Tuesday, 6 February 2024

മോദിയുടെ ഗ്യാരണ്ടി വോട്ട്ബാങ്ക് രാഷ്ട്രീയമല്ല - കുമ്മനം

@ മോദിയുടെ ഗ്യാരണ്ടി വോട്ട്ബാങ്ക് രാഷ്ട്രീയമല്ല - കുമ്മനം 

മോദിയുടെ ഗ്യാരണ്ടി വോട്ട്ബാങ്ക് രാഷ്ട്രീയമോ അവസരവാദ രാഷ്ട്രീയമോ വ്യാജ വാഗ്ദ‌ാനങ്ങളോ അല്ലെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ പറഞ്ഞു വികസനവും രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി ചെയ്തതും ചെയ്യാനിരിക്കുന്നതുമായ കാര്യങ്ങളാണ്. മോദി ഗ്യാരണ്ടി എല്ലാ വീടുകളിലുമെത്തിക്കാൻ ബി.ജെ.പി ശ്രമിക്കുമെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു. കേരളത്തിൽ സംസ്ഥാന സർക്കാർ അവതരിപ്പിച്ച ബഡ്ജറ്റ് ജനങ്ങൾക്ക് യാതൊരു പ്രയോജനമില്ലാത്ത ബഡ്ജറ്റാണ് നടപ്പാക്കിയത് പരബരഗത രീതിയ്ക്ക് ബദലായി വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ സർവ്വകലാശാലകൾക്ക് അനുവാദം നല്കുന്നു. കശുവണ്ടി കയർ കൈത്തറി മേഖലയെ കൈപിടിച്ച് ഉയർത്തുന്നതിനായി യാതൊരു നടപടികളും കൈകൊള്ളാത്ത ബഡ്ജറ്റാണ് അവതരിപ്പിച്ചതെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.കേരളത്തിലെ ധന മാനേജ്മെമെൻ്റ് പൂർണ്ണമായും പരാജയമായതിൻ്റെ മുഖ്യ തെളിവാണ് ഇന്ന് കേരളം കടകെണിയിലായി സാബത്തിക അടിയന്തിരാവസ്ഥയിലാവാനുള്ള പ്രധാന കാരണം ഒരു രംഗത്തും കേരളം മുന്നിൽ ഇല്ല. റവന്യൂ കമ്മി വർദ്ധിച്ചുവരുകയാണ്. നാല് ലക്ഷം കോടിയുടെ പൊതു കടമുണ്ടായിട്ടും കേരളം പിടിച്ചു നിൽക്കുന്നത് കേന്ദ്രത്തിൽ നരേന്ദ്ര മോദിയുള്ളതുകൊണ്ടാണ്.
കേരളത്തിൽ പട്ടിണിയില്ലാത്തത് മോദി സർക്കാർ ഉള്ളതുകൊണ്ട്: ഭാരത് അരി കേരളീയർക്കും ഗുണ ചെയ്യും. എന്നാൽ കേരളത്തിൽ 7 ലക്ഷം ടൺ അരി മാത്രമാണ് ഉത്പാദിപ്പിക്കുന്നത്. 45 ലക്ഷം ടൺ അരിയാണ് നമുക്ക് വേണ്ടത്. 15 ലക്ഷം ടൺ അരിയാണ് കേന്ദ്രം കൊടുക്കുന്നത്. കേരളത്തിൽ ഈ ബജറ്റിലും കാർഷിക ഉത്പാദനം കൂട്ടാൻ ഒരു നടപടിയുമില്ല. തൊഴിലില്ലായ്മയാണ് കേരളത്തിലെ മറ്റൊരു പ്രധാന പ്രശ്‌നം. കേരളത്തിൽ തൊഴിൽ അവസരങ്ങളില്ലാത്തതിനാൽ യുവാക്കൾ നാടുവിടുകയാണ്. 67 വർഷക്കാലമായി കേരളം ഭരിച്ച രണ്ട് മുന്നണികളും ഇതിന് മറുപടി പറയണമെന്നും കുമ്മനം രാജശേഖരൻ 
പറഞ്ഞു.

No comments:

Post a Comment