Wednesday, 17 July 2024

സ്കൂളുകളിൽ സൈക്കോ സോഷ്യൽ കൗൺസിലർമാരുടെ സേവനമില്ല കൂടുതൽ കൗൺസിലർമാരുടെ സേവനം വേണമെന്ന ആവശ്യം ശക്തമാകുന്നു.

കൊല്ലം : സ്കൂളുകളിൽ 
സൈക്കോ സോഷ്യൽ കൗൺസിലർമാരുടെ സേവനമില്ല കൂടുതൽ കൗൺസിലർമാരുടെ സേവനം വേണമെന്ന ആവശ്യം ശക്തമാകുന്നു.
കൗമാര ശാക്തികരണം ലക്ഷ്യമിട്ട് 
കൗമാരപ്രായത്തിലുള്ള കുട്ടികളുടെ ശാക്തീകരണത്തിനായി വനിതാ ശിശുവികസന വകുപ്പിൻ്റെ കീഴിലാണ് സൈക്കോ സോഷ്യൽ പദ്ധതിയിൽ സ്കൂളുകളിൽ കൗൺസിലർമാരെ ബ്ലോക്ക് തലത്തിൽ നിയമിക്കുന്നത്. നിലവിൽ ജോലിഭാരം മൂലം കൗൺസിലർമാർക്ക് ഒരു സ്കൂളിൽ പോലും കൃത്യമായി തന്റെ ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. ഒന്നിൽ കൂടുതൽ സ്കൂളുകളിൽ പോകേണ്ടി വരുമ്പോൾ കുട്ടികളുടെ പ്രശ്നങ്ങൾ കൃത്യമായി മനസിലാക്കാനും അത് ഫോളോ അപ്പ് ചെയ്യാനും ഇവർക്ക് സാധിക്കുന്നില്ല. വിദ്യാർഥികളുടെ പ്രയാസങ്ങളും പ്രശ്‌നങ്ങളും ചോദിച്ചറിഞ്ഞ് അവരനുഭവിക്കുന്ന മാനസികസമ്മർദം കുറയ്ക്കാൻ കൗൺസലിങ് നൽകുന്ന ജീവനക്കാരെ ആവശ്യത്തിന് നിയമിക്കാത്തതാണ് ഇവരെ സമ്മർദത്തിലാക്കുന്നത്.

@ പോക്സോ കേസുകൾ, വഴക്കിട്ട് വീടുവിടുന്ന കുട്ടികൾ, ആത്മഹത്യ ചെയ്യുന്ന വിദ്യാർത്ഥികൾ, ലഹരി കേസുകളിൽ ഉൾപ്പെടുന്നവർ ഇവയുടെയെല്ലാം തുടക്കം അറിയാൻ കഴിഞ്ഞാൽ കുട്ടികളെ അപകടത്തിൽ നിന്ന് രക്ഷപ്പെടുത്താൻ സാധിക്കും. പോക്സോ കേസുകളിൽ ഇത്തരം സൈക്കോ സോഷ്യൽ കൗൺസിലർമാരാണ് ഇരകളായ കുട്ടികളുടെ മൊഴിയെടുക്കുന്നത്.

തടസമായി എംപ്ലോയ് മെന്റ് എക്സ്ചേഞ്ച് നിയമനവും

മുമ്പ് ജില്ലാതലത്തിൽശിശു വികസന വകുപ്പും ജില്ലാ പഞ്ചായത്തും കൂടി ഇന്റർവ്യൂ നടത്തിയായിരുന്നു കൗൺസിലർമാരെ കണ്ടെത്തിയിരുന്നത്. കരാർ നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാക്കിയതോടെ മറ്റ് ജില്ലകളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്കു സാദ്ധ്യതയായി. നിയമനം നേടിക്കഴിഞ്ഞാൽ ഇവരിൽ പലരും വൈകാതെ രംഗം വിടുന്നു. ഇങ്ങനെ ഒഴിയുന്ന തസ്തികകളിൽ നിയമനം വൈകുമ്പോൾ പലവിധ പ്രശ്നങ്ങളുടെ നടുവിൽപെട്ട കുട്ടികളെയാണ് അന്തിമമായി ബാധിക്കുന്നത്. കൗമാരക്കാരുടെ മനസിക പ്രശ്നം തിരിച്ചറിഞ്ഞ് പരിഹാരം വ്യക്തിത്വവികസനം പഠനവൈകല്യം മാനസിക വളർച്ച കൃത്യമാകുന്നതിനുള്ള ക്ലാസുകൾ പരീക്ഷാഭീതി കുടുംബപ്രശ്നങ്ങൾ മൂലമുണ്ടാകുന്ന അസ്വസ്ഥതകൾ ആത്മവിശ്വാസക്കുറവ് എന്നിവയ്ക്ക് പരിഹാരം ഉണ്ടാകും.



No comments:

Post a Comment