Friday, 2 February 2024

കോയിപ്പാട് മേഖലയിൽ സമൂഹ്യവിരുദ്ധ ശല്യവും മോഷണവും വ്യാപകമാകുന്നു പരാതി നൽകിയിട്ടും പോലീസ് നടപടിയെടുക്കുന്നില്ലെന്നാണ് പരാതി.

ചാത്തന്നൂർ: കോയിപ്പാട് മേഖലയിൽ സമൂഹ്യവിരുദ്ധ ശല്യവും മോഷണവും വ്യാപകമാകുന്നു പരാതി നൽകിയിട്ടും പോലീസ് നടപടിയെടുക്കുന്നില്ലെന്നാണ് 
പരാതി. കോയിപ്പാട്. തോട്ടവാരം. പാട്ടുപണദേവി ക്ഷേത്ര പരിസരം, കരിക്കുഴി തുടങ്ങിയ സ്ഥലങ്ങളിൽ കുറച്ചു ദിവസങ്ങളായി ചെറുതും വലുതുമായ മോഷണ പരമ്പരയും
വീടുകൾക്ക് നേരെയുണ്ടാവുന്ന കല്ലേറ് തുടങ്ങിയ ആക്രമണസംഘങ്ങളും തുടരുകയാണ്.കഴിഞ്ഞ ഒരാഴ്ചയ്ക്ക് മുൻപ്  പാട്ട് പണ ദേവി ക്ഷേത്രത്തിന് അടുത്തുള്ള വീട്ടിൽ നിന്നും ഒന്നര പവനോളം വരുന്ന കൈ ചെയിൻ മോഷണം പോയിയിരുന്നു പിന്നാലെ കരിക്കുഴിയിൽ ഒരു വീട്ടിൽ നിന്നും  ക്ഷേമനിധി അടയ്ക്കാനായി  പിരിച്ചു വച്ചിരുന്ന രൂപ മോഷണം പോയി തൊട്ടടുത്ത ദിവങ്ങളിൽ തന്നെ പാട്ടുപണ  ദേവീക്ഷേത്രത്തിന് അടുത്തുള്ള വീടുകളിൽ നിന്നും റബ്ബർ ഷീറ്റ് മോഷണം പോയി പല വീടുകളിലും രാത്രികാലങ്ങളിൽ ജനലുകളിലും വാതിലുകളിലും നിരന്തരമായി അടിക്കുന്നത് പതിവായി മാറിയിട്ടുണ്ട്.
നാട്ടുകാരുടെ പാരാതിയുടെ അടിസ്ഥാനത്തിൽ പോലിസ് എത്തി പരിശോധന നടത്തി മടങ്ങുന്നത് അല്ലാതെ നടപടി ഉണ്ടാവുന്നില്ല 
വീടുകളിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും പ്രതികളുടെ ഏകദേശം രൂപം മനസ്സിലാക്കിയിട്ടും പോലീസ് ഒരു നടപടിയും സ്വീകരിക്കുന്നില്ല ഈ സ്ഥലങ്ങളിലെ ജനങ്ങൾ രാത്രിയിൽ വളരെ ഭീതിയോടെയാണ് കഴിയുന്നത് എത്രയും പെട്ടെന്ന് തന്നെ   ഈ വിരുതന്മാരെ പിടികൂടുകയും ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും വേണ്ടിയുള്ള നടപടികൾ സ്വീകരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.അടിയന്തിരമായി രാത്രികാലങ്ങളിൽ 
പോലീസ് പെട്രോളിംഗ് ഏർപ്പെടുത്തി ആക്രമികളെയും കള്ളന്മാരെയും പിടികൂടണമെന്ന ആവശ്യമാണ് ഉയരുന്നത്.


No comments:

Post a Comment