Thursday, 8 February 2024

വടക്കേവിള വലിയ കൂനമ്പായിക്കുളം ക്ഷേത്രത്തിലെ കുംഭഭരണി മഹോൽസത്തോടനുബന്ധിച്ചുള്ള ചരിത്രപ്രസിദ്ധമായ ചന്ദ്രപൊങ്കൽ നാളെ നടക്കും

കൊട്ടിയം : വടക്കേവിള വലിയ കൂനമ്പായിക്കുളം ക്ഷേത്രത്തിലെ കുംഭഭരണി മഹോൽസത്തോടനുബന്ധിച്ചുള്ള ചരിത്രപ്രസിദ്ധമായ ചന്ദ്രപൊങ്കൽ വെള്ളിയാഴ്ച നടക്കും.ഇതിനായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. വൈകിട്ട് ആറിനാണ് പൊങ്കൽ നടക്കുക. സന്ധ്യാവേളയിൽ നടക്കുന്ന ആചാരങ്ങളിൽ കേരളത്തിൽ ഏറ്റവും കൂടുതൽ സ്ത്രീ ഭക്തജനങ്ങൾ പങ്കെടുക്കുന്ന ആചാരമെന്ന നിലയിൽ പ്രശസ്തി നേടിയ ചന്ദ്രപൊങ്കാല ക്ഷേത്രത്തിന് പത്തു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങളെ ഒരു യാഗശാലയാക്കി മാറ്റും.ചന്ദ്ര പൊങ്കലിന് എത്തുന്നവർക്കായി വിവിധ സ്ഥലങ്ങളിൽ അന്നദാനവും, ലഘുഭക്ഷണ, ശീതളപാനീയ വിതരണവും സംഘടിപ്പിച്ചിട്ടുണ്ട്. ഫയർഫോഴ്‌സ്, ആംബുലൻസ്, വൈദ്യസഹായം, പൊലീസ് എന്നിവരുടെ സേവനവും, അഞ്ഞൂറോളം വാളൻ്റിയർമാരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. ക്ഷേത്രപരിസരത്ത് പൊങ്കാല കലങ്ങളുടെ വിൽപ്പനയും സജീവമായിട്ടുണ്ട്. ക്ഷേത്രത്തിൽ ഭദ്രദീപം തെളിച്ചതിന് ശേഷം ക്ഷേത്രം തന്ത്രി ഭണ്ഡാര അടുപ്പിലേക്ക് അഗ്നി പകരുന്നതോടെയാണ് പൊങ്കാലയ്ക്ക് തുടക്കമാകുന്നത്.    

ചിത്രം: ചന്ദ്രപൊങ്കലിനായുള്ള കലങ്ങൾ വാങ്ങാനെത്തിയ സ്ത്രീകൾ

No comments:

Post a Comment