തീരദേശത്തുള്ള മൊത്തമത്സ്യ
വിപണന കേന്ദ്രങ്ങളിലേക്കു പഴകിയ മത്സ്യം എത്തിക്കുന്ന സംഘം വീണ്ടും രംഗത്ത്. ഫിഷറീസ് വകുപ്പിന്റെയും
ഭഷ്യസുരക്ഷ വകുപ്പുകളുടെയും
പരിശോധന നിലച്ചതോടെയാണ് കൊല്ലം പട്ടണത്തിന്റെ തീരദേശത്തും ജില്ലയുടെ വിവിധ ഭാഗങ്ങളിലുമുള്ള ഏജന്റുമാർ മുഖേനയും കച്ചവടം നടക്കുന്ന
വിവിധ മത്സ്യ വിൽപന കേന്ദ്രങ്ങളിൽ പഴകിയ മത്സ്യം വിൽപന തുടരുകയാണ്. ഒറ്റ നോട്ടത്തിൽ പഴക്കം തോന്നിപ്പിക്കാത്ത മത്സ്യമാണ് വിൽപന. ചെറുകിട വ്യാപാരികൾക്കു പൊടുന്നനെ മത്സ്യത്തിന്റെ പഴക്കം കണ്ടെത്താനും കഴിയില്ല.അന്യസംസ്ഥാനങ്ങളിൽ നിന്നും
ദിവസങ്ങളോളം ഐസ് ഇട്ടതും ഫോർമലിൻ കലർത്തിയതുമായ മത്സ്യമാണ് ഇവിടേക്ക് എത്തുന്നതെന്നു സൂചനയുണ്ട്. മീൻ പാചകം ചെയ്യുമ്പോൾ തന്നെ വ്യത്യാസം അനുഭവപ്പെടുമെന്നു വീട്ടമ്മമാർ
പറയുന്നതായി ചെറുകിട കച്ചവടക്കാർ
പറയുന്നു. പതിവിലും വ്യത്യസ്തമായി മീൻ വീർക്കുന്ന അവസ്ഥയുണ്ട്. വേവാതെ കിടക്കുന്നതും പതിവാണ്. ഈ മീൻ പൂച്ച പോലും മണത്തു നോക്കാറില്ലെന്ന് കച്ചവടക്കാർ പറയുന്നു.
കേരളത്തിലെ വിവിധ ഹാർബറുകളിൽ നിന്ന് എത്തിയതെന്ന വ്യാജേനയാണ് കച്ചവടം.ആന്ത്രപ്രദേശ്, കർണ്ണാടക, തൂത്ത്യകുടി, മംഗലാപുരം ഉൾപ്പടെ വിവിധ കേന്ദ്രങ്ങളിൽ കണ്ടയനർ ലോറികളിൽ എത്തിക്കുന്നത്. കടൽ മണ്ണ് മൂടി
മത്സ്യത്തിന്റെ ചെകിളയിലും മുറിച്ച ഭാഗത്തും ചുവന്ന ചോര തേച്ചാണ് വലിയ മത്സ്യങ്ങൾ വിൽക്കുന്നത്. ദിവസവും പുലർച്ചെ 1 നും 4 നും ഇടയിൽ പതിവായി പാരിപ്പള്ളിയിലും, കരുനാഗപ്പള്ളി, കൊല്ലം പോലുള്ള സ്ഥലങ്ങളിൽ ഏജന്റുമാർ
മത്സ്യം എത്തിക്കാറുണ്ട്. കൂടാതെ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിലും പ്രാദേശിക ഏജന്റുമാരുടെ പിന്തുണയോടെ കച്ചവടം പൊടിപൊടിക്കുകയാണ്.
No comments:
Post a Comment