Thursday, 8 February 2024

സൗജന്യമെഡിക്കൽ ക്യാമ്പുംകണ്ണട വിതരണവുംപ്രതിഭാദരവും

സൗജന്യമെഡിക്കൽ ക്യാമ്പും
കണ്ണട വിതരണവുംപ്രതിഭാദരവും

ചാത്തന്നൂർ : കല്ലുവാതുക്കൽ അമ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രതിമാസ
സൗജന്യ മെഡിക്കൽ ക്യാമ്പും കണ്ണട വിതരണവും പ്രതിഭാദരവ് പരിപാടിയും 10 ന് നടത്തും.
പാരിപ്പള്ളി പഞ്ചായത്ത് കമ്മ്യുണിറ്റി ഹാളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒന്നു വരെയാണ് ക്യാമ്പ്. കവിയും ഗാനരചയിതാവും  സംവിധായകനുമായ ഇഞ്ചക്കൽ ബാലചന്ദ്രൻമെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.അമ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വി.എസ്.സന്തോഷ് കുമാർ അധ്യക്ഷനായിരിക്കും.
പ്രതിഭാദരവ് പരിപാടിയുടെ ഭാഗമായി കേരള യൂണിവേഴ്സിറ്റിയുടെ എം എസ് സി ബോട്ടണി പരീക്ഷയിൽ ഒന്നും രണ്ടും റാങ്ക് ജേതാക്കളായ ഇരട്ട സഹോദരിമാരായ ലക്ഷ്മി, പാർവതി എന്നിവരെ ആദരിക്കും.

ശാസ്താംകോട്ട എം ടി എം എം എം ആശുപത്രിയിലെ
ഡോ. സജ്ഞയ് രാജുവിന്റെ നേതൃത്വത്തിലാണ് നേത്ര പരിശോധന ക്യാമ്പ് . ഡോ ആതിര ആനന്ദിന്റെ നേതൃത്വത്തിൽ ആയുർവേദ മെഡിക്കൽ ക്യാമ്പും ദേവി സ്കാൻസ് ആന്റ് ലബോറട്ടറിയുടെ നേതൃത്വത്തിൽ രക്തപരിശോധനയും നടത്തും.
മുൻ നേത്ര പരിശോധന ക്യാമ്പിൽ പങ്കെടുത്ത നേത്രരോഗികളിൽ ആവശ്യമായവർക്ക് കണ്ണട വിതരണം ചെയ്യും.. ആയുർവേദ ചികിത്സയ്ക്കെത്തുന്ന രോഗികൾക്ക്
സൗജന്യമായി മരുന്ന് വിതരണവും നടത്തും. മാരകമായ രോഗങ്ങൾ കണ്ടെത്തുന്നതിനുള്ള രക്തപരിശോധനയാണ് നടത്തുന്നത്.
ആവശ്യമായവർക്ക് സൗജന്യമായി സുഷിര നേത്ര ശസ്ത്രക്രിയയും കണ്ണട വിതരണവും നടത്തുമെന്നും അമ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വി.എസ്.സന്തോഷ്കുമാർ അറിയിച്ചു. ശസ്ത്രക്രിയയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടവർക്കുള്ള ചികിത്സയ്ക്ക് ഉടൻ തന്നെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകും.




.
 

No comments:

Post a Comment