കഴിഞ്ഞ ദിവസം രാത്രിയിൽ ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമുണ്ടായി. ഒട്ടേറെ വാഴ, തെങ്ങ്, കമുക് തുടങ്ങിയ മരങ്ങൾ കടപുഴകി വീണ്
വൈദ്യുതി തൂണുകൾ തകർന്നു.മണിക്കൂറോളം
വൈദ്യുതി മുടങ്ങി.വീടുകൾക്ക് നാശനഷ്ടം ഉണ്ടായി.ചാത്തന്നൂർ കാരംകോട് ജെ എസ് എം ആശുപത്രിയ്ക്ക് സമീപവും ചാത്തന്നൂർ -കൊട്ടാരക്കര റോഡിലുമാണ് മരങ്ങൾ റോഡിലേക്ക് വീണത്. കൂറ്റൻ മരങ്ങൾ വൈദ്യുതി തൂണുകളുടെ മുകളിലേക്കാണ് വീണത്. പരവൂരിൽ നിന്നും ഫയർഫോഴ്സ് സംഘം എത്തി മണിക്കൂറുകൾ എടുത്തു മരങ്ങൾ മുറിച്ചു മാറ്റാൻ. ദേശിയപാതയോരത്തെ കൂറ്റൻ ബോർഡുകളും നിലംപൊത്തി.കൊല്ലം -തിരുവനന്തപുരം
ദേശിയപാതയോരത്ത് ജെ എസ് എം ജംഗഷന് സമീപമാണ് കൂറ്റൻ പരസ്യ ബോർഡ് തൊട്ടടുത്ത വർക്ക്ഷോപ്പിന്റെ മുകളിലേക്ക് തകർന്ന് വീണത്.
ഫോട്ടോ :ദേശിയപാതയോരത്ത് ജെ എസ് എം ജംഗഷന് സമീപം തകർന്ന് വീണ കൂറ്റൻ പരസ്യ ബോർഡ്
@ ഇന്നലെ ഉച്ചയ്ക്ക് ഉണ്ടായ ചുഴലികാറ്റിൽ തേക്ക് മരം വീണ്
വിളപ്പുറം എം സി പുരത്ത് വിളയിൽ പുത്തൻവീട്ടിൽ വിലാസിനിയുടെ
വീടാണ് തകർന്നത്.
ശക്തമായ മഴയോടൊപ്പമുണ്ടായ ചുഴലിക്കാറ്റിലാണ് ഓടിട്ട് വീടിന് മുകളിലേക്ക് മരം വീണത്. വൻ ശബ്ദം കേട്ട് വീട്ടിലുള്ളവർ പുറത്തേക്ക് ഓടുകയായിരുന്നു. ഇതിനിടയിൽ വീട് തകർന്നു. രണ്ടര ലക്ഷം രൂപയുടെ നഷ്ടമുണ്ടായി മീനാട് വില്ലേജ് ഓഫിസർ എന്നിവരടക്കമുള്ളവർ സ്ഥലം സന്ദർശിച്ചു.കൂടാതെ ഇ പ്രദേശത്ത് കൂറ്റൻ മരങ്ങളും കടപുഴകി വീണു.
ഫോട്ടോ : മരം വീണ് വീട് തകർന്ന നിലയിൽ.
No comments:
Post a Comment