വലിയ കൂനമ്പായിക്കുളം ഉത്സവത്തിന് കൊടിയേറി
കൊല്ലം : വലിയ കൂനമ്പായിക്കുളം ക്ഷേത്രത്തിലെ ഉത്സവത്തിനു കൊടിയേറി. പത്തുദിവസം നീളുന്ന ഉത്സവക്കാഴ്ചകള്ക്കാണ് കൊടിയേറിയത്. ഇനി പത്തുനാള്‍ നഗരം ഉത്സവലഹരിയില്‍. ചൊവ്വാഴ്ച രാവിലെ 8.30ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കുമരകം ജിതിൻ ഗോപാൽ തന്ത്രികളുടെ മുഖ്യകാർമികത്വത്തിലാണ് കൊടിയേറ്റം നിർവഹിച്ചത്. ക്ഷേത്രം പ്രസിഡണ്ട് എസ് ഗോപാലകൃഷ്ണൻ, സെക്രട്ടറി അനീഷ് കുമാർ എ, മേൽശാന്തി ഹരി നമ്പൂതിരി തുടങ്ങിയവർ സന്നിഹിതരായിരുന്നു. നൂറുകണക്കിന് ഭക്തര്‍ ചടങ്ങിനെത്തിയിരുന്നു.
തിങ്കളാഴ്ച വൈകിട്ട് പാലത്തറ ശ്രീദുർഗ ഭഗവതി ക്ഷേത്രത്തിൽ നിന്നും ഭക്തിനിർഭരമായ ചടങ്ങുകളോടെ ആരംഭിച്ച 'കൊടിക്കൂറ കൊടിക്കയർ ഘോഷയാത്ര' ക്ഷേത്രാങ്കണത്തിൽ എത്തിച്ചേർന്നു. ഇന്ന് രാവിലെ നടന്ന കൊടിയേറ്റത്തിന് ശേഷം ചടങ്ങുകള്‍ക്ക് പ്രാരംഭം കുറിച്ച് കാപ്പ്കെട്ടി തോറ്റം പാട്ട്, കാര്യസിദ്ധി പൂജ, നവകം, പഞ്ചഗവ്യം, ഉച്ചപൂജ, ശ്രീഭൂതബലി ചടങ്ങുകൾക്ക് ശേഷം അന്നദാനം നടന്നു. വൈകിട്ട് നാലിന് സ്വാമിനി ദേവിജ്ഞാന വിജയാനന്ദ സരസ്വതിയുടെ സാന്നിധ്യത്തിൽ കൂനമ്പായിക്കുളം ക്ഷേത്ര ഭഗവത്ഗീത പഠനസമിതിയുടെ 'ഗീതാപാരായണ അഞ്ജലി' പരിപാടി നടന്നു.
ദീപാരാധനയ്ക്കു ശേഷം 'ഭക്തിയോഗം' എന്ന വിഷയത്തിൽ പ്രഭാഷകൻ കായമഠം അഭിലാഷ് നാരായണന്റെ ആദ്ധ്യാത്മിക പ്രഭാഷണം നടന്നു, തുടർന്ന് കലാമണ്ഡലം സജിനി, വിപഞ്ചിക സംഘവും ചേർന്ന് നയിച്ച 'നവരസന്യത്യതി' പരിപാടിയും നടന്നു. രാത്രി 8:30ന് വിളക്കെഴുന്നള്ളത്തിനും മംഗള പൂജയ്ക്കും ശേഷം മുള്ളുവിളകരയിലെ കൂനമ്പായിക്കുളത്തമ്മ ധർമ്മ സംഘത്തിന്റെ നേതൃത്വത്തിൽ തൃക്കൊടിയേറ്റ് ഉത്സവം നടന്നു.
ഫോട്ടോ :വലിയ കൂനമ്പായിക്കുളം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കുമരകം ജിതിൻ ഗോപാൽ തന്ത്രിയുടെ കാർമികത്വത്തിൽ കൊടിയേറ്റുന്നു
No comments:
Post a Comment