വിതരണം പ്രതിസന്ധിയിലേക്ക്.
ചാത്തന്നൂർ : സേവന വേതന വ്യവസ്ഥകൾ പരിഷ്‌കരിച്ച് പുതുക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് സംസ്ഥാന വ്യാപകമായി ഗ്യാസ് പ്ലാന്റുകളിലെ ട്രക്ക് തൊഴിലാളികൾ നടത്തുന്ന സൂചന പണിമുടക്കിന്റെ ഭാഗമായി പാരിപ്പള്ളി ഐ ഒ സിയിലും തൊഴിലാളികൾ പണിമുടക്കിയത് തൊഴിലാളി യൂണിയനുകൾ മുന്നോട്ട് വച്ച ഡിമാന്റുകൾ അംഗീകരിച്ചില്ലെങ്കിൽ
തൊഴിലാളി സംഘടനകൾ
അനശ്ചിതകാല പണിമുടക്കിലേക്ക്
നീങ്ങുമെന്നാണ് മുന്നറിയിപ്പ്
നൽകുന്നത്. ഇന്നലെ രാവിലെ 6 മണി മുതൽ പത്ത് മണി വരെ പാരിപ്പള്ളി ഐ ഒ സി പ്ലാന്റിലെ ട്രക്ക് തൊഴിലാളികൾ
നടത്തിയ സൂചന പണിമുടക്കിൽ
തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ജില്ലകളിലെ ഗ്യാസ് വിതരണം തടസപ്പെട്ടിരുന്നു.
പാരിപ്പള്ളി എഴിപ്പുറം ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പ്ലാന്റിലെ എൽപിജി ട്രക്ക് ഡ്രൈവർമാർ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ
പണിമുടക്കി പ്രതിഷേധ യോഗം
നടത്തി പ്ലാന്റിന് മുന്നിൽ നടത്തിയ പ്രതിഷേധ യോഗം എ ഐ ടി യു സി പാരിപ്പള്ളി ശ്രീകുമാർ ഉത്ഘാടനം ചെയ്തു. കരാറുകാരും മാനേജ്മെന്റും ചേർന്ന് തൊഴിലാളികളെ ചൂഷണം ചെയ്യുന്ന സമീപനത്തിൽ നിന്നും പിന്മാറിയില്ലെങ്കിൽ ശക്തമായ പ്രഷോഭവുമായി മുന്നോട്ട് പോകുമെന്ന്
എ ഐ ടി യു സി നേതാവ്
പാരിപ്പള്ളി ശ്രീകുമാർ പറഞ്ഞു. സമയബന്ധിതമായി തൊഴിലാളികളുടെ കൂലി പുതുക്കി നിച്ഛയിക്കണം ഇല്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു.ഐ എൻ ടി യു സി സംസ്ഥാന സമിതി അംഗം
മൈലക്കാട് സുനിൽ അധ്യക്ഷത വഹിച്ചു വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ, ബിഎം എസ് യൂണിറ്റ് പ്രസിഡന്റ് സുരേഷ്, സി ഐ ടി യു യൂണിറ്റ് സെക്രട്ടറി ഷൈൻ,
ബി എം എസ് മേഖല പ്രസിഡന്റ് അരുൺസതീശൻ, സെക്രട്ടറി ഉണ്ണി പാരിപ്പള്ളി, ഉബൈദ്, വിനോദ്, പ്രമോദ്, പ്രശാന്ത്
തുടങ്ങിയവർ സംസാരിച്ചു.
ഫോട്ടോ :പ്ലാന്റിന് മുന്നിൽ സംയുക്ത തൊഴിലാളി യൂണിയൻ നടത്തിയ സമരം
എ ഐ ടി യു സി നേതാവ്
പാരിപ്പള്ളി ശ്രീകുമാർ സമരം ഉത്ഘാടനം ചെയ്തു
No comments:
Post a Comment