ചാത്തന്നൂർ : കേന്ദ്രസർക്കാർ പദ്ധതിയായ ചാത്തന്നൂർ - പരവൂർ -പാരിപ്പള്ളി റോഡിന്റെ നിർമ്മാണത്തിന്റെ ആദ്യഘട്ടം പൂർത്തിയായി ഒന്നാംഘട്ട ടാറിഡീൽ പൂർത്തിയായി. അടുത്ത നിർമ്മാണപ്രവർത്തനത്തിലേക്ക് കടക്കുന്നു.ഓടയുടെ നിർമാണവും പൂർത്തിയായി രണ്ടാംഘട്ട നിർമ്മാണത്തിലേക്ക് കടക്കുന്നു.
റോഡുകളുടെ വശങ്ങളുടെ കോൺക്രീറ്റ് ഇന്റർ ലോക്ക് പാകൽ തുടങ്ങിയ നിർമ്മാണപ്രവർത്തികളും സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളുടെ മെല്ലെപോക്ക് കാരണം ഉണ്ടായ ചിലസ്ഥലങ്ങളുടെ നിർമ്മാണപ്രവർത്തികളും മാത്രമാണ് ബാക്കിയുള്ളത്. പാരിപ്പള്ളി -പരവൂർ റോഡിൽ പരവൂർ ജങ്ഷൻമുതൽ മാവിൻമൂടുവരെയും ഭജനമഠംമുതൽ പാമ്പുറംവരെയുമാണ് പണി നടക്കാനുള്ളത്. ഇതും പൂർത്തിയായാൽ രണ്ടാംഘട്ടമായ ബിറ്റുമിൻ കോൺക്രീറ്റിങ് ആരംഭിക്കുമെന്നാണ് മരാമത്ത് ദേശീയപാതാവിഭാഗം അറിയിച്ചത്. ഏപ്രിലിനുള്ളിൽ പണി പൂർത്തിയാക്കാമെന്നാണ് കരാർ.23കോടി രൂപ ചിലവിട്ടാണ് കേന്ദ്രസർക്കാർ ചാത്തന്നൂർ - പരവൂർ - പാരിപ്പള്ളി റോഡ് ബി.എം. ആന്റ്
ബി.സി. രിതിയിൽ നവീകരിക്കുന്നത്. തുടക്കത്തിൽ ചാത്തന്നൂർമുതൽ പരവൂർവരെ നവീകരിക്കുന്നതിനായിരുന്നു പദ്ധതി.
പിന്നീട് ഇത് പൊഴിക്കരവരെ നീട്ടി. പരവൂർ ജങ്ഷനിൽ റോഡുതകർന്ന് ഗതാഗതം ദുഷ്‌കരമാകുന്ന സ്ഥിതിയായിരുന്നു. റോഡ് പുതുക്കിനിർമിക്കുന്നതോടെ ഇതിനും പരിഹാരമാകും. പൊഴിക്കരയിലേക്കുള്ള റോഡിനും തകർച്ചയിൽനിന്നു മോചനം ലഭിച്ചു. കേന്ദ്രപദ്ധതിയായ
അമൃതം പദ്ധതി പ്രകാരം ജല അതോറിറ്റി പൈപ്പുസ്ഥാപിക്കലുമായി ബന്ധപ്പെട്ട് ഒരുമാസത്തോളം പണി നിർത്തിവെച്ചിരുന്നു. പിന്നീട് പ്രശ്‌നത്തിനു പരിഹാരമായി. അമൃത്പദ്ധതിപ്രകാരം പൈപ്പുലൈൻ സ്ഥാപിക്കുന്നത് പൂർത്തിയായിട്ടുണ്ട്. പുതിയ കണക്‌ഷനുകളും നൽകിത്തുടങ്ങി. കെ എസ് ഇ ബിയുടെ വൈദ്യുതി പോസ്റ്റുകൾ അപകടകെണിയുയർത്തി റോഡ് സൈഡിൽ നിൽക്കുന്നതും ടാറിങ് പൂർത്തിയായ ശേഷവും ജലഅതോറിറ്റിയുടെ പൈപ്പുകൾ പൊട്ടുന്നതും റോഡിന് ഭീഷണിയായി മാറിയിട്ടുണ്ട് ടാറിങ് പൂർത്തിയായ ശേഷം രണ്ടിടങ്ങളിലാണ് റോഡ് വെട്ടിപൊളിച്ചത്.പൈപ്പ് അടിക്കടി പൊട്ടുന്നത് റോഡിന്റെ തകർച്ചയ്ക്ക് കാരണമാകുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
@ ചാത്തന്നൂർ - പരവൂർ -പാരിപ്പള്ളി റോഡ് കേന്ദ്രസർക്കാരിന്റെ നേട്ടം - ബിജെപി
കേന്ദ്രസർക്കാർ പദ്ധതിയിലൂടെ ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ
ചാത്തന്നൂർ - പരവൂർ - പാരിപ്പള്ളി റോഡ്
സമയബന്ധിതമായി പൂർത്തിയാക്കിയതിനെ ബിജെപി ജില്ലാ സെക്രട്ടറി എസ്. പ്രശാന്ത് അഭിനന്ദിച്ചു. റോഡിന്റെ നിർമ്മാണം കേന്ദ്രസർക്കാരിന്റെ പൂർണ്ണ നിയന്ത്രണത്തിലാണ് നടന്നത് അതിൽ മറ്റാർക്കും അവകാശമില്ല എന്നും പ്രശാന്ത് പറഞ്ഞു.
ഫോട്ടോ :റോഡ് നിർമ്മാണം പൂർത്തിയായ നിലയിൽ
No comments:
Post a Comment