14 പവനും 4000 രൂപയും മോഷ്ടിച്ചു
ചാത്തന്നൂർ: പകൽ സമയം വീട്ടിൽ നിന്നും14 പവനും 4000 രൂപയും മോഷ്ടിച്ചു കാരംകോട്
ശീമാട്ടി ജയന്തി കോളനിയിൽ ചരുവിള പുത്തൻ വീട്ടിൽ ലാലിയുടെ 14 പവനും നാലായിരം രൂപയും വീട്ടിൽ നിന്ന് കവർന്നു.
രാവിലെ എട്ടോടെ ലാലിയും മകളും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്ക് പോയിരുന്നു. വൈകിട്ട് മൂന്നോടെ തിരികെ വീട്ടിലെത്തി അകത്തു കയറിയപ്പോഴാണ് അടുക്കള വാതിൽ തുറന്നു കിടക്കുന്നതു കണ്ടത്. തുടർന്നു നടത്തിയ പരിശോധനയിലാണ് മോഷണ വിവരം അറിയുന്നത്. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വഡും എത്തി പരിശോധന നടത്തി.
No comments:
Post a Comment