പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ചാത്തന്നൂർ ഏറം തെങ്ങുംപണവീട്ടിൽ സുനിത, ഇടനാട് ബിജുഭവനിൽ എസ്. പി.മഞ്ജു, ഏറം ആരാധന ഹൗസിൽ ദിവാകാരൻ എന്നിവർ അടക്കം ഇവിടെ ചികിത്സയ്ക്ക് എത്തിയ നിരവധിപേരാണ് പരാതിയുമായി എത്തിയിരിക്കുന്നത്. ഇതിനെ തുടർന്ന് നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു കൊണ്ട് പ്രഷോഭത്തിന് ഒരുങ്ങുകയാണ്. ഓൺലൈൻ മാധ്യമങ്ങളിലും
മറ്റും പരസ്യം നൽകി കൊണ്ട് രോഗികളെ ആകർഷിക്കുന്ന ഇ സ്ഥാപനത്തിന്
വേണ്ടത്ര രേഖകൾ ഇല്ലാത്തത് മൂലം
പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ കൊടുത്തിരിക്കുകയാണ് മുകേഷ് എം എൽ എ അടക്കമുള്ള സിപിഎം നേതാക്കൾ ഇവിടെ സ്ഥിരം സന്ദർശകരാണ് അത് കൊണ്ട് തന്നെ ഇടതുപക്ഷം ഭരിക്കുന്ന ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് അധികൃതർ ജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ സ്റ്റോപ്പ് മെമ്മോ നൽകിയതല്ലാതെ യാതൊരുവിധ നടപടിയും സ്വീകരിക്കുന്നില്ല എന്നതാണ് നാട്ടുകാരുടെ പരാതി. ആയുർവേദ ചികിത്സയുടെ പേരിലാണ് ഇവിടെ ചികിത്സ നടക്കുന്നത് എങ്കിലും സുബിക്കി വൈദ്യം എന്നാണ് പുറംലോകം അറിയപ്പെടുന്നത് ആയുർവേദ മരുന്നുകൾ എന്ന പേരിൽ ഇവിടെ നിന്നും കൊടുക്കുന്ന മരുന്നുകൾക്ക് ലേബലോ വിലനിലവാരമോ ഇല്ലാതെ സർക്കാരിന്
നികുതി ഇനത്തിലും ജി എസ് ടി ഇനത്തിലും
ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടാവുന്നത് നാട്ടുകാർ പഞ്ചായത്ത്, ആരോഗ്യവകുപ്പ്, ഡി എം ഒ, ജില്ലാ ഭരണകൂടം
തുടങ്ങി മുഖ്യമന്ത്രിയ്ക്ക് വരെ പരാതി കൊടുത്തിട്ടും നടപടി ഉണ്ടായിട്ടില്ല.ഇ അനധികൃത വൈദ്യശാല മുൻപ് പ്രവർത്തിച്ചിരുന്ന പള്ളിമുക്കിൽ ജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ
ഡി. എം ഒയും കൊല്ലം കോർപ്പറേഷനും ചേർന്ന് സ്റ്റോപ്പ് മെമ്മോ കൊടുത്തു പൂട്ടിച്ചതാണ്. അടിയന്തിരമായി ആരോഗ്യവകുപ്പ് അധികൃതർ ഇവിടെ പരിശോധന നടത്തി നടപടിയെടുക്കാത്ത പക്ഷം ശക്തമായ പ്രഷോഭവുമായി മുന്നോട്ട് പോകുമെന്ന് ആക്ഷൻ കൗൺസിലർ ഭാരവാഹികൾ അറിയിച്ചു.
No comments:
Post a Comment