Thursday, 8 February 2024

അഡ്വ. ആർ. എസ് പ്രശാന്ത് (യുവമോർച്ച മുൻ കൊല്ലം ജില്ലാ പ്രസിഡന്റ്. )

ഇത് അഡ്വക്കേറ്റ് ആർ എസ് പ്രശാന്ത്. യുവമോർച്ച പ്രവർത്തകരുടെ പ്രിയപ്പെട്ട പ്രശാന്തേട്ടൻ. യുവമോർച്ച മുൻ കൊല്ലം ജില്ലാ പ്രസിഡന്റ്. ഇദ്ദേഹത്തിനോടൊപ്പം ഇരവിപുരം മണ്ഡലം ജനറൽ സെക്രട്ടറി ആയിരിക്കുവാൻ ഉള്ള ഭാഗ്യമുണ്ടായി. സമരങ്ങൾ എങ്ങനെ ചെയ്യണം എന്ന് പഠിപ്പിച്ചു തന്ന നേതാവ്. സൗമ്യമായി സംസാരിക്കുന്ന പോലീസുകാരനോട് സൗമ്യമായി. അനീതി കാണിക്കുന്ന പോലീസുകാരനോട് അതേ നാണയത്തിൽ തിരിച്ചു മറുപടി പറയുവാൻ പ്രേരിപ്പിച്ച നേതാവ്. യുഡിഎഫിന്റെ ഭരണകാലത്ത് കൊല്ലം DDE ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പോലീസിന്റെ ക്രൂരമായ ലാത്തിച്ചാർജിനെ  നേരിട്ട കരുത്തുറ്റ യുവമോർച്ച ജില്ലാ പ്രസിഡന്റ്. ഏതൊരു യുവമോർച്ച പ്രവർത്തകനും  ആവേശം പകരുന്ന നേതാവായിരുന്നു പ്രശാന്തേട്ടൻ. അദ്ദേഹത്തിന്റെ കാലത്ത് നടത്തിയ ജില്ലാ ഹോസ്പിറ്റൽ മാർച്ചും, ജില്ലയിലെ പതിനൊന്നു നിയോജക മണ്ഡലങ്ങളിലൂടെ കടന്നുപോയ സൈക്കിൾ റാലിയും എല്ലാം പഴയ പ്രവർത്തകരുടെ മനസ്സിൽ ഇന്നും പുതു ജീവനോടെ ഉണ്ട്. കഴിഞ്ഞ 8  വർഷക്കാലമായി ഇദ്ദേഹത്തെയും ഒരു ചുമതലയിലും പരിഗണിച്ചിട്ടില്ല.  പുതിയ പുതിയ ആളുകൾ വരുമ്പോൾ പ്രവർത്തിച്ച് പരിചയമുള്ളവരെ തഴയുന്നത്  ഒരു സംഘടനയ്ക്കും  യോജിച്ചതല്ല എന്ന് ഓർമ്മിപ്പിക്കുവാനാണ്  ഇത് എഴുതുന്നത്.


No comments:

Post a Comment