണ് നാം ശിവപാർവ്വതിമാരെ ദർശിക്കുന്നത്. അത് കൊണ്ട് തന്നെ ഭാരതം മുന്നോട്ട് വയ്ക്കുന്ന സനാതന ധർമ്മമെന്ന ആശയമാണ് ഇന്ന് ലോകത്തെ മുന്നോട്ട് നയിക്കുന്നത്.ഭാരതത്തിൽ
അന്താരാഷ്ട്രനിലവാരത്തിലുള്ള
വിദ്യാഭ്യാസത്തിനുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉണ്ട് മികച്ച
വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിക്കുന്നതിനും വിവിധ ലോകരാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളുമായി ഇടപഴകാനും ഒക്കെയുള്ള അവസരം ഇവിടെ ലഭിക്കുമെന്നിരിക്കെ
കേരളത്തിൽ നിന്നും
ജോലി തേടിയാണ് വിദേശ രാജ്യങ്ങളിലേക്ക് മലയാളികൾ പോയിരുന്നതെങ്കിൽ ഇന്ന് വിദ്യാഭ്യാസത്തിനായി ആയിരക്കണക്കിന് വിദ്യാർത്ഥികൾ പോകുന്ന സാഹചര്യം എങ്ങനെയുണ്ടായി എന്ന് ആത്മപരിശോധന നടത്തേണ്ടത്
അനിവാര്യമാണ്. കേരളത്തിൽ നിന്നും വിദ്യാർത്ഥികൾ വിദേശത്തേക്ക് പോകുന്നതിന്റെ ഉത്തരവാദികൾ
സംസ്ഥാന സർക്കാരും കേരളം മാറിമാറി ഭരിച്ച ഇടതു-വലതു മുന്നണികളാണ് എന്നും അദ്ദേഹം പറഞ്ഞു. ഗ്രാമപഞ്ചായത്ത് അംഗം ബീനരാജൻ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എസ്. പ്രശാന്ത് മുഖ്യപ്രഭാഷണം നടത്തി പഠനോപകരണങ്ങൾ വിതരണം ചെയ്തു .മണ്ടലം ജനറൽ സെക്രട്ടറി സി.രാജൻപിള്ള, സഹകരണ സെൽ ജില്ലാ കൺവീനർ എസ്.വി അനിഞ്ഞ് കുമാർ എന്നിവർ സംസാരിച്ചു. വാർഡ്
കൺവീനർ ശൃംരാജ് ബൂത്ത് പ്രസിഡൻ്റ്
വിനയൻ നന്ദിയും പറഞ്ഞു
രാവിലെ നെടുങ്ങോലം ബി. ആർ ആശുപത്രിയും ബിജെപി മീനാട് വാർഡ് കമ്മിറ്റിയും സംയുക്തമായി നടത്തിയ
മെഡിക്കൽ ക്യാമ്പ്
ബിജെപി ജില്ലാ പ്രസിഡന്റ്
ബി.ബി.ഗോപകുമാർ ഉത്ഘാടനം ചെയ്തു
No comments:
Post a Comment