Wednesday, 21 February 2024

ചാത്തന്നൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ് സിപിഐയിൽ പ്രതിസന്ധി.

ചാത്തന്നൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ് സിപിഐയിൽ പ്രതിസന്ധി.

ചാത്തന്നൂർ : പഞ്ചായത്ത്‌ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ് സിപിഐയിൽ പ്രതിസന്ധി. ഇടതുമുന്നണിയിലെ ധാരണ അനുസരിച്ചു മൂന്ന് വർഷം സിപിഎമ്മിനും ഇനിയുള്ള രണ്ട് വർഷം സിപിഐയ്ക്കുമാണ് സിപിഎമ്മിലെ ദിജു ടി രാജിവച്ചതിനെ തുടർന്ന് ഇനി സിപിഐയ്ക്കാണ് പ്രസിഡന്റ്‌ സ്ഥാനം.
 23ന് നടക്കുന്ന ചാത്തന്നൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിൽ അവകാശവാദം ഉന്നയിച്ചു കൊണ്ട് മൂന്ന് അംഗങ്ങൾ ഉള്ള  സിപിഐയിൽ രണ്ട് പേര് രംഗത്ത് വന്നതാണ് സിപിഐയിൽ പ്രതിസന്ധി ഉണ്ടായിരിക്കുന്നത്. ജനറൽ കാറ്റഗറിയിലുള്ള പ്രസിഡന്റ്‌ സീറ്റിലേക്ക് സിപിഐയുടെ നിലവിലുള്ള വൈസ് പ്രസിഡന്റ്‌ സിന്ധു ഉദയനും മറ്റൊരു മെബറായ ചന്ദ്രകുമാറുമാണ് രംഗത്തുള്ളത് ഇരുവരും പ്രസിഡന്റ്‌ സ്ഥാനത്തേക്ക് അവകാശമുന്നയിച്ച് പാർട്ടി നേതൃത്വത്തെ സമീപിച്ചു കഴിഞ്ഞു. ചന്ദ്രകുമാറും സിന്ധുഉദയനും രണ്ടാം തവണയാണ് ഗ്രാമപഞ്ചായത്ത്‌ അംഗങ്ങൾ ആകുന്നത് ചന്ദ്രകുമാർ 
സിപിഐ ചാത്തന്നൂർ മണ്ഡലം കമ്മിറ്റി അംഗമാണെങ്കിൽ സിന്ധു ഉദയൻ ലോക്കൽ കമ്മിറ്റി അംഗമാണ്. മൂന്ന് വട്ടം
ചാത്തന്നൂർ പഞ്ചായത്തിലെ 
ലോക്കൽ കമ്മിറ്റികൾ കൂടിയെങ്കിലും ഇരുവർക്കും ധാരണയിലെത്താൻ കഴിയാഞ്ഞതിനെ തുടർന്ന് മണ്ഡലം കമ്മിറ്റിയുടെ തീരുമാനത്തിനായി വിട്ടിരിക്കുകയാണ് ലോക്കൽ കമ്മിറ്റികൾ ഇരുവർക്കും വേണ്ടി ലോക്കൽ കമ്മിറ്റി അംഗങ്ങൾ ചേരി തിരിഞ്ഞു വാദിക്കുന്നതാണ് നിലവിലുള്ള പ്രശ്നത്തിന് കാരണം. 23ന് നടക്കേണ്ട തിരഞ്ഞെടുപ്പിൽ ഒരു ദിവസം മാത്രം ബാക്കിയുള്ളപ്പോൾ പ്രസിഡന്റ്‌ സ്ഥാനാർഥിയെ തീരുമാനിക്കാത്തതും ഇടതുമുന്നണിയ്ക്ക് ഭൂരിപക്ഷമില്ലാത്തത് പാർട്ടിയ്ക്കുള്ളിൽ പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്.പതിനെട്ട് വാർഡ് ഉള്ള ചാത്തന്നൂർ പഞ്ചായത്തിൽ ഇടതു മുന്നണിയ്ക്ക് ഒൻപത് മെബർമാരും യു ഡി എഫിന് അഞ്ചു മെബർമാരും ബിജെപിയ്ക്ക് നാല് അംഗങ്ങളുമാണ്. ഇടതുമുന്നണിയ്ക്ക് വ്യക്തമായ ഭൂരിപക്ഷമില്ലാത്തത് മൂലം
സിപിഐയ്ക്കുള്ളിൽ  പ്രസിഡന്റ്‌ സ്ഥാനത്തിന് വേണ്ടിയുള്ള വടംവലിയ്ക്കിടയിൽ സിപിഐയുടെ മൂന്നാമത്തെ മെമ്പർ പ്രസിഡന്റ്‌ ആയി വരാനും സാധ്യതയുണ്ട്.

No comments:

Post a Comment