Monday, 1 July 2024

ഓം ഗം ഗണപതയേ നമഃ”.🙏🍀"ഓം..ഏകദന്തായ വിദ്‌മഹേ

,..!!.!.,.,
🍀🪷
🪷🍀
🍀"ഓം ഗം ഗണപതയേ നമഃ”.🙏
🍀"ഓം..ഏകദന്തായ വിദ്‌മഹേ വക്രതുണ്ഡായ ധീ#മ
,
,

,/,


.
ഹി. #,.,,,;#
തന്നോ ദന്തി പ്രചോദയാത്". 🙏
🍀(🪷 വരദമുദ്രയോടെ  ഇരിക്കുന്ന ഗണപതി ഭഗവാനെയാണ് കലാകാലങ്ങളായി  ദേവന്മാരും മുനിമാരും യോഗികളും ധ്യാനിച്ചുകൊണ്ടിരുന്നത്.  ജ്ഞാനികളായ യോഗികളും സന്യാസിമാരും ഇപ്പോൾ ധ്യാനിക്കുന്നതും ഈ ഭാവത്തിലുള്ള ഗണപതിയെ ആണ്.ശബരിമലയിൽ ഇതേ ഭാവത്തിലുള്ള ശാസ്താവിന്റെ വിഗ്രഹത്തിലാണ്  പിന്നീട്  നമ്മുടെ അയ്യപ്പസ്വാമി വിലയം പ്രാപിച്ച് സ്ഥിതിചെയ്യുന്നത് എന്ന് വിശ്വസിക്കപ്പെടുന്നു.) 
🍀🍀
"ഏകദന്തം ചതുർഹസ്തം പാശമങ്കുശധാരിണം 
രദം ച വരദം ഹസ്തൈ:
ബിഭ്രാണം മൂഷകദ്ധ്വജം.
രക്തം ലംബോദരം ശൂർപ്പ-
കർണ്ണകം രക്തവാസസം രക്തഗന്ധാനുലിപ്താംഗം രക്തപുഷ്പൈ: സുപൂജിതം.
ഭക്താനുകംപിനം ദേവം ജഗത്കാരണമച്യുതം.
ആവിർഭൂതം ച സൃഷ്ട്യാദൌ പ്രകൃതേഃ പുരുഷാത്‌പരം"🙏
🍀"ഏവം ദ്ധ്യായതി യോ നിത്യം സ യോഗി യോഗിനാംവരഃ"🙏
(രദം ച വരദം ഹസ്തൈ:എന്നിടത്ത് 
അഭയം വരദം ഹസ്തൈ:എന്നും പാഠഭേദം ഉണ്ട് )
🍀ഈ ധ്യാനസ്ലോകത്തിൽ ഗണപതിഭഗവാന്റെ രൂപം വർണ്ണിക്കുന്നു. ഭഗവാന്റെ സുന്ദരമായ മുഖകമലത്തിൽ പൂർണ്ണമായ ഒരു കൊമ്പ്... മൂന്നു കൈയ്കളിൽ പാശം, അങ്കുശം,
ഒടിഞ്ഞ കൊമ്പ്... നാലാമത്തെ കൈയ് വരദമുദ്ര കാണിക്കുന്നു.... അഭയം ആഗ്രഹിക്കുന്നവർക്ക് അഭയം നൽകുന്നതാണ് വരദമുദ്ര.
മൂഷികധ്വജം...രക്തവർണ്ണം... വലിയ വയറ്(ലംബോധരം)...വലിയ വിശറി പോലുള്ള ചെവികൾ...ചുവന്ന വസ്ത്രം... ആകെ ഹൃദ്യമായ രക്തഗന്ധം... ചുവന്ന പുഷ്പങ്ങളാൽ ആരാധിക്കപ്പെടുന്ന... ചുവന്ന പുഷ്പങ്ങൾ ഇഷ്ട്ടപ്പെടുന്ന...തന്റെ ഭക്തരോട് ഏറെ അനുകമ്പ ഉള്ള ഭഗവാൻ.....സർവ്വരക്ഷകനായും സർവ്വമംഗലദായകനായും നമ്മുടെ മുന്നിൽ വരുന്ന ഭഗവാൻ അനശ്വരനാണ്. ആദിയും അന്തവും ഇല്ലാത്തവനും ആണ്. (അച്യുതൻ ആണ്)സൃഷ്ട്ടി, സ്ഥിതി, സംഹാരം നടത്തുന്നതും മറ്റാരും അല്ല.തന്റെ ഭക്തരെ എപ്പോഴും മാറോടു ചേർത്തു നിർത്തുന്നത് ഗണപതിഭഗവാൻ അല്ലാത് മാറ്റാര്.. അതിൽ ആർക്കും സംശയം ഉണ്ടാവില്ലല്ലോ 
ഭഗവാൻ പരം പുരുഷൻ ആണ്.എല്ലാ യോഗികളും മുനികളും നിത്യവും ധ്യാനിക്കുന്നതും മനസ്സിൽ സദാ കണ്ടു ജപിക്കുന്നതുന്നതും ഗണപതി ഭഗവാനെയാണ്. യോഗികളിൽ യോഗിയായവർക്കും ഭഗവാൻ ഗണപതി മാർഗ്ഗദർശിയും രക്ഷകനും ആണ്. എല്ലാവരുടെയും ഹൃദയത്തിൽ ഗണപതിഭഗവാൻ സദാ നിറഞ്ഞു നിൽക്കുന്നു.
🍀
"നമോ വ്രാതപതയേ 
നമോ ഗണപതയേ നമഃ പ്രമഥപതയേ നമസ്തേ അസ്തു ലംബോദരായൈകദന്തായ വിഘ്നനാശിനേ, പാപനാശിനേ, സങ്കടനാശിനേ...ശിവസുതായ 
ശ്രീ വരദമൂർത്തയേ നമഃ "🙏
🍀
സകലജീവജാലങ്ങളുടെയും,വിശിഷ്യ സർവ്വ മനുഷ്യരുടെയും ദേവനായ ഗണപതി ഭഗവാനെ ഞാൻ നമസ്കരിക്കുന്നു.ഗണനായകനായ,  ശിവന്റെ ഭൂതഗണങ്ങളുടെ നായകനായ, ഗണപതി ഭഗവാനെ ഞാൻ നമസ്കരിക്കുന്നു.
കുടവയറനായ ഭഗവാനെ, ഒറ്റക്കൊമ്പനായ ഭഗവാനെ, എല്ലാ വിഗ്നങ്ങളും, പാപങ്ങളും, സങ്കടങ്ങളും മാറ്റുന്ന, എല്ലാ സൗഭാഗ്യങ്ങളും തന്നനുഗ്രഹിക്കുന്ന, ശിവപുത്രനായ ഗണപതി ഭഗവാനെ ഞാൻ വീണ്ടും വീണ്ടും നമസ്കരിക്കുന്നു.
🍀
ഈ സ്ലോകം ധ്യാനിച്ച ശേഷം 
"ഓം ശ്രീo ഹ്രീം ക്ലീo ഗ്ലൗo ഗം 
ഗണപതയേ... വര വരദ സർവ്വജനം 
മേ വശമാനയ സ്വാഹാ "എന്ന മന്ത്രം ജപിക്കുക. (ഈ മന്ത്രം എട്ടു പ്രാവശ്യം ജപിക്കുന്നത് ഏറെ ഉത്തമം.. അതിന് കഴിയില്ലെങ്കിൽ വിഷമിക്കയും അരുത് .. ദോഷം ഒന്നും വരില്ല.ഭഗവാൻ ഭക്തവത്സലൻ ആണല്ലോ)
🍀അതിരാവിലെ ഉണർന്ന് ഈ സ്തോത്രം ചൊല്ലുന്ന ഭക്തർക്ക് ഭഗവാന്റെ അനുഗ്രഹം ഉണ്ടാവുകയും അവരുടെ എല്ലാ ആഗ്രഹങ്ങളും സഫലമാവുകയും ചെയ്യും. സർവ്വവ്യാപിയും സർവ്വരക്ഷകനും ഭക്തവത്സലനും ക്ഷിപ്രപ്രസാദിയും ആയ ഗണപതിഭഗവാൻ പ്രസാദിച്ചാൽ എന്തു തന്നെയാണ് നേടാൻ കഴിയാത്തതായിട്ടുള്ളത്. തന്റെ ഭക്തരുടെ മാത്രമല്ല,അവരെ ആശ്രയിച്ചോ അവരോടൊപ്പമോ കഴിയുന്ന സർവരുടെയും ജീവിതത്തിലെ സർവ്വവിഘ്‌നങ്ങളും നീക്കി,സർവ്വഐശ്വര്യങ്ങളും, സർവ്വ മംഗളങ്ങളുംനൽകിയനുഗ്രഹിക്കുന്ന കാരുണാനിധിയാണ് പാർവതീ പുത്രനായ ഗണപതിദേവൻ.
"ഓം നമോ ഭഗവതേ ശ്രീ ഗണേശായ" 
🪷നിസ്സഹായരും അവലംബഹീനരും ആയ ഭക്തജനങ്ങൾക്ക് എന്നും തുണയായിട്ടുള്ള ഗണേഷ് ഭഗവാൻ
എല്ലാവരെയും അനുഗ്രഹിക്കട്ടെ എല്ലാവർക്കും നല്ലതു ഭവിക്കട്ടെ.🙏
................. 🐀🐀🐀🐀🐀.................

No comments:

Post a Comment