Wednesday, 14 February 2024

വ്യാഴാഴ്ച വ്രതം ശ്രീ മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്താനാണ്. രാവിലെ കുളിച്ച് ഈ വ്രതം അനുഷ്ഠിച്ചാല്‍ മഹാവിഷ്ണുവിന്റെ അനുഗ്രഹം ലഭിയ്ക്കും.

#വ്യാഴാഴ്ച_വ്രതം🙏🙏

  വ്യാഴാഴ്ച വ്രതം ശ്രീ മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്താനാണ്. രാവിലെ കുളിച്ച് ഈ വ്രതം അനുഷ്ഠിച്ചാല്‍ മഹാവിഷ്ണുവിന്റെ അനുഗ്രഹം ലഭിയ്ക്കും.

         വിഷ്ണു ക്ഷേത്രത്തിൽ തൊഴുന്നതും വിഷ്ണുസഹസ്രനാമം ജപിക്കുന്നതും ഭഗവാന്റെ ഇഷ്ടവഴിപാടായ തൃക്കൈവെണ്ണ നടത്തുന്നതിനും വ്യാഴാഴ്ച ദിവസം ഉത്തമമാണ്.

ഒരിക്കലൂണോടെ വേണം വ്രതം നോൽക്കേണ്ടത്. പാലും നെയ്യും ദാനം നടത്തുന്നതും ശ്രേഷ്ഠമായി കരുതുന്നു. സന്താന സൗഭാഗ്യത്തിനും വ്യാഴാഴ്ച വ്രതം നോൽക്കുന്നത് അത്യുത്തമമാണ്. സന്താന ഗോപാലമൂർത്തിയാണ് ഭഗവാൻ ശ്രീഹരിവിഷ്ണു. വ്യാഴദശാകാലമുള്ളവര്‍, വ്യാഴം ചാരവശാല്‍ അനുഷ്ഠമായവര്‍ എന്നിവര്‍ ഈ വ്രതമനുഷ്ഠിക്കുന്നത് ഉത്തമമായിരിക്കും. സാമാന്യ വ്രതവിധിയും ഉപവാസവും ഇവിടേയും ആവശ്യമാണ്.
തുടര്‍ച്ചയായി നിശ്ചിത വ്യാഴാഴ്ചകള്‍ .

      പ്രഭാതസ്നാനം, നവഗ്രഹപ്രതിഷ്ഠയുള്ള ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വ്യാഴത്തിന് മഞ്ഞപ്പൂക്കള്‍ കൊണ്ട് ശ്രീ മഹാവിഷ്ണുവിന് അര്‍ച്ചന നടത്താം. ശ്രീരാമന്റെയും ശ്രീ ബ്രുഹസ്പതിയുടെയും പ്രീതി ഈ വ്രതാനുഷ്ഠാനംകൊണ്ട് ലഭിക്കുന്നു. ശ്രീ മഹാവിഷ്ണുവിന്റെ അവതാരകീര്‍ത്തനം, രാമായണം ഇവയുടെ പാരായണം ഇവയും ചെയ്യുക.

      തുടര്‍ച്ചയായി നിശ്ചിത വ്യാഴാഴ്ചകള്‍ വ്രതമനുഷ്ടിച്ചശേഷം വ്രതസമാപ്തി വരുത്തുന്ന വ്യാഴാഴ്ച വിഷ്ണുപൂജ, വ്യാഴപൂജ എന്നിവ നടത്തുകയും തുടര്‍ന്ന് ബ്രാഹ്മണഭോജനം നടത്തുകയും വേണം. തികച്ചും സാത്ത്വികമായ മനോഭാവത്തോടുകൂടിവേണം വ്യാഴാഴ്ചവ്രതമനുഷ്ഠിക്കുവാന്‍

വ്യാഴം ( ബൃഹസ്പതി )

കുജമണ്ഡലത്തിൽ നിന്ന് രണ്ടു ലക്ഷം യോജന അകലത്തിലാണ് സഞ്ചരിക്കുന്നത്. ഇത് ഒരു ശുഭഗ്രഹമാണെങ്കിലും ഇതിന്റെ വക്രഗതി അശുഭം ചെയ്യുന്നതാണ്. വ്യാഴം ഓരോ രാശിയിലും പന്ത്രണ്ടു മാസം വീതമാണ് സഞ്ചരിക്കുന്നത്. ഈ ഗ്രഹത്തിന്റെ അധിദേവത ശ്രീ വിഷ്ണു ഭഗവാനും, ഭഗവാന്റദശാവതാരങ്ങളുമാണ്. ശക്തി സർഗ്ഗശക്തിയാണ്. അതായത് എല്ലാ ബന്ധങ്ങളിൽ നിന്നും മുക്തമായിത്തീരുന്ന ശക്തിവിശേഷമെന്നർത്ഥം.

🌹മഹാവിഷ്ണു ബീജ മന്ത്ര -
ഓം നമോ നാരായണായ

🌹വ്യാഴം അധിപനായ നാഗം -
പത്മൻ

🌹വ്യാഴത്തിന്റെ അതിദേവതകൾ -
ശ്രീ മഹാവിഷ്ണു, ശ്രീ ബൃഹസ്പതി

🌹പ്രാർത്ഥന ദിക്ക് -
വടക്കോട്ടു നോക്കി പ്രാർത്ഥിക്കണം

🌹നിറം - മഞ്ഞ നിറം പ്രധാനം

🌹പുഷ്പങ്ങൾ -
മഞ്ഞപ്പുക്കൾ, രാജമല്ലി കോളാമ്പി, മന്ദാരം

🌹ധാന്യം -  കടല

🌹ഔഷധം - മഞ്ഞൾ

🌹ചമത - അരയാൽ

🌹പത്മം - മഞ്ഞ ചതുരം

🌹നിവേദ്യം - വെള്ള നിവേദ്യം, പാല്പായസം

🌹മഹാവിഷ്ണു സ്തോത്രം

" മത്സ്യഃ കൂർമ്മോ വരാഹശ്ച
  നാരസിംഹശ്ച വാമനഃ
  രാമോ രാമശ്ച രാമശ്ച
  കൃഷ്ണഃ കൽക്കിർ ജനാർദ്ദനഃ "

🌹മഹാവിഷ്ണു ഗായത്രി🌹

ഓം നിരഞ്ജനായ വിദ്മഹേ
നിരാപാശായ ധീമഹി

തന്നോ ശ്രീനിവാസായ പ്രചോദയാത്
ഓം നമോ നാരായണായ നമഃ

No comments:

Post a Comment