Tuesday, 30 July 2024

കൊല്ലത്ത് കോൺഗ്രസിൽ കലാപം ഡി സി സി പ്രസിഡന്റ്‌ രാജേന്ദ്രപ്രസാദിനെ മാറ്റണമെന്ന ആവശ്യവുമായി ഗ്രൂപ്പ്‌ വിത്യാസമില്ലാതെ നേതാക്കൾ രംഗത്ത്.

കൊല്ലം : കൊല്ലത്ത് കോൺഗ്രസിൽ കലാപം ഡി സി സി പ്രസിഡന്റ്‌ രാജേന്ദ്രപ്രസാദിനെ മാറ്റണമെന്ന ആവശ്യവുമായി ഗ്രൂപ്പ്‌ വിത്യാസമില്ലാതെ നേതാക്കൾ രംഗത്ത്. പ്രസിഡന്റ്‌ ആയിട്ട് രണ്ട് വർഷം പിന്നിടുമ്പോഴും 
ഡി സി സി പുന:സംഘടന പോലും നടതാത്ത സാഹചര്യത്തിൽ ഡി സി സി പ്രസിഡന്റ്‌ മാറണം ആവശ്യവുമായി നേതാക്കൾ കെ പി സി സി യ്ക്ക് മുന്നിൽ എത്തിയിരിക്കുന്നത്.  കൊടികുന്നേൽ സുരേഷ് എം പിയുടെ പ്രതിനിധിയായി എ ഗ്രൂപ്പിൽ നിന്നാണ് രാജേന്ദ്രപ്രസാദ് ഡി സി lസി പ്രസിഡന്റ്‌ ആയത് എങ്കിലും ഗ്രൂപ്പിന് അതീതമായി പ്രവർത്തിച്ചത് കൊണ്ട് തന്നെ പൊതു സ്വീകാര്യത പാർട്ടിയ്ക്കുള്ളിൽ രാജേന്ദ്രപ്രസാദ് ഉണ്ടാക്കിയെടുത്തത് കൊണ്ട് എല്ലാ ഗ്രൂപ്പിന്റെയും പിന്തുണയുള്ള നേതാവായി രാജേന്ദ്രപ്രസാദ് മാറിയതിന് പിന്നാലെയാണ്  ഒരു വിഭാഗം നേതാക്കൾ നേതൃത്വ മാറ്റം ആവശ്യപ്പെട്ടു രംഗതെത്തിയിരിക്കുന്നത്. ബ്ലോക്ക് മണ്ഡലം പ്രസിഡന്റുമാർ വന്നിട്ട് ഒരു വർഷം പിന്നിടുമ്പോഴും ഭാരവാഹികൾ എത്തിയിട്ടില്ല ഗ്രൂപ്പ്‌ വടംവലി മൂലം 
ഭാരവാഹികളെ നോമിനേറ്റ് ചെയ്യുന്നതും പ്രതിസന്ധിയിലാണ്.എ, ഐ ഗ്രൂപ്പ്‌ സമവാക്ക്യങ്ങൾ മാറിമറിഞ്ഞതോടെയാണ് ഭാരവാഹികളെ നോമിനേറ്റ് ചെയ്യുന്നത് പ്രതിസന്ധിയിലായത്.എ ഗ്രൂപ്പിൽ കൊടിക്കുന്നേൽ സുരേഷിന്റെ നേതൃത്വം 
അംഗീകരിക്കുന്നവരും വിരുദ്ധരും തമ്മിലുള്ള ശീതസമരം ആണെങ്കിൽ ഐ ഗ്രൂപ്പ്‌ പിളരും തോറും വളരുകയാണ് കെ.സി ഗ്രൂപ്പ് ആണ് ഐ ഗ്രൂപ്പിൽ ശക്തം മുൻ ഡി സി സി പ്രസിഡന്റ്‌ ബിന്ദുകൃഷ്ണയാണ് നേതാവ്.
കൂടാതെ കെ സി രാജൻ നേതൃത്വം കൊടുക്കുന്ന  രമേശ്‌ ചെന്നിത്തല 
വിഭാഗവും കെ പി സി സി പ്രസിഡന്റ്‌ സുധാകരന്റെയും ഗ്രൂപ്പും കൊല്ലത്തുണ്ട് ഒപ്പം തന്നെ ശശിതരൂരിന്റെ അനുയായികളും രംഗത്തുണ്ട്. ഇവരെല്ലാം തന്നെ പരസ്പരം കലഹിക്കുന്നത് മൂലമാണ് പുന:സംഘടന വൈകുന്നത് എന്നാണ് ഡി സി സി പ്രസിഡന്റിനെ അനുകൂലിക്കുന്നവർ പറയുന്നത്.ഇതിനിടയിൽ ജില്ലയൊട്ടാകെ പഴയ എ ഗ്രൂപ്പ് സജീവമാക്കി കൊണ്ട്
മുൻ കെ പി സി സി സെക്രട്ടറി 
അഡ്വ. ഷാനവാസ്ഖാൻ പ്രസിഡന്റ്‌ സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ചു കൊണ്ട് പരസ്യമായി തന്നെ രംഗത്തുണ്ട്. ഡി സി സി പ്രസിഡന്റിനെ മാറ്റണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് എ ഗ്രൂപ്പിൽ നിന്നു തന്നെ ആവശ്യമുർന്നതോടെ രാജേന്ദ്രപ്രസാദിന്റെ 
 ഡി സി സി പ്രസിഡന്റ്‌ സ്ഥാനവും തുലാസിലായി 

@ ഡി സി സി പ്രസിഡന്റ്‌ സ്ഥാനം ലക്ഷ്യമിട്ട് ഒരു ഡസൻ നേതാക്കൾ.

ഡി സി സി പ്രസിഡന്റ്‌ സ്ഥാനം ലക്ഷ്യമിട്ട് ഒരു ഡസൻ നേതാക്കൾ തന്നെ കൊല്ലത്ത് രംഗത്തുണ്ട്.നിലവിലുള്ള ഡി സി സി പ്രസിഡന്റ്‌ കൊടികുന്നേൽ സുരേഷിന്റെ നോമിനി ആയതിനാൽ എ ഗ്രൂപ്പ് തന്നെ അവകാശവാദം ഉന്നയിച്ചു കൊണ്ടാണ് രംഗത്തുള്ളത്. എ ഗ്രൂപ്പിൽ നിന്നും അഡ്വ. ഷാനവാസ്ഖാൻ, അൻസാർ അസീസ്, സുഭാഷ് പുളിക്കൽ എന്നിവരും കൊടികുന്നേൽ സുരേഷിന്റെ പ്രതിനിധിയായി കൊട്ടാരക്കരയിൽ നിന്നുള്ള ഹരികുമാർ കൊട്ടാരക്കര,
കെ പി സി സി പ്രസിഡന്റ്‌ സുധാകരന്റെ പ്രതിനിധിയായി എം എം. സഞ്ജീവ്കുമാർ ഐ ഗ്രൂപ്പ് കെ സി വിഭാഗം നോമിനിയായി അരുൺകുമാർ എന്നിവരുമടക്കം പഴയതും പുതിയതുമായ വൻനിര തന്നെ രംഗത്തുണ്ട്.


No comments:

Post a Comment