Friday, 2 February 2024

ഇക്കുറി വേനൽ കടുക്കുമെന്ന സൂചന നൽകി ജില്ലയിലെ ചെറുതോടുകളും കുളങ്ങളും വറ്റിവരണ്ടു

കൊല്ലം :  കർഷകർക്ക് ഭീഷണിയായി 
വേനൽ കടുക്കുന്നു 
ചെറുതോടുകളും കുളങ്ങളും വറ്റിവരണ്ടു ഭൂമി വിണ്ടുകീറിത്തുടങ്ങി.
 കൊയ്ത്ത് തുടങ്ങിയതും കഴിഞ്ഞതുമായ പാടങ്ങളിലെ ചെറുകുളങ്ങളും തോടുകളുമാണു ജനുവരി അവസാന ആഴ്ച്ചയോടെ വെള്ളംകുറഞ്ഞു 
വറ്റിവരണ്ടു വിണ്ടു കീറുന്നത്. ഇക്കുറി മഴ മാറിയ ഉടൻ തന്നെ പകൽ സമയത്തെ ചൂട് വർധിച്ചിരുന്നു. തോടുകളിലും ചെറിയ പുഴകളിലും കുളങ്ങളിലും കിണറുകളിലും വെള്ളം കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. ചെറിയ തോതിൽ തന്നെ വരൾച്ച ആരംഭിച്ചതോടെ വയലുകളിലുള്ള ചെറിയ കുളങ്ങളിലെയും വെളളം വറ്റിയത് ആശങ്കയുളവാക്കുന്നത് ആണെന്ന് ഉദ്യോഗസ്ഥർ ചൂണ്ടികാട്ടുന്നു.
മുൻവർഷങ്ങളെ അപേക്ഷിച്ച് ഇക്കുറി
ഇക്കുറി ജില്ലയിൽ നവംബർ ഡിസംബർ മാസത്തിൽ  ലഭിച്ചില്ല ഇത് മൂലം 
ഡിസംബർ അവസാനം തന്നെ വരൾച്ചയുടെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയിരുന്നു.  ഓരോ വർഷം കഴിയുംതോറും ജില്ലയിൽ ചൂട് കൂടിവരികയാണ്. പുനലൂർ, പത്തനാപുരം, ചടയമംഗലം മേഖലയിൽ 
വരൾച്ച ആരംഭിച്ചെങ്കിലും വരൾച്ച മുന്നറിയിപ്പുകൾ സർക്കാരോ ത്രിതല പഞ്ചായത്തുകളോ ഗൗരവമായി കാണുന്നില്ലെന്ന വിമർശനമുയരുന്നു. വർഷങ്ങൾ കഴിയുന്തോറും ജില്ലയിൽ ചൂടിലുണ്ടാകുന്ന വർധനയും കാലാവസ്‌ഥയിലുണ്ടാകുന്ന വ്യതിയാനവും ആശങ്കയോടെയാണ് കാലാവസ്‌ഥ വിദഗ്‌ധർ അടക്കമുള്ളവർ കാണുന്നത്.

@ മീൻ പിടിത്തം വ്യാപകം

വേനൽ ആരംഭിച്ചതോടെ വെള്ളം കുറഞ്ഞു തുടങ്ങിയ കുളങ്ങളിലും പുഴകളിലും ചിറ കെട്ടിയുള്ള മീൻപിടിത്തം സജീവമായി. വെള്ളം കുറഞ്ഞു തുടങ്ങിയ കുളങ്ങൾ വറ്റിച്ചും മറ്റു കുളങ്ങളിൽ വലവീശിയും ചൂണ്ടയിട്ടും കുളം ഇളക്കിയുമാണ് ഇതരസംസ്ഥാന തൊഴിലാളികളടക്കമുള്ളവരുടെ മീൻപിടിത്തം. ഒരു സംഘം മീൻപിടിത്തം കഴിഞ്ഞു പോകുന്നതിന് പിന്നാലെ അടുത്ത സംഘവും വലയും മറ്റുമായി കുളത്തിലിറങ്ങും. ആദ്യം കുളത്തിൽ മീൻപിടിക്കാൻ ഇറങ്ങിയവർക്കു തരക്കേടില്ലാത്ത രീതിയിൽ തന്നെ ചെറുമീനുകളെ ലഭിക്കുന്നുണ്ട്. മീൻ ലഭിച്ചില്ലെങ്കിലും ഒഴിവു ദിനത്തിൽ കൗതുകത്തിനു മീൻപിടിത്തത്തിനായി ഇറങ്ങുന്നവരുമുണ്ട്.




No comments:

Post a Comment