ഇന്ന് പരമേശ്വർജി സ്മൃതി ദിനം.
കേരളത്തിൽ ഒരു ആദ്ധ്യാത്മിക വിപ്ലവം തിരി കൊളുത്തിയ 1982 ലെ ഹിന്ദു മഹാസമ്മേളനത്തിൽ അവർണ്ണനായ ജന്മബ്രഹ്മണൻ അല്ലാത്ത ശ്രീ പറവൂർ ശ്രീധരൻ തന്ത്രിക്ക് പരികർമ്മി ആയി ശ്രീ സൂര്യകാലടി ഭട്ടത്തിരിപ്പാടിനെ നിയോഗിക്കുമ്പോൾ കണ്ണാടി പ്രതിഷ്ഠ നടത്തിയ ഗുരുദേവനും കാവി ഉടുത്തു ഹിന്ദുത്വത്തെ ലോകത്തിനു പരിചയപ്പെടുത്തിയ വിവേകാനന്ദനും മലയാള മണ്ണിൽ സാമൂഹിക വിപ്ലവം കുറിച്ച അയ്യങ്കാളിക്കും ഒപ്പം ദേശീയ നവോത്ഥാന രംഗത്തെ പ്രമുഖർക്കൊപ്പം സ്ഥാനം അലങ്കരിക്കുന്ന ആളാണ് പദ്മവിഭൂഷണ് ശ്രീ പി. പരമേശ്വർജി.
"പഞ്ഞ കർക്കിടകത്തിൽ" നിന്നും കർക്കിടകം പുണ്യ രാമായണമാസം ആയതും, രാമായണ പാരായണ സന്ധ്യകളാൽ കേരളത്തിലെ ഭവനങ്ങളും ക്ഷേത്രങ്ങളും പുതിയ ഒരു ആധ്യാത്മിക മണ്ഡലത്തിലേക്ക് കേരളത്തിനെ കൈപിടിച്ചു കൊണ്ടു പോയതും ആ 82 ലെ ഹിന്ദു മഹാ സമ്മേളനം ആയിരുന്നു. അതിന്റെ മുന്നിൽ വിളക്കുമായി നടന്ന ആ മഹാനായ ജ്ഞാന സൂര്യന്റെ പേരാണ് പി പരമേശ്വരൻ .
1927 ൽ ജനിച്ച പി പരമേശ്വർജി, അന്ന് പഠനത്തിൽ സ്വർണ്ണ മെഡൽ വാങ്ങിയ ഒരു ബിരുദധാരിക്ക് സഞ്ചരിക്കാൻ മാർഗ്ഗങ്ങൾ ഏറെ ഉണ്ടായിരുന്ന കാലത്തും എന്റെ മാർഗ്ഗം ദേശീയതയുടെ ആണെന്ന് തിരിച്ചറിഞ്ഞു അന്ന് തൊട്ടു ഇന്ന് വരെയും ആ മാർഗ്ഗം വെടിഞ്ഞൊന്നു ചിന്തിക്കാൻ കൂടി ശ്രമിച്ചിട്ടില്ല.
കവിതാ രചനയിൽ വയലാർ രമവർമയെ പിന്നിലാക്കിയ കവിയും, സംവാദത്തിൽ EMS നമ്പൂതിരിപ്പാടിനെ പിന്നിലാക്കിയ ധിഷണയും കൊണ്ടു തന്നെ ഇങ്കുലാബിൽ ചുവന്ന കേരളത്തിനെ മാർക്സിൽ നിന്നു മഹർഷിയിലേക്ക് നടത്തിയ തപസ്വി, ആചാര്യൻ.
രാജ്യത്തെ നയിക്കാനുള്ള വിധിയും രാഷ്ട്രീയ പദവികളും സ്ഥാനമാനങ്ങളും തേടി വന്നപ്പോഴും #RSS ന്റെ കാര്യാലയത്തിലെ പരിമിതമായ സൗകര്യങ്ങൾ വെടിഞ്ഞു രാജപാതയിലേക് പോകാൻ കൂട്ടാക്കാതെ സ്നേഹത്തോടെ അതെല്ലാം നിരസിച്ച ഇന്നിന്റെ മഹർഷി അരവിന്ദൻ ആണ് ശ്രീ പരമേശ്വർജി.
#Parameswarji
No comments:
Post a Comment